കത്തി കയറി സ്വർണവില; സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വർധനവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വർധനവുമായി സ്വര്‍ണ വില. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

കൊടും ചൂട്, അതീവ ഗുരുതരമായ സാഹചര്യം; സംസ്ഥാനത്ത് റെഡ് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നു. പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.

അതേസമയം ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോളിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്

മലപ്പുറത്ത് വീണ്ടും പുലി; കനത്ത ആശങ്ക, ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്

മലപ്പുറം: മമ്പാട് വീണ്ടും പുലിയെ കണ്ടതായി റിപ്പോർട്ട്. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഈ മേഖലയിൽ സ്‌കൂട്ടർ യാത്രികർക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു.

അതേസമയം ഇതിനുപിന്നാലെ വനം വകുപ്പ് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടുവക്കാട് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്.

പുലിയെ വീണ്ടും കണ്ടത് വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. സ്കൂൾ, കോളേജ് വിദ്യാ‌ർത്ഥികൾ ഒരുപാട് ഉളള മേഖലയാണിത്. വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ഹൈബ്രിഡ് കഞ്ചാവ് കടത്ത്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മോഡലും മേക്കപ്പ് ആർട്ടിസ്റ്റും പിടിയിൽ

കൊച്ചി: മേക്കപ്പ് സാമഗ്രികളെന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആണ് രണ്ട് യുവതികൾ പിടിയിലായത്. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും കസ്റ്റംസ് പിടികൂടിയത്.

ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് എന്നാണ് പുറത്തു വരുന്ന വിവരം. രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്.

സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് തെളിഞ്ഞത്. പിടിയിലായ മാൻവി ഫാഷൻ മോഡലാണ്.

ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ

തിരുവനന്തപുരം: കഴിഞ്ഞ 39 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ  സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ.

  ‍‍ആരോഗ്യമന്ത്രിയുമായുള്ള രണ്ടാം ഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

രാവിലെ 11 മണിയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുക.

അതേസമയം, ആശമാർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പുറപ്പെട്ടു. വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

ആശമാരുടെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണുന്നത്. 

ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ

തിരുവനന്തപുരം: കഴിഞ്ഞ 39 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ  സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് മുതൽ.

  ‍‍ആരോഗ്യമന്ത്രിയുമായുള്ള രണ്ടാം ഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

രാവിലെ 11 മണിയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുക.

അതേസമയം, ആശമാർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പുറപ്പെട്ടു. വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

ആശമാരുടെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണുന്നത്. 

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു

കൊച്ചി: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു. വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്.

ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു

കൊച്ചി: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു. വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്.

ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

എന്താണ് എമ്പുരാന് ശരിക്കും സംഭവിച്ചത്?, ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടതിന് പിന്നിലെ കാരണമെന്ത്?എമ്പുരാന് ശരിക്കും സംഭവിച്ചത് എന്താണ്?.

0

മോഹൻലാലിന്റെ എമ്പുരാന്റെ ട്രെയിലര്‍ ഇന്ന് ഉച്ചയ്‍ക്ക് 1.08 PMന് പുറത്തുവിടും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അര്‍ദ്ധരാത്രി 12.30ഓടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലീക്കാകുമെന്ന് കണ്ടതിനാലാണ് നേരത്തെ പുറത്തുവിട്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച  മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

നാഗ്‌പൂർ കലാപം: സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്; ഔറംഗസേബ് ഇപ്പോൾ അപ്രസക്തനെന്നും പ്രതികരണം

0

ബെംഗളുരു: നാഗ്‌പൂർ കലാപത്തിൽ നിന്ന് അകലം പാലിച്ച് ആർഎസ്എസ്. മുഗൾ സാമ്രാജ്യ കാലത്തെ രാജാവ് ഔറംഗസേബിൻ്റെ പേരിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് ആർഎസ്എസ് പ്രചാരക് പ്രമുഖ് സുനിൽ അംബേക‍ർ പ്രതികരിച്ചത്. ഔറംഗസേബ് ഇന്നത്തെ കാലത്ത് പ്രസക്തനല്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ബെംഗളുരുവിൽ ആർഎസ്എസ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

വിഎച്ച്പി – ബജ്‍രംഗദൾ നിലപാടുകൾക്ക് വിരുദ്ധമാണ് ആ‌ർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് ആർഎസ്എസ് കലാപം അഴിച്ചുവിടുന്ന ഹിന്ദുസംഘടനകളോട് പറയണമെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. നാഗ്‍പൂർ കലാപത്തിൽ ഇതുവരെ 83 പേർ അറസ്റ്റിലായതായി പൊലീസ് പ്രതികരിച്ചു. അറസ്റ്റിലായവരിൽ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടിയെന്ന പ്രാദേശിക പാർട്ടി നേതാവ് ഫഹീം ഖാനും ഉൾപ്പെട്ടിട്ടുണ്ട്. ഫഹീം ഖാനാണ് കലാപത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു.

വിമർശനങ്ങൾക്ക് വിട; ആസിഫ് അലിയെ ആലിംഗനം ചെയ്ത് രമേശ് നാരായൺ

തിരുവനന്തപുരം: അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ നടൻ ആസിഫ് അലിയെ ആലിംഗനം ചെയ്തു സംഗീത സംവിധായകൻ രമേശ് നാരായണൻ. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ‘ഞാൻ എന്താ പറയ നിങ്ങളോട്..’ എന്നു ചോദിച്ചാണ് ആസിഫ് രമേഷ് നാരായണനെ ആശ്ലേഷിച്ചത്.

അതേസമയം കഴിഞ്ഞ ജനുവരിയിൽ ആസിഫിൽ നിന്ന് മെമെന്റോ വാങ്ങാൻ രമേഷ് നാരായണൻ വിമുഖത കാട്ടിയത് വലിയ വിവാദമായിരുന്നു. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം നടന്നത്.

ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകർന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാൻ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫിൽ നിന്ന് ഇത് സ്വീകരിക്കാൻ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജിൽ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യൽ മീഡിയയിൽ ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

ആന്റി റാഗിംഗ് ക്ലാസുകള്‍, പരാതി അയക്കാന്‍ ഇ-മെയില്‍ സംവിധാനം; റാഗിംഗ് നിയന്ത്രിക്കാൻ  കര്‍ശന നിര്‍ദേശങ്ങൾ

കോട്ടയം: നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാർഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തണം.

പ്രശ്‌നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ തലത്തില്‍ വരെ ആന്റീ റാഗിംഗ് സെല്‍ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

ആന്റി റാഗിംഗ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. റാഗിംഗിന് എതിരായ ബോധവല്‍ക്കരണ ക്ലാസില്‍ എല്ലാകുട്ടികളെയും പങ്കെടുപ്പിക്കണം. അധ്യായന വര്‍ഷം ആരംഭിച്ച് ആദ്യ ആറ് മാസത്തില്‍ കുറഞ്ഞത് മൂന്ന് ആന്റി റാഗിംഗ് ക്ലാസുകള്‍ നടത്തണം. കോളജുകളിലും ഹോസ്റ്റലുകളിലും റാഗിംഗ് ശിക്ഷയെക്കുറിച്ചും, ആന്റി റാംഗിഗ് കമ്മിറ്റി അംഗങ്ങളുടെ ഫോണ്‍ നമ്പറുകളും പ്രദര്‍ശിപ്പിക്കണം. ഒന്നാം വര്‍ഷ വിദ്യാർഥികൾക്കിടയിൽ രഹസ്യ സര്‍വേകള്‍ നടത്തണം.

എല്ലാ കോളജുകളും ഒരു തനതായ ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. സ്ക്വാഡുകളും രൂപീകരിച്ച് ഹോസ്റ്റലുകള്‍, ബസുകള്‍, കാന്റീനുകള്‍, ഗ്രൗണ്ടുകള്‍, ക്ലാസ് മുറികള്‍, വിദ്യാർഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷമ പരിശോധന നടത്തണം. പ്രശ്‌നക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തി നടപടി എടുക്കണം. സിസിടിവി നിരീക്ഷണം ശക്തമാക്കണം.

നിലവില്‍ റാഗിംഗ് സംബന്ധമായ സ്ഥിവിവരക്കണക്ക് എല്ലാ മാസവും 5 ന് കോളജ് അറിയിക്കുകയും, ഈ കണക്കുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ 10 ന് പ്രസിദ്ധീകരിക്കുകയും വേണം. റാഗിംഗ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും, തടയുന്നതിലും പരാജയപ്പെട്ടാല്‍ പ്രിന്‍സിപ്പലിനെതിരെ റാഗിംഗ് പ്രേരണക്കുറ്റം ചുമത്താമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്‌സിംഗ് കോളജുകളിലാണ് നിർദേശങ്ങൾ ആദ്യം നടപ്പാക്കേണ്ടത്.

മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണം, ഭക്ഷണം പോലും ഇറങ്ങുന്നില്ല, അപേക്ഷയുമായി യുവാവ് 

0

മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്ന് കൊച്ചുമകൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഹോളി ദിനത്തിൽ 90 വയസ്സുള്ള സ്ത്രീയെ സ്വന്തം വീട്ടിൽ വളർത്തുന്ന ജർമ്മൻ ഷെപ്പേർഡ് നായ കടിച്ചു കൊന്നത് എന്ന് അധികൃതർ പറയുന്നു. 

സ്ത്രീ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് വളർത്തുനായയെ തിരികെ നൽകണമെന്ന് ഇവരുടെ കൊച്ചുമകൻ മുനിസിപ്പൽ കോർപ്പറേഷനോട് അപേക്ഷിച്ചത്. നായയെ കൊണ്ടുപോയ ശേഷം വീട്ടിൽ ആർക്കും ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിട്ടില്ല എന്നും ഇയാൾ പറഞ്ഞു.

മാർച്ച് 14 -ന് കാൺപൂരിലെ വികാസ് നഗറിൽ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. റിട്ട. കേണൽ കൂടിയായ മകൻ സഞ്ജീവ് ത്രിവേദി, കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി, മരുമകൾ കിരൺ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. 

കുടുംബത്തിലെ പെറ്റ് ആയിരുന്നു ഈ ജർമ്മൻ ഷെപ്പേർഡ്. അടുത്തിടെ നായ അക്രമണ സ്വഭാവം കാണിച്ച് തുടങ്ങുകയായിരുന്നു. അവനെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ നേരത്തെ ധീരുവിനും കിരണിനും പരിക്കേറ്റതുമാണ്. 

ഹോളി ദിവസം വൈകുന്നേരം, നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് മോഹിനി ദേവിയെ നായ അക്രമിച്ചത്. ആ അക്രമണത്തെ തുടർന്ന് അവർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അയൽക്കാർ ഉടൻ തന്നെ മുനിസിപ്പൽ കോർപ്പറേഷനെ വിവരമറിയിക്കുകയും രാത്രി വൈകിയോടെ സംഘം നായയെ പിടികൂടുകയുമായിരുന്നു. 

കാൺപൂർ മുനിസിപ്പൽ കോർപ്പറേഷന് പിന്നീട് ഇവരുടെ കൊച്ചുമകൻ അപേക്ഷ നൽകുകയായിരുന്നു. നായയില്ലാതെ ഭക്ഷണം പോലും ഇറങ്ങുന്നില്ല, നായയെ കൊണ്ടുപോയി എന്ത് അപകടമുണ്ടായാലും താൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളാം എന്നും ഇയാൾ പറഞ്ഞു. എന്നാൽ, അധികൃതർ നായയെ വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. 

വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നാട്ടുകാർ

0

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും പറയുന്നു. വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നാട്ടുകാർ

0

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും പറയുന്നു. വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.