ഷൈനി വായ്പ എടുത്തത്  നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന്   കുടുംബശ്രീ അംഗങ്ങൾ

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ.

ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു  പറഞ്ഞു.

തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞുവെന്നും ഇവർ വ്യക്തമാക്കി. ഷൈനി വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി.

ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു.

കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ ഇതെങ്ങനെ പരിഹരിക്കും എന്ന് അറിയില്ലെന്നാണ് ഈ അംഗങ്ങൾ പറയുന്നത്.

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ മുഖ്യമന്ത്രിയുമായി  കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി

ഡൽഹി: കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ   മുഖ്യമന്ത്രി പിണറായി വിജയൻ,  കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം  പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

വിവാഹ വാഗ്ദാനം നൽകി പീഡനം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ റീൽസിനും വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടാറുള്ളതും.

ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്. തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് നിയമവിദ്യാർഥിനിയായ പരാതിക്കാരി തിരിച്ചറിയുന്നതും.

ഇതിന് മുൻപും രണ്ട് പീഡന പരാതികൾ തൃക്കണ്ണനെതിരെ ആലപ്പുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പരാതി നൽകിയ പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഹാഫിസിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മോചിപ്പിച്ച് പാക് സൈന്യം

പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 പാക് സൈനികരും 16 ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം.

തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട് ഏഴ് വയസുകാരൻ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ചു. ലാൻഡ് മാർക്ക് അബാക്കസ് ഫ്‌ളാറ്റിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.

നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു. 

മാധ്യമങ്ങള്‍ എനിക്കുണ്ടാക്കിയ വേദനയും മുറിവും നഷ്ടവും മാറ്റാനാകില്ല: വ്യാജ വാർത്തയിൽ പൊട്ടിത്തെറിച്ച് കല്‍പ്പന രാഘവേന്ദര്‍

പ്രമുഖ പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായെന്ന വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

മാര്‍ച്ച് നാലിനാണ് ഗായിക കല്‍പ്പന രാഘവേന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൈദരബാദിലെ വസതിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ തനിക്കെതിരെ തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്‍പ്പന ഇപ്പോള്‍. ചെന്നൈയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കല്‍പ്പന രാഘവേന്ദര്‍ വ്യാജ വാര്‍ത്തകള്‍ മൂലം തനിക്കുണ്ടായ മാനസിക ക്ലേശത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

താന്‍ അറിയാതെ ഉറക്കഗുളിക അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് ബോധരഹിതയായി ആശുപത്രിയിലെത്തിയത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഊഹാപോഹങ്ങള്‍ നടത്തരുത്. ആരോഗ്യ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായിമ, എല്‍എല്‍ബി പഠനം, സംഗീത ജീവിതം തുടങ്ങിയ കാരണങ്ങളാല്‍ തനിക്ക് സമ്മര്‍ദ്ദം ഏറെയാണ്.

അതുകൊണ്ട് തനിക്കൊന്ന് ഉറങ്ങിയാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം മൂലം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ മാനസിക ക്ലേശമുണ്ടാക്കിയെന്നും കല്‍പ്പന പറഞ്ഞു. ചില ഗോസിപ് യൂട്യൂബ് ചാനലുകള്‍ ഇക്കാര്യം പ്രചരിപ്പിച്ച് വഷളാക്കിയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി.

ഉറക്കഗുളിക അധികം കഴിച്ചതില്‍ തന്റെ ഭര്‍ത്താവിനോ മകള്‍ക്കോ ഒരു പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ട് തമിഴിലും തെലുങ്കിലും കല്‍പ്പന വീഡിയോകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഉറക്കമില്ലായ്മയ്ക്ക് തനിക്ക് ഡോക്ടര്‍ പറഞ്ഞ ഗുളികയാണ് താന്‍ കഴിച്ചതെന്നും അറിയാതെ ഓവര്‍ ഡോസ് ആയിപോയതാണെന്നുമാണ് കല്‍പ്പന വീഡിയോയില്‍ പറയുന്നത്. തന്റെ ഭര്‍ത്താവിനെ ജീവന്‍ രക്ഷിച്ചതിന് കല്‍പ്പന നന്ദി അറിയിക്കുകയും ചെയ്തു.

‘വെടിവയ്ക്കൂ, അവൻ സിഐഡി കളിക്കുകയാണ്’, ജ്വല്ലറിയിൽ കയറി 25 കോടിയുടെ സ്വര്‍ണാഭരണം കവരാൻ

0

 
പട്ന: ബിഹാറിൽ തനിഷ്ക് ജ്വല്ലറിയിൽ ഇന്നലെ വൻ കവർച്ചയാണ് നടന്നത്. ഷോറൂമിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം സ്വര്‍ണം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിര്‍ത്തിയാണ് 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നത്. അറാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്ക് ബ്രാഞ്ചിലായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കവര്‍ച്ച. എന്നാൽ സംഭവം എങ്ങനെ നടന്നുവെന്നും വെറും 17 മിനിറ്റിനുള്ളിൽ 25 കോടിയുടെ സ്വര്‍ണവുമായി മടങ്ങിയ സംഘത്തിന്റെ കവര്‍ച്ച രീതികളടക്കം അത്ഭുതപ്പെടുത്തുന്നതാണ്.  17 മിനിറ്റിനുള്ളിൽ അവര്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു ഓപ്പറേഷൻ നടത്തിയതെന്ന് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും, മറ്റ് ജീവനക്കാരും വാര്‍ത്താ ഏജൻസികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാൽ മനസിലാകും കവര്‍ച്ച നടത്താൻ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്ന്. 

രാസലഹരിയുമായി യുവാവ് പിടിയിൽ

രാസലഹരിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി ഷിയാസ് (26) ആണ് പോലീസ് പിടിയിലായത്. 23.68 ഗ്രാം MDMA യാണ് പ്രതിയിൽ നിന്നും പിടികൂടിയത്.

സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീമും പാലാരിവട്ടം പോലിസും വൈറ്റില ചക്കരപറമ്പ് ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പിന്‍ഗാമി ചൈനക്ക് പുറത്തു നിന്നെന്ന് ദലൈലാമ; ലാമയുടെ പിന്‍ഗാമിയെ തങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് ചൈന

ബെയ്ജിംഗ്: ടിബറ്റന്‍ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവ് ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക എന്ന് ദലൈലാമ തന്റെ പുതിയ പുസ്തകമായ ‘വോയ്സ് ഫോര്‍ ദി വോയ്സ്ലെസ്’ ല്‍ പ്രവചിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ചൈന. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ദലൈലാമക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ദലൈലാമ ഉള്‍പ്പെടെയുള്ള ശ്രീബുദ്ധന്റെ അവതാരങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

പുനര്‍ജന്മം ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഒരു പ്രത്യേക പാരമ്പര്യമാണെന്നും ദലൈലാമയുടെ പിന്‍ഗാമിയുടെ പേര് ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ദലൈലാമയെ ‘മതത്തിന്റെ മറവില്‍ ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസി’ എന്ന് ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചൈനയുടെ നിലപാടിനെയോ ടിബറ്റിന്റെ വികസനത്തെയോ മാറ്റിയില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അടുത്ത ആത്മീയ നേതാവിനെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുമെന്ന് ചൈന പറയുന്നു. എന്നാല്‍ ചൈന തിരഞ്ഞെടുക്കുന്ന ഏതൊരു പിന്‍ഗാമിയെയും അംഗീകരിക്കില്ലെന്ന് ദലൈലാമ പ്രസ്താവിച്ചിട്ടുണ്ട്.

1959-ല്‍ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടന്ന പരാജയപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്ന്, പതിനാലാമത്തെ ദലൈലാമ ആയിരക്കണക്കിന് ടിബറ്റുകാരുമായി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്തുള്ള ‘ഒരു സ്വതന്ത്ര ലോകത്തില്‍’ ജനിക്കുമെന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. അടുത്ത ടിബറ്റന്‍ ബുദ്ധമത നേതാവ് ടിബറ്റിന് പുറത്ത്, ഉദാഹരണത്തിന് അദ്ദേഹം താമസിക്കുന്ന ഇന്ത്യയിലായിരിക്കുമെന്ന് അദ്ദേഹം മുമ്പ് പ്രസ്താവിച്ചിരുന്നു.

താൻ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു!  ‘നാൻസി റാണി’വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് അഹാന കൃഷ്ണ

നടി അഹാന കൃഷ്ണയും  ‘നാൻസി റാണി’ എന്ന സിനിമയുമായി കുറച്ച് വിവാദങ്ങൾ ഉടലെടുത്തിരുന്നു.   ‘നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷന്  നടി അഹാന കൃഷ്ണ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട  വിവാദമായിരുന്നു അത്.

പ്രമോഷന്  നടി അഹാന എത്താതിരുന്നതിനെ തുടർന്ന്   അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയിരുന്നു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ലായിരുന്നു. ഏറെ ദിവസത്തെ മൗനത്തിന് ശേഷം അഹാന പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. 

  സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് ഈ പ്രശ്നങ്ങളിൽ താരം പ്രതികരിക്കുന്നത്. താനും ചിത്രത്തിൻറെ സംവിധായകനും ഭാര്യയും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നാണ് അഹാന പറയുന്നത്. ചിത്രത്തിൻറെ ചിത്രീകരണ സമയത്ത് തീർത്തും അൺപ്രൊഫഷണലായി പെരുമാറിയ സംവിധായകൻ മനു, ചിത്രത്തിൻറെ മറ്റൊരാളെക്കൊണ്ട് തന്നെ അറിയിക്കാതെ തൻറെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും പറഞ്ഞു.

താൻ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നുവെന്നും, അതിന് തെളിവുണ്ടെന്നും കുറിപ്പിൽ അഹാന പറയുന്നു.

ഞാൻ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയായതുകൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നു!

അഹാനയും മനുവിനും ഇടയിൽ ‘ചില’ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വർഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനിൽ പങ്കെടുക്കാമായിരുന്നു എന്നാണ് സംവിധായകൻറെ ഭാര്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

ഇത് “ചില” പ്രശ്നമല്ല, ഞാൻ നിങ്ങൾ രണ്ടുപേരുടെയും നേരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ്. പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയില്ലെന്ന് നടിക്കരുത്. നിങ്ങൾ അതിൽ പങ്കാളിയാണ്. 3 വർഷം കഴിഞ്ഞതിനാൽ ഞാൻ മറന്നുകളയണമെന്ന് നിങ്ങൾക്ക് വിചാരിക്കുന്നുവെങ്കിൽ, എനിക്കാവില്ല

ഞാൻ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറിൽ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോൾ, ഞാൻ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോൾ ആളുകൾ എന്നെ അധിക്ഷേപിച്ചപ്പോൾ പോലും ഞാൻ നിശ്ശബ്ദനായിരുന്നത്. മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എന്റെ മേൽ ആക്ഷേപം വന്നപ്പോൾ, ഞാൻ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാൻ ഒരു മനുഷ്യനാണ്. എന്നാൽ, ഇപ്പോൾ എൻറെ തീതിക്കായി പോരാടേണ്ട സമയമായി എന്ന് പറഞ്ഞാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിഇപിടി സര്‍വകലാശാല യുജി,പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0

കൊച്ചി: സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്‌നോളജി (സിഇപിടി) സര്‍വകലാശാലയിലെ പ്ലാനിംഗ് ഫാക്കല്‍റ്റി(എഫ്പി) 2025-ലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

1972-ല്‍ സ്ഥാപിതമായ സിഇപിടി സര്‍വകലാശാലയിലെ പ്ലാനിംഗ് ഫാക്കല്‍റ്റി ഇന്ത്യയിലെ ആസൂത്രണ വിദ്യാഭ്യാസത്തിലെ മുന്‍നിരക്കാരാണ്. നഗര ആസൂത്രണം, നഗര രൂപകല്‍പ്പന, നഗര ഭവന നിര്‍മ്മാണം, നഗര അടിസ്ഥാന സൗകര്യങ്ങള്‍, നഗര ഗതാഗത സംവിധാനങ്ങള്‍ എന്നി മേഖലകളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ എഫ്പി വാഗ്ദാനം ചെയ്യുന്നു. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ സിഇപിടി സര്‍വകലാശാല ആറാം സ്ഥാനത്താണ്. രാജ്യത്തെ നഗര ആസൂത്രണത്തിനും രൂപകല്‍പ്പനയ്ക്കുമുള്ള മികവിന്റെ കേന്ദ്രമായി ഭാരതസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

കഴിവുള്ള നഗര ആസൂത്രകരുടെയും ഡിസൈനര്‍മാരുടെയും ആവശ്യകത അത്യന്താപേക്ഷിതമാണ്. നമ്മുടെ അതിവേഗം വളരുന്ന നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ സിഇപിടി സര്‍വകലാശാലയിലെ ആസൂത്രണ ഫാക്കല്‍റ്റി മുന്‍പന്തിയിലാണെന്ന് സിഇപിടി സര്‍വകലാശാലയിലെ ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ പ്രൊഫസര്‍ ശാലിനി സിന്‍ഹ പറഞ്ഞു.

പ്രവേശനങ്ങളെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക്: https://admissions.cept.ac.in/cept-adm-login.php, https://cept.ac.in/21/700/student-services/student-financial-aid സന്ദര്‍ശിക്കുക.

തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിന്; സ്ഥാനം കിട്ടാത്തതിൽ പിണങ്ങി പോകുന്ന വ്യക്തിയല്ല, കടകംപള്ളി സുരേന്ദ്രൻ

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങൾക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനല്ല ഫേസ്ബുക്കിലെ ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പി എയാണ് ചെയ്യുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് അത്. അതിനെ ഇങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

13 സംസ്ഥാന സമ്മേളനങ്ങളിൽ വെച്ച് രാഷ്ട്രീയമായ വ്യക്തതയോടും യോജിപ്പോടുകൂടിയും ചർച്ചകളാലും സമ്പന്നമായിരുന്നു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം. അത് സമ്മതിക്കാൻ മാധ്യമങ്ങൾ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം വാർത്തകളെല്ലാം കൊണ്ടുവരുന്നത്. പാർട്ടിയുടെ കരുത്ത് സൂക്ഷിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരോട് എന്നും അടുപ്പം പുലർത്താറുള്ളത്. 48 വർഷക്കാലം രാഷ്ട്രീയ പരമായി തന്നെ വളർത്തിയത് പാർട്ടിയാണ്. പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടുകൂടി കൃത്യമായി നിർവ്വഹിച്ചു വരാൻ സാധിച്ചിട്ടുണ്ട്. എംഎൽഎയോ മന്ത്രിയോ ആക്കണമെന്ന് പറഞ്ഞുകൊണ്ട് സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ല താൻ. പാർട്ടിയാണ് ഏത് സ്ഥാനത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. നിങ്ങൾ ആഗ്രഹിക്കുന്ന അജണ്ടയിൽ എന്നെ കൂടികെട്ടാൻ ശ്രമിക്കരുത്. ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും സിപിഐഎമ്മിനെ ആക്രമിക്കാനായി കടകംപള്ളിയെ കരുവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകന്മാരുടെ ഇടയിൽ തന്നെ ചേർത്ത് നിർത്തരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പാർട്ടിക്കകത്ത് സ്ഥാനക്കയറ്റം നൽകണമെന്ന് ആരും പറയേണ്ട ആവശ്യം ഇല്ല. ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുകയോ, അതിന്റെ പേരിൽ പിണങ്ങി പോകുകയോ ചെയ്യുന്ന വ്യക്തിയല്ല താൻ. കിട്ടിയതെല്ലാം വളരെ വലുതായിട്ടാണ് കാണാറുള്ളത്.സ്ഥാനമാനങ്ങൾ നേടുകയാണ് രാഷ്ട്രീയക്കാരൻ്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ല. 75 വയസെന്ന പ്രായപരിധി പാർട്ടി നിശ്ചയിച്ചത് കൊണ്ടാണ് പുതിയ 17 പുതിയ ആളുകളെ ഉൾപ്പെടുത്താനായത്. നാളെ കേന്ദ്ര കമ്മിറ്റിയിലാണെങ്കിലും പുതിയ ആളുകൾ വരും. പഴമയും പുതുമയും കൂടി കലർന്നാലേ പാർട്ടി കൂടുതൽ ശക്തിപ്പെട്ട് മുന്നോട്ട് പോവുകയുളൂ. അല്ലെങ്കിൽ വയസ്സൻമാരുടെ പാർട്ടി ആയി മാറും ഇത്. തന്നെക്കാൾ പ്രായം കുറഞ്ഞവർപോലും ഉയർന്ന കമ്മിറ്റികളിൽ വന്നിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. താൻ ഇപ്പോഴും ഒഴിഞ്ഞുകൊടുക്കാൻ മാനസികമായി തയ്യാറാണ്. കാരണം പുതിയ തലമുറ വരണം. പാർട്ടി ഏർപ്പെടുത്തിയ പ്രായപരിധി തന്നെ പുതിയ തലമുറയ്ക് വരാനുള്ള സൗകര്യത്തിനാണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പത്മകുമാറിന്റെ പരാമർശം തെറ്റാണെന്ന് ഏത് കമ്മ്യൂണിസ്റ്റ്കാരണാണ് സംശയമുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് മന്ത്രി എന്ന നിലയിലാണ് അത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതാണ്.നേരത്തെ സി രവീന്ദ്രനാഥിനെയും ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയടക്കം വിവിധ വകുപ്പുകളിലെ ഗൗരവകരമായ ചർച്ചകൾ നടത്തുന്നത് സംസ്ഥാന കമ്മിറ്റിയിലാണ് അപ്പോൾ ആ ചർച്ചകൾ കേൾക്കാൻ അതുമായി ബന്ധപ്പെട്ട മന്ത്രിയുണ്ടെങ്കിൽ അത് ഗുണകരമാണ്. കഴിഞ്ഞതവണ അതില്ലാത്തത് ഒരു കുറവായി കണ്ടിരുന്നു. ശരിയായ തീരുമാനങ്ങൾ മാത്രമാണ് പാർട്ടി കൈക്കോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിന്; സ്ഥാനം കിട്ടാത്തതിൽ പിണങ്ങി പോകുന്ന വ്യക്തിയല്ല, കടകംപള്ളി സുരേന്ദ്രൻ

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങൾക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനല്ല ഫേസ്ബുക്കിലെ ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പി എയാണ് ചെയ്യുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് അത്. അതിനെ ഇങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

13 സംസ്ഥാന സമ്മേളനങ്ങളിൽ വെച്ച് രാഷ്ട്രീയമായ വ്യക്തതയോടും യോജിപ്പോടുകൂടിയും ചർച്ചകളാലും സമ്പന്നമായിരുന്നു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം. അത് സമ്മതിക്കാൻ മാധ്യമങ്ങൾ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം വാർത്തകളെല്ലാം കൊണ്ടുവരുന്നത്. പാർട്ടിയുടെ കരുത്ത് സൂക്ഷിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരോട് എന്നും അടുപ്പം പുലർത്താറുള്ളത്. 48 വർഷക്കാലം രാഷ്ട്രീയ പരമായി തന്നെ വളർത്തിയത് പാർട്ടിയാണ്. പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടുകൂടി കൃത്യമായി നിർവ്വഹിച്ചു വരാൻ സാധിച്ചിട്ടുണ്ട്. എംഎൽഎയോ മന്ത്രിയോ ആക്കണമെന്ന് പറഞ്ഞുകൊണ്ട് സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ല താൻ. പാർട്ടിയാണ് ഏത് സ്ഥാനത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. നിങ്ങൾ ആഗ്രഹിക്കുന്ന അജണ്ടയിൽ എന്നെ കൂടികെട്ടാൻ ശ്രമിക്കരുത്. ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും സിപിഐഎമ്മിനെ ആക്രമിക്കാനായി കടകംപള്ളിയെ കരുവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകന്മാരുടെ ഇടയിൽ തന്നെ ചേർത്ത് നിർത്തരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പാർട്ടിക്കകത്ത് സ്ഥാനക്കയറ്റം നൽകണമെന്ന് ആരും പറയേണ്ട ആവശ്യം ഇല്ല. ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുകയോ, അതിന്റെ പേരിൽ പിണങ്ങി പോകുകയോ ചെയ്യുന്ന വ്യക്തിയല്ല താൻ. കിട്ടിയതെല്ലാം വളരെ വലുതായിട്ടാണ് കാണാറുള്ളത്.സ്ഥാനമാനങ്ങൾ നേടുകയാണ് രാഷ്ട്രീയക്കാരൻ്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ല. 75 വയസെന്ന പ്രായപരിധി പാർട്ടി നിശ്ചയിച്ചത് കൊണ്ടാണ് പുതിയ 17 പുതിയ ആളുകളെ ഉൾപ്പെടുത്താനായത്. നാളെ കേന്ദ്ര കമ്മിറ്റിയിലാണെങ്കിലും പുതിയ ആളുകൾ വരും. പഴമയും പുതുമയും കൂടി കലർന്നാലേ പാർട്ടി കൂടുതൽ ശക്തിപ്പെട്ട് മുന്നോട്ട് പോവുകയുളൂ. അല്ലെങ്കിൽ വയസ്സൻമാരുടെ പാർട്ടി ആയി മാറും ഇത്. തന്നെക്കാൾ പ്രായം കുറഞ്ഞവർപോലും ഉയർന്ന കമ്മിറ്റികളിൽ വന്നിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. താൻ ഇപ്പോഴും ഒഴിഞ്ഞുകൊടുക്കാൻ മാനസികമായി തയ്യാറാണ്. കാരണം പുതിയ തലമുറ വരണം. പാർട്ടി ഏർപ്പെടുത്തിയ പ്രായപരിധി തന്നെ പുതിയ തലമുറയ്ക് വരാനുള്ള സൗകര്യത്തിനാണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പത്മകുമാറിന്റെ പരാമർശം തെറ്റാണെന്ന് ഏത് കമ്മ്യൂണിസ്റ്റ്കാരണാണ് സംശയമുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് മന്ത്രി എന്ന നിലയിലാണ് അത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതാണ്.നേരത്തെ സി രവീന്ദ്രനാഥിനെയും ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയടക്കം വിവിധ വകുപ്പുകളിലെ ഗൗരവകരമായ ചർച്ചകൾ നടത്തുന്നത് സംസ്ഥാന കമ്മിറ്റിയിലാണ് അപ്പോൾ ആ ചർച്ചകൾ കേൾക്കാൻ അതുമായി ബന്ധപ്പെട്ട മന്ത്രിയുണ്ടെങ്കിൽ അത് ഗുണകരമാണ്. കഴിഞ്ഞതവണ അതില്ലാത്തത് ഒരു കുറവായി കണ്ടിരുന്നു. ശരിയായ തീരുമാനങ്ങൾ മാത്രമാണ് പാർട്ടി കൈക്കോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകൻ ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ED നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി പ്രതിഫലമായി 11.5 കോടി വാങ്ങിയെന്ന ഇ ഡി വാദം ശരിയല്ലെന്ന് ശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. സത്യവാങ്മൂലം നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.

രജനികാന്ത് അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ സിനിമ ‘യന്തിരൻ’ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇഡിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.

2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് കേസ് ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്‍റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെയാണ് കേസ് നൽകിയത്

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം നല്‍കിയാല്‍ ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ‘ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

അതിഥിത്തൊഴിലാളികള്‍ക്കാണ് ഇയാള്‍ രേഖകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഏതു പേരിലും ഏതു ഫോട്ടോ ഉപയോഗിച്ചും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കും. ഒരേ ഫോട്ടോ ഉപയോഗിച്ചു വിവിധ പേരുകളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ആധാര്‍ കാര്‍ഡുകള്‍, ലാപ്‌ടോപ്, പ്രിന്റര്‍, മൊബൈല്‍ ഫോണുകള്‍, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികളും മൊബൈല്‍ ഷോപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.