കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി ക്യാപ് ഫണ്ട് പുറത്തിറക്കി. ഫണ്ട് സബ്സ്‌ക്രിപ്ഷന്‍ ഫെബ്രുവരി 20ന് അവസാനിക്കും.
ഈ ഫണ്ട് വന്‍കിട, ഇടത്തരം, ചെറുകിട കമ്പനികളില്‍ സന്തുലിതമായി നിക്ഷേപം നടത്തി മറ്റുള്ളവര്‍ നഷ്ടപെടുത്തുന്ന അവസരങ്ങള്‍ തിരിച്ചറിയുന്നതിലൂടെ മികച്ച ദീര്‍ഘകാല വരുമാനം കൈവരിക്കുക എന്നതാണ് മള്‍ട്ടി ക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്. ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി ക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് അവഗണിക്കപ്പെട്ടിരിക്കുന്ന ആസ്തികളിലെ മറഞ്ഞിരിക്കുന്ന മൂല്യം നേടിയെടുക്കാനുള്ള അവസരം നല്‍കുന്നതാണെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗണേഷ് മോഹന്‍ പറഞ്ഞു.
ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 500 ആണ്. അലോട്ടുമെന്റ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ റിഡീം ചെയ്യുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ചെയ്താല്‍ ശേഷിക്കുന്ന 90% ന് 1% എക്‌സിറ്റ് ലോഡ് ബാധകമാണ്. ആറ് മാസത്തിന് ശേഷം റെഡീം ചെയ്യുകയോ സ്വിച്ച് ഔട്ട് ചെയ്യുകയോ ചെയ്താല്‍ ഇത് പൂജ്യമായിരിക്കും.

