തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. നെടുമങ്ങാട് വലിയമലയിൽ മലമ്പ്രക്കോണത്ത് വച്ചാണ് അപകടം ഉണ്ടായത്. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മാതാവിന്റെ കൈയ്യിൽ നിന്ന് കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നൗഷിമക്കും പരിക്കേറ്റു. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരിക്കേറ്റത്.

