ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്ര സഭയിൽ; 320 പേർക്ക് പരിക്കേറ്റു

0

ടെഹ്റാൻ: കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ മരിച്ചതായി ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേർക്ക് പരിക്കേറ്റതായും ഇറാൻ അംബാസഡർ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചത്. സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇസ്രയേൽ വ്യോമ സേനയുടെ ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിൻ വർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെവന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

ഇറാന്റെ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേന മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരെയൊക്കെ വധിച്ചതായി ഇസ്രയേലി പ്രതിരോധ സേന വിശദീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഉപദേഷ്ടാവ് അലി ശംഖാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇസ്രയേൽ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാൻ ആരോപിച്ചു.

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 63 പേർക്ക് പരിക്ക്; ഇറാനിലേക്ക് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ പറന്നതായി സൂചന

0

ടെൽ അവീവ്: ഇസ്രയേലിന് തിരിച്ചടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേൽ ആംബുലൻസ് ഏജൻസി ഉൾപ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദീകരിക്കുന്നു. ആദ്യം നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിൽ ആക്രമണം നടത്തിയ ഇറാൻ, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും സൂചനയുണ്ട്.

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രയേലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി. തുടർന്ന് ആളുകളോട് ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ ലൊക്കേഷൻ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേൽ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയ‍ർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടലുകളുടെ പട്ടികയില്‍ കേരളത്തിലെ ഈ ഹോട്ടലും; നേട്ടം കരസ്ഥമാക്കുന്നത് തുടർച്ചയായ നാലാം തവണ

0

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡൈ്വസർ തങ്ങളുടെ ഈ വര്‍ഷത്തെ ട്രാവലര്‍ ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇതിൽ മൂന്നാറിലെ ചാണ്ടീസ് റിസോര്‍ട്ട്‌സ് ആന്‍ഡ് ഹോട്ടല്‍സ് അവാർഡുകൾ വാരിക്കൂട്ടി. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഹോട്ടല്‍സ് വിഭാഗത്തില്‍ ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടലുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ചാണ്ടീസ് വിന്‍ഡി വുഡ്‌സ് (Chandy’s Windy Woods). സ്‌മോള്‍ ആന്‍ഡ് ബോട്ടിക് ഹോട്ടലുകളില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് (Chandy’s Drizzle Drops) രണ്ടാം സ്ഥാനത്തും ഇടം പിടിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് ചാണ്ടീസ് ഈ നേട്ടം കരസ്ഥമാക്കുന്നത്.

ഏഷ്യയിലെ ടോപ് ലക്ഷ്വറി ഹോട്ടലുകളുടെ പട്ടികയില്‍ ചാണ്ടീസ് വിന്‍ഡി വുഡ്‌സ് രണ്ടാം സ്ഥാനവും സ്‌മോള്‍ ആന്‍ഡ് ബോട്ടിക് ഹോട്ടലുകളുടെ പട്ടികയില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ ബോട്ടിക് ഹോട്ടലുകളില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് ഒന്നാം സ്ഥാനത്തും ലക്ഷ്വറി ഹോട്ടലുകളില്‍ വിന്‍ഡി വുഡ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

കോവളത്തെ ഗോകുലം ഗ്രാന്‍ഡ് ടര്‍ട്ടില്‍ ഓണ്‍ ദി ബീച്ച് റിസോര്‍ട്ടും (The Gokulam Grand Turtle) ട്രിപ്പ് അഡൈ്വസേഴ്‌സ് ട്രാവലര്‍ ചോയ്‌സ് അവാര്‍ഡിന്റെ ബെസ്റ്റ് ഹോട്ടല്‍ ഇന്‍ ഇന്ത്യ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ആഢംബര താമസ സൗകര്യങ്ങളും ബജറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ അംഗീകാരങ്ങള്‍ സഹായകമാകുമെന്ന് ചാണ്ടീസ് റിസോര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു.

അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ കണ്ടെടുത്തു

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.

ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ആലോചനകൾ നടത്തുന്നു. സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചേക്കുമെന്നാണ് വിവരം.

വിമാനത്തിന്റെ മുൻഭാഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേർഡർ അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകൾ ഇന്നലെ നടന്നിരുന്നു. ഇതോല്ലാം ലഭിച്ചാൽ മാത്രമേ അവസാന നിമിശം വിമാനത്തിനുള്ളിൽ എന്തെല്ലാമാണ് നടന്നതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാവുകയൊള്ളൂ.

വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് സർക്കാർ വ്യക്തമാാക്കുന്നത്. വ്യോമയാന മന്ത്രിയാണ് ഈ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകും

‘ചെയ്ത മണ്ടത്തരത്തെ ഓര്‍ത്ത് ഇസ്രയേല്‍ പശ്ചാത്തപിക്കും’; മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ഈ കുറ്റകൃത്യത്തിന് മുന്നില്‍ ഇറാന്‍ ഒരിക്കലും നിശബ്ദരായിക്കില്ലെന്ന് സൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഇതിനുള്ള മറുപടി നല്‍കി കഴിയുമ്പോള്‍ ഇസ്രയേല്‍ തങ്ങളുടെ മണ്ടത്തരത്തെ ഓര്‍ത്ത് പശ്ചാത്തപിക്കും. ദേശീയ മാധ്യമത്തില്‍ സംപ്രേക്ഷണം ചെയ്ത ഒരു വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനിയന്‍ പരമോന്നത നേതാവ് അഖി ഖൊമൈനിയും ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ അവര്‍ക്ക് കയ്‌പ്പേയിറയതും വേദനിപ്പിക്കുന്നതുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആയുധങ്ങള്‍ ഈ അക്രമികളെ ശിക്ഷിക്കാതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.

മഴ കനക്കും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൻറെ ശമ്പളം കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൻറെ ശമ്പളം കൂട്ടി.  മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ ശമ്പളം കൂട്ടിയെന്ന് അറിയിച്ച് പിആർഡി ഉത്തരവും ഇറക്കി.

2022 മെയ് 6 മുതലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് മാത്രമായി 12 അംഗ പ്രത്യേക സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഒരു വർഷ കാലാവധി തീർന്ന മുറക്ക് നിയമനം പുതുക്കി നൽകുകയും ചെയ്തിരുന്നു. ഈ വർഷം നിയമനം പുതുക്കിയതിന് ശേഷമാണ് ശമ്പള നിരക്ക് കൂട്ടി പുതിയ ഉത്തരവിറക്കിയത്.

12 അംഗ സംഘത്തിൻറെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വർദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം ലീഡിൻ്റെ ശമ്പളം 75000ത്തിൽ നിന്ന് 78750 രൂപയാക്കി. കണ്ടന്റ് മാനേജറുടെ ശമ്പളം 70000 രൂപയായിരുന്നത് 73500 ആക്കി ഉയർത്തി. മറ്റെല്ലാ തസ്തികകളിലും ആനുപാതിക വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.

സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ, കണ്ടൻ്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 68250 രൂപയാണ് പുതുക്കിയ ശമ്പളം.

ഡെലിവറി മാനേജർക്ക് 58800 രൂപയാക്കി ശമ്പളം വർധിപ്പിച്ചു. റിസർച് ഫെലോ, കണ്ടൻ്റ് ഡവലപർ, കണ്ടൻ്റ് അഗ്രിഗേറ്റർ എന്നിവരുടെ ശമ്പളം 55650 രൂപയാക്കി. ഡാറ്റാ ഡിപോസിറ്ററി മാനേജർമാരായ രണ്ട് പേർക്ക് 47250 രൂപയാണ് പുതുക്കിയ ശമ്പളം. കമ്പ്യൂട്ടർ അസിസ്റ്റൻ്റിന് മുതൽ 23405 രൂപ ശമ്പളമായി ലഭിക്കും.

പി.വി അൻവറിനെതിരെ വീണ്ടും മുഖ്യമന്ത്രി

മലപ്പുറം:  പി.വി അൻവറിനെതിരെ വീണ്ടും ആഞ്ഞടിച്ച്   മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വഞ്ചകൻ കാരണമാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ്  നേരിടേണ്ടിവന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

  രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ പറഞ്ഞു.  ഏത് സ്ഥാനവും വഹിക്കാൻ യോഗ്യൻ ആയിട്ടുള്ള ആളാണ് സ്വരാജ്.

ഞങ്ങൾ കാത്തിരിക്കുന്നു,സ്വരാജിനെ നിങ്ങൾ നിയമസഭയിലേക്ക് അയക്കുക. എൽഡിഎഫിന് പുറത്തുള്ള ആൾക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു.

സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് എൽഡിഎഫിനെ എതിർക്കുന്നവരിൽ ഉണ്ടാക്കിയിട്ടുണ്ട്.  യുഡിഎഫിന് ഉണ്ടായ അങ്കലാപ്പ് ചെറുതല്ല.

അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണ്.അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണെന്നും പിണറായി പറഞ്ഞു.

തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം

0

തൃശൂര്‍: പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം. തൃശൂർ കുന്നംകുളത്ത് എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനിടെയാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിന്‍റെ മേൽ പൊക്കിൾകൊടി ചുറ്റിയിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.