കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.
കളമശ്ശേരി പോളിടെക്നിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ് വേട്ടയുടെ ചുരുളഴിയുന്നു. പിടിക്കപ്പെട്ട 3 വിദ്യാർത്ഥികൾക്ക് വിവിധയിടങ്ങളിൽ നിന്നും മൊത്തമായും ചില്ലറയായും കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും എത്തിച്ചു നൽകിയിരുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളും പോളിടെക്‌നിക്ക് കോളേജിലെ പൂർവ വിദ്യാർഥികളും, കൊച്ചിയിലെ കഞ്ചാവ് ഇടനിലക്കാരുമായ ആലുവ സ്വദേശി ആഷിഖ് (25), ശാലിക് കെ.എസ്, (21) എന്നയാളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണർ പി.ബി ബേബി, കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ സിംഗ്, എസ് ഐ സെബാസ്റ്റ്യൻ പി. ചാക്കോ, എസ് ഐ രഞ്ജിത്ത്, എഎസ് ഐ ബിനു, സി പി ഓമാരായ മാഹിൻ അബൂബക്കർ, ഷിബു, അരുൺ, ലിബിൻ കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്യഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ 9995966666 നമ്പറിൽ Whatsapp മുഖാന്തരവും അറിയിക്കേണ്ടതാണ്. രഹസ്യമായിരിക്കും.

