തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്.
അതേസമയം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സ്വർണത്തിന് ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്.

