ഷോർട്ട് സർക്യൂട്ടല്ല ! വീടിന് തീ പിടിച്ച് 4 പേർ മരിച്ച സംഭവത്തിന് പിന്നിൽ ദുരൂഹത

ഇടുക്കി: കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ വൈദ്യുത ഷോട്ട് സർക്യൂട്ട് ആകാൻ സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ.

കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണത്തിൽ വ്യക്തത വരൂ.

ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും തീ പടർന്ന് അഗ്നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായതിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂ. ഡിഎൻഎ പരശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.

നന്തൻകോട് കൂട്ടക്കൊലപാതകം:  കേഡൽ  ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം:  തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും  വിധിച്ച് കോടതി.

ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.  അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്.

2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേഡൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്.

എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. വധശിക്ഷ നൽകണെമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാഗം ഇന്ന് വാദിച്ചത്.

നന്തൻകോട് കൂട്ടക്കൊലപാതകം:  കേഡൽ  ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം:  തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും  വിധിച്ച് കോടതി.

ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.  അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്.

2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേഡൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്.

എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. വധശിക്ഷ നൽകണെമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാഗം ഇന്ന് വാദിച്ചത്.

മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി

കോഴിക്കോട് മാമി തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.സ്ഥലം മാറ്റത്തിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.

കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഈ സംഘത്തിൽ പെട്ട രണ്ടുപേർക്കാണ് സ്ഥലംമാറ്റം.അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമനെ കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്.പിന്നാലെ മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി പ്രകാശനെ തീരദേശ പോലീസിലേക്കും മാറ്റിയിരുന്നു.ഇതിനെതിരെയാണ് മാമി ആക്ഷൻ കമ്മിറ്റി രംഗത്ത് എത്തിയത്.

സ്ഥലംമാറ്റത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.അന്വേഷണം കഴിയുന്നതുവരെ ഉദ്യോഗസ്ഥരെ മാറ്റരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.മാമിയുടെ തിരോധാനം ആദ്യം നടക്കാവ് പോലീസ് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ വ്യോമതാവളം. വ്യോമസേന അഗംങ്ങളെ മോദി നേരിട്ടെത്തി അഭിനന്ദിച്ചു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.

“ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ആരംഭിച്ച വിജയകരമായ “ഓപ്പറേഷൻ സിന്ദൂർ” നെ തുടർന്ന് രാജ്യത്തിന്റെ സൈന്യത്തെ പ്രശംസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വ്യോമസേനാ സ്റ്റേഷനിലേക്കുള്ള സന്ദർശനം. അതേസമയം ഷോപ്പിയാനിൽ‌ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. നാല് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

നിരവധി ചോദ്യങ്ങളുണ്ടെങ്കിലും എല്ലാം ‌ചോദിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സൈന്യത്തിന്റെ ആത്മവീര്യം കെടാതിരിക്കാനാണ്
ചില ചോദ്യങ്ങൾ വേണ്ടെന്ന് വെക്കുന്നതെ അദേഹം വ്യക്തമാക്കി.ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോൺഗ്രസ് കത്തയച്ചിരുന്നു. സർവകക്ഷി യോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്നായിരുന്നു ആവശ്യം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ സംബന്ധിച്ച് ചർച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചിരുന്നത്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് വാതിലുകൾ തുറന്നിട്ടോ, സിംല കരാർ റദ്ദാക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 88.39 ആണ് വിജയശതമാനം. ഫെബ്രുവരി ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.

17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്. 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.

പേ വിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

കൊല്ലം : കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ.  ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മോശം ഉണ്ടായെന്നാണ് പറയുന്നത്. അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. കുടുംബത്തിന് പരാതികൾ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാൻ സൗകര്യം ഒരുക്കുമെന്ന് ഗണേഷ് കുമാർ ഉറപ്പ് നൽകി.

കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്‌സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

ഇത്രയും ഗതികെട്ടവന്‍ ലോകത്ത് ആരുണ്ട്..! പാകിസ്ഥാനികളുടെ വിക്ടറി റാലിയ്ക്ക് നേതൃത്വം നല്‍കി ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റിട്ടും പാകിസ്ഥാനികളുടെ വിക്ടറി റാലിയ്ക്ക് നേതൃത്വം നല്‍കി ഷാഹിദ് അഫ്രീദി. റാലിക്കെതിരെ സോഷ്യല്‍ മീഡിയയല്‍ ട്രോള്‍ മഴയാണ്.യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട പാകിസ്ഥാന്‍ തന്നെ റാലി നടത്തുന്നു എന്നതാണ് ട്രോളിന് കാരണം. മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയാണ് കറാച്ചിയില്‍ നടന്ന ഈ ഗതികെട്ട ‘വിജയ’ റാലിക്ക് നേതൃത്വം നല്‍കിയത്.

പാകിസ്ഥാന്‍ സൈന്യത്തെ പിന്തുണച്ച് അഫ്രീദി പതാകകള്‍ വീശുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം പാകിസ്ഥാനികളടക്കം റാലിയെ ട്രോളുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്ത്യ ആക്രമണം തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ കയറി ഇന്ന് റാലി നടത്തുമായിരുന്നുവെന്നും, ഇന്ത്യ തകര്‍ത്ത ആയുധങ്ങള്‍ തൂക്കി വിറ്റിട്ട് പോരെ ഈ റാലി എന്നൊക്കെയാണ് കമന്റുകള്‍.

റാലിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൊറിയാനും പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി ശ്രമിച്ചു.

നമ്മുടെ സൈന്യം ആരാണ് ശക്തരെന്ന് കാണിച്ചുകൊടുത്തു. ഇന്ത്യക്കാര്‍ നമ്മളെ വിലകുറച്ചു കണ്ടു. അവര്‍ക്ക് നമ്മുടെ കഴിവുകളെക്കുറിച്ചോ നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചോ അറിയില്ല. പാകിസ്താനെ തെട്ടാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രതിരോധം തകര്‍ക്കാനാകില്ല. മോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ ഞങ്ങളുടെ കുട്ടികളെയും സാധാരണക്കാരെയും പള്ളികളെയും ലക്ഷ്യം വച്ചു. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. പക്ഷേ പ്രകോപിപ്പിച്ചാല്‍ നിശബ്ദരായി ഇരിക്കില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഡൊണാൾഡ് ട്രംപിന്റെ നാല് ദിവസത്തെ ഗൾഫ് പര്യടനത്തിന് തുടക്കം

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും.

നാല് ദിവസത്തെ സന്ദർശനത്തിൽ സൗദി , യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. നാളെ സൗദിയിൽ നടക്കുന്ന ഗൾഫ് – അമേരിക്ക ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദർശനമാണിത്.

ഗാസയിൽ ഇസ്രയേൽ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. ഈ മാസം 16 വരെ നീളുന്ന ഗൾഫ് സന്ദർശനത്തിൽ എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകൾ, ഇസ്രയേൽ – ഗാസ ആക്രമണം, യമൻ സംഘർഷം, ഇറാൻ ആണവ പദ്ധതി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

ഡൊണാൾഡ് ട്രംപിന്റെ നാല് ദിവസത്തെ ഗൾഫ് പര്യടനത്തിന് തുടക്കം

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും.

നാല് ദിവസത്തെ സന്ദർശനത്തിൽ സൗദി , യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. നാളെ സൗദിയിൽ നടക്കുന്ന ഗൾഫ് – അമേരിക്ക ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദർശനമാണിത്.

ഗാസയിൽ ഇസ്രയേൽ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. ഈ മാസം 16 വരെ നീളുന്ന ഗൾഫ് സന്ദർശനത്തിൽ എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകൾ, ഇസ്രയേൽ – ഗാസ ആക്രമണം, യമൻ സംഘർഷം, ഇറാൻ ആണവ പദ്ധതി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

ശബരിമല ദർശനത്തിന് രാഷ്ട്രപതി എത്തും; മുന്നൊരുക്കം നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 19 നാണ് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുക. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു.

രാഷ്ട്രപതി എത്തുമെന്ന സ്ഥിരീകരണം പുറത്തുവിട്ടതോടെ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നൽകിയിട്ടുണ്ട്.രാഷ്ട്രപതി ഈ മാസം 18ന് ശബരിമലയിൽ ദർശനം നടത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഇതേത്തുടർന്ന് ശബരിമലയിലെ  വെർച്വൽ ക്യൂവിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിരുന്നു. പിന്നീട് ഇന്ത്യ-പാക് യുദ്ധസാഹചര്യം വന്നപ്പോഴാണ് സന്ദർശനം റദ്ദാക്കിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; നിരന്തരം പീഡനത്തിനിരയാക്കിയത് വിവാഹ വാഗ്ദാനം നൽകിയും; അജിത് ഒടുവിൽ പിടിയിലായി

0

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പത്തൊൻപതുകാരൻ അറസ്റ്റിൽ. ഉണ്ടൻകോട് പീച്ചിയോട് സ്വദേശി അജിത് ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ കുറേക്കാലമായി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി ഏറെ നാൾ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിൻറെ സഹപാഠിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ടയിലെ തട്ടുകടയിലെ കൂട്ടത്തല്ല്; ഫോണിലുടെ തെറിപറഞ്ഞത് ചോദ്യം ചെയ്തതോടെ പ്രകോപനം

0

പത്തനംതിട്ട: പത്തനംതിട്ട കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏപ്രിൽ 20നാണ് കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിൽ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

കടയിലെത്തിയ ആൾ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു. കടയുടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിനിയായ യുവതി ദുബായിൽ കൊല്ലപ്പെട്ടു; കൊലനടത്തിയത് ഒപ്പമുണ്ടായിരുന്ന സുഹൃത്തെന്ന് സൂചന

0

ദുബൈ: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. ദുബായിൽ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികൾ ദുബായ് ഘടകം എന്നിവർ അറിയിച്ചു.