‘ആശ’യറ്റവരുടെ പ്രതിഷേധ പൊങ്കാല; ഇത് മന്ത്രിമാരുടെ മനസലിയാനുള്ള പ്രാര്‍ത്ഥനയെന്ന് ആശമാര്‍

ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് ആണ് പ്രതിഷേധ പൊങ്കാലയിടുക. പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ കൂടെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു. അതിനിടെ പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു

ആരോഗ്യമന്ത്രിയുടെ മനസലിയാനുള്ള തങ്ങളുടെ പ്രാര്‍ത്ഥന കൂടിയാണ് തങ്ങളുടെ പൊങ്കാലയെന്ന് പ്രതിഷേധിക്കുന്ന ആശമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ആവശ്യങ്ങള്‍ പരിഹരിച്ച് തങ്ങളെ ഈ തെരുവിലെ സമരപ്പന്തലില്‍ നിന്ന് രക്ഷിക്കണേ എന്ന ഒറ്റപ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കുമുള്ളതെന്ന് ആശമാര്‍ പറഞ്ഞു. ഇത്തരമൊരു പൊങ്കാല തങ്ങള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. ഇതിനെ ഒരു പ്രതിഷേധം മാത്രമായി കാണരുതെന്നും ഇത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണെന്നും ആശമാര്‍ പറഞ്ഞു.

അതേസമയം ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ത്രീകളായ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിടാന്‍ ഒരുങ്ങുകയാണ്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. രാവിലെ ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് പത്തേകാലോടെ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.

പാകിസ്താനിലെ ട്രയിന്‍ റാഞ്ചല്‍; 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം

പാകിസ്താനിലെ ട്രയിന്‍ റാഞ്ചലില്‍ 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും കൊല്ലപ്പെട്ടെന്ന് പാക് പട്ടാളം അറിയിച്ചു.

ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു. തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്

ആശ വർക്കർമാരുടെ സമരത്തിനെതിരെ ദേശാഭിമാനി  മുഖപ്രസംഗം

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരെ ദേശാഭിമാനി മുഖപ്രസംഗം. സമരത്തിൻറെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നാണ് മുഖപ്രസംഗം പറയുന്നത്.

സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നാണ് മുഖപ്രസംഗത്തിലെ വിമർശനം. കേന്ദ്ര സർക്കാരിൻറെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുന്നു.

ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണം. ഇക്കാര്യം  ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങുന്നില്ല. ഇവരുടെ പ്രതിനിധികളെയാണ് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് ആനയിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

അടിമാലിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർക്കും മുൻവശത്തിരുന്ന ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. അടിമാലി ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

മൂക്കുന്നിമലയിൽ തീപിടിത്തം, ഏക്കറുകണക്കിന് കാട് കത്തിയമർന്നു; സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്ന് ഫയർഫോഴ്സ്

തിരുവനന്തപുരം: നേമത്തിനടുത്ത് മൂക്കുന്നിമലയിൽ തീപിടിത്തം. പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്. മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല. അടഞ്ഞു കിടക്കുന്ന പാറമടയ്ക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്ന് തവണയാണ് കാട് കത്തിയമർന്നത്. ആരെങ്കിലും കത്തിക്കുന്നതാണോയെന്ന് അധികൃതർക്ക് സംശയമുണ്ട്. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കാണുന്നതിനാൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്നും ഫയർഫോഴ്സ് പറയുന്നു. കാട്ടാക്കടയിൽ നിന്നെത്തിയ അഗ്നിസേനാ വിഭാഗം മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം എത്താൻ പ്രയാസമേറിയ മലയോരമായതിനാൽ മറ്റുവഴികളിലൂടെയാണ് സേന തീ നിയന്ത്രണ വിധേയമാക്കിയത്.

ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, ഹരിത ചട്ടം പാലിക്കണമെന്ന് മേയർ, അടുപ്പുവെട്ട് 10.15ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. 

ഇത്തവണ തലസ്ഥാന ന​ഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്ക്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. 

വടക്കഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണം: പുനരാരംഭിക്കണമെന്ന് എംഎൽഎ, നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പിടിച്ചു കുലുക്കിയ, വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യം. ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മാണമാരംഭിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. നിയമവശങ്ങള്‍ പരിശോധിച്ച് നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി വില്ലേജില്‍പ്പെട്ട 1.3 ഹെക്ടര്‍ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയും ഈ ഭൂമിയില്‍ 140 വീടുകളും ആശുപത്രി കെട്ടിടവും ചേര്‍ന്ന സമുച്ചയം നിര്‍മിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. പ്രളയ പുനര്‍ നിര്‍മാണത്തിന് സഹായവുമായി സമീപിച്ച നിരവധി ഏജന്‍സികളില്‍ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്. ഫ്‌ളാറ്റും ആശുപത്രിയും നിര്‍മിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിര്‍മാണ ഏജന്‍സികളുമായാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുരോഗമിക്കവെയാണ് അന്നത്തെ വടക്കാഞ്ചേരി എം.എല്‍.എ. പദ്ധതികളില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.ബി.ഐക്ക് പരാതി നല്‍കിയത്. ആരോപണങ്ങളുടെയും പരാതികളുടെയും മാധ്യമ വാര്‍ത്തകളുടെയും വ്യവഹാരങ്ങളുടെയും സാഹചര്യത്തില്‍ കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തന നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഈ പ്രദേശമാകെ കാടുകയറി കിടക്കുകയാണ്. നിര്‍മിച്ച കെട്ടിടങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധിച്ചതിന്റെ ഭാഗമായി ഇതില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കെട്ടിടങ്ങള്‍ ബലക്ഷമതയോടെ തന്നെ നിലനില്‍ക്കുന്നു. ആയതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വ്യവഹാര നടപടികള്‍ വേഗത്തില്‍ അവസാനിപ്പിക്കുകയും ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും പൂര്‍ത്തീകരണത്തിനായുള്ള തുക ലൈഫ് മിഷനോ ഗവണ്‍മെന്റോ കണ്ടെത്തിക്കൊണ്ട് അപ്രോച്ച് റോഡ്, കുടിവെള്ളം ഉറപ്പുവരുത്താന്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍, വൈദ്യുതി ലഭ്യത, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.

വിലകൂടിയത് നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി !

0

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയിരുന്നു. 

കുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നിരീക്ഷണ കാമറ പരിശോധിച്ച ജീവനക്കാര്‍ക്ക് മുണ്ടുടുത്ത് വരുന്ന മോഹന്‍ദാസിനെ സംശയം തോന്നി. ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടില്‍ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കില്‍നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വിലകുറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് പണം നല്കി പോവുകയാണ് ഇയാളുടെ രീതി.

നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർഗാന്ധിയെ തടഞ്ഞ സംഭവം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ

0

തിരുവനന്തപുരം: തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരൻ പറഞ്ഞു. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്.ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് വി എം സുധീരൻ പറഞ്ഞു. 

അതേ സമയം, ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. തുഷാർ ഗാന്ധിയെ സംഘ് പരിവാർ  ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന്  കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർ എസ് എസ്- ബി ജെ പി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 

രാസലഹരിയുമായി യുവാവ് പിടിയിൽ

രാസലഹരിയുമായി യുവാവ് പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി ഉനൈസ് (33) എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. 

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുളള DANSAF ടീം എറണാകുളം നാരകത്തറ റോഡിലുള്ള ട്രിയോസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് 3.2766 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.

മലയാളി സംവിധായകൻ സന്തോഷ് മാടയ്ക്കു  കർണാടക സ്റ്റേറ്റ് അവാർഡ് 

കൈതപ്രത്തിന്റെ മരുമകനും മലയാളീ സംവിധായകരായ ജയരാജ് , കമൽ , റോഷൻ ആൻഡ്രൂസ്, അഭയ് സിംഹ എന്നിവരുടെ കൂടെ സഹസംവിധായകനായി സഹകരിച്ച സന്തോഷ് മാടയ്ക്കു ദേശീയ പുരസ്‌കാരം. ജിറ്റിഗെ എന്ന സിനിമയ്ക്കാണ്  വർഷങ്ങൾക്കു ശേഷം കർണാടകം സ്റ്റേറ്റ് അവാർഡ് ലഭിച്ചത്.
 
ജീറ്റിഗെ…  എന്റെ ആദ്യ സിനിമാണ്, എനിക്ക് ദേശീയ അവാർഡ് നേടി തന്ന സിനിമ, ഇതാ ഇപ്പൊ കുറച്ചു  വർഷമായി മുടങ്ങി കിടന്ന കർണാടക സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോ ജിറ്റിഗെ കർണാടക സ്റ്റേറ്റ് അവാർഡു  നേടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആദ്യ പടം വർഷങ്ങൾക്കു ശേഷം വീണ്ടും അംഗീകരിക്കപ്പെടുമ്പോ അതൊരു പ്രത്യേക അനുഭവമാണ് ഉണ്ടാകുന്നത് – സന്തോഷ് മാട.

കൊറോണ ലോകമെമ്പാടും ആളി പടർന്ന സമയത്തു അത് കൊറഗജ്ജ തൈയ്യം കെട്ടുന്ന തനിയെ എന്ന സാധാരണക്കാരനെ എങ്ങനെ ബാധിച്ചു എന്നതാണ് ചിത്രത്തിന്റെ രത്നചുരുക്കം. നടന്ന സംഭവത്തെ ആസ്പദമാക്കി കൊറഗ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം നിർമിച്ചിരിക്കു്നത്.

എ.ആർ. പ്രൊഡക്ഷൻ ബാനറിൽ അരുൺ റായ് തോഡാറാണ് ‘ജീറ്റിഗെ’ നിർമ്മിക്കുന്നത്. നവീൻ ഡി. പഡീൽ, രൂപ വർക്കാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേതൻ റായ് മണി, ജെ.പി. തൂമിനാട്, അരുൺ റായ്, ശശിരാജ് കാവൂർ, സത്യ ജീവൻ സോമേശ്വര, ചൈതാലി റായ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സന്തോഷ് മാടയുടെ കഥയ്ക്ക് പ്രസിദ്ധ കവി ശശിരാജ്‌ കാവൂരാണ്  തിരക്കഥയും സംഭാഷണവും രചിച്ചത്.  മലയാളിയായ  ഉണ്ണി മടവൂർ ആണ് ഛായാഗ്രാഹകൻ. മുതിർന്ന കവിയും എഴുത്ത്കാരനുമായ ഡോക്ടർ  അമൃത സോമേശ്വരയുടെ വരികൾക്ക് സംഗീതം നൽകിയത് ജയറാം മഞ്ചേശ്വരമാണ്. പിന്നണി സംഗീതം നൽകിയത് കൈതപ്രത്തിന്റെ മക്കനും കേരളം സ്റ്റേറ്റ് അവാർഡ് ജേതാവുമായ ദീപാങ്കുരനാണ്. മറ്റൊരു സ്റ്റേറ്റ് അവാർഡ് വിന്നരും സന്തോഷിന്റെ ഭാര്യയുമായ മീര സന്തോഷ് ആണ് കോസ്റ്റും ഡിസൈനർ.

കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചുകൊണ്ടിരുന്ന പാൻഡെമിക് സമയത്ത് ഷൂട്ട്  ചെയ്യുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ആ സമയത്തു സാധാരണക്കാർ നേരിട്ട വിഷമങ്ങളും  ‘ജീറ്റിഗെ’ എന്ന സിനിമയിൽ ഞങ്ങൾ കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ കഠിനാധ്വാനത്തിന് വീടും ഫലം ലഭിച്ചു.

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

0

കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം, ഡീലർ മാനേജ്മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാർ എന്നിവർ ചേർന്ന് നിർവഹിച്ചു. 6000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന സെൻ്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വെർക്ക്‌സ്പേസ് ഡിസൈനുകൾ കാണുവാനും മനസിലാക്കുവാനും സാധിക്കും.
വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായ ഫർണിച്ചറുകൾ ഗുണനിലവാരവും മികച്ച ഡിസൈനും ഉറപ്പാക്കി രൂപകൽപ്പന ചെയ്തവയാണ്. ഉയരം ക്രമീകരിക്കാവുന്ന വർക്ക് സ്റ്റേഷൻ, മീറ്റിംഗ് പോഡുകൾ, ഓഫീസ് ടേബിൾ, കസേര, സോഫ്റ്റ്-സീറ്റിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകൾ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പീരിയൻസ് സെൻ്ററിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിൽ ആരംഭിച്ച പുതിയ എക്സ്പീരിയൻസ് സെൻ്ററിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഫെതർലൈറ്റ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം പറഞ്ഞു.

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഫർണിച്ചർ ശ്രേണിയും വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ എർഗോണോമിക് ക്ലാസ്റൂം സിറ്റിങ്, ആധുനിക ബെഞ്ച്, ലൈബ്രറി റാക്ക്, ഹോസ്റ്റൽ ഫർണിച്ചർ, പ്രസന്റേഷൻ സ്റ്റേഷൻ എന്നിവ അത്യാധുനിക പഠന ഇടം ഒരുക്കുവാൻ സഹായിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ പ്ലാൻ്റ് അടുത്ത വർഷം ഏപ്രിലിൽ ബാംഗ്ലൂരിൽ പ്രവർത്തനം തുടങ്ങുമെന്നും ചെന്നൈയിൽ 1,50,000 ചതുരശ്ര അടി വിസ്തീർണത്തിൽ മോഡുലാർ ഫർണിച്ചർ നിർമ്മാണ പ്ലാൻ്റ് ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.

Photo: കൊച്ചിയില്‍ ഫെതര്‍ലൈറ്റിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ ഫെതര്‍ലൈറ്റ് അസോ.ഡയറക്ടര്‍ കിരണ്‍ ചെല്ലാരം, ബിസിനസസ് ഹെഡ് ജ്യാനേന്ദ്രസിങ് പരിഹര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പിള്‍ ആര്‍ക്കിടെക് സെബാസ്റ്റ്യന്‍ ജോസ്, ഫെതര്‍ലൈറ്റ് കൊച്ചി ബ്രാഞ്ച് ഹെഡ് വിഗ്നേഷ് കുമാര്‍ എന്നിവര്‍ സമീപം.

ബഹിരാകാശത്ത് നിന്ന് മനുഷ്യന്‍റെ മുഖം തിരിച്ചറിയാൻ കഴിയുന്ന ഉപഗ്രഹം നിർമിച്ച് ചൈന; ആശങ്കയിൽ ലോകം!

0

ബെയ്‌ജിങ്: ചൈനയിൽ നിന്ന് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം, ശാസ്ത്രജ്ഞർ ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ള ഒരു പരീക്ഷണം നടത്തിയിരിക്കുന്നു എന്നതാണ്. 60 മൈലിലധികം അതായത് ഏകദേശം 100 കിലോമീറ്റർ അകലെ നിന്ന് മനുഷ്യന്‍റെ മുഖ വിശദാംശങ്ങൾ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹം നിർമിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെയാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഭൂമിയിലുള്ള കാര്യങ്ങള്‍ മുമ്പ് സാധിക്കാത്ത വിധത്തിൽ വിശദമായി നിരീക്ഷിക്കാൻ ചൈനയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനെ ഉദ്ദരിച്ച് ലൈവ് സയൻസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻനിര സ്പൈ ക്യാമറകളുമായും പരമ്പരാഗത ദൂരദർശിനികളുമായും താരതമ്യപ്പെടുത്തുമ്പോൾ 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രകടന വർദ്ധനവാണിത് എന്നാണ് താരതമ്യങ്ങള്‍ പറയുന്നത്. ചൈനയിലെ അക്കാദമി ഓഫ് സയൻസസിന്‍റെ എയ്‌റോസ്‌പേസ് ഇൻഫർമേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ചൈനീസ് ജേണൽ ഓഫ് ലേസേഴ്‌സിൽ (ലക്കം 52, വാല്യം 3) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ഈ കണ്ടെത്തലുകൾ വിശദീകരിച്ചു.

മറ്റ് ബീം-സ്‍കാനിംഗ് റഡാർ ഇമേജറി സിസ്റ്റങ്ങളെ അപേക്ഷിച്ച് മികച്ച റെസല്യൂഷൻ ചിത്രങ്ങൾ നൽകുന്നതിന് സിന്തറ്റിക് അപ്പർച്ചർ ലിഡാർ ഒരു വസ്തുവിന്‍റെ (ഉപഗ്രഹം പോലുള്ളവ) ചലനത്തെ ആശ്രയിക്കുന്നു. മുൻ SAR സിസ്റ്റങ്ങൾ കൂടുതൽ തരംഗദൈർഘ്യമുള്ള മൈക്രോവേവ് വികിരണത്തെയാണ് ആശ്രയിച്ചിരുന്നത്. ഇതുകാരണം കുറഞ്ഞ റെസല്യൂഷൻ ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പുതിയ സംവിധാനം ഒപ്റ്റിക്കൽ തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവയ്ക്ക് മൈക്രോവേവുകളേക്കാൾ വളരെ കുറഞ്ഞ തരംഗദൈർഘ്യമാണുള്ളത്. അവ വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

ലിഡാർ സിസ്റ്റത്തിൽ നിന്ന് 63.3 മൈൽ (101.8 കിലോമീറ്റർ) അകലെ സ്ഥാപിച്ചിരുന്ന പ്രതിഫലന പ്രിസങ്ങളുടെ നിരകളെ ലക്ഷ്യം വച്ചുള്ള പരീക്ഷണത്തിനിടെ, ഉപകരണം 0.07 ഇഞ്ച് (1.7 മില്ലിമീറ്റർ) വരെ ചെറിയ വിശദാംശങ്ങൾ കണ്ടെത്തി. 0.61 ഇഞ്ച് (15.6 മില്ലിമീറ്റർ) ഉള്ളിലേക്കുള്ള ദൂരം അളന്നു. മുൻകാല നേട്ടങ്ങളിൽ നിന്നുള്ള വലിയൊരു കുതിച്ചുചാട്ടമാണിത്, 2011-ൽ പ്രതിരോധ സ്ഥാപനമായ ലോക്ക്ഹീഡ് മാർട്ടിൻ നടത്തിയ പരീക്ഷണം 1 മൈൽ (1.6 കിലോമീറ്റർ) അകലെ നിന്ന് 0.79 ഇഞ്ച് (2 സെന്‍റിമീറ്റർ) റെസല്യൂഷൻ കൈവരിച്ചിരുന്നു. 4.3 മൈൽ (6.9 കിലോമീറ്റർ) അകലെ അന്നത്തെ ഏറ്റവും മികച്ച 1.97 ഇഞ്ച് (5 സെ.മീ) റെസല്യൂഷൻ നേടിയ ഒരു പരീക്ഷണവും ശാസ്ത്രജ്ഞർ മുമ്പ് നടത്തിയിരുന്നു.

ഈ ഏറ്റവും പുതിയ മുന്നേറ്റം കൈവരിക്കുന്നതിനായി, ചൈനീസ് സംഘം ലിഡാർ സിസ്റ്റത്തെ നയിക്കുന്ന ലേസർ-ബീമിനെ 4×4 മൈക്രോ-ലെൻസ് അറേയിലൂടെ വിഭജിച്ചു. ഇത് സിസ്റ്റത്തിന്‍റെ ഒപ്റ്റിക്കൽ അപ്പർച്ചർ- ഒരു ക്യാമറ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന ഓപ്പണിംഗ് 0.68 ൽ നിന്ന് 2.71 ഇഞ്ച് (17.2 എംഎം മുതൽ 68.8 എംഎം വരെ) ആയി വികസിപ്പിച്ചു. ഈ രീതിയിൽ, അത്തരം ക്യാമറ സിസ്റ്റങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്ന അപ്പർച്ചറിന്‍റെ വലുപ്പവും കാഴ്ച മണ്ഡലവും തമ്മിലുള്ള വ്യത്യാസം ഗവേഷകർക്ക് മറികടക്കാൻ കഴിഞ്ഞു.

എന്നാൽ ഈ പരീക്ഷണം നടത്താൻ തിരഞ്ഞെടുത്തത് സ്ഥിരമായ കാറ്റും പരിമിതമായ മേഘക്കൂട്ടങ്ങളും ഉള്ള ഏതാണ്ട് മികച്ച കാലാവസ്ഥയും അന്തരീക്ഷ സാഹചര്യങ്ങളും ഉള്ള സ്ഥലത്താണ്. പ്രതികൂല കാലാവസ്ഥ ഒരു പക്ഷെ ഈ സിസ്റ്റത്തിന്‍റെ കൃത്യതയെ ബാധിച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ഈ ഉപഗ്രഹ സാങ്കേതികവിദ്യ ചൈന ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ലോകത്തിന് നിലനില്‍ക്കുന്നു.