ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി എംആർ ഷായ്ക്ക് ഹൃദയാഘാതം. ഹിമാചൽ പ്രദേശിൽ വെച്ചാണ് സംഭവം. തുടർന്ന് ഉടൻ തന്നെ എയർ ആംബുലൻസിൽ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ഷാ ഗുജറാത്ത് ഹൈക്കോടതിയിലെ മുൻ ജഡ്ജി കൂടിയാണ്. 2018 നവംബർ 2 ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2023 മെയ് 15 ന് വിരമിക്കും.