ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരത്ത് വിതുരയിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. നെടുമങ്ങാട് വലിയമലയിൽ മലമ്പ്രക്കോണത്ത് വച്ചാണ് അപകടം ഉണ്ടായത്. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മാതാവിന്റെ കൈയ്യിൽ നിന്ന് കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നൗഷിമക്കും പരിക്കേറ്റു. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരിക്കേറ്റത്.

അതിശക്തമായ മഴ; നാളെ ഒമ്പത് ജില്ലകളിലും കുട്ടനാട് താലൂക്കിലും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകൾക്കും കുട്ടനാട് താലൂക്കിനുമാണ് തിങ്കളാഴ്ച്ച അവധി നൽകിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്ക് മാത്രമാണ് അവധിയുണ്ടാകുകയെന്ന് ജില്ലാ കളക്ടർമാരുടെ അറിയിപ്പിൽ പറയുന്നു.

കാസർകോട്

ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

കണ്ണൂർ

ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ (ജൂൺ 16) അവധിയായിരിക്കും.

വയനാട്

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.

കോഴിക്കോട്

നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധിയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

മലപ്പുറം

അതിതീവ്ര മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16) ജില്ലാ കലക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

തൃശൂർ

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

എറണാകുളം

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ഇടുക്കി

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (16) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.ന ഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.

കോട്ടയം

കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കുട്ടനാട് താലൂക്ക്

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഭൂരിഭാഗം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ (ജൂൺ 16) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം, കേരളത്തിൽ ശക്തമായി പെയ്യുന്ന മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്നുമുതല്‍; ഒക്ടോബര്‍ 20 വരെ തുടരുമെന്ന് റെയിൽവേ

0

കൊച്ചി: കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്ന് മുതൽ നിലവില്‍ വരും. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് 26 തീവണ്ടികളാണ് കൊങ്കണ്‍ വഴി പോകുന്നത്. ഉച്ചയ്ക്ക് 1.25-ന് എറണാകുളം സൗത്തില്‍ നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.30-നാകും ഇനിമുതല്‍ യാത്ര തുടങ്ങുക. രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുണെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത്-അജ്മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20-ന് പകരം സന്ധ്യയ്ക്ക് 6.50-ന് പുറപ്പെടും.

സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ. പഴയ സമയം ബ്രാക്കറ്റില്‍: നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകീട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).

ഭർത്താവിനൊപ്പം ഹജ്ജിനെത്തി, ന്യുമോണിയ ബാധയെ തുടർന്ന് കാസർകോട് സ്വദേശി മക്കയിൽ നിര്യാതയായി

0

മക്ക: ഹജ്ജ് കഴിഞ്ഞയുടനെ ന്യുമോണിയ ബാധിതയായ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ ആണ് മക്കയിൽ മരിച്ചത്. 50 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ദിവസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് അഹമ്മദ് കുഞ്ഞിയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

ചെലവ് രണ്ട് കോടി, 50 ഏക്കറിൽ താജ്മഹല്‍ പോലൊരു വീട്; ഭാര്യയ്ക്കായി മാർബിൾ കൊട്ടാരം നിർമിച്ച് വ്യവസായി

0

തന്റെ പ്രിയതമയുടെ ഓർമയ്ക്കായി വെണ്ണക്കൽ സൗധമായ താജ്മഹൽ നിർമിച്ച് ചരിത്രത്തിൽ ഇടം നേടിയയാളാണ് ഷാജഹാൻ ചക്രവർത്തി. ഭാര്യ മുംതാസിന്റെ ഓർമയ്ക്കായി കണ്ണു നീർതുള്ളിയുടെ മാതൃകയിൽ നിർമിച്ച മാർബിൾ കൊട്ടാരം ലോകത്തിന്റെ തന്നെ പ്രണയ സ്മാരകങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഒരു വ്യവസായി താജ്മഹൽ പോലൊരു വീട് നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മധ്യപ്രദേശിലെ വ്യവസായി ആനന്ദ് പ്രകാശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താജ്മഹല്‍ വീട് വൈറലാവുകയാണ്.

ഇന്ത്യയെ ലോകത്തിന് മുന്നില്‍ വാനോളം ഉയര്‍ത്തുന്ന ചരിത്രസ്മാരകമാണ് താജ്മഹല്‍. ഈ ചരിത്ര സ്മാരകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താജ്മഹല്‍ പോലെ ഒരു വീടുണ്ടാക്കാന്‍ ആനന്ദിന് ഹൃദയസ്പര്‍ശിയായ മറ്റൊരു കാരണവുമുണ്ട്. ‘100% തന്റെ ഭാര്യയ്ക്ക് സമര്‍പ്പിച്ചുകൊണ്ട്, ഞങ്ങളുടെ സ്‌നേഹത്തിന്റെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വീട്.’ എന്നാണ് ആനന്ദ് പറയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മനോഹരമായ താജ്മഹല്‍ മോഡലിലുള്ള വീട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് തന്റെ വീട് എന്നാണ് ആനന്ദ് പറയുന്നത്.

മുഴുവന്‍ മാര്‍ബിളിനാല്‍ നിര്‍മ്മിതമായ വീട്ടില്‍ നാല് മുറികളാണുള്ളത്. ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വതാണ് താജ്മഹല്‍ പോലെയുള്ള വീടിന്റെ ദൃശ്യങ്ങള്‍ തന്റെ വീഡിയോയിലൂടെ പുറത്തുവിട്ടത്. ആഗ്രയിലെ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന അതേ മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആനന്ദ് വ്യക്തമാക്കി. താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പമാണ് തന്റെ വീടിനുള്ളതെന്നും ആനന്ദ് പറഞ്ഞു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം വീട് നിര്‍മ്മിക്കുന്നതിന് ഏകദേശം രണ്ട് കോടി രൂപയാണ് ചെലവായിട്ടുള്ളത്. ആനന്ദിന്റെ 50 ഏക്കര്‍ സ്ഥലത്താണ് വീട് പണിതിട്ടുള്ളത്. ഈ അമ്പതേക്കറിനുള്ളില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളുമുണ്ട്.

നാല് മുറികളും ലൈബ്രറിയും, മാര്‍ബിളില്‍ കൊത്തിയെടുത്ത തൂണുകളും, ഭംഗിയുള്ള വാതിലുകളുമെല്ലാം വീടിന്റെ ആകര്‍ഷണീയത കൂട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ട നിരവധി ആളുകളാണ് വീടിനെയും ആനന്ദിനെയും പ്രശംസിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഒരു സ്‌കൂളും, സ്മാരകവും ഒരേ ഭൂമിയില്‍ ഉണ്ടാക്കിയതോടെ വലിയൊരു സന്ദേശമാണ് ആനന്ദ് മുന്നോട്ട് വയ്ക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. പലരും വീട് കാണാൻ ഇവിടേക്ക് എത്തുന്നുമുണ്ട്.

പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും, റോഡ് ഷോയിൽ പങ്കെടുക്കും; യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി റോഡ് ഷോ നയിക്കും

0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും.

അതെ സമയം, യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും പ്രിയങ്കാ ഗാന്ധി റോഡ് ഷോ നയിക്കും.

മൂന്ന് ദിവസത്തെ പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ എല്‍ഡിഎഫ് റാലികളിൽ സംസാരിക്കും. രാവിലെ 10 മണിക്ക് പോത്തുകൽ പഞ്ചായത്തിലും, വൈകിട്ട് കരുളായി, അമരമ്പലം പഞ്ചായത്തിലുമാണ് പ്രചാരണം. മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇന്നവസാനിക്കും.

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു; സംഘത്തിൽ ഒരു കുട്ടിയും

0

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

കൊച്ചിയിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവം; നഷ്ടപരിഹാരം 100 കോടി കടക്കുമെന്ന് പ്രതീക്ഷ, പാരിസ്ഥിതികാഘാതം കണക്കിലെടുത്ത് തുക ഉയർന്നേക്കും

0

കൊച്ചി: കൊച്ചിയിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സംസ്ഥാനത്തിന് പ്രതീക്ഷയേറുന്നു. സമാനമായ സംഭവത്തിൽ 2011-ല്‍ മുംബൈ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ പിഴയിട്ടത് 100 കോടി രൂപയോളമാണ്. അന്ന് ഡെല്‍റ്റ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എംവി റാക്ക് കപ്പലായിരുന്നു അപകടത്തിനിരയായത്. 60,054 മെട്രിക് ടണ്‍ കല്‍ക്കരിയുമായി ഗുജറാത്തിലെ ദഹേജ് തുറമുഖത്തേക്കെത്തിയ കപ്പലാണ് മുങ്ങിയത്. 290 ടണ്‍ ബങ്കര്‍ ഇന്ധനവും 50 ടണ്‍ ഡീസലും കപ്പലിലുണ്ടായിരുന്നു. സാങ്കേതികത്തകരാറായിരുന്നു അപകടകാരണം.

കപ്പലില്‍നിന്ന് പടര്‍ന്ന എണ്ണ കടലിനെ മലിനമാക്കുകയും മത്സ്യസമ്പത്തടക്കം നശിപ്പിക്കുകയും ചെയ്തു. തീരത്തെ കണ്ടലുകളെയും ബാധിച്ചു. കടലില്‍ അടിഞ്ഞ കല്‍ക്കരി ഭാവിയിലും ഭീഷണിയാണെന്നും വിലയിരുത്തിയായിരുന്നു കപ്പല്‍ കമ്പനിക്ക് പിഴചുമത്തിയത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ സമീര്‍ മേത്തയാണ് ഹരിതട്രിബ്യൂണലിനെ സമീപിച്ചത്. അദാനി കമ്പനിക്കുവേണ്ടി കൊണ്ടുവന്നതായിരുന്നു കല്‍ക്കരി. കപ്പല്‍ ഉടമയും അദാനി കമ്പനിയും വീഴ്ചയില്ലെന്ന വാദമാണ് ഉന്നയിച്ചത്. എന്നാല്‍, പരിസ്ഥിതിസംരക്ഷണ നിയമം, ജലനിയമം, ദേശീയ ഹരിതട്രിബ്യൂണല്‍ ആക്ട്, മര്‍ച്ചന്റ് ഷിപ്പിങ് ആക്ട്, പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്ട്, മാരിടൈം സോണ്‍ ആക്ട്, പൊല്യൂട്ടര്‍ പേ പ്രിന്‍സിപ്പല്‍ നിയമം എന്നിവ പ്രകാരം കപ്പല്‍ കമ്പനി കുറ്റക്കാരാണെന്ന് ഹരിതട്രിബ്യൂണല്‍ കണ്ടെത്തി.

കടലില്‍ നിന്ന് മാലിന്യം നീക്കി ശുദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച തുക കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കാനായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. മറൈന്‍ ഷിപ്പിങ് ആക്ടിലെ വകുപ്പ് 71 പ്രകാരം അദാനി കമ്പനിക്ക് അഞ്ചുകോടി രൂപയും പിഴയിട്ടു. ഇപ്പോൾ കേരളതീരത്ത് തുടര്‍ച്ചയായി രണ്ട് കപ്പലപകടമുണ്ടായ പശ്ചാത്തലത്തില്‍ ഹരിതട്രിബ്യൂണലിന്റെ സുപ്രധാനമായ ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകൾ നോക്കിയാൽ സംസ്ഥാനത്തിന് നഷ്ടപരിഹാരമായി വൻ തുക ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ച് മേയ് 24-നാണ് എം എസ് സി എൽസ കപ്പല്‍ ആദ്യം ചെരിഞ്ഞതും പിന്നീട് പൂര്‍ണമായി മുങ്ങിയതും. പിന്നീട് കഴിഞ്ഞ ദിവസം വാൻഹായ് 503 എന്ന ചരക്കു കപ്പൽ തീ പിടിച്ചതും കേരളം തീരത്തു വെച്ചാണ്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ കപ്പലിലാണ് അപകടമുണ്ടായത്.

ക്ഷേത്രോപദേശക സമിതികളിൽ അംഗമാകണമെങ്കിൽ ഇനി പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് വേണം; തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്രിമിനല്‍പശ്ചാത്തലമുള്ളവര്‍ ഇനി ക്ഷേത്ര ഉപദേശക സമിതികളില്‍ നിന്ന് പുറത്താകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉപദേശസമിതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പോലീസ് സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തിവേണം കമ്മിറ്റിക്ക് അംഗീകാരം തേടേണ്ടത്. ഉപദേശകസമിതി അംഗമായശേഷമാണ് പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.

ക്ഷേത്ര ഉപദേശകസമിതികളുടെ വീഴ്ചകള്‍ ഹൈക്കോടതി പതിവായി ചോദ്യംചെയ്യുന്നതുകൂടി പരിഗണിച്ചാണ് നടപടി. ക്ഷേത്രങ്ങളില്‍ ഏകവര്‍ണക്കൊടി പാടില്ല, രാഷ്ട്രീയ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളും ഉപദേശകസമിതികള്‍ പാലിക്കുന്നില്ല. ഇതോടെയാണ് ഏതാനും സമിതികള്‍ക്കെതിരേ അടുത്തിടെ നടപടി വന്നത്. 13 അംഗസമിതിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ 100 രൂപ ഫീസ് ഒടുക്കി അംഗത്വമെടുത്തവര്‍ക്കാണ് പ്രവേശനം. സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ അംഗങ്ങളെ നിശ്ചയിക്കും. അംഗത്വമെടുക്കുമ്പോഴോ യോഗത്തിനെത്തുമ്പോഴോ കേസുണ്ടോ പ്രതിയാണോ എന്നൊന്നും നോക്കാറില്ല.

ഹൈക്കോടതി അംഗീകരിച്ച നിയമാവലിയില്‍ പോലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. ദേവസ്വംബോര്‍ഡുമായി കേസുണ്ടോ എന്നതു പരിശോധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതും നോക്കാറില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്‍കൈയില്‍ അവര്‍ക്ക് താത്പര്യമുള്ള പരമാവധിയാളുകളെ യോഗത്തില്‍ പങ്കെടുപ്പിക്കുകയാണ് പതിവ്. സ്വാഭാവികമായും പാര്‍ട്ടിപ്രതിനിധികള്‍ക്ക് സമിതിയില്‍ മുന്‍തൂക്കം കിട്ടും. ഇതോടെ രാഷ്ട്രീയഭരണമാകും. സിപിഎമ്മും ബിജെപിയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. അംഗങ്ങളാകുന്നവര്‍ ക്ഷേത്രത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും ക്ഷേത്രങ്ങളില്‍ സ്ഥിരമായി എത്തുന്നവരുമായിരിക്കണം എന്നാണ് വ്യവസ്ഥ.

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഇസ്രയേൽ സ്ഫോടനത്തിൽ കാഴ്ച നഷ്ടമായി; പലസ്തീൻ ബാലനെ ചികിത്സക്ക് റിയാദിലെത്തിച്ചു

0

റിയാദ്: ഗാസ മുനമ്പിലെ ഇസ്രായേൽ സേനയുടെ ആക്രമണത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ വലതുകണ്ണ് പൂർണമായും നഷ്ടപ്പെടുകയും ഇടതുകണ്ണിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്ത ഏഴുവയസ്സുകാരൻ പലസ്തീൻ ബാലൻ മുഹമ്മദ് ഖാലിദ് ഹിജാസിയെ ചികിത്സക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദ്ദേശപ്രകാരം റിയാദിലെ കിങ് ഖാലിദ് നേത്ര ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.

ചികിത്സക്ക് തയ്യാറെടുക്കുന്നതിനായി, ഉചിതമായ മെഡിക്കൽ നടപടിക്രമങ്ങൾ നിർണയിക്കുന്നതിന് ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ ബാലനെ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. സഹോദരങ്ങളായ പലസ്തീൻ ജനതയെ പിന്തുണക്കുന്ന സൗദി അറേബ്യയുടെ ഉറച്ച മാനുഷിക നിലപാടുകളുടെ ഭാഗമാണ് ഈ നടപടി. ഗാസയില്‍ നിന്ന് ജോർദാനിലേക്കും അവിടെ നിന്ന് സൗദിയിലേക്കുമുള്ളള്ള യാത്ര കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു.

ഈ വർഷം മാർച്ചിലുണ്ടായ സംഭവത്തിലെ ഇരയാണ് മുഹമ്മദ് ഖാലിദ് ഹിജാസി. വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിൽ തകർന്ന വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.

പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ അപലപിച്ചില്ലെന്ന എം.വി. ഗോവിന്ദന്റെ ആരോപണം; നിയമനടപടിയുമായി ജമാ അത്തെ ഇസ്‌ലാമി

0

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തിൽ അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആരോപണത്തിനെതിരേ നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്‌ലാമി. വര്‍ഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

‘പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സി.പി.എം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നത്. ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സി.പി.എം നല്‍കുന്ന സംഭാവന വളരെ വലുതാണ്’, എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഷിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ഉടനെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദതുല്ലാഹ് ഹുസൈനി നടത്തിയ പ്രസ്താവനയും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രണത്തില്‍ പ്രതിഷേധിക്കാത്ത, അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അത് ജമാ അത്തെ ഇസ്‌ലാമിയാണ് എന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മദ്യനയത്തിൽ സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

ലഹരി വിരുദ്ധ സന്ദേശം സ്കൂൾ പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ മുറുക്കാൻ കടകൾ പോലെ മാദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചോദിച്ചു.    മദ്യം വിൽപന സർക്കാരിൻറെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല.

പൂർണമായും മദ്യം നിർത്താനുള്ള നടപടി വേണം. കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പൻ കോർപ്പറേറ്റുകളുടെ പണം പിരിച്ചെടുക്കണം

അത് കൃത്യമായി പിരിച്ചെടുത്താൽ ഇവിടെ ഒരു ബ്രൂവറിയും വേണ്ട . വമ്പൻമാരുടെ നികുതി പിരിച്ചെടുക്കാതെ പാവപ്പെട്ടവൻറെ നികുതി പിരിച്ചെടുക്കാൻ തിടുക്കം കാണിക്കുന്നു . റോഡിനും പാലത്തിനും എല്ലാം നികുതി, പക്ഷെ റോഡും പാലവും പലതും തകരുന്നു .

ഇത്തരം നിർമാണത്തിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.