കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികൾ പിടിയിൽ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശികളാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.

ഒഡിഷ സ്വദേശികളായ മിഥുൻ പാനി, അശോക് കുമാർ ബീരാ, ചിന്താമണിബി സിംഗ്, കണിരാജ് ബിബർ  എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീമും ഏലൂർ പോലീസും ഏലൂർ കണ്ടെയ്നർ റോഡിനു സമീപത്തു നിന്നുമാണ് 22.064 kg കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ഗ്യാങ്ങിലെ അംഗങ്ങളാണ് പിടിയിലായവർ. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ ഉറവിടെത്തെകുറിച്ചും പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇന്നും തുടരും;  ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു.

ഹോളി, റംസാൻ; കേരളത്തില്‍ ബാങ്ക് അവധി എത്ര ദിവസം?

സാമ്ബത്തിക വർഷത്തിന്റെ അവസാന മാസമായതിനാല്‍ മാർച്ച്‌ മാസത്തില്‍ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച്‌ മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച്‌ അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്.

പ്രധാനമായും ഹോളി, റംസാൻ പോലുള്ള ആഘോഷങ്ങള്‍ മാർച്ച്‌ മാസത്തിലാണ്. ഇവ പ്രമാണിച്ച്‌ കേരളത്തില്‍ എത്ര ദിവസത്തെ അവധിയുണ്ടെന്ന് പരിശോധിക്കാം.

ആർബിഐ കണക്ക് പ്രകാരം മാർച്ച്‌ മാസത്തില്‍ 14 ദിവസമാണ് ബാങ്ക് അവധിയുള്ളത്. കേരളത്തില്‍ ശനി, ഞായർ ദിവസങ്ങളൊഴിച്ച്‌ രണ്ട് ദിവസമാണ് ബാങ്ക് അവധി. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ ഇന്ന് ( മാർച്ച്‌ 13) തിരുവനന്തപുരത്ത് ബാങ്കുകള്‍ പ്രവർത്തിക്കില്ല.

ഈതുല്‍ഫിത്തർ (റമദാൻ) പ്രമാണിച്ച്‌ മാർച്ച്‌ 31ന് കേരളത്തിലെ ബാങ്കുകള്‍ അവധിയാണ്. മാർച്ച്‌ 30 ഞായറാഴ്ച ആയതിനാല്‍ തുടർച്ചയായ രണ്ട് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല. മാർച്ച്‌ 22, നാലാം ശനിയാഴ്ചയും അവധി.

രാജ്യത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ഹോളി ഇത്തവണ മാർച്ച്‌ 13, 14 ദിവസങ്ങളിലാണ് അരങ്ങേറുന്നത്. എന്നാല്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബാങ്കുകള്‍ക്ക് പൊതു അവധിയില്ല. കേരളത്തില്‍ മാർച്ച്‌ മാസത്തില്‍ ഇനി അഞ്ച് ദിവസങ്ങളിലാണ് ബാങ്ക് അവധിവരുന്നത്. ഇതില്‍ മാർച്ച്‌ 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്. മാർച്ച്‌ 22 നാലാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവർത്തിക്കില്ല.

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കേളത്തില്‍ അവധി ഇല്ലെങ്കിലും രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് പ്രവർത്തിക്കില്ല. ഹോളിയുടെ മുഖ്യ ആഘോഷവുമായി ബന്ധപ്പെട്ട് മാർച്ച്‌ 14ന് ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഒഡീഷ, ചണ്ഡിഗഡ്, സിക്കിം, അസം, രാജസ്ഥാൻ, ജമ്മു & കശ്മീർ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. മാർച്ച്‌ 15 ഹോളിയുടെ രണ്ടാം ദിവസം ത്രിപുര, ഒഡീഷ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ പ്രവർത്തിക്കില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായിട്ടാണ് ബാങ്ക് അവധി പ്രഖ്യാപിക്കുന്നത്. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട്, ബാങ്ക് ക്ലോസിങ് ഓഫ് അക്കൌണ്ട്സ്, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് ആന്റ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയ്സ് എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ബാങ്കുകളിലെ പൊതു അവധികള്‍.

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.

95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്

പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തും. ഇവര്‍ക്ക് തല്‍ക്കാലം റേഷന്‍ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.

95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്

പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തും. ഇവര്‍ക്ക് തല്‍ക്കാലം റേഷന്‍ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ വേര്‍പെടുത്തി; ഡീ ഡോക്കിങ് പരീക്ഷണം വിജയം, അഭിമാനമായി ഐഎസ്ആര്‍ഒ

ബംഗളൂരു: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേര്‍പെടുത്തുന്ന ഡീ- ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബഹിരാകാശരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് ഐഎസ്ആര്‍ഒ ഉയര്‍ത്തിയത്.

ഐഎസ്ആര്‍ഒയുടെ നേട്ടത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഇന്ത്യയുടെ ഭാവി ബഹിരാകാശ അഭിലാഷങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ഡീ-ഡോക്കിങ് ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന പദ്ധതികള്‍ക്ക് കരുത്തുപകരുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.

ഡീ ഡോക്കിങ്ങിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് വച്ച് വേര്‍പെടുത്തിയത്. ഡിസംബര്‍ 30നാണ് സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് വിക്ഷേപിച്ചത്. സ്പെഡെക്സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ആണ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ച് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണ ദൗത്യം ജനുവരിയില്‍ ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡീ- ഡോക്കിങ് സാങ്കേതികവിദ്യയിലും ഐഎസ്ആര്‍ഒ കഴിവ് തെളിയിച്ചത്.

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരമരത്തിൽ തമ്പടിച്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. കാരണം കണ്ടെത്താൻ വവ്വാലുകളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു.

സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന.വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

‘രണ്ടാം പകുതി മുഴുമിക്കാൻ നിന്നില്ല’; മാര്‍ക്കോ കാണുന്നതിനിടെ തിയറ്റര്‍ വിട്ടു, കാരണം പറഞ്ഞ് തെലുങ്ക് താരംചിത്രം ഉത്തരേന്ത്യയില്‍ വലിയ പ്രതികരണമാണ് നേടിയത്

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റേതായിരുന്നു തീരുമാനം. യു അല്ലെങ്കിൽ യു/ എ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴിതാ ചിത്രം തിയറ്ററില്‍ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് തെലുങ്ക് യുവതാരം കിരണ്‍ അബ്ബാവാരം. ഗലാട്ട തെലുങ്കിന് നല്‍കിയ അഭിമുഖത്തിലാണ് കിരണിന്‍റെ പ്രതികരണം.

സിനിമകള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മാര്‍ക്കോ കണ്ടിരുന്നോ എന്ന് കിരണിന് നേരെ ചോദ്യം എത്തിയത്. തിയറ്ററില്‍ത്തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ ചിത്രം തനിക്കും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പൂര്‍ത്തിയാക്കാനായില്ലെന്നും കിരണ്‍ അബ്ബാവാരം പറഞ്ഞു. “മാര്‍ക്കോ ഞാന്‍ കണ്ടു. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതി നടക്കവെ തിയറ്ററില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നു. ചിത്രത്തിലെ വയലന്‍സ് എന്നെ സംബന്ധിച്ച് കുറച്ച് കൂടുതല്‍ ആയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് ഞാന്‍ പടം കാണാന്‍ പോയത്. അവള്‍ ഗര്‍ഭിണി ആയിരുന്നു. സിനിമ ഞങ്ങള്‍ക്ക് ദഹിച്ചില്ല. അതിനാല്‍ ഇറങ്ങിപ്പോന്നു. അവള്‍ക്കും ആ ചിത്രം കണ്ടിരിക്കല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല”, ചിത്രത്തിന്‍റെ പ്രീ ക്ലൈമാക്സിന് മുന്‍പേ തങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയെന്നും കിരണ്‍ അബ്ബാവാരം പറയുന്നു.

‘രണ്ടാം പകുതി മുഴുമിക്കാൻ നിന്നില്ല’; മാര്‍ക്കോ കാണുന്നതിനിടെ തിയറ്റര്‍ വിട്ടു, കാരണം പറഞ്ഞ് തെലുങ്ക് താരംചിത്രം ഉത്തരേന്ത്യയില്‍ വലിയ പ്രതികരണമാണ് നേടിയത്

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റേതായിരുന്നു തീരുമാനം. യു അല്ലെങ്കിൽ യു/ എ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴിതാ ചിത്രം തിയറ്ററില്‍ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് തെലുങ്ക് യുവതാരം കിരണ്‍ അബ്ബാവാരം. ഗലാട്ട തെലുങ്കിന് നല്‍കിയ അഭിമുഖത്തിലാണ് കിരണിന്‍റെ പ്രതികരണം.

സിനിമകള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മാര്‍ക്കോ കണ്ടിരുന്നോ എന്ന് കിരണിന് നേരെ ചോദ്യം എത്തിയത്. തിയറ്ററില്‍ത്തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ ചിത്രം തനിക്കും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പൂര്‍ത്തിയാക്കാനായില്ലെന്നും കിരണ്‍ അബ്ബാവാരം പറഞ്ഞു. “മാര്‍ക്കോ ഞാന്‍ കണ്ടു. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതി നടക്കവെ തിയറ്ററില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നു. ചിത്രത്തിലെ വയലന്‍സ് എന്നെ സംബന്ധിച്ച് കുറച്ച് കൂടുതല്‍ ആയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് ഞാന്‍ പടം കാണാന്‍ പോയത്. അവള്‍ ഗര്‍ഭിണി ആയിരുന്നു. സിനിമ ഞങ്ങള്‍ക്ക് ദഹിച്ചില്ല. അതിനാല്‍ ഇറങ്ങിപ്പോന്നു. അവള്‍ക്കും ആ ചിത്രം കണ്ടിരിക്കല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല”, ചിത്രത്തിന്‍റെ പ്രീ ക്ലൈമാക്സിന് മുന്‍പേ തങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയെന്നും കിരണ്‍ അബ്ബാവാരം പറയുന്നു.

പനി ബാധിച്ച പിഞ്ചുകുഞ്ഞിന് നല്‍കിയത് ഡോസ് മൂന്ന് മടങ്ങ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മാറിയതറിയാതെ മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി.

മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ പലതും ഉയര്‍ന്ന നിരക്കിലായിരുന്നു. ഉടന്‍ കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍മിംമ്‌സിലേക്ക് മാറ്റണമെന്നും വൈകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആസ്റ്റര്‍മിംമ്‌സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് അവസാനം വന്ന ഫലത്തില്‍ കുട്ടിയുടെ നില കുറച്ചുകൂടി മെച്ചപ്പെട്ടത് ആശ്വാസമാകുന്നുണ്ട്.

കറുത്ത ബാഗുമായി റോഡിൽനിന്ന യുവാവിനെ കണ്ട് സംശയം; വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കണ്ടെത്തിയത് ഹാഷിഷ് ഓയിൽ

0

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ (24) ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കണ്ടു. ഇതേ  തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. കമ്പംമെട്ട് സർക്കിൾ ഇൻസ്‍പെക്ടർ വർഗീസ് ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.

തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 220000 ബാരൽ വിമാന ഇന്ധനം, ക്യാപ്റ്റൻ അറസ്റ്റിൽ, അഗ്നിബാധ നിയന്ത്രണ വിധേയം

0

ബ്രിട്ടൻ: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് വടക്കൻ കടലിൽ ഓയിൽ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കൻ ഓയിൽ ടാങ്കർ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മിൽ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് സോളോംഗിന്റെ ഉടമസ്ഥൻ അന്തർ ദേശീയ മാധ്യമങ്ങളോട് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 

220000 ബാരൽ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന തരം ബാരലുകളിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടം കണക്കാക്കാൻ സാധിക്കില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. സ്റ്റെന ഇമ്മാക്കുലേറ്റിനെ തീരത്തേക്ക് എത്തിക്കുന്നതിൽ 24 മണിക്കൂറിൽ തീരുമാനം ആവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കൂട്ടിയിടിക്ക് പിന്നാലെ സോളോംഗിന്റ ക്യാപ്റ്റനായ റഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലമുള്ള ജീവഹാനിക്കാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു

0

മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം. നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമൻകുട്ടിയുടെ നിർദേശിച്ചു. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

ലക്ഷ്യം 2027 ഏകദിന ലോകകപ്പ്! രോഹിത് ടീമിനൊപ്പം തുടരും; അണിയറയില്‍ തയ്യാറാക്കുന്നത് വന്‍ പദ്ധതികള്‍ഇന്ത്യന്‍ ബാറ്റിംഗ് കോച്ചും 

0

മുംബൈ: 2027ലെ ഏകദിന ലോകകപ്പുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനുള്ള പദ്ധതികളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടെസ്റ്റ് ക്രിക്കറ്റിലും തുടരാനാണ് രോഹിത്തിന്റെ തീരുമാനം. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന ശക്തമായ അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മയുടെ മറുപടി പറഞ്ഞിരുന്നു. പറ്റുന്നിടത്തോളം കാലം ഏകദിനത്തില്‍ തുടരുമെന്നാണ് രോഹിത് വ്യക്തമാക്കിയത്. ന്യുസീലന്‍ഡിനെതിരായ ഫൈനലിലെ അര്‍ധസെഞ്ച്വറിയോടെ ആത്മവിശ്വാസം വീണ്ടെടുത്ത രോഹിത്തിന്റെ ആഗ്രഹം 2027 ലോകകപ്പ് വരെ ടീമില്‍ തുടരാന്‍.

ഇതിനായി ഇന്ത്യന്‍ ബാറ്റിംഗ് കോച്ചും മുംബൈക്കാരനുമായ അഭിഷേക് നായര്‍ക്കൊപ്പം ദീര്‍ഘകാല പരിശീലന പദ്ധതിയാണ് രോഹിത് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ നായകന്റെ ഫിറ്റ്‌നസും ബാറ്റിംഗ് പരിശീലനവും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുമെല്ലാം ഇനിമുതല്‍ അഭിഷേക് നായരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലെ സഹതാരങ്ങളായിരുന്നു രോഹിത്തും അഭിഷേക് നായരും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന 2027ലെ ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിനങ്ങളിലാവും കളിക്കുക. ഈ മത്സരങ്ങളെ ലോകകപ്പിനുള്ള മുന്നൊരുക്കായിട്ടാവും രോഹിത്സസമീപിക്കുക. 
st1shc#:~:text=Sign%20in%20with,NEW 

ബന്ധുവായ പെൺകുട്ടിയെ കൊല്ലാനും അഫാൻ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്

തിരുവനന്തപുരം:  വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ  ബന്ധുവായ മറ്റൊരു പെൺകുട്ടിയെ കൊല്ലാനും പദ്ധതിയിട്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്.

ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുക്കാനാണു  അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

മാതാവ് ഷെമിയെക്കൊണ്ടും പെൺകുട്ടിയിൽനിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സൽമാബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ ലക്ഷ്യമിട്ടത്.

പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴി‍ഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നു പറഞ്ഞെങ്കിലും കടം നൽകാൻ പറ്റില്ല എന്നറിയിച്ച് പെൺകുട്ടി ഒഴി‍‍ഞ്ഞു മാറുകയായിരുന്നു.

കടബാധ്യത വർധിച്ചതോടെ പിതാവിന്റെ ബന്ധുക്കൾ തുടർച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാൻ പൊലീസിനു മൊഴി നൽകി. രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയതിനെ തുടർന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.