പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.

തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതാണ് കാരണം.

മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ 53 മിനിറ്റ് വൈകി യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോർ ഒരു മണിക്കൂർ 6 മിനിറ്റ് വൈകിയാണ് ഓടുന്നത്. എംജിആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ; കൊട്ടിക്കലാശം നാളെ

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നിരുന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു.

യൂസഫ് പത്താനുമായുള്ള പിവി അൻവറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കൊട്ടിക്കലാശത്തിന് മുൻപ് കനത്ത മഴയേയും അവഗണിച്ച് മുന്നണി ക്യാമ്പുകളെ ഇളക്കിമറിക്കുന്നതായി മാറുകയാണ് കൊട്ടിക്കലാശത്തിന് മുൻപുള്ള അവസാന മണിക്കൂറുകൾ.

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വയറുവേദനയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

‘കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതയെ തുടര്‍ന്ന് ഗാസ്‌ട്രോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും നിരീക്ഷണത്തിലാണ്’ എന്നുമാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

അതേസമയം ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. പതിവ് പരിശോധനയ്ക്കാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമന്‍ ചൗഹാന്‍ പ്രതികരിച്ചിരുന്നു

ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും

ഡൽഹി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നതായി റിപ്പോർട്ട്. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. ഇത് യാത്രക്കാരെ ഭീതിയിലാക്കി.

ഇതിന് പിന്നാലെ ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സെത്തി തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പുറത്തു വരുന്ന പ്രാഥമിക നിഗമനം.

രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരത് മാതാ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരത് മാതാ ചിത്രം ഒഴിവാക്കും.  നിലവിളക്കും ഒഴിവാക്കാന്‍ തീരുമാനമെന്നാണ് റിപ്പോർട്ട്. ‌‌‌

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു. പിന്നാലെയാണ് തീരുമാനം.

സത്യപ്രതിജ്ഞ ചടങ്ങുകളിലായിരിക്കും ഈ ഒഴിവാക്കലുകള്‍. കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലും ഒഴിവാക്കും.

എന്നാൽ രാജ്ഭവന്‍റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും.  

ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്, ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.

ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകി; കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയ മൂന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലൻ മരിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്.

പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസാണ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ടത്.

കൊട്ടിയൂര്‍ പിഎച്ച്സിയില്‍ നിന്നാണ് ആംബുലന്‍സ് വിളിച്ചത്. ഡ്രൈവര്‍ പറയുന്നതനുസരിച്ച് പത്ത് മിനുറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് 55 മിനിറ്റാണ് കുട്ടിയുടെ വീട്ടിലെത്താന്‍ എടുത്തത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 20 മിനുറ്റാണ് ആശുപത്രിയിലേക്ക് വേണ്ടതെങ്കില്‍ 45 മിനിറ്റാണ് മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്താന്‍ എടുത്തത്.

മുന്നോട്ട് കുതിച്ച് : ഇന്ത്യയിൽ ഉല്‍പ്പന്ന നിരയും ഷോറൂം ശൃംഖലയും വിപുലീകരിക്കാന്‍ സ്കോഡ ഓട്ടോ

0

2025 സ്കോഡ ഓട്ടോ ഇന്ത്യയുടെ ‘സുപ്രധാനാ വർഷം’

  • ശക്തവും ഭാവിക്ക് അനുയോജ്യമായ ഒരു ബ്രാൻഡ് നിർമ്മിക്കുകയും ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുകയും ചെയ്യുക
  • സമ്പൂർണ്ണ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ഉപഭോക്തൃ കേന്ദ്രീകൃതത വർദ്ധിപ്പിക്കുക
  • റാപിഡ് നെറ്റ്‌വർക്ക് വികാസത്തിലൂടെ പ്രവേശനക്ഷമത വർദ്ധിപ്പിക്കുക
  • സമാനതകളില്ലാത്ത ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കാൻ പുതിയ സംരംഭങ്ങൾ നടപ്പിലാക്കുക

മുംബൈ: ലോകമെമ്പാടുമുള്ള സ്‌കോഡ ഓട്ടോയ്ക്ക് 2025 ഒരു സുപ്രധാന നാഴികക്കല്ലാണ്, സമ്പന്നമായ ചരിത്രത്തിന്റെ 130 വര്‍ഷവും ഇന്ത്യയില്‍ ആവേശകരമായ 25 വര്‍ഷങ്ങളും ആഘോഷിക്കുന്നു. ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുക എന്ന തന്ത്രത്തെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ വിപണിയില്‍ ആക്കം കൂട്ടുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ നിരവധി സുപ്രധാന ബ്രാന്‍ഡ്, ഉല്‍പ്പന്നം, നെറ്റ്വര്‍ക്ക്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
“യൂറോപ്പിന് പുറത്ത് സ്കോഡ ഓട്ടോയുടെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാ വിപണിയാണ് ഇന്ത്യ. ലക്ഷ്യബോധവും, കാഴ്ചപ്പാടിന്റെ വ്യക്തതയും, നിർവ്വഹണത്തിലെ ചടുലതയും ഉള്ള ശക്തമായ, ഭാവിക്ക് അനുയോജ്യമായ ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത്, ഞങ്ങളുടെ പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് ഇന്ധനം നൽകുന്നതാണ് ഞങ്ങളുടെ ശക്തമായ ഉൽപ്പന്ന തന്ത്രം. ഞങ്ങൾ ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുന്നു, തന്ത്രപരമായി ഞങ്ങളുടെ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നു, ഗുണനിലവാരം, സുരക്ഷ, മൂല്യം എന്നിവയുടെ പാരമ്പര്യം ശക്തിപ്പെടുത്തുന്നു. ഞങ്ങളുടെ എല്ലാ ബിസിനസ്സ് അനിവാര്യതകളിലും ചക്രങ്ങൾ ചലിക്കുന്നതോടെ, 2025 ഞങ്ങൾ ബ്രാൻഡിനെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഇന്ത്യയിൽ മുന്നേറുകയും ചെയ്യുന്ന വർഷമായിരിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത വ്യക്തമാക്കി.

ശക്തമായ ഉല്‍പ്പന്ന മികവ്

‘എല്ലാവർക്കും വേണ്ടിയുള്ള എസ്‌യുവി’ എന്നതും അതിന്റെ സെഡാൻ പൈതൃകം വർദ്ധിപ്പിക്കുന്നതും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ശക്തമായ ഉല്‍പ്പന്ന മികവ് ഉൾപ്പെടുന്നു. കൈലാഖ്, കുഷാഖ്, കൊഡിയാക്ക് എന്നിവ എല്ലാ എസ്‌യുവി അഭിലാഷങ്ങളെയും വിലനിലവാരങ്ങളെയും നിറവേറ്റുന്നതിനൊപ്പം, സ്‌കോഡ ഓട്ടോ ഇന്ത്യ സ്ലാവിയയും ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘ആഗോള ഐക്കണും’ നയിക്കുന്ന സെഡാൻ പാരമ്പര്യവും നിർമ്മിക്കും. ,
പുതിയ വിപണികളിലേക്ക്

ടയര്‍ II, ടയര്‍ III വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സ്‌കോഡ ഓട്ടോ ഇന്ത്യ തുടരുന്നു. ഇന്ന് 165-ലധികം നഗരങ്ങളില്‍ നിന്ന്, ഈ വര്‍ഷം 200-ലധികം നഗരങ്ങളില്‍ സാന്നിധ്യം സ്ഥാപിക്കാന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. 2021-ല്‍ 120 കസ്റ്റമര്‍ ടച്ച്പോയിന്റുകളില്‍ നിന്ന് ഇന്ന് 290-ലധികമായി കമ്പനി വളര്‍ന്നു, 2025 അവസാനത്തോടെ 350 ടച്ച്പോയിന്റുകള്‍ എന്ന ലക്ഷ്യത്തോടെ.

പുതിയ ബിസിനസ് വഴികള്‍ പര്യവേക്ഷണം ചെയ്യുന്നു
സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ബിസിനസ്സ് പോലുള്ള ബിസിനസ് രംഗങ്ങളിലേക്കും കൂടുതല്‍ ശക്തിപ്പെടുത്തി വളര്‍ച്ചയ്ക്ക് കരുത്ത് പകരുക എന്നതാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വ്യക്തമായ ലക്ഷ്യം. സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് ഫ്‌ലീറ്റുകള്‍ എന്നിവയ്ക്ക് ഇതിനകം സേവനം നല്‍കുന്നുണ്ടെങ്കിലും, കോര്‍പ്പറേറ്റ്, ഗ്രാമീണ ചാനലുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ വഴികളില്‍ നിന്ന് കൂടുതല്‍ വളര്‍ച്ച നേടുന്നതിനുള്ള പുതുക്കിയ പ്രവര്‍ത്തനങ്ങളില്‍ ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കും.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക

ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, വിശ്വസ്തത വര്‍ദ്ധിപ്പിച്ച് വിശ്വാസം വളര്‍ത്തിയെടുക്കുന്നതിലൂടെ വാങ്ങലിന്റെയും ഉടമസ്ഥാവകാശ അനുഭവത്തിന്റെയും ഗുണനിലവാരത്തിലും സ്‌കോഡ ഓട്ടോ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ കാറുകൾക്കും സൂപ്പര്‍കെയര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന ബ്രാൻഡാണ് സ്‌കോഡ , പിന്നീട് ഉടമസ്ഥതയുടെ രണ്ടാം വര്‍ഷത്തിന്റെ അവസാനത്തിലോ 30,000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ശേഷമോ (ഏതാണോ ആദ്യം) ഉപഭോക്താക്കള്‍ പതിവ് സര്‍വീസിനുള്ള പണം നൽകേണ്ടതുള്ളൂ. സ്‌കോഡ കാര്‍ സ്വന്തമാക്കുമ്പോള്‍ പൂര്‍ണ്ണ മനസ്സമാധാനം ഉറപ്പാക്കുന്ന വാറന്റി പാക്കേജുകളും മറ്റ് സേവന ഓഫറുകളും ഉണ്ട്.

അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് പിണറായി വിജയൻ; സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർഎസ്എസെന്നും മുഖ്യമന്ത്രി

നിലമ്പൂർ: അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനിൽ ഇസ്രായേൽ നടത്തുന്നത് നെറികെട്ട ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി‌.ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർഎസ്എസ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇസ്രയേലിനെയും ആർ എസ് എസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാറിനെ നമ്മൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ തെളിമയാർന്ന നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പാസ്പോർട്ടുകളിൽ ഇസ്രായേലിലേക്ക് പോകാൻ അനുമതിയില്ല എന്ന് അടയാളപ്പെടുത്തുമായിരുന്നു. അതായിരുന്നു നമ്മൾക്കുള്ള ബന്ധം. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായും പലസ്തീനൊപ്പമായിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പലസ്തീൻ ഐക്യദാർഢ്യത്തിൻറെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കൂടെ യാസർ അറാഫത്ത് കൂടെ നിന്നത് അന്നത്തെ ലോകം ഏറ്റവും അധികം ശ്രദ്ധിച്ച കാര്യമായിരുന്നു. ആരാ മാറ്റിയത് ആ നയം. എന്തുകൊണ്ടാണ് മാറ്റിയത്. കോൺഗ്രസിന് പിന്നീട് വലിയതോതിലുള്ള മാറ്റം വന്നു. മൂല്യശോഷണം സംഭവിച്ചു.

സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരായിരുന്നു ഇന്ത്യ ഗവൺെമന്റ്. ചേരിചരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അതുകൊണ്ടാണ്. അതുകൊണ്ടാണ് അന്നത്തെ മൂന്നാംലോക രാഷ്ട്രങ്ങളാകെ ഇന്ത്യക്കൊപ്പം നിന്നത്. നമ്മുടെ സാമ്പത്തികശേഷിയോ ആയുധബലമോ കണ്ടല്ലായിരുന്നു. നയത്തിന്റെ ഭാഗമായിരുന്നു. അതിനെല്ലാം മാറ്റം വന്നു. അമേരിക്കയുടെ സമ്മർദത്താൽ ഇസ്രായേലുമായി ചങ്ങാത്തം ഉണ്ടാക്കുന്നു. പിന്നീട് ബി.ജെ.പിയും അവരെയും നയിക്കുന്ന ആർ.എസ്.എസും ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ്. അവര് തമ്മിൽ ആ തരത്തിലുള്ള ബന്ധമാണ്. കോൺഗ്രസ് തുറന്ന വഴിയിൽ നല്ലതുപോലെ ബി.ജെ.പി സഞ്ചരിക്കുന്നു. ഇപ്പോൾ വലിയതോതിലുള്ള ആയുധം ഇസ്രായേലിൽ നിന്ന് വാങ്ങിക്കൂട്ടുന്നു.

ഇത് എവിടെ എത്തിക്കും. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിൽ പ്രമേയങ്ങൾ വന്നപ്പോൾ ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റുരാഷ്ട്രങ്ങൾക്കൊപ്പം നിന്ന് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ല. ആ പ്രമേയത്തിനൊപ്പം നിൽക്കാൻ നമ്മുടെ രാജ്യത്തിന് സാധിച്ചില്ല. ഒന്നിലധികം തവണ ഇതേ നിലപാട് നാം കണ്ടു. ഇസ്രായേലിന് പരസ്യമായി കൂറ് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാറിനെ നമ്മൾ കണ്ടു. ഇപ്പോൾ നെറിക്കെട്ട ആക്രമണമാണ് ഇറാന് നേരെ നടത്തിയത്. ഇസ്രയേൽ ലോക പൊലീസ് ചമയുകായാണ്. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ്.’-പിണറായി വിജയൻ പറഞ്ഞു.

കോൺ​ഗ്രസിനെ കടന്നാക്രമിച്ചും പി വി അൻവറിനെ പൂർണമായും അവ​ഗണിച്ചുമാണ് മുഖ്യമന്ത്രി നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. ഇക്കുറി നിലമ്പൂരിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന പ്രചാരണം ശക്തിപ്പെടുത്തുകയാണ് ഇടത് കേന്ദ്രങ്ങൾ. എന്നാൽ, ഇടതുപക്ഷം വർ​ഗീയത പ്രചരിപ്പിക്കുന്നെന്ന കുറ്റപ്പെടുത്തലാണ് കോൺ​ഗ്രസ് നേതൃത്വം ഉയർത്തുന്നത്.

അഹമ്മദാബാദ് വിമാന ദുരന്തം; അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പറഞ്ഞ ഞെട്ടിക്കുന്ന വാക്കുകൾ പുറത്ത്

ന്യൂഡൽഹി: നിരവധിയാളുകളുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാന ദുരന്തം മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ അപകടത്തിനു മുമ്പുള്ള പൈലറ്റി​ന്റെ ഞെട്ടിക്കുന്ന വാക്കുകൾ പുറത്ത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാരും, വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ 30ലധികം പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റിന്റെ ‘മേയ് ഡേ കാൾ” എത്തിയതിനൊപ്പം പൈലറ്റ് ചില കാര്യങ്ങളും കൂടി പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

‘മേയ് ഡേ കോൾ’ മാത്രമല്ല വിമാനം ഉയർത്താനാവശ്യമായ തള്ളൽ ലഭിക്കുന്നില്ലെന്നും തങ്ങൾ താഴേക്ക് വീഴുകയാണെന്നും ഇതിനൊപ്പം പെെലറ്റ് പറഞ്ഞിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അതിന് ശേഷം കുറച്ചു നേരം നിശബ്ദതയായിരുന്നു. പിന്നാലെ വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തിന് മുകളിൽ വീണു. ക്യാപ്‌ടൻ സുമിത് സബർവാളാണ് എയർട്രാഫിക് കൺട്രോൾ സെന്ററിന് വിമാനം പതിക്കുന്നതായി വിവരം നൽകിയത്.

ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റൺവേ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.