കേരളത്തിന്‍റെ സ്വന്തം ‘കുംങ്കി’യാനകൾ

0

വന്യമൃഗ സംഘർഷങ്ങളുടെ കാലത്ത്,  മനുഷ്യനും വന്യമഗങ്ങൾക്കുമിടയില്‍ പ്രതിരോധത്തിന്‍റെ മതില്‍ തീര്‍ക്കുന്ന കുംങ്കിയാനകളെ കുറിച്ചുള്ള ഡോക്യുമെന്‍ററി ശ്രദ്ധനേടുന്നു. ചരിത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സിന്ധു നദീതട കാലം മുതല്‍ തന്നെ ആനകളെ മെരുക്കി വളര്‍ത്തിയിരുന്നു. ആ പുരാതന ചരിത്രം മുതല്‍ കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രമായ മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിലെ പരിശീലനം വരെയുള്ള കാര്യങ്ങൾ വരെ വിശദമായി പ്രതിപാദിക്കുന്ന കേരള വനം വകുപ്പ് നിർമ്മിച്ച ഡോക്യുമെന്‍ററി ‘കുംങ്കി’ ശ്രദ്ധ നേടുന്നു. 

കേരളത്തില്‍ ഇന്ന് വര്‍ദ്ധിച്ച് വരുന്ന കാട്ടന സംഘര്‍ഷത്തിന്‍റെ വാര്‍ത്താ ക്ലിപ്പിലൂടെ ആരംഭിക്കുന്ന ഡോക്യുമെന്‍റിറി അകാലത്തിൽ മരിച്ച് പോയ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഹുസൈൻ ടി കെയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി സമര്‍പ്പിക്കുന്നു. ഒരു കാലത്ത് ഭൂമിയില്‍ ആറ് ജനുസുകളിലായി 26 ഇനം ആനകളുണ്ടായിരുന്നുവെന്നും അവയെ മനുഷ്യന്‍ വേട്ടയാടി ഇല്ലാത്താക്കിയതെങ്ങനെയെന്നും വ്യക്തമാക്കുന്നു.  സിന്ധു നദീതട സംസ്കാരം, ആനകളെ പരിശീലിപ്പിച്ചതിനെ കുറിച്ചും ചന്ദ്രഗുപ്ത മൌര്യന്‍റെ സൈന്യത്തിലെ ആനപ്പടയെ കുറിച്ചും വിവരിക്കുന്ന ഡോക്യുമെന്‍ററി ആനകളുടെ അറിയാ ചരിത്രം വെളിപ്പെടുത്തുന്നു. 

പിന്നാലെ, കേരളത്തിലെ ആന പിടിത്തം നിരോധിച്ച രണ്ട് ഉത്തരവുകൾ 1972 ലെ വന്യജീവി സംരക്ഷണ നിയമവും  1985 ല്‍ ആനകളെ പിടികൂടുന്നതിനുള്ള വിലക്കിനെ കുറിച്ചും ഡോക്യുമെന്‍റിറി പ്രതിപാദിക്കുന്നു.  ഒരോകാലത്ത് കേരളം കുംങ്കികൾക്ക് വേണ്ടി കർണ്ണാടകയെയും തമിഴ്നാടിനെയും ആശ്രയിച്ചിരുന്നിടത്ത് നിന്നും ഇന്ന് 12 ഓളം കുംങ്കികളെ പരിശീലിപ്പിക്കുന്ന നിലയിലേക്ക് മുത്തങ്ങ ആന പരിശീലന കേന്ദ്രം വളര്‍ന്നതെങ്ങനെ എന്ന് വിവരിക്കുന്നു. 

കേരളവനം വകുപ്പിന്‍റെ കീഴില്‍ നാല് ആനക്യാമ്പുകളാണ് ഉള്ളത്. വയനാട് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ മുത്തങ്ങ ആന ക്യാമ്പ്, 1850 ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഈ ആന ക്യാമ്പില്‍ ഖെട്ട, വാരിക്കുഴി രീതിയില്‍ പിടികൂടുന്ന കാട്ടാനകളെ മെരുക്കിയെടുക്കാനായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു. നിലവില്‍ കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രമാണ് മുത്തങ്ങ ആനക്യാമ്പ്. രാവിലെ രാവിലെ ആറ് മുപ്പതോടെ ആനപ്പാപ്പാന്മാര്‍ ആനകളുടെ സമീപം എത്തുന്നതോടെ മുത്തങ്ങ ആന ക്യാമ്പ് ഉണരുന്ന ആന ക്യാമ്പ് വൈകീട്ട് ആനകളെ തറയിലേക്ക് എത്തിക്കുന്നത് വരെ സജീവം. ഇവിടെ ആനകളുടെ മുന്‍പിന്‍ കാലുകളില്‍ ചങ്ങലകളിടുന്ന പതിവ് ഇവിടെയില്ല. മറിച്ച് അവയെ ഒറ്റച്ചങ്ങലയിലാണ് ബന്ധിപ്പിച്ചിരിക്കുക. 

 നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടിക്കുന്നതിനും അങ്ങനെ പിടിച്ചവയെ ഏങ്ങനെ ലോറിയിലേക്കും ലോറിയില്‍ നിന്ന് ആനക്കൂട്ടിലേക്കും സംഘര്‍ഷമില്ലാതെ എത്തിക്കാമെന്നും പഠിപ്പിക്കുന്നു. രാവിലെയും വൈകീട്ടും ഒരോ മണിക്കൂറാണ് പരിശീലനം. അതിനിടെയിലുള്ള ഇടവേളയില്‍ ആനകളെ സമീപത്തെ കാട്ടില്‍ മേയാന്‍ വിടുന്നു.  തിനിടെ എല്ലാ ദിവസവും മെഡിക്കല്‍ പരിശോധനയുണ്ടായിരിക്കും കൂടാതെ ഒരോ ആഴ്ചയിലും വിശദമായ പരിശോധനയും ഓരോ മൂന്ന് മാസം കൂടുമ്പോൾ ഫുൾ ബോഡി ചെക്കപ്പും ഉണ്ടായിരിക്കും. 

ഇത്തരം പരിശോധനകളിലൂടെയാണ് ആനകയ്ക്ക് ആവശ്യമായ ഭക്ഷണ ക്രമവും മറ്റ് ആരോഗ്യ പരിരക്ഷകളും തീരുമാനിക്കപ്പെടുക. മതപാടുള്ള ആനകളെ കാട്ടരുവിയില്‍ ഒറ്റ ചങ്ങലയ്ക്ക് ബന്ധിച്ചാണ് നിര്‍ത്തുന്നത്. ആനകളും പാപ്പാന്മാരും തമ്മില്‍ പ്രത്യേക ആത്മബന്ധം സൃഷ്ടിക്കാന്‍ ഇവിടുത്തെ പരിശീലനത്തിലൂടെ കഴിയുന്നു. കേരളത്തിലെവിടെയും കാട്ടനകൾ കാടിറങ്ങിയാല്‍ അവയെ കാട്ടിലേക്ക് തന്നെ തുരത്തിയോടിക്കാന്‍ സജ്ജമാണ് മുത്തങ്ങയിലെ കുംങ്കി കൊമ്പാന്മാരെന്ന് സ്ഥാപിച്ച് കൊണ്ടാണ് ഡോക്യുമെന്‍റി അവസാനിക്കുന്നത്. കേരളാ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നിർമ്മിച്ച ഡോക്യമെന്‍ററിക്ക് കണ്‍സർവേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ഒയാണ് ഡയറക്ടനും സ്ക്രീന്‍ പ്ലേയും നിര്‍വഹിച്ചിരിക്കുന്നത്. 

എമ്പുരാൻ വിവാദം: മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവച്ചു

0

മോഹൻലാലിന്റെ എമ്പുരാൻ വിവാദം അവസാനിരിക്കുന്നില്ല. ആലപ്പുഴയിൽ ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റ്‌ ഇട്ടത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണം എന്നാണ് സൂചന. അതിനിടെ എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളില്‍ ഇന്നെത്തും.

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു മോഹ‌ൻലാസും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.

മനുഷ്യനാണ്, ദൈവമൊന്നുമല്ലല്ലോ’, ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ വീണ്ടും മാപ്പു പറഞ്ഞ് ഹര്‍ഭജൻ സിംഗ്

0

മുംബൈ: പതിനേഴ് വര്‍ഷം മുമ്പ് ഐപിഎല്ലില്‍ മലയാളി താരം ശ്രീശാന്തിന്‍റെ മുഖത്തടിച്ച  സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. 2008ലെ ആദ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരശേഷമായിരുന്നു കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ മുംബൈ താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പരസ്യമായി പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്‍റെ മുഖത്തടിക്കുകയയായിരുന്നു.

അടികൊണ്ട കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിനെ നായകന്‍ കുമാര്‍ സംഗാക്കര സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും ആരാധകര്‍ കണ്ടു. സംഭവത്തെത്തുടര്‍ന്ന് മുംബൈ ഇന്ത്യൻസിന്‍റെ താല്‍ക്കാലിക നായകന്‍ കൂടിയായിരുന്ന ഹര്‍ഭജനെ ആ സീസണ്‍ ഐപിഎല്ലില്‍ നിന്ന് വിലക്കിയിരുന്നു. എക്സില്‍ ഇതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത ആരാധകന്‍ ഹര്‍ഭജനോട് ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞാന്‍ മനുഷ്യനാണ് ദൈവമൊന്നുമല്ലല്ലോ, തെറ്റ് പറ്റാമെന്ന് ഹര്‍ഭദജന്‍ മറുപടി നല്‍കിയത്.

അത് ശരിയായിരുന്നില്ല സഹോദരാ, അതെന്‍റെ തെറ്റായിരുന്നു, ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു, പക്ഷെ തെറ്റ് പറ്റിപ്പോയി, ദൈവമൊന്നുമല്ലല്ലോ തെറ്റ് പറ്റാതിരിക്കാന്‍ എന്നായിരുന്നു ഹര്‍ഭജന്‍റെ മറുപടി. ഇതാദ്യമായല്ല, ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ഹര്‍ഭജന്‍ മാപ്പുപറയുന്നത്. സംഭവത്തിനുശേഷം ഇരു താരങ്ങളും വീണ്ടും സൗഹൃദത്തിലാവുകയും  പരസ്യങ്ങളിലും കമന്‍ററി ബോക്സിലുമെല്ലാം വീണ്ടും ഒരുമിക്കുകയും ചെയ്തിരുന്നു.

പാറക്കെട്ടിലെ കുളത്തിൽ സുഹൃത്തിനൊപ്പം കാൽകഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തിൽ പതിനാറുകാരന് ദാരുണാന്ത്യം

0

തിരുവനന്തപുരം: പാറക്കെട്ടിലെ  കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ശനിയാഴ്ച മുതൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. 

തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ പുറത്തെടുത്തത്.

 ഉടനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബറിലാണ് പിതാവുമായി അകന്നതിനെ തുടർന്ന് മാതാവ് സഹോദരി മൃദുലയ്ക്കൊപ്പം മിഥുനെ ക്രിസ്തുനിലയത്തിൽ എത്തിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

പാറക്കെട്ടിലെ കുളത്തിൽ സുഹൃത്തിനൊപ്പം കാൽകഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തിൽ പതിനാറുകാരന് ദാരുണാന്ത്യം

0

തിരുവനന്തപുരം: പാറക്കെട്ടിലെ  കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ശനിയാഴ്ച മുതൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. 

തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ പുറത്തെടുത്തത്.

 ഉടനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബറിലാണ് പിതാവുമായി അകന്നതിനെ തുടർന്ന് മാതാവ് സഹോദരി മൃദുലയ്ക്കൊപ്പം മിഥുനെ ക്രിസ്തുനിലയത്തിൽ എത്തിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

സംഗീത സപര്യയുടെ 50ാം വാര്‍ഷികത്തില്‍ സുജാതയ്ക്ക് ഇന്ന് പിറന്നാള്‍

0

കൊച്ചി: 62 ആം പിറന്നാളിന്റ നിറവിൽ മലയാളത്തിന്റെ പ്രിയ ഗായിക സുജാത മോഹൻ. പാട്ടിന്‍റെ ലോകത്ത് അര നൂറ്റാണ്ടു പൂർത്തിയാക്കുന്ന വേളയിൽ ആണ് ഇത്തവണ പിറന്നാൾ മധുരം. 5 പതിറ്റാണ്ടിന്‍റെ സംഗീത യാത്ര അവിശ്വസനീയമാണെന്ന് സുജാത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മകൾ ശ്വേത മോഹനൊപ്പം ഉള്ള ആദ്യ സംഗീത വീഡിയോ പുറത്തിങ്ങുന്നതിന്റെ സന്തോഷവും സുജാത പങ്കു വച്ചു. മലയാളി 50 വര്‍ഷത്തോളമായി കേള്‍ക്കുന്ന ശബ്ദമാണ് സുജാതയുടെത്. മനസ്സിൽ പ്രണയം നിറയുമ്പോൾ സുജാതയെ കേൾക്കാത്തവരുണ്ടാകില്ല. മഞ്ഞ് പോലെ സുന്ദരമായി പൊഴിയുന്ന നാദം. ചിരിയും കൊഞ്ചലും ഭാവുകത്വവും നിറക്കുന്ന മാജിക്.

പത്താം വയസിൽ ഗാനമേളകളിൽ സൂപ്പർ സ്റ്റാറായിരുന്ന ബേബി സുജാത ആദ്യ സിനിമക്കായി പാടുമ്പോൾ കഷ്ടിച്ച് 12 വയസായിരുന്നു. ടൂറിസ്റ്റ് ബംഗ്ലാവിൽ അർജുനൻ മാസ്റ്റർക്ക് വേണ്ടി പാടി തുടങ്ങിയ സുജാത മലയാളിയുടെ പാട്ടുപുസ്തകത്തിലെ പ്രിയഗാനങ്ങളിലുടെ മനസില്‍ ഇടം നേടിയിട്ട് 50 വർഷം. 

ഇത്രയും വലിയൊരു കാലയളവ് സംഗീത ലോകത്ത് പൂര്‍ത്തിയാക്കിയത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സുജാത തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. എത്രയോ ജന്മമായി, നാടോടി പൂതിങ്കൾ, പുതു വെള്ളൈ, ഒരു പൂവിലേ നിശാ ശലഭം, പ്രണയമണി തൂവൽ മലയാളിയുടെ മനസില്‍ ഇന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങള്‍ പലതും സുജാതയുടെതാണ്. 

സുജാതയ്ക്ക് മലയാളത്തിൽ അർജുനൻ മാഷും തമിഴിൽ ഇളയരാജയും നല്ല തുടക്കം നൽകിയെങ്കിലും കരിയറിൽ വലിയ ബ്രേക്കുകൾ നൽകിയത് എ ആർ റഹ്മാനും വിദ്യാസാഗറുമാണ്. കുട്ടി ആയിരിക്കെ മുതൽ ഗാനഗന്ധർവ്വനുമായും സുജാതക്ക് ഉള്ളത് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധമായിരുന്നു. സംഗീത പരിപാടികളില്‍ ബേബി സുജാതയും യേശുദാസും ഒന്നിച്ച് പാടുന്ന പഴയ വിന്‍റേജ് ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ ഒരു കൗതുകം പോലെ വൈറലാകാറുണ്ട്. 

ജൂണിലെ നിലാമഴയിൽ, മണിക്കിനാവിൻ കൊതുമ്പ് ഈ ജോഡി ഒന്നിച്ച് പാടി ഹിറ്റാക്കിയ പാട്ടുകള്‍ ഏറെയാണ്. ഇത്രയും കാലത്തെ സംഗീത രംഗത്തെ ഈ വിജയകരമായ പ്രയാണത്തിന്‍റെ രഹസ്യങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ സുജാതയ്ക്ക് പറയാനുള്ളത് ഇവയാണ്. പ്രതിസന്ധികളിൽ പതറാതെ നോക്കും. നേട്ടങ്ങളിൽ അമിത ആവേശമില്ല. നഷ്ടബോധവും ഇല്ല.

കൊച്ചുമകൾ ശ്രേഷ്ഠ വന്ന ശേഷം കുടുംബത്തിനൊപ്പമാണ് സുജാത കൂടുതൽ സമയവും. ഇടക്ക് റെക്കോർഡിംഗുകളും ടെലിവിഷൻ ഷോകളിലും പങ്കെടുക്കും. 50 ആം സംഗീത വർഷത്തിൽ ഒരു വലിയ സ്വപ്നം അരികിൽ എത്തിയതിന്റെ സന്തോഷത്തിൽ ആണ്. മകൾ ശ്വേതക്കൊപ്പം ഒരു പാട്ട്

ഓരോ പിറന്നാൾ കഴിയുമ്പോഴും സുജാതയുടെ ശബ്ദത്തിനു ചെറുപ്പം കൂടി വരികയാണെന്നു പറയും ആരാധകർ. പാട്ടിന്റെ നിലാവായി ഇനിയും തിളങ്ങട്ടെ മലയാളത്തിന്റ അഭിമാനം.

‘അതിന്‍റെ കണ്ണീന്ന് വെള്ളം വന്നു, വെളുക്കും വരെ കൊമ്പൻ കാവലായി നിന്നു’; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് സുജാത

സുജാത മോഹന്റെ ആലാപനത്തില്‍ ‘ദൂരമറിയാത്ത യാത്ര..’, ശ്രദ്ധേയമായി ‘തണല്‍ തേടി’ സംഗീത ആല്‍ബം

18 ഐപിഎല്ലുകളിലെ ‘തല’യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ

0

ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം തുടങ്ങും മുമ്പായിരുന്നു തല എം എസ് ധോണിക്ക് ബിസിസിഐ ഉപഹാരം സമ്മാനിച്ചത്. ഐപിഎല്‍ 18 എന്നെഴുതിയ ഫലകമായിരുന്നു ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മാനിച്ചത്. 

ഐപിഎല്ലിന്‍റെ 2008ലെ കന്നി സീസണ്‍ മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ് എം എസ് ധോണി. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പൂനെ റൈസിംഗ് സൂപ്പര്‍ജയന്‍റ്‌സിന് വേണ്ടി കളിച്ചത് മാറ്റിനിര്‍ത്തിയാല്‍ 16 സീസണുകളിലും ധോണി സിഎസ്‌കെയുടെ താരമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധോണി ഇതുവരെ 267 മത്സരങ്ങള്‍ കളിച്ചു. 39.35 ശരാശരിയിലും 137.68 സ്ട്രൈക്ക്റേറ്റിലും ധോണി 5273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ 200-നടുത്ത് പുറത്താക്കലുകള്‍ ധോണിയുടെ പേരിനൊപ്പമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ (2010, 2011, 2018, 2021, 2023 ) സമ്മാനിച്ച ധോണിയുടെ ചരിത്രം ഐപിഎല്ലിന്‍റെ ചരിത്രം കൂടിയാണ്. സിഎസ്‌കെയെ ധോണി പത്ത് ഫൈനലുകളിലെത്തിച്ചു. 

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ എംഎസ്ഡിയുടെ സാന്നിധ്യമുണ്ട്. വിക്കറ്റിന് പിന്നിലെ തന്ത്രങ്ങള്‍ക്ക് പുറമെ ഫിനിഷറായി ധോണി പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് താരവും ഐപിഎല്‍ ഇതിഹാസവുമാണ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയ ധോണി ഇന്ന് സ്ഥാനക്കയറ്റം തെരഞ്ഞെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

18 ഐപിഎല്ലുകളിലെ ‘തല’യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ

0

ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം തുടങ്ങും മുമ്പായിരുന്നു തല എം എസ് ധോണിക്ക് ബിസിസിഐ ഉപഹാരം സമ്മാനിച്ചത്. ഐപിഎല്‍ 18 എന്നെഴുതിയ ഫലകമായിരുന്നു ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മാനിച്ചത്. 

ഐപിഎല്ലിന്‍റെ 2008ലെ കന്നി സീസണ്‍ മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ് എം എസ് ധോണി. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പൂനെ റൈസിംഗ് സൂപ്പര്‍ജയന്‍റ്‌സിന് വേണ്ടി കളിച്ചത് മാറ്റിനിര്‍ത്തിയാല്‍ 16 സീസണുകളിലും ധോണി സിഎസ്‌കെയുടെ താരമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധോണി ഇതുവരെ 267 മത്സരങ്ങള്‍ കളിച്ചു. 39.35 ശരാശരിയിലും 137.68 സ്ട്രൈക്ക്റേറ്റിലും ധോണി 5273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ 200-നടുത്ത് പുറത്താക്കലുകള്‍ ധോണിയുടെ പേരിനൊപ്പമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ (2010, 2011, 2018, 2021, 2023 ) സമ്മാനിച്ച ധോണിയുടെ ചരിത്രം ഐപിഎല്ലിന്‍റെ ചരിത്രം കൂടിയാണ്. സിഎസ്‌കെയെ ധോണി പത്ത് ഫൈനലുകളിലെത്തിച്ചു. 

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ എംഎസ്ഡിയുടെ സാന്നിധ്യമുണ്ട്. വിക്കറ്റിന് പിന്നിലെ തന്ത്രങ്ങള്‍ക്ക് പുറമെ ഫിനിഷറായി ധോണി പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് താരവും ഐപിഎല്‍ ഇതിഹാസവുമാണ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയ ധോണി ഇന്ന് സ്ഥാനക്കയറ്റം തെരഞ്ഞെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലഹരി ഉപയോഗവും വർധിച്ചുവരുന്ന അക്രമവാസനയും; നിരീക്ഷിക്കാൻ ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചതായി മുഖ്യമന്ത്രി

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ  വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച്  കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി  നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. .

സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർദ്ധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക – മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്. കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും.

ഇതേപോലെയാണ് അക്രമണോത്സുകതയുടെ കാര്യവും. കുട്ടികളിൽ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് ന്യൂക്ലിയർ കുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നത്. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അറിവു പകർന്നുകിട്ടുന്ന സൈറ്റുകളിലേക്കേ അവർ കടന്നുചെല്ലുന്നുള്ളൂ എന്നുറപ്പുവരുത്തണം.

നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ  ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്.

 ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന  ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും.  വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉന്നയിച്ച നിർദേശങ്ങൾ:

അധ്യാപക-വിദ്യാർത്ഥി ജാഗ്രതാ സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം.  കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണമെന്ന നിർദേശവുമുയർന്നു.
വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കിന്നത്തിനുള്ള പദ്ധതികൾ രൂപീകരിക്കണം.
വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം.
എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കുക.
ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം.
റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്‌കൂളിലും ഉറപ്പാക്കണം
വിദ്യാർഥികളിൽ നിന്നു വരുന്ന പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം.
അധ്യാപകരും അലുമിനിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സുഹൃത് സമിതികൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് മാനസിക, അക്കാദമിക പിന്തുണ നൽകുന്ന സംവിധാനം സ്‌കൂളുകളിൽ ഉണ്ടാവണം.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി ബ്രിഡ്ജ് കോഴ്‌സുകളും ഇൻഡക്ഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കണം.
വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം. 
ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ചെക്കപ്പ് നടത്തണം.
കുട്ടികൾ കൂടുതൽ സമയം മൊബൈൽഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്‌കരിക്കണം.
ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന്  വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം.
18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് കൂടുതലും ലഹരിമരുന്ന് കച്ചവടക്കാർ  ക്യാരിയേഴ്‌സ് ആക്കി മാറ്റുന്നത്. അവരുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം. അവർക്ക് കൗൺസിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തണം.
ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ്  ശക്തിപ്പെടുത്തണം.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും

0

കാണക്കാരി: പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്.

ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി ശ്രദ്ധിച്ചതോടെയാണ് പൊത്തിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. 

പിന്നാലെ കുറുപ്പന്തറ ജോമോൻ ശാരിക പുരയിടത്തിൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ അടയിരിക്കുകയാണെന്ന് വ്യക്തമായത്. പെരുമ്പാമ്പ് പോലുള്ള പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ആഴമുള്ള പൊത്തുകളാണ് മുട്ടയിടാനായി മൂർഖൻ പാമ്പ് തെരഞ്ഞെടുക്കാറെന്നാണ് ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് പാമ്പുകൾ മുട്ട വിരിയുന്ന സമയമാണെന്നും ജോമോൻ പറയുന്നത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. 

എട്ട് അടിയോളം നീളമുള്ള മൂർഖനെയാണ പിടികൂടിയത്. മുട്ടകളേയും മൂർഖനേയും സുരക്ഷിതമായി വനംവകുപ്പിന് കൈമാറിയതായി ജോമോൻ വിശദമാക്കുന്നത്. കാണക്കാരി മേഖലയിൽ നിന്ന് അടുത്തിടെ പിടികൂടുന്ന നാലാമത്തെ മൂർഖനാണ് ഇതെന്നാണ് ജോമോൻ വിശദമാക്കുന്നത്. ഒരു മാസത്തോളമായി പാമ്പ് ഈ പൊത്തിൽ താമസമാക്കിയിട്ടെന്നാണ് ജോമോൻ പറയുന്നത്.