ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ഷോൺ ജോർജ്

0

ബെയ്റൂട്ട്: മലങ്കര സുറിയാനി സഭ കാതോലിക്ക സ്ഥാനോരോഹണ ചടങ്ങിൽ ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ് കേന്ദ്ര സർക്കാർ പ്രതിനിധി ആയി പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിച്ച സംഘത്തിൽ, മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണത്താനം, ബെന്നി ബെഹനാൻ എംപി എന്നിവരും ഉണ്ടായിരുന്നു.

ലെബനോൻ ലെ ബെയ്റൂട്ട് ന് അടുത്തുള്ള അച്ചാനെ സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു.

യാക്കോബായ സുറിയാനി സഭയുടെ ഉന്നതസ്‌ഥാനത്തേക്കുയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസ് ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന പേരിൽ അറിയപ്പെടും. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, എം എൽ എമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കൽ, ഇ ടി ടൈസൺ മാസ്റ്റർ, പി വി ശ്രീനിജൻ എന്നിവരും പങ്കെടുത്തു.

യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here