സാമ്പത്തിക തട്ടിപ്പ് കേസ്; ഷാൻ റഹ്മാനെ പൊലീസ്  ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതിയിലാണ്എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തിരുന്നത്.

മുൻകൂർ ജാമ്യപേക്ഷയിൽ 14 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷാൻ റഹ്മാന് കോടതി നിർദ്ദേശം നൽകിയിരുന്നു.

അതിനിടെ സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനും ഷാൻ റഹ്മാനെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നുണ്ട്.

എമ്പുരാൻ ആവേശം; കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാലും പൃഥ്വിരാജും

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ആറ് മണിക്ക് ആദ്യ പ്രദർശനം ആരംഭിച്ചു.

അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിർമ്മാതാക്കൾ.

കൊച്ചിയിൽ കവിത തിയേറ്ററിൽ ആദ്യ ഷോ കാണാൻ മോഹൻലാലും, പൃഥ്വിരാജും, നിർമാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവർത്തകർ എത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് അണിയറ പ്രവർത്തകർ ഉൾപ്പടെ തിയേറ്ററിൽ എത്തിയത്.

റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തിൽ ക്രമസമാധാന പ്രശ്‌നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റർ പരിസരത്ത് അധിക പൊലീസ് വിന്യാസവുമുണ്ട്.

ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു, രക്ഷയായത് ഫയര്‍ഫോഴ്സ്

0

കാസർകോട് ∙ ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.

നട്ട് നീക്കം ചെയ്യാൻ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും ഫലിക്കാതായതോടെ, അവിടുത്തെ ഡോക്ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ‌‌അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്‍റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

മാട്ടുപ്പെട്ടി ഡാമിനു സമീപം കടുവയിറങ്ങി; ദൃശ്യം പകർത്തിയത് ഡിറ്റിപിസിയുടെ ബോട്ടിൽ പോയവർ

0

മൂന്നാർ∙ മാട്ടുപ്പെട്ടി ഡാമിനു സമീപം കടുവയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്തു കൂടി കടുവ കടന്നു പോകുന്നത് സഞ്ചാരികൾ കണ്ടത്. ഡിറ്റിപിസിയുടെ ബോട്ടിൽ പോയ ചെന്നൈ സ്വദേശികളാണ് കടുവയുടെ ദൃശ്യം പകർത്തിയത്.

സ്പീക്കർക്കെതിരെ രാഹുൽ; വിദ്വേഷ പരാമർശവുമായി യോഗി; കമ്യൂണിസ്റ്റുകളെ വിമർശിച്ച് തരൂർ – വായിക്കാം, പ്രധാന വാർത്തകൾ
കടുവ വൃഷ്ടിപ്രദേശത്തുകൂടി നടന്നു സമീപത്തുള്ള ഗ്രാൻ്റീസ് തോട്ടത്തിലേക്കാണ് പോയത്. കുണ്ടള, പുതുക്കടി, സാൻഡോസ് മേഖലകളിൽ കടുവയുടെ സാന്നിധ്യം പതിവാണ്. നിരവധി കന്നുകാലികളെ കടുവ കൊന്നു തിന്നിരുന്നു. എന്നാൽ മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമാണെന്ന് ജീവനക്കാർ പറഞ്ഞു.

15 വയസുകാരിക്ക് വിവാഹം, തക്ക സമയത്ത് ഇടപെട്ട് പൊലീസ്; വീട്ടുകാര്‍ക്കെതിരെ കേസ്

0

ദില്ലി: ‌‌രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് പൊലീസ്. 15 കാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 കാരനുമായി ഒരു അമ്പലത്തില്‍ വെച്ച് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ വിവാഹ വിവരം അറിഞ്ഞ ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടേയും യുവാവിന്‍റേയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. യുവാവ് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് കുടുംബം പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ്  ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണ നിശ്ചയമാണെന്നും കുംടുംബക്കാര്‍ വാദിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രേം നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ രോഹിണിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയതിന് ശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

15 വയസുകാരിക്ക് വിവാഹം, തക്ക സമയത്ത് ഇടപെട്ട് പൊലീസ്; വീട്ടുകാര്‍ക്കെതിരെ കേസ്

0

ദില്ലി: ‌‌രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് പൊലീസ്. 15 കാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 കാരനുമായി ഒരു അമ്പലത്തില്‍ വെച്ച് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ വിവാഹ വിവരം അറിഞ്ഞ ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടേയും യുവാവിന്‍റേയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. യുവാവ് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് കുടുംബം പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ്  ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണ നിശ്ചയമാണെന്നും കുംടുംബക്കാര്‍ വാദിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രേം നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ രോഹിണിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയതിന് ശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

വീടിന് തീപിടിച്ചു; ബുള്ളറ്റും വീട്ടുപകരണങ്ങളുമടക്കം കത്തി നശിച്ചു

0

മാനന്തവാടി: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ വീടിനാണ് ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു. 

അഗ്നിരക്ഷാ സേന എത്തുമ്പോഴേക്ക് തന്നെ വീടിന്‍റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേ സമയം വീട്ടില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് അഗ്നിരക്ഷ സേനക്ക് വ്യക്തമാല്ല. അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ഇ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

പെണ്‍കുട്ടിയെ സ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പ്രതികള്‍ക്കായി തിരച്ചിൽ

0

ഗാസിയാബാദ്: 17 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ അവള്‍ താമസിക്കുന്നതിന് സമീപത്തുള്ള വാട്ടര്‍ ടാങ്കിനടുത്തേക്ക് വിളിച്ചു വരുത്തി. നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള സ്മശാനത്തിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയാണ് പ്രതികള്‍ കുട്ടിയെ സ്മശാനത്തിലേക്ക് കൊണ്ടുപോയത്. സ്മശാനത്തില്‍ വെച്ച് ഒരാള്‍ കാവല്‍ നില്‍ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.  കേസില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ് പൊലീസ്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

35 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചത് ട്രാക്സ്യൂട്ടിന്‍റെ പോക്കറ്റില്‍, യുവാവ് പൊലീസിന്‍റെ പിടിയില്‍

0

കല്‍പ്പറ്റ: 35 ഗ്രാം എംഡി.എംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) നെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച  ഉച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. 

പൊഴുതന ഭാഗത്തു നിന്നും അച്ചൂരാനം ഭാഗത്തേക്ക് കാര്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ കൈ കാണിച്ചു നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു. ദേഹപരിശോധനക്കിടെ ഇയാള്‍ ധരിച്ചിരുന്ന ട്രാക്‌സ്യൂട്ടിന്‍റെ പോക്കറ്റില്‍ നിന്നാണ് 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. 

ഷഹബാസ് കൊലക്കേസ്; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. മകനെ മർദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ കാണുന്നത്. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഷോൺ ജോർജ്

0

ബെയ്റൂട്ട്: മലങ്കര സുറിയാനി സഭ കാതോലിക്ക സ്ഥാനോരോഹണ ചടങ്ങിൽ ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ് കേന്ദ്ര സർക്കാർ പ്രതിനിധി ആയി പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിച്ച സംഘത്തിൽ, മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണത്താനം, ബെന്നി ബെഹനാൻ എംപി എന്നിവരും ഉണ്ടായിരുന്നു.

ലെബനോൻ ലെ ബെയ്റൂട്ട് ന് അടുത്തുള്ള അച്ചാനെ സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു.

യാക്കോബായ സുറിയാനി സഭയുടെ ഉന്നതസ്‌ഥാനത്തേക്കുയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസ് ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന പേരിൽ അറിയപ്പെടും. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, എം എൽ എമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കൽ, ഇ ടി ടൈസൺ മാസ്റ്റർ, പി വി ശ്രീനിജൻ എന്നിവരും പങ്കെടുത്തു.

യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിൽ പങ്കെടുത്തു.

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

0

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതോടെ അപകട സാധ്യത പല മടങ്ങാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനാണ് റോഡ് നിയമങ്ങൾ പാലിക്കാന്‍  ട്രാഫിക് വകുപ്പ് ആവശ്യപ്പെടുന്നത്. നിരന്തരം ഫൈന്‍ അടയ്ക്കേണ്ടിവരുമ്പോഴെങ്കിലും ആളുകൾ നിയമം പാലിക്കാന്‍ തയ്യാറാകുമെന്ന വിശ്വാസത്തിലാണ് ട്രാഫിക് ഫൈനുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ട്രാഫിക് ഫൈനുകളെല്ലാം ഇപ്പോൾ ഓണ്‍ലൈനില്‍ അടയ്ക്കാം. എന്നാല്‍ സാങ്കേതിക വിദ്യ ചിലപ്പോഴൊക്കം തിരിച്ചടിക്കാന്‍ സാധ്യതയുള്ള ഒന്ന് കൂടിയാണ്. ചെറിയ സാങ്കേതിക പിഴവുകൾ പലപ്പോഴും ആളുകളെ വട്ടം ചുറ്റിക്കുന്നു. 

അഹമ്മദാബാദിലെ ഒരു നിയമ വിദ്യാര്‍ത്ഥി അത്തരമൊരു പ്രശ്നത്തിലകപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അനില്‍ ആദിത്യ എന്ന  നാലാം സെമസ്റ്ററില്‍ നിയമ വിദ്യാര്‍ത്ഥി 2024 ഏപ്രിലില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ശാന്തിപുര ട്രാഫിക് സർക്കിളിലൂടെ യാത്ര ചെയ്തു. സാധാരണയായി ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ ഏറ്റവും ചെറിയ ഫൈനായ 500 രൂപയാണ് ഈടാക്കാറ്. എന്നാല്‍ അനിലിന് ലഭിച്ച ഫൈന്‍  10,00,500 രൂപ ! നാട്ടില്‍ ചെറിയ കച്ചവടം നടത്തുകയാണ് അനിലിന്‍റെ അച്ഛന്‍. അതാണ് കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗവും. 

ദുരന്തഭൂമിയിൽ ടൗൺഷിപ്പ്, നാളെ തറക്കല്ലിടും, ലോകത്തിന് മാതൃകയാവുന്ന പുനർനിർമ്മാണ പുനരധിവാസ പ്രക്രിയയെന്ന് രാജൻ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. നാളെ കൽപ്പറ്റ മേപ്പാടിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതോടെ പുനർനിർമ്മാണത്തിൻ്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.

പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

0

കൊച്ചി: പ്രമുഖ ശിശു സംരക്ഷണ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമനയില്‍ പുതിയ സ്റ്റോര്‍ തുറന്നു. മാതാപിതാക്കള്‍ക്കും പരിചാരകര്‍ക്കും മൃദുവും സുരക്ഷിതവും മികച്ചതുമായ ശിശു സംരക്ഷണ അവശ്യവസ്തുക്കള്‍ നല്‍കുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുടെയും അവശ്യ ഉല്‍പ്പന്നങ്ങളുടെയും സമഗ്രമായ ശ്രേണിയും പോപ്പീസ് ഷോറൂമുകളില്‍ ലഭ്യമാണെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ് പറഞ്ഞു.

പോപ്പീസിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള ബേബി വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഉള്‍പ്പെടുന്നു, കൂടാതെ ബേബി ഓയില്‍, സോപ്പ്, വൈപ്സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകള്‍, ടവലുകള്‍ തുടങ്ങിയ അവശ്യ ശിശു സംരക്ഷണ ഇനങ്ങളും ഉള്‍പ്പെടുന്നു. 2026 സാമ്പത്തിക വര്‍ഷത്തോടെ 42 സ്റ്റോറുകള്‍ കൂടി തുറക്കാനുള്ള പദ്ധതികളോടെ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജ്യവ്യാപകമായി മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന വിപണികളെ ലക്ഷ്യമിട്ട് കമ്പനി മൊത്തം 118 സ്ഥലങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇഡി നോട്ടീസ്

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

അതേസമയം മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺഗ്രസ് നടക്കുന്നതും പരിഗണിച്ച് ഇ ഡി സാവകാശം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം കെ രാധാക‍ൃഷ്ണൻ എംപി ഹാജരാക്കിയിരുന്നു. ഇഡിയുടെ ആവശ്യപ്രകാരം കെ രാധാകൃഷ്ണൻ്റെ സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.