കൈതപ്രത്തിന്റെ മരുമകനും മലയാളീ സംവിധായകരായ ജയരാജ് , കമൽ , റോഷൻ ആൻഡ്രൂസ്, അഭയ് സിംഹ എന്നിവരുടെ കൂടെ സഹസംവിധായകനായി സഹകരിച്ച സന്തോഷ് മാടയ്ക്കു ദേശീയ പുരസ്‌കാരം. ജിറ്റിഗെ എന്ന സിനിമയ്ക്കാണ് വർഷങ്ങൾക്കു ശേഷം കർണാടകം സ്റ്റേറ്റ് അവാർഡ് ലഭിച്ചത്.
ജീറ്റിഗെ… എന്റെ ആദ്യ സിനിമാണ്, എനിക്ക് ദേശീയ അവാർഡ് നേടി തന്ന സിനിമ, ഇതാ ഇപ്പൊ കുറച്ചു വർഷമായി മുടങ്ങി കിടന്ന കർണാടക സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോ ജിറ്റിഗെ കർണാടക സ്റ്റേറ്റ് അവാർഡു നേടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആദ്യ പടം വർഷങ്ങൾക്കു ശേഷം വീണ്ടും അംഗീകരിക്കപ്പെടുമ്പോ അതൊരു പ്രത്യേക അനുഭവമാണ് ഉണ്ടാകുന്നത് – സന്തോഷ് മാട.
കൊറോണ ലോകമെമ്പാടും ആളി പടർന്ന സമയത്തു അത് കൊറഗജ്ജ തൈയ്യം കെട്ടുന്ന തനിയെ എന്ന സാധാരണക്കാരനെ എങ്ങനെ ബാധിച്ചു എന്നതാണ് ചിത്രത്തിന്റെ രത്നചുരുക്കം. നടന്ന സംഭവത്തെ ആസ്പദമാക്കി കൊറഗ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം നിർമിച്ചിരിക്കു്നത്.
എ.ആർ. പ്രൊഡക്ഷൻ ബാനറിൽ അരുൺ റായ് തോഡാറാണ് ‘ജീറ്റിഗെ’ നിർമ്മിക്കുന്നത്. നവീൻ ഡി. പഡീൽ, രൂപ വർക്കാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേതൻ റായ് മണി, ജെ.പി. തൂമിനാട്, അരുൺ റായ്, ശശിരാജ് കാവൂർ, സത്യ ജീവൻ സോമേശ്വര, ചൈതാലി റായ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സന്തോഷ് മാടയുടെ കഥയ്ക്ക് പ്രസിദ്ധ കവി ശശിരാജ് കാവൂരാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. മലയാളിയായ ഉണ്ണി മടവൂർ ആണ് ഛായാഗ്രാഹകൻ. മുതിർന്ന കവിയും എഴുത്ത്കാരനുമായ ഡോക്ടർ അമൃത സോമേശ്വരയുടെ വരികൾക്ക് സംഗീതം നൽകിയത് ജയറാം മഞ്ചേശ്വരമാണ്. പിന്നണി സംഗീതം നൽകിയത് കൈതപ്രത്തിന്റെ മക്കനും കേരളം സ്റ്റേറ്റ് അവാർഡ് ജേതാവുമായ ദീപാങ്കുരനാണ്. മറ്റൊരു സ്റ്റേറ്റ് അവാർഡ് വിന്നരും സന്തോഷിന്റെ ഭാര്യയുമായ മീര സന്തോഷ് ആണ് കോസ്റ്റും ഡിസൈനർ.
കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചുകൊണ്ടിരുന്ന പാൻഡെമിക് സമയത്ത് ഷൂട്ട് ചെയ്യുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ആ സമയത്തു സാധാരണക്കാർ നേരിട്ട വിഷമങ്ങളും ‘ജീറ്റിഗെ’ എന്ന സിനിമയിൽ ഞങ്ങൾ കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ കഠിനാധ്വാനത്തിന് വീടും ഫലം ലഭിച്ചു.

