വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നാട്ടുകാർ

0

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും പറയുന്നു. വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു; നടപടി പാർടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ

0

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ  പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം  ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന യോഗത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു; നടപടി പാർടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ

0

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ  പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം  ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന യോഗത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വർദ്ധന എപ്പോൾ? വ്യക്തമാക്കാതെ ജെപി നദ്ദ, പരിഗണിക്കാമെന്ന് മറുപടി

0

ദില്ലി : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് എപ്പോള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സമയബന്ധിതമായി വര്‍ധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇന്‍സെന്‍റീവില്‍ നല്ല വര്‍ധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജെപി നദ്ദ മറുപടി നല്‍കി. ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി.

ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കണമെന്ന്  നിരന്തരം ആവശ്യപ്പെടുന്ന കേന്ദ്രം ആശാ വര്‍ക്കര്‍മാരെ തഴയുകയാണെന്നും , കോബ്രാന്‍ഡിംഗ് നടത്താത്തതിന്‍റെ പേരില്‍ കേന്ദ്രം 637 കോടി രൂപ തടഞ്ഞു വച്ചിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം എംപി വി ശിവദാസന്‍ കുറ്റപ്പെടുത്തി.  

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലം  ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. 38 കഞ്ചാവ് ചെടിയും 10.5 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.

മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ  എന്നിവരാണ് പിടിയിലായത്.  കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പൊലീസ് വ്യക്തമാക്കി.

മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. എംഡിഎംഎ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്.

ട്രംപ് കൊടുത്ത വാഗ്ദാനം നടപ്പിലാക്കി; നന്ദി പറഞ്ഞും അഭിനന്ദിച്ചും എലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും 9 മാസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയത് ആഘോഷിക്കുകയാണ് ലോകം. സുനിത വില്യംസിനേയും സംഘത്തേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ക്രൂ-9 സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പുലര്‍ച്ചെ 3:27 ന് ഫ്‌ലോറിഡയില്‍ വിജയകരമായി കടലില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. നാല് യാത്രക്കാരേയും വഹിച്ചുള്ള പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേര്‍പ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്.

ആദ്യം നടുവിലിരിക്കുന്ന കമാന്‍ഡര്‍ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് പുറത്തിറക്കിയത്. ഇതിന് ശേഷം മൂന്നാമതായാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായി ബുച്ച് വില്‍മറിനേയും പുറത്തേക്ക് മാറ്റി. പുറത്തെത്തിയ ഉടന്‍ വളരെ സന്തോഷത്തോടെ ഇരുവരും ക്യാമറകള്‍ക്ക് മുന്‍പില്‍ കൈവീശി സന്തോഷം പ്രകടിപ്പിച്ചു.

ബഹിരാകാശ യാത്രികര്‍ സുരക്ഷിതമായി ഭൂമിയില്‍ എത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കും രംഗത്ത് വന്നു. സ്‌പേസ് എക്‌സ്, നാസ ടീം അംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യത്തിന് വലിയ മുന്‍ഗണന നല്‍കിയ തന്റെ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിക്കുകയായിരുന്നു.

ആശയറ്റ് ആശമാർ: ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം

0

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു.  എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി; കൗൺസിലിംഗ് നൽകും

0

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ ഇടാൻ 12 കാരിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.

വയനാട്  ഉരുൾപൊട്ടൽ:  മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

തിരുവനന്തപുരം: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും  പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും.

18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വയനാട്  ഉരുൾപൊട്ടൽ:  മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

തിരുവനന്തപുരം: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും  പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും.

18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

സുനിത വില്യംസ് വഴികാട്ടി; ബഹിരാകരാ യാത്രികരെ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഒമ്പത് മാസത്തിലേറെയായി കുടുങ്ങിക്കിടന്ന ശേഷം മടങ്ങിയെത്തിയ സുനിത വില്യംസിനെയും സഹ ബഹിരാകാശയാത്രികന്‍ ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് സ്വഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശയാത്രികരുടെ ദീര്‍ഘകാല താമസം ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യചൈതന്യത്തിന്റെയും ഒരു പരീക്ഷണമായിരുന്നുവെന്ന് എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ക്രൂ 9, തിരികെ സ്വാഗതം! ഭൂമി നിങ്ങളെ മിസ് ചെയ്തു… സുനിത വില്യംസും ക്രൂ 9 ബഹിരാകാശയാത്രികരും വീണ്ടും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. വിശാലമായ അനിശ്ചിതാവസ്ഥയ്ക്ക് മുന്നില്‍ അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ബഹിരാകാശ പര്യവേക്ഷണം എന്നത് മനുഷ്യന്റെ കഴിവുകളുടെ പരിധികള്‍ മറികടക്കുക, സ്വപ്നം കാണുക, ആ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യം കാണിക്കുക എന്നിവയാണ്. ഒരു വഴികാട്ടിയും ഐക്കണുമായ സുനിത വില്യംസ് തന്റെ കരിയറില്‍ ഉടനീളം ഈ മനോഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.’ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയുടെ അഭിനിവേശത്തെയും സ്ഥിരോത്സാഹത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സുനിത വില്യംസിനെയും മറ്റ് മൂന്നു പേരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ചൊവ്വാഴ്ച രാവിലെ ഫ്‌ളോറിഡ തീരത്ത് ഇറങ്ങിയിരുന്നു. ബഹിരാകാശ നിലയത്തില്‍ നിന്ന് 17 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് സഞ്ചാരികള്‍ ഭൂമിയിലെത്തിയത്.

ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം സുനിത വില്യംസിനെ ക്ഷണിച്ചിരുന്നു. ‘നിങ്ങള്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളോട് വളരെ അടുത്താണ്,’ എന്ന് കത്തില്‍ മോജി പറയുഞ്ഞു. ക്ഷണം സ്വീകരിച്ച് സുനിത വൈകാതെ ഇന്ത്യയിലെത്തുമെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ  കഴുത്തറത്തു  കൊലപ്പെടുത്തി: പിന്നാലെ മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.  

കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്.

അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.   ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറയുന്നു.

അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും എഴുന്നേൽക്കായതോടെ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കും

തിരുവനന്തപുരം; വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു.

ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവ്വെ നമ്പർ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.

  ഇതിന്  വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അൻപത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം

ജീവനക്കാരൻ ഇരുന്നുറങ്ങുന്നു!   പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ

പാലക്കാട്: പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ. വടക്കഞ്ചേരി പന്തലാംപാടത്താണ് ബൈക്കിലെത്തിയവർ പണവുമായി കടന്നത്.

ജീവനക്കാരൻ ഉറങ്ങുന്ന സമയത്താണ് ഇന്ധനം നിറയ്ക്കുന്ന മെഷിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്.

48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ബൈക്കെന്ന് പൊലീസ് വ്യക്തമാക്കി.

പുലർച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയവർ പരിസരം നിരീക്ഷിച്ച് ബാഗ് കവരുന്ന  സിസിടിവി  ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്

ജീവനക്കാരൻ ഇരുന്നുറങ്ങുന്നു!   പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ

പാലക്കാട്: പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ. വടക്കഞ്ചേരി പന്തലാംപാടത്താണ് ബൈക്കിലെത്തിയവർ പണവുമായി കടന്നത്.

ജീവനക്കാരൻ ഉറങ്ങുന്ന സമയത്താണ് ഇന്ധനം നിറയ്ക്കുന്ന മെഷിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്.

48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ബൈക്കെന്ന് പൊലീസ് വ്യക്തമാക്കി.

പുലർച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയവർ പരിസരം നിരീക്ഷിച്ച് ബാഗ് കവരുന്ന  സിസിടിവി  ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്