ട്രംപ് കൊടുത്ത വാഗ്ദാനം നടപ്പിലാക്കി; നന്ദി പറഞ്ഞും അഭിനന്ദിച്ചും എലോണ്‍ മസ്‌ക്

0

ന്യൂയോര്‍ക്ക്: സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും 9 മാസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയത് ആഘോഷിക്കുകയാണ് ലോകം. സുനിത വില്യംസിനേയും സംഘത്തേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ക്രൂ-9 സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പുലര്‍ച്ചെ 3:27 ന് ഫ്‌ലോറിഡയില്‍ വിജയകരമായി കടലില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. നാല് യാത്രക്കാരേയും വഹിച്ചുള്ള പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേര്‍പ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്.

ആദ്യം നടുവിലിരിക്കുന്ന കമാന്‍ഡര്‍ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് പുറത്തിറക്കിയത്. ഇതിന് ശേഷം മൂന്നാമതായാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായി ബുച്ച് വില്‍മറിനേയും പുറത്തേക്ക് മാറ്റി. പുറത്തെത്തിയ ഉടന്‍ വളരെ സന്തോഷത്തോടെ ഇരുവരും ക്യാമറകള്‍ക്ക് മുന്‍പില്‍ കൈവീശി സന്തോഷം പ്രകടിപ്പിച്ചു.

ബഹിരാകാശ യാത്രികര്‍ സുരക്ഷിതമായി ഭൂമിയില്‍ എത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കും രംഗത്ത് വന്നു. സ്‌പേസ് എക്‌സ്, നാസ ടീം അംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യത്തിന് വലിയ മുന്‍ഗണന നല്‍കിയ തന്റെ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here