തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ രണ്ടാംഘട്ട അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ പുതിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
6 കോടി രൂപയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്ലാണ് തുടരന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ തിരൂർ സതീഷ് ബിജെപി നേതാക്കൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തൃശൂർ കോടതിയിലാണ് അന്യായം ഫയൽ ചെയ്തത്. ബിജെപി നേതാക്കളായ കെ കെ അനീഷ് കുമാർ, അഡ്വ. കെ ആർ ഹരി , സുജൈ സേനൻ എന്നിവരെ പ്രതിചേർത്താണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
തിരൂർ സതീഷിന്റെ പുതിയ മൊഴിയിൽ കഴമ്പുണ്ട്; കൊടകരക്കേസിൽ രണ്ടാംഘട്ട അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കല്‍പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.
വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് സാബു പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ക്ക് വിധേയമാക്കി.
പത്തനംതിട്ടയിൽ മദ്യം നൽകി 16 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ അഭിഭാഷകന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി
പത്തനംതിട്ട: പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. നൗഷാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഒരു അഭിഭാഷകനിൽ നിന്നാണോ ഇത്തരം നടപടിയുണ്ടായതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. എന്നാൽ കേസ് വ്യാജമാണെന്ന് നൗഷാദിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ എ കാർത്തിക് എന്നിവർ വാദിച്ചു.
കേസിൽ എതിർകക്ഷികളായ സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ച കോടതി അഭിഭാഷകൻ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഹർജിയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് അടക്കം തുടർനടപടികൾ പാടില്ലെന്ന് കോടതി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെൺകുട്ടിയെ മദ്യം നൽകി ക്രൂരപീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. കേസിൽ പ്രതിയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ എത്തിയാൽ മതിയെന്ന സാവകാശം രാധാകൃഷ്ണൻ എം പിക്ക് ഇ ഡി അനുവദിച്ചത്. മുൻപ് എംപിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നൽകിയിരുന്നത്.
കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകും. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
അതേസമയം, 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ ഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇ ഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയിട്ടുള്ളത്. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളും ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.
‘സിനിമ സെറ്റിൽ ലഹരി ഉപയോഗം തടയും, ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ എക്സൈസിനെ അറിയിക്കും’: ബി ഉണ്ണികൃഷ്ണൻ
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.സിനിമയിലെ പ്രധാനപെട്ട 7 പേർ സമിതിയിൽ ഉണ്ടാകും.
ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ജാഗ്രത സമിതികൾ വരുന്നത്തോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്‌ക്കയുടെ വിലയിരുത്തൽ. സംവിധായകനും, പ്രൊഡക്ഷൻ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികൾ.
സിനിമ സെറ്റുകളിലെ മറ്റ് പരിശോധനകളെ കുറിച്ച് തീരുമാനിക്കേണ്ടത് എക്‌സൈസും പൊലീസുമാണ്. ലഹിരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കുമെന്നും ബി ഉണ്ണി കൃഷ്ണൻ അറിയിച്ചു.
‘സിനിമ സെറ്റിൽ ലഹരി ഉപയോഗം തടയും, ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ എക്സൈസിനെ അറിയിക്കും’: ബി ഉണ്ണികൃഷ്ണൻ
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.സിനിമയിലെ പ്രധാനപെട്ട 7 പേർ സമിതിയിൽ ഉണ്ടാകും.
ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ജാഗ്രത സമിതികൾ വരുന്നത്തോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്‌ക്കയുടെ വിലയിരുത്തൽ. സംവിധായകനും, പ്രൊഡക്ഷൻ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികൾ.
സിനിമ സെറ്റുകളിലെ മറ്റ് പരിശോധനകളെ കുറിച്ച് തീരുമാനിക്കേണ്ടത് എക്‌സൈസും പൊലീസുമാണ്. ലഹിരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കുമെന്നും ബി ഉണ്ണി കൃഷ്ണൻ അറിയിച്ചു.
ആശ്വാസത്തിന്റെ അഞ്ച് ദിവസത്തെ ഇടവേള തീര്‍ന്നു; വീണ്ടും സ്വര്‍ണവില കൂടി
സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
ആശ്വാസത്തിന്റെ അഞ്ച് ദിവസത്തെ ഇടവേള തീര്‍ന്നു; വീണ്ടും സ്വര്‍ണവില കൂടി
സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്; 3 പേർ കൂടി അറസ്റ്റിൽ
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ഒളിവിൽപ്പോയ മുഖ്യപ്രതി റഫീഖിനായി പാണ്ടിക്കാട് പൊലീസ് അന്വേഷണം തുടരുകയാണ്. വെടിയേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉത്സവത്തിൽ കൊടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘർഷമുണ്ടായത്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘർഷമെന്നാണ് വിവരം.പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിലും പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായിരുന്നു. കൊടമശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന്റെ തുടർച്ചയാണ് വെടിവെപ്പിൽ കലാശിച്ചത്.
‘ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് കമന്റ് കേട്ടു,കറുപ്പില്‍ എന്തിന് വില്ലത്തരം ആരോപിക്കണം?’; ശാരദ മുരളീധരന്‍
തന്റെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നിരന്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്ന് ശാരദ ഫേസ്ബുക്കില്‍ കുറിച്ചു. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി.
തനിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ശാരദ ഇന്നലെ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടെങ്കിലും അതിന് കീഴിലെ കമന്റുകളില്‍ താത്പര്യം തോന്നാത്തതിനാല്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ അറിയിച്ചതോടെ കൂടുതല്‍ വിശദമായ ഒരു കുറിപ്പ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന ഒരു തോന്നലിനുള്ളിലാണ് താന്‍ 50 വര്‍ഷക്കാലം ജീവിച്ചത്. കറുപ്പ് ഏറെ മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളാണ്. അവരാണ് കറുപ്പ് ഗംഭീരമെന്ന് തിരിച്ചറിയാന്‍ പ്രേരണയായത്. താന്‍ കാണാത്ത സൗന്ദര്യം അവര്‍ കറുപ്പില്‍ കണ്ടെത്തിയെന്നും ശാരദ ഫേസ്ബുക്കില്‍ കുറിച്ചു.
ഗര്‍ഭപാത്രത്തിനുള്ളിലേക്ക് തന്നെ വീണ്ടുമെടുത്ത് വെളുത്ത് സുന്ദരിയാക്കി തന്നെ ഒന്നുകൂടി പ്രസവിച്ച് പുറത്തെടുത്ത് തരുമോ എന്ന് അമ്മയോട് നാലുവയസുള്ളപ്പോള്‍ താന്‍ ചോദിച്ചതായി ശാരദ എഴുതി. എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നും ശാരദ ചോദിക്കുന്നു. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റേയും ദൗര്‍ഭാഗ്യത്തിന്റേയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സര്‍വവ്യാപിയായ സത്യമാണെന്നും ശാരദ കൂട്ടിച്ചേര്‍ത്തു.
മാര്‍പാപ്പ മരണത്തിന്റെ വക്കില്‍വരെ എത്തിയിരുന്നു! ചികിത്സ നിര്‍ത്താന്‍വരെ ആലോചിച്ചിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിയവേ ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയുടെ വെളിപ്പെടുത്തല്‍. ചികിത്സനിര്‍ത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാന്‍വിടുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നെന്നും ആല്‍ഫിയേരി പറഞ്ഞു.
ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആല്‍ഫിയേരി മനസ് തുറന്നത്. ഛര്‍ദിക്കുമ്പോള്‍ ശ്വാസംകിട്ടാതെ വരുന്നത് പതിവായതോടെ മാര്‍പാപ്പ അതിജീവിക്കില്ലെന്നു കരുതി.ിരുന്നു എന്നാല്‍, വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ”എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്” എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു.
വൃക്കകളും മജ്ജയുംവരെ തകരാറിലാക്കാനിടയുള്ളത്രയും തീവ്രമായ മരുന്നുകളാണ് 88-കാരനായ പാപ്പയ്ക്കു നല്‍കിയത്. വൈകാതെ, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച രണ്ടു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞു. ചികിത്സയില്‍ക്കഴിഞ്ഞിരുന്ന പത്താംനിലയിലെ മുറിയില്‍നിന്ന്, പുറത്തുനില്‍ക്കുന്ന വിശ്വാസികളെ അഭിവാദ്യംചെയ്യാന്‍ വെള്ളക്കുപ്പായമിട്ട് വീല്‍ച്ചെയറില്‍ പുറത്തേക്കുനീങ്ങുന്ന മാര്‍പാപ്പയെ കണ്ട നിമിഷത്തില്‍ താന്‍ വികാരാധീനനായെന്ന് ആല്‍ഫിയേരി പറഞ്ഞു. ഞായറാഴ്ചയാണ് മാര്‍പാപ്പ ആശുപത്രിയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങിയത്. രണ്ടുമാസംകൂടി അദ്ദേഹത്തിന് വിശ്രമവും ചികിത്സയും ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവ്യ മാത്രം പ്രതി! നവീൻബാബുന്റെ മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും
കണ്ണൂർ : കെ.നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഈയാഴ്ച കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമാണു നിലവിൽ പ്രതി. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോൾ കലക്ടറേറ്റിൽ നവീൻബാബുവിനു നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി ദിവ്യ നടത്തിയ പ്രസംഗമാണു മരണത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു സമർപ്പിച്ചിരുന്ന കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം വേഗത്തിലായത്.
കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ്, അസി.കമ്മിഷണർ ടി.കെ.രത്നകുമാർ, ടൗൺ സിഐ ശ്രീജിത് കൊടേരി എന്നിവരടങ്ങിയ എസ്ഐടി രണ്ടുദിവസത്തിനകം അവസാനവട്ട യോഗം ചേർന്ന ശേഷമാകും കുറ്റപത്രം സമർപ്പിക്കുക.
ഒക്ടോബർ 15ന് ആണ് നവീനെ പള്ളിക്കുന്നിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 82 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഷാന്‍ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
സംഗീത സംവിധായകൻ ഷാൻ റഹ്‍മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. ഷാൻ റഹ്‍മാൻറെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാൻറ് ജനുവരി 23 ന് കൊച്ചിയിൽ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും.
മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവൻറ് മാനേജ്മെൻറ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസ്.
ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവൻറ് മാനേജ്മെൻറ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര പാർക്കിംഗ് ഗ്രൗണ്ടിൻറെ പണം തുടങ്ങി ബൗൺസർമാർക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവൻറ് മാനേജ്മെൻറ് കമ്പനി ഉടമ നിജു രാജിൻറെ പരാതി.
പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.
എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് കോടതിയുടെ നിർദേശം. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
ദുബായിയില്‍ വന്‍ ലഹരി വേട്ട: പിടികൂടിയത് തുറമുഖത്തെ ചരക്കിനുള്ളില്‍ ഒളിപ്പിച്ച 147 കിലോ നിരോധിത വസ്തുക്കള്‍
ദുബായ്: എമിറേറ്റിലെ ഒരുപ്രധാന തുറമുഖംവഴി കടത്താന്‍ശ്രമിച്ച 147.4 കിലോ മയക്കുമരുന്ന് പിടികൂടിയതായി ദുബായ് കസ്റ്റംസ് അധികൃതര്‍. കെ9 യൂണിറ്റിന്റെയും നൂതന പരിശോധനാ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് തുറമുഖത്തെ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.
എമിറേറ്റിനെ സുരക്ഷിതമാക്കാനുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം അഭിനന്ദിച്ചു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ദുബായ് കസ്റ്റംസ് ഡയറക്ടര്‍-ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് ബുസനേദും പ്രശംസിച്ചു.
അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളും വിദഗ്ധരായ ഉദ്യോഗസ്ഥരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ ശൃംഖലകളെ പ്രതിരോധിക്കാന്‍ ശക്തമായാണ് നിലകൊള്ളുന്നത്. ദുബായ് ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ ലോകത്തെ ഏറ്റവും മുന്‍നിര കസ്റ്റംസ് അധികാരികളിലൊന്നായി മാറാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും തുടര്‍ച്ചായി മെച്ചപ്പെടുത്തുമെന്നും ബിന്‍ സുലായം പറഞ്ഞു.
