ആദ്യം രാഷ്‌ട്രം എന്നതാണ് ബിജെപി നയം; കോൺഗ്രസിന് ഒരു കുടുംബത്തിന്റെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ; രാജ്യസഭയിലും നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: സർക്കാരിന്റെ നിലപാട് ആവർത്തിച്ചും കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ചും രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗം. ആദ്യം രാഷ്‌ട്രം എന്നതാണ് ബിജെപിയുടെ വികസന മാതൃക. രാജ്യത്തെ ജനങ്ങൾ ഈ വികസന മാതൃക കൃത്യമായി മനസ്സിലാക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് പ്രതീക്ഷിക്കുന്നത് പോലും വലിയ തെറ്റാണ്. കാരണം ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺ​ഗ്രസെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രീണന രാഷ്‌ട്രീയമായിരുന്നു കോൺ​ഗ്രസ് എല്ലാകാലത്തും പയറ്റിയത്. അംബേദ്കറിനെതിരെ ഗൂഢാലോചന നടത്തിയ പാർട്ടിയാണിത്. അദ്ദേഹത്തിന് ഭാരതരത്ന പോലും നൽകാൻ അവർ കൂട്ടിക്കിയില്ല. അതേ കോൺ​ഗ്രസ് ഇപ്പോൾ ‘ജയ് ഭീം’ മുഴക്കാൻ നിർബന്ധിതരായിരിക്കുന്നു. നിലനിൽപ്പിന് വേണ്ടി എന്ത് മുഖംമൂടി അണിയാനും ഇവർ തയ്യാറാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

എല്ലാം വിഭാഗം ജനങ്ങളേയും ചേർത്ത് പിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ദളിത്, വനവാസി വിഭാ​ഗത്തിന്റെ വികസനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ 70-ലധികം അംഗങ്ങൾ രാജ്യസഭയിൽ പങ്കെടുത്തു.

ബജാജ് ഫിന്‍സെര്‍വ് എഎംസി മള്‍ട്ടി ക്യാപ് ഫണ്ട് പുറത്തിറക്കി

0

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി ക്യാപ് ഫണ്ട് പുറത്തിറക്കി. ഫണ്ട് സബ്സ്‌ക്രിപ്ഷന്‍ ഫെബ്രുവരി 20ന് അവസാനിക്കും.

ഈ ഫണ്ട് വന്‍കിട, ഇടത്തരം, ചെറുകിട കമ്പനികളില്‍ സന്തുലിതമായി നിക്ഷേപം നടത്തി മറ്റുള്ളവര്‍ നഷ്ടപെടുത്തുന്ന അവസരങ്ങള്‍ തിരിച്ചറിയുന്നതിലൂടെ മികച്ച ദീര്‍ഘകാല വരുമാനം കൈവരിക്കുക എന്നതാണ് മള്‍ട്ടി ക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്. ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് അവഗണിക്കപ്പെട്ടിരിക്കുന്ന ആസ്തികളിലെ മറഞ്ഞിരിക്കുന്ന മൂല്യം നേടിയെടുക്കാനുള്ള അവസരം നല്‍കുന്നതാണെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗണേഷ് മോഹന്‍ പറഞ്ഞു.

ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 500 ആണ്. അലോട്ടുമെന്റ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ റിഡീം ചെയ്യുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ചെയ്താല്‍ ശേഷിക്കുന്ന 90% ന് 1% എക്‌സിറ്റ് ലോഡ് ബാധകമാണ്. ആറ് മാസത്തിന് ശേഷം റെഡീം ചെയ്യുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ചെയ്താല്‍ ഇത് പൂജ്യമായിരിക്കും.

കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം; വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ അപമാനിച്ച് രാജ്യത്ത് എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു. ഇന്ത്യക്കാരെ മുമ്പും നാടുകടത്തിയിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ കടത്തിയതുപോലെ ഒരിക്കലും നാടുകടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യക്കാരെ നാടുകടത്തിയ രീതി ഒരിക്കലും ശരിയായ രീതിയല്ല. നമ്മുടെ ജനങ്ങളുടെ കൈകള്‍ വിലങ്ങിട്ട് അയച്ചത് അപമാനകരമാണ്. ‘ ശശി തരൂര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഷയം മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ടതാണ്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായാണ് മനസ്സിലാക്കുന്നത് എന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ പിരിയുകയായിരുന്നു.

സംഭവം വിവാദമായതോടെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച് നാടുകടത്തിയതില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യാക്കാരെയാണ് ഇന്നലെ അമേരിക്കയില്‍ നിന്നും അമൃത്സറിലെത്തിച്ചത്. അതേസമയം, ഇന്ത്യക്കാരായ കുടിയേറ്റക്കാരെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ ചിത്രമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് അറിയിച്ചു

അനന്തു കൃഷ്ണന്‍ വക്കീല്‍ ഫീസായി 40 ലക്ഷം നല്‍കിയെന്ന് ലാലി വിന്‍സെന്റ്

കൊച്ചി: പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കി അഡ്വ. ലാലി വിന്‍സെന്റ് രംഗത്ത്. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു എന്നും മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

അതേസമയം അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളി കളഞ്ഞു. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണിതെന്നാണ് ലാലിയുടെ വിശദീകരണം.

‘നിലവിലുള്ള അന്വേഷണസംഘത്തില്‍ ഒരു തരിപോലും വിശ്വാസമില്ല’; നവീന്‍റെ ഭാര്യ ഹൈക്കോടതിയില്‍

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍റെ ഭാര്യ ഹൈക്കോടതിയില്‍. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന ക്രൈെംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുബം നല്‍കിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ച് പരിഗണിച്ചത്.

അതേസമയം മികച്ച സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അപ്പീല്‍ വിധി പറയാന്‍ മാറ്റി. നിലവിലുള്ള അന്വേഷണസംഘത്തില്‍ ഒരു തരിപോലും വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയില്‍ പറഞ്ഞു. മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം മുതല്‍ സംശയമുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു

‘ബേസിലിന്റെ ഒരു പടം പോലും മിസ് ചെയ്യാനാകില്ല’; പൊൻമാൻ സിനിമയെ പ്രശംസിച്ച് സഞ്ജു സാംസൺ

0

ബോസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം പൊൻമാനെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സഞ്ജു പ്രശംസ അറിയിച്ചത്. ബേസിൽ ജോസഫിന്റെ ഒരു ചിത്രവും എനിക്ക് മിസ് ചെയ്യാൻ പറ്റില്ല എന്നാണ് സഞ്ജു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിന് പിന്നാലെ സഞ്ജുവിന് നന്ദി അറിയിച്ച് ബേസിലും എത്തി.

മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ‘പൊൻമാൻ’. മലയാള സിനിമയ്‌ക്ക് അടിക്കടി ഹിറ്റുകൾ സമ്മാനിക്കുന്ന ബേസിലിനെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. നേരത്തെ, പൊൻമാന്റെ വിജയത്തിൽ ആശംസകൾ അറിയിച്ച് ടൊവിനോ പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. അഭിനന്ദനങ്ങളെന്നും ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടി വരട്ടെയെന്നുമാണ് ടൊവിനോ കുറിച്ചത്. ഇതിന് മറുപടിയായി രസകരമായ കമന്റും ബേസിൽ കുറിച്ചു.

‘തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘സൗഹൃദത്തിന് വില പറയുന്നോടാ’ എന്ന് തൊട്ടുപിന്നാലെ ടൊവിനോയും കുറിച്ചു. ബേസിൽ നായകനാവുന്ന മരണമാസ് എന്ന ചിത്രം നിർമിക്കുന്നത് ടൊവിനോയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബേസിലിന്റെ കമന്റ്.

ലോക്കറ്റ് വിൽപ്പനയിൽ മാത്രം 27 ലക്ഷത്തിന്റെ ക്രമക്കേട്; ഗുരുവായൂർ ദേവസ്വത്തിന്‍റെ സാമ്പത്തിക ഇടപാടുകളിൽ  വിശദീകരണം തേടി ഹൈക്കോടതി

0

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയുടെ നിർദേശം.

സ്വർണ്ണം-വെള്ളി ലോക്കറ്റ് വിൽപ്പനയിൽ ലഭിച്ച തുകയിൽ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്‍റ് വിഭാഗം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് തിരിമറി. ബാങ്ക് നൽകുന്ന ക്രെഡിറ്‍റ് സ്ലിപ്പും, അക്കൗണ്ടിൽ എത്തിയ തുകയും തമ്മിലാണ് 27 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം.

ലോക്കറ്റ് വിൽപ്പനയിൽ തുടങ്ങി സിസിടിവി സ്ഥാപിച്ചതിൽ വരെ ക്രമക്കേട് നടന്നിരുന്നു. മൂന്ന് വർഷത്തെ ലോക്കറ്റ് വിൽപ്പനയിൽ മാത്രം 27 ലക്ഷം രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ രണ്ട് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ പദ്ധതി നിലനിൽക്കേ ദേവസ്വത്തിന്റെ പണം ഉപയോ​ഗിച്ചാണ് സിസിടിവി സ്ഥാപിച്ചത്. ഇതിലൂടെ 89 ലക്ഷം രൂപയുടെ നഷ്ടമാണ് ദേവസ്വത്തിനുണ്ടായത്. 2024 മെയ്യിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പത്മ പുരസ്‌കാരം; കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളി; മമ്മൂട്ടിയുടെയും കെ എസ് ചിത്രയുടെയുമടക്കം പേരുകള്‍ ഒഴിവാക്കി കേന്ദ്രം

കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളിയാണ് ഇത്തവണയും പത്മ പുരസ്‌ക്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിയ്ക്ക് പത്മഭൂഷണും പ്രൊഫ.എം.കെ സാനുവിന് പത്മശ്രീയും നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ശിപാര്‍ശ.

റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മ പുരസ്‌ക്കാരങ്ങളില്‍ കേരളം നിര്‍ദ്ദേശിച്ച പേരുകളില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന രേഖകള്‍. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 20 അംഗ പട്ടികയില്‍ ഇടം പിടിയ്ക്കാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ നല്‍കി. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവര്‍ക്കും പത്മശ്രീ നല്‍കി.

കേരളം നല്‍കിയ പട്ടികയില്‍ കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണനും മമ്മൂട്ടിയ്ക്കും, എഴുത്തുകാരന്‍ ടി പത്മനാഭനും പത്മഭൂഷണും നല്‍കണമെന്നായിരുന്നു ശിപാര്‍ശ. ഇത് പൂര്‍ണ്ണമായും കേന്ദ്രം തഴഞ്ഞു.

പ്രഫ. എം കെ സാനു , സൂര്യ കൃഷ്ണമൂര്‍ത്തി, വൈക്കം വിജയലക്ഷ്മി, പുനലൂര്‍ സോമരാജന്‍, പത്മിനി തോമസ്, കെ ജയകുമാര്‍ ഐ എ എസ്, വ്യവസായി ടി എസ് കല്യാണരാമന്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കണമെന്ന കേരളത്തിന്റെ ശിപാര്‍ശയും കേന്ദ്രം പരിഗണിച്ചില്ല. കേരളം നല്‍കിയ പട്ടികയില്‍ ഒരാളെ പോലും പത്മശ്രീയ്ക്ക് പരിഗണിച്ചില്ല.

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. ജോലിക്കായി പോകുന്നതിനിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു.

വനംവകുപ്പിന്റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിമല്‍ പോയിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ അടക്കം 9 അംഗ സംഘമാണ് ഫയര്‍ലൈന്‍ ജോലികള്‍ക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ, മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കത്തിക്കയറി സ്വർണവില

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ.  ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപയാണ്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്. 

ഇന്നലെ  760 രൂപ വർധിച്ച് പവന്റെ വില ചരിത്രത്തിൽ ആദ്യമായി 63,000  കടന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800  രൂപയാണ് സ്വർണത്തിന് വർധിച്ചത്.

വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ  പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്.  വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല

പന്ത് ഇറങ്ങുമോ? ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

നാഗ്പുര്‍: ടി20 പരമ്പരനേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങും. ഉച്ചയ്ക്ക് 1.30 മുതല്‍ നാഗ്പുരിലാണ് മത്സരം.ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി റിഹേഴ്‌സലാകും ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര.

ഏകദിന ഫോര്‍മാറ്റിലെ ആധിപത്യം ഉറപ്പിക്കുകയെന്നതാകും പരമ്പരയിലൂടെ ഇരുടീമുകളും ലക്ഷ്യം വെയ്ക്കുക. ടി20 പരമ്പരയിലെ ടീമില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരുടെ പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് ശര്‍മയും വിരാട് കോഹ് ലിയും അവസാനമായി കളിച്ചത്.

ഏകദിന ലോകകപ്പിലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഋഷഭ് പന്ത് കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പന്താണോ രാഹുലാണോ ആര് വിക്കറ്റ് കീപ്പറാകുമെന്ന് അറിയില്ല. ഇംഗ്ലണ്ടിനെതിരേ വിക്കറ്റ് കാക്കാന്‍ ഋഷഭ് ഇറങ്ങുകയാണെങ്കില്‍ ബാറ്റര്‍ മാത്രമായി രാഹുലിനെ കളിപ്പിക്കുന്നത് സംശയത്തിലാണ്.

2023-ല്‍ ഇന്ത്യയില്‍നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യ ആറ് ഏകദിനങ്ങള്‍മാത്രമേ കളിച്ചുള്ളൂ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരേ മൂന്നുവീതം കളികള്‍.

സാധ്യത ടീം

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ്‌ദേ പാന്‍ജ

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബെഥേല്‍, ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഷ് ബട്ട്ലര്‍, ജാമി സ്മിത്ത്, ഫിലിപ്പ് സാള്‍ട്ട്, ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്, മാര്‍ക്ക് വുഡ്

വീണ്ടും കൂപ്പുകുത്തി രൂപ, 12 പൈസയുടെ നഷ്ടം; ഓഹരി വിപണിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയടെ വ്യാപാരം അവസാനിച്ചത്. വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. കൂടാതെ വെള്ളിയാഴ്ച പണ വായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ സ്വാധീനിച്ചു.

അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 78000ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്നലെ 300ലധികം പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സെക്ടറിലെ നഷ്ടമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. ഇന്ന് ഓട്ടോ കമ്പനികളാണ് നഷ്ടം നേരിടുന്നത്.

അനന്ദുവിന് 19 ബാങ്ക് അക്കൗണ്ടുകൾ; 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസ്

കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന പാതി വില തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകൾ വഴി  450 കോടി രൂപയുടെ ഇടപാട് നടന്നെന്ന് പൊലീസ് കണ്ടെത്തൽ.

450 കോടി രൂപയിൽ 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയെന്നും പൊലീസ് കണ്ടെത്തി.

ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതി സംഭവത്തിൽ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്ദു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ.

അതിനിടെ അനന്ദുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്.

കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 

ട്രംപിൻ്റെ താരിഫുകൾ വിവേചനപരമാണെന്ന് ചൈന; ലോക വ്യാപാര സംഘടനയ്ക്ക് ചൈനയുടെ പരാതി

ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ ന്യായീകരിക്കാൻ ഫെൻ്റനൈൽ വ്യാപാരത്തിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ച് അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന ആരോപണവുമായി ചൈന. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങളുടെ അതിർത്തി നികുതി 10% ഉയർത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ലോക വ്യാപാര സംഘടനയ്ക്ക് (ഡബ്ല്യുടിഒ) ചൈന പരാതി നൽകിയത്.

എന്നാൽ നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ കടന്നുകയറ്റം പരിഹരിക്കാനാണ് ഈ നടപടിയെന്ന് ആണ് ട്രംപിന്റെ വാദം. നടപടികൾ വിവേചനപരവും സംരക്ഷണാത്മകവുമാണെന്നും വ്യാപാര ചട്ടങ്ങൾ ലംഘിക്കുന്നതായും ഫയലിംഗിൽ ചൈന പറയുന്നു.

എന്നാൽ വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്ന സമിതിക്ക് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ചൈനയ്ക്ക് അനുകൂലമായ വിധി ലഭിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ വലുപ്പത്തെക്കുറിച്ച് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, താരിഫുകൾ യുഎസിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്നാൽ ചൈനയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ – കാനഡ, മെക്‌സിക്കോ, യൂറോപ്പ് എന്നിവയെ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വ്യാപാര അനിശ്ചിതത്വത്തോട് ബിസിനസുകൾ പ്രതികരിക്കുന്നതിനാൽ, നിക്ഷേപം നിർത്തിവയ്ക്കുകയോ ഉപഭോക്താക്കൾക്ക് പുതിയ ചിലവുകൾ നൽകുകയോ ചെയ്യുന്നതിനാൽ, യുഎസ് ഉൾപ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സ്വാധീനത്തെക്കുറിച്ച് വലിയ ആശങ്കകൾ ആണ് സൃഷ്ടിക്കുന്നത്.

വിദേശ നിർമ്മിത കളിപ്പാട്ടങ്ങൾ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവ സുരക്ഷിതമാക്കാനുള്ള മത്സരങ്ങൾ, താരിഫ് ഭീഷണികൾ എന്നിവയോട് ബിസിനസുകൾ പ്രതികരിച്ചതിനാൽ യുഎസ് ഇറക്കുമതി ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ മൂല്യം നവംബറിൽ നിന്ന് 4% ഉയർന്ന് 293.1 ബില്യൺ ഡോളറായി (234.4 ബില്യൺ പൗണ്ട്), 1992-ൽ റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മൂല്യമാണിത് എന്ന്  വാണിജ്യ വകുപ്പ് ബുധനാഴ്ച പറഞ്ഞു.

ഏകദേശം രണ്ട് വർഷത്തിനിടയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള ഏറ്റവും വലിയ വ്യാപാര കമ്മി അല്ലെങ്കിൽ വിടവിന് ഈ വർദ്ധനവ് കാരണമായി. താരിഫുകൾ രാഷ്ട്രീയ പിരിമുറുക്കത്തിനും കാരണമായി. ചൈന ഡബ്ല്യുടിഒയ്ക്ക് പരാതി നൽകിയതിൻ്റെ വേഗത, വ്യാപാര പോരാട്ടത്തിനുള്ള ബീജിംഗിൻ്റെ സന്നദ്ധതയുടെ സൂചനയാണ്.

800 ഡോളറിൽ താഴെ വിലയുള്ള പാഴ്‌സലുകൾക്ക് ഡ്യൂട്ടി ഫ്രീ ട്രീറ്റ്‌മെൻ്റ് അവസാനിപ്പിക്കാൻ ഉത്തരവിട്ട ട്രംപിൻ്റെ നീക്കങ്ങൾ, വളരെ കുറഞ്ഞ വിലകൾ വാഗ്ദാനം ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കുന്നതിനാൽ, ഷെയ്‌നും ടെമുവും പോലുള്ള ചില സ്ഥാപനങ്ങൾക്ക് വലിയ “ഞെട്ടൽ” ഉണ്ടാകുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ ചീഫ് ചൈന ഇക്കണോമിസ്റ്റ് മാർക്ക് വില്യംസ് പറഞ്ഞു. എന്നാൽ ട്രംപിൻ്റെ താരിഫുകളുടെ അനന്തരഫലങ്ങൾ ചൈനയെ മൊത്തത്തിൽ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

WTO നടപടിക്രമങ്ങൾ യുഎസിനും ചൈനയ്ക്കും അവരുടെ തർക്കം കൂടിയാലോചനകളിലൂടെ പരിഹരിക്കാൻ 60 ദിവസങ്ങൾ നൽകുന്നു, ആ സമയത്ത് ഒരു ജഡ്ജിമാരുടെ പാനലിൻ്റെ വിധിന്യായം അഭ്യർത്ഥിക്കാൻ ചൈനയ്ക്ക് അവകാശമുണ്ട്.

ട്രംപിൻ്റെ ആദ്യ ടേമിൽ സ്റ്റീലിനും അലുമിനിയത്തിനും നേരത്തെ ചുമത്തിയ താരിഫ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ഡബ്ല്യുടിഒയുടെ മുൻ കണ്ടെത്തലും യുഎസ് അവഗണിച്ചു. ചൈനയുടെ നിലപാടിനെ പിന്തുണയ്ക്കാൻ ഏതെങ്കിലും പ്രാരംഭ WTO തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡൻ്റ് ബരാക് ഒബാമയ്‌ക്കായി ചൈന വ്യാപാര നയത്തിൽ പ്രവർത്തിച്ച ജെഫ് മൂൺ പ്രതികരിച്ചു. ഈ കേസുകൾ പരിഹരിക്കാൻ സാധാരണയായി വർഷങ്ങളെടുക്കും, എന്നിരുന്നാലും, അപ്പീൽ പ്രക്രിയ സ്തംഭിച്ചിരിക്കുന്നതിനാൽ, അന്തിമ തീരുമാനം ഒരിക്കലും പുറപ്പെടുവിക്കില്ല.

ഷാരോൺ വധക്കേസ്: ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്‌മ

തിരുവനന്തപുരം: ഹൈക്കോടതിയെ സമീപിച്ച് ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്‌മ. ‌‌നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.

കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്.  

11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാൻ കഴിയാതെ ആന്തരീകാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്.

ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിയക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് തൂക്ക് കയർ വിധിച്ചത്.