കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. മലയാളത്തിലെ പ്രമുഖ ചാനലാണ് സുനിയുടെ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത്.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെയാണെന്നാണ് പൾസുനി വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണെന്നാണ് പൾസർ സുനി പറയുന്നത്.
ക്വട്ടേഷന്റെ മുഴുവൻ തുകയും തന്നില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.
തന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമാണ് ദിലീപിനെന്നും ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി വെളിപ്പെടുത്തി. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.
എല്ലാം തത്സമയം വേറെ ചിലർ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകിൽ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. താൻ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു.
എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും അതിക്രമം ഒഴിവാക്കാൻ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പൾസർ വെളിപ്പെടുത്തി. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു പൾസർ സുനി പറയുന്നു.
നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെ: 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്ന് പൾസർ സുനി
‘ഇ.പി എതിർത്തു, ബേബി നടപ്പാക്കി’; പാർട്ടി കോൺഗ്രസിൽനിന്ന് വിദേശ പ്രതിനിധിയെ തിരിച്ചയച്ചു
മധുര∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി യുകെയിൽനിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാൻ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിർദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജൻ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ.
പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്.
മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ:സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും,പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
തിരുവനന്തപുരം:അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും.. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻെറ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്.. പൊലിസിന് മുന്നിൽ ബന്ധുക്കള്‍ തെളിവുകള്‍ നൽകി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്
വഖഫ് ബില്‍ പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമം, കോടതിയില്‍ നേരിടും
കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം വഖഫ് നിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ്. വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കെയാണ് വിഷയത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നത്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായാലും കോടതിയില്‍ നേരിടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.
വഖഫ് ബില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണ്. ഊടുവഴിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. ഇത്തരം നടപടികളെ ശക്തമായി എതിര്‍ക്കും നേതാക്കള്‍ മലപ്പുറത്ത് പ്രതികരിച്ചു
വഖഫ് നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇപ്പോള്‍ മുസ്ലിം സമുദായമാണ് ലക്ഷ്യമെങ്കില്‍ അധികം വൈകാതെ മറ്റ് സമുദായങ്ങളുടെ സ്വത്തുക്കളും പിടിച്ചടക്കുമെന്ന സൂചനകൂടിയാണ് നിയമം നല്‍കുന്നത്. നിയമ ഭേദഗതിയിലൂടെ വിശ്വാസത്തില്‍ ഇടപെടുന്ന നിലയൂണ്ടാകുന്നു. നീക്കം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആശയകുഴപ്പങ്ങളില്ല. കോണ്‍ഗ്രസുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. വഖഫ് ഭേദഗതിയും മുനമ്പത്തെ വിഷയവും തമ്മില്‍ ബന്ധമില്ല. മുനമ്പം പ്രശ്നപരിഹാരം കേരള സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുന്നതാണ്. മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്ലുമായി ചേര്‍ത്തുകെട്ടി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. മുനമ്പത്തെ ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ ഇറക്കി വിടണം എന്ന അഭിപ്രായം ആര്‍ക്കുമില്ല, ഈ വിഷയത്തില്‍ പരിഹാരം വേണമെന്ന് തന്നയാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ പ്രതികരിച്ചു.

പ്രമേഹം വര്‍ധിച്ചതിനെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചേക്കും
പട്‌ന: ഡെല്‍ഹിയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് പട്ന വിമാനത്താവളത്തിലേക്ക് പോകുന്നവഴി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.05 ന്റെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനായിരുന്നു ആര്‍ജെഡി മേധാവി എത്തിയിരുന്നത്. അദ്ദേഹത്തെ പട്‌നയിലെ പരസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ലാലു പ്രസാദിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ജെഡി മേധാവിയെ ഇന്ന് വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.
UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്; കിരൺ റിജിജു
വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പലയിടത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണെന്ന് മന്ത്രി പറഞ്ഞു
നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരൺ റിജിജു ആവശ്യപ്പെട്ടു. മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. പ്രതിപക്ഷ അംഗങ്ങൾ ദയവുചെയ്ത് ശ്രദ്ധിച്ചു കേൾക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമുണ്ടായെന്നും യുപിഎ സർക്കാർ പലതും വഖഫ് ബോർഡിന് നൽകിയെന്നും ബില്ല് അവതരണവേളയിൽ മന്ത്രി ലോക്സഭയിൽ വിമർശിച്ചു. പാർലമെൻറ് വളപ്പും വിമാനത്താവളവും വരെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ബഹളം വച്ചത് കൊണ്ട് കാര്യമില്ലെന്ന് കിരൺ റിജിജു പ്രതിപക്ഷത്തോട് പറഞ്ഞു.
മതപരമായ സ്ഥാപനങ്ങളിൽ കൈകടത്താൻ അല്ല കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രതിപക്ഷം ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ല. യു പി എ സർക്കാർ വഖഫ് നിയമത്തിൽ മാറ്റങ്ങൾ വരുത്തി. ആരാധനലയങ്ങൾ നിയന്ത്രിക്കാനല്ല വഖഫ്. വസ്തുവകകൾ പരിപാലിക്കുകയാണ് വഖഫ് ബോർഡിൻറെ ചുമതലയെന്ന് കിരൺ റിജിജു പറഞ്ഞു. വഖഫ് ബോർഡിന് അനിയന്ത്രിത അധികാരം നൽകിയതിലാണ് പുതിയ ഭേദഗതികൾ ആവിശ്യമായി വന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മുസ്ലീം സംഘടനകളെ പ്രതിനിധീകരിക്കുന്ന സംവിധാനമല്ല വഖഫ് ബോർഡ് എന്ന കേരള ഹൈക്കോടതി വിധി പരാമർശിച്ച് കിരൺ റിജിജു. നിയമംമൂലം സ്ഥാപിതമായ ഭരണസംവിധാനമാണ് വഖഫ് എന്ന കിരൺ റിജിജു പറഞ്ഞു. എല്ലാവിഭാഗങ്ങളെയും വഖഫ് ബോർഡിൽ ഉൾപ്പെടുത്തണം എന്നാണ് ബിൽ വിഭാവനം ചെയ്യുന്നത്. ഇപ്പോൾ വഖഫ് കൗൺസിലിൽ വനിതാ പ്രാതിനിധ്യം എവിടെയെന്ന് റിജിജു ചോദിച്ചു. വഖഫ് കൗൺസിലിൽ 22 അംഗങ്ങളുണ്ട്. 4 അമുസ്ലീങ്ങളും രണ്ട് വനിതകളും കൗൺസിലിൽ ഉൾപ്പെടുംയ. അമുസ്ലീങ്ങൾ മാത്രമല്ല, മുസ്‍ളിം വിഭാഗത്തിലെ പിന്നോക്കക്കാരും കൗൺസിലിൽ ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.
വഖഫ് വസ്തുവകകളുടെ പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രതിരോധവകുപ്പും റെയിൽവേയും കഴിഞ്ഞാൽ ഏറ്റവുംകൂടുതലും ഭൂമി വഖഫിനാണ്. ലോകത്തുതന്നെ ഏറ്റവുംകൂടുതൽ ഭൂമി ഇന്ത്യയിലെ വഖഫിനാണ്. ബില്ലിനെ എതിർക്കുന്നവരെയും അനുകൂലിക്കുന്നവരേയും കാലം ഓർത്തുവയ്ക്കും. മുസ്ലീങ്ങളെ 70 വർഷമായി കോൺഗ്രസ് വഞ്ചിച്ചു. തങ്ങൾ വഖഫ് ഭൂമി പാവപ്പെട്ട മുസ്ലീങ്ങൾക്കായി ഉപയോഗിക്കുമെന്ന് കിരൺ റിജിജു പറഞ്ഞു.
പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ്. ബിൽ മതവുമായി ബന്ധപ്പെട്ടത് അല്ല. സ്വത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത് ആണ്. സുതാര്യത കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. മുസ്ലിം വിഭാഗം ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നുണ്ട്. അവർ പറയുന്നത് ബിൽ വേഗത്തിൽ പാസാക്കാനാണ്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബില്ല്. വഖഫ് വസ്തുക്കളിൽ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകുന്നു. എന്നാൽ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ റോൾ ഇല്ലെന്ന് കിരൺ റിജിജു പറഞ്ഞു.
ബിജെപി നേതാവ് ശ്രീനിവാസൻ കൊലപാതകം; 10 പ്രതികള്‍ക്ക് ജാമ്യം
പാലക്കാട്ടെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം നല്‍കിയത്.
അഷ്‌റഫ് മൗലവി, ഷെഫീഖ്, ബി ജാഫര്‍, നാസ്സര്‍, എച്ച് ജംഷീര്‍, അബ്ദുല്‍ ബാസിത്, കെ മുഹമ്മദ് ഷഫീഖ്, കെ അഷ്‌റഫ്, ബി ജിഷാദ്, സിറാജുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇഎ ഹാരിസ്, പിപി ഹാരിസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
പഴയ വാഹനം പൊളിച്ചാൽ ട്രാഫിക് പിഴകൾ എഴുതിത്തള്ളും! അമ്പരപ്പിക്കും പ്രഖ്യാപനവുമായി ഗുജറാത്ത്
വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന ഒരു നൂതന വാഹന സ്ക്രാപ്പിംഗ് പദ്ധതി അവതരിപ്പിച്ച് ഗുജറാത്ത്. പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നവർക്ക് തീർപ്പാക്കാത്ത ഗതാഗത നിയമലംഘന പിഴകൾ, നികുതികൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് പുതിയ സർക്കാർ നയം. നികുതി, പിഴ, ചലാൻ എന്നിവയിൽ ഇളവുകൾ നൽകിക്കൊണ്ട് പഴകിയ ഗതാഗത വാഹനങ്ങൾ റദ്ദാക്കുന്നതിനെ ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി പരിസ്ഥിതിക്കും വാഹന ഉടമകൾക്കും ഒരുപോലെ നേട്ടമായി കണക്കാക്കപ്പെടുന്നു. വാഹന മലിനീകരണത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് പഴകിയ വാഹനങ്ങളിൽ നിന്നുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ വായു ഗുണനിലവാര തകർച്ചയ്ക്ക് ഗണ്യമായി കാരണമാകുന്ന പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എട്ട് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിയുടെ പ്രത്യേക നേട്ടങ്ങൾ വിശദീകരിക്കുന്ന നിരവധി സർക്കുലറുകൾ ഗുജറാത്ത് ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലിനീകരണ തോതിന്റെ കാര്യത്തിൽ ഈ വാഹനങ്ങളാണ് ഏറ്റവും വലിയ പ്രശ്‍നക്കാരായി കാണപ്പെടുന്നത്. അംഗീകൃത രജിസ്ട്രേഷൻ ആൻഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റിയിൽ (RVSF) പഴകിയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന വാഹന ഉടമകൾക്ക്, അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കൽ, മറ്റ് നിയമലംഘനങ്ങൾ തുടങ്ങിയവ പോലുള്ള ഗതാഗത ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളുടെ കൂട്ടുചേർക്കൽ ഉൾപ്പെടെ നിരവധി പിഴകളും നികുതികളും ഒഴിവാക്കപ്പെടും.
കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതികൾക്കും, പണമടയ്ക്കൽ വൈകിയതിനാൽ ഉണ്ടാകുന്ന പലിശയ്ക്കും ഇളവ് ബാധകമാണ്. വാഹനം റദ്ദാക്കിയതായി സ്ഥിരീകരിക്കുന്ന ഒരു രജിസ്ട്രേഷൻ ആൻഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റിയിൽ (RVSF) നിന്നുള്ള സർട്ടിഫിക്കറ്റ് ഉടമകൾക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അനുവദിക്കും. ഇത് ഗതാഗത മേഖലയിൽ ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കും. മലിനീകരണം കുറയ്ക്കുക, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നീ രണ്ട് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ സ്ക്രാപ്പിംഗ് നയം ലക്ഷ്യമിടുന്നത് എന്നും ഈ പ്രോത്സാഹനങ്ങളിലൂടെ, കൂടുതൽ വാഹന ഉടമകളെ, പ്രത്യേകിച്ച് ഗതാഗത മേഖലയിൽ, വൃത്തിയുള്ളതും കൂടുതൽ സുസ്ഥിരവുമായ ബദലുകളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗുജറാത്ത് ഗതാഗത വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഊട്ടിയിൽ വൻ പ്രതിഷേധം, ഇ-പാസ് വേണ്ടെന്ന് വ്യാപാരികൾ; നീലഗിരിയില്‍ കടയടപ്പ് സമരം
സുല്‍ത്താന്‍ബത്തേരി: മലപ്പുറം ജില്ലയില്‍ നിന്ന് അടക്കം നീലഗിരി ജില്ലയിലേക്ക് വിനോദ സഞ്ചാരികളും മറ്റുമായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. 24 മണിക്കൂര്‍ കടകള്‍ അടച്ചിട്ടുള്ള സമരം നീലഗിരി ജില്ലയില്‍ പുരോഗമിക്കുകയാണ്. ഈ-പാസ് പിന്‍വലിക്കുകയെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട് വ്യാപാരി സംഘമാണ് ഇന്ന് രാവിലെ ആറ് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ നീലഗിരിയില്‍ 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തുന്നത്.
ജില്ലയിലെ ഊട്ടി, കൂനൂര്‍, കോത്തഗിരി, കുന്ത, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ ഉള്‍പ്പെടെ ആറ് താലൂക്കുകളിലെ മുഴുവന്‍ കടകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് താരതമ്യേന കുറവാണെങ്കിലും നിര്‍ബന്ധപൂര്‍വ്വം തടയുന്നില്ല. സെക്ഷന്‍ 17 ഭൂമി പ്രശ്‌നം പരിഹരിക്കുക, പട്ടയം, വൈദ്യുതി എന്നിവ നല്‍കുക, ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രവേശന പാര്‍ക്കിംഗ് ഫീസുകള്‍ കുറക്കുക, മസിനഗുഡി മരവക്കണ്ടി ഡാമില്‍ ബോട്ട് സര്‍വീസ് തുടങ്ങുക, തേയിലക്ക് ന്യായമായ വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
എസ്പി സുജിത് ദാസടക്കമുള്ളവർക്കെതിരെയുള്ള പീഡന പരാതി; വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി
ദില്ലി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കണമെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ ഹര്‍ജിയില്‍ പരാതിക്കാരിയോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹർജിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് എന്നിവര്‍ക്കാണ് നോട്ടീസ്. പരാതിയില്‍ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്‌പി സുജിത് ദാസിനെ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്.
മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചത്. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടു. പിന്നാലെയായിരുന്നു സസ്പെൻഷൻ. ഐ ജി ശ്യാം സുന്ദർ വകുപ്പതല അന്വേഷണം നടത്തി. കേസിലെ സാക്ഷി പിവി അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയില്ല. ഈ സാഹചര്യത്തിൽ സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതിനാൽ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.