കൊല്ലം: കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. 38 കഞ്ചാവ് ചെടിയും 10.5 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പൊലീസ് വ്യക്തമാക്കി.
മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. എംഡിഎംഎ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്.

