കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ സ്‌ക്രിപ്‌ബോക്‌സ് കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയില്‍ തുറന്നു. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സമഗ്ര വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. കേരളീയരുടെ സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമാകുന്ന മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ (പിഎംഎസ്), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എഐഎഫ്) തുടങ്ങിയ നിക്ഷേപ സേവനങ്ങളാണ് സ്‌ക്രിപ്റ്റ്‌ബോക്‌സ് നല്‍കുന്നത്. വൈസ് പ്രസിഡന്റ് (ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ദീപാലി ജോസ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഫിനാന്‍ഷ്യല്‍ സേവനങ്ങളില്‍ പരിചയസമ്പന്നയായ ദീപാലി നേരത്തെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കനറ റോബെക്കോ എഎംസി, യുടിഐ എഎംസി തുടങ്ങിയ മുന്‍നിര നിക്ഷേപ സേവന കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയര്‍ന്ന നിക്ഷേപ അവബോധമുള്ള കേരളത്തില്‍ പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്നതിന് ദീപാലിയുടെ നേതൃത്വം സഹായകമാകും.
”അവസരങ്ങളും അഭിലാഷങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു നഗരമാണ് കൊച്ചി. ആഗോളതലത്തില്‍ ബന്ധങ്ങളുള്ളതും വിദ്യാസമ്പന്നരുമായ ഇവിടുത്തെ ജനങ്ങളും അവരുടെ നിക്ഷേപ സംസ്‌കാരവും കേരളത്തിലെ ഞങ്ങളുടെ ആദ്യ ഓഫിസിന് മികച്ച ഇടമായി കൊച്ചിയെ മാറ്റുന്നു,” സ്‌ക്രിപ്‌ബോക്‌സ് സ്ഥാപകനും സിഇഒയുമായ അതുല്‍ ശിംഘല്‍ പറഞ്ഞു. ”ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപ സേവനങ്ങളാണ് കൊച്ചി ഒഫീസ് മുഖേന ലഭ്യമാക്കുന്നത്. മനുഷ്യ സ്പര്‍ശമുള്ള സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളോട് പൂര്‍ണമായും യോജിക്കുന്ന ഈ മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു.
”കേരളത്തിലെ നിക്ഷേപകര്‍ ഭാവിയിലേക്ക് ചിന്തിക്കുന്നവരും മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നവരുമാണ്. ഇത് പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് കേരളത്തെ മികച്ച ഒരു വിപണിയാക്കി മാറ്റുന്നു. ഞങ്ങളുടെ കൊച്ചി ഓഫീസ്, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു വിശ്വസനീയ പങ്കാളിയായിരിക്കും. മനുഷ്യന്റെ സ്പര്‍ശമുള്ള, സാങ്കേതികവിദ്യാധിഷ്ഠിതമായ സമീപനമാണ് സ്‌ക്രിപ്‌ബോക്‌സിന്റേത്.
നിക്ഷേപ സേവനങ്ങള്‍ തേടുന്ന കേരളീയര്‍ക്ക് മികച്ച സാമ്പത്തിക ഫലങ്ങള്‍ നല്‍കുന്നതിനുള്ള പരിശ്രമങ്ങളെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ആവേശഭരിതയാണ്,” സ്‌ക്രിപ്‌ബോക്‌സിന്റെ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ ദീപാലി ജോസ് പറഞ്ഞു.
ഉയര്‍ന്ന സാക്ഷരത നിരക്കും ശക്തമായ സാമ്പത്തിക അവബോധവുമുള്ള കേരളത്തില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയില്‍ വലിയ അവസരങ്ങളാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനത്തെ വലിയൊരു വിഭാഗം പ്രവാസികളും തങ്ങളുടെ വരുമാനം ഇന്ത്യയില്‍ തിരികെ നിക്ഷേപിക്കുന്നതിന് പ്രൊഫഷണല്‍ മാര്‍ഗങ്ങള്‍ സജീവമായി അന്വേഷിക്കുന്നവരാണ്. ഇത് മികച്ച രീതിയിലുള്ള ഫിനാന്‍ഷ്യല്‍ ഉപദേശ സേവനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് സൃഷ്ടിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള നഗരമെന്ന് 2024 ഒക്ടോബറിലെ സിഎഎംഎസ് റിപോര്‍ട്ട് പറയുന്നു.
സ്‌ക്രിപ്‌ബോ്ക്‌സിന്റെ കൊച്ചി ഓഫീസ് വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമഗ്ര വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളാണ് നല്‍കുന്നത്. വ്യക്തിഗത ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, പോര്‍ട്ട്‌ഫോളിയോ ഒപ്റ്റിമൈസേഷന്‍, റിസ്‌ക് പ്രൊഫൈലിംഗ്, അസറ്റ് അലോക്കേഷന്‍ തുടങ്ങി ഓരോ നിക്ഷേപകന്റേയും ശീലം, സാമ്പത്തിക ലക്ഷ്യങ്ങള്‍, ജീവിത ഘട്ടം എന്നിവ അനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നു.
സ്‌ക്രിപ്‌ബോക്്‌സിനെക്കുറിച്ച്
സ്‌ക്രിപ്‌ബോക്‌സ് 2012ല്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഓംനി-ചാനല്‍ ഡിജിറ്റല്‍ വെല്‍ത്ത് മാനേജര്‍ ആണ്. 2,500ലേറെ നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സാമ്പത്തിക, നിക്ഷേപ സേവനങ്ങളെത്തിക്കുന്നു. സങ്കീര്‍ണ്ണമായ നിക്ഷേപ സേവനങ്ങള്‍ ലളിതവും ആകര്‍ഷകവുമായ ഉപയോക്തൃ അനുഭവങ്ങളിലൂടെ ഉപഭോക്താക്കളിലെത്തിക്കുന്നതാണ് സ്‌ക്രിപ്‌ബോക്്‌സിന്റെ സവിശേഷത. പൂര്‍ണ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് സ്വന്തം അല്‍ഗോരിതം ഉപയോഗിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സ്വാധീനമുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രാന്‍ഡായി സ്‌ക്രിപ്‌ബോക്്‌സിനെ ലിങ്ക്ഡ്ഇന്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ ബെസ്റ്റ് ബാങ്ക് അവാര്‍ഡും 2022ല്‍ ബെസ്റ്റ് ഇന്നോവേഷന്‍ ഇന്‍ വെല്‍ത്ത്‌ടെക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഫൗണ്ടറും സിഇഒയുമായ അതുല്‍ ശിംഘല്‍, ഫൗണ്ടറും ചീഫ് ഓപറേറ്റിങ് ഒഫീസറായ സഞ്ജീവ് ശിംഘലുമാണ് സ്‌ക്രിപ്‌ബോക്‌സിന് നേതൃത്വം നല്‍കുന്നത്.

