വരും മണിക്കൂറുകളില്‍ മഴ ശക്തമാകും:   ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററിൽ

കണ്ണൂർ: രണ്ടാഴ്ച മുൻപ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധയേറ്റത്. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

മേയ് 31ന് പയ്യാമ്പലത്ത് എസ് എൻ പാർക്കിന് സമീപത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്തിയിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാൻ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ 15 ശതമാനം വെട്ടിച്ചുരുക്കി എയർ ഇന്ത്യ

0

ദില്ലി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.

വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയർ ഇന്ത്യ വിശദമാക്കി. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവ്വീസുകൾ നടത്താൻ തയ്യാറെന്നും എയർ ഇന്ത്യ വിദമാക്കി.

ഓപ്പറേഷൻ സിന്ധു; ‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ

ദില്ലി:ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തി. ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കിയത്. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.സർക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ പുറത്തേക്ക് എത്തിയത്. ഇന്ത്യൻ പതാക എന്തിയാണ് ഉർമിയ സർവകലാശാലയിലെ വിദ്യാർത്ഥി പുറത്തേക്ക് വന്നത്.

ഇസ്രയേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ടെഹ്റാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാ‌ർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ അറിയിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി നിലമ്പൂർ; ഇന്ന് വിധിയെഴുത്ത്

ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിലമ്പൂരിന്റെ വിധി എഴുതും. ഉപതെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എല്ലാ നേതാക്കന്മാരും സ്ഥാനാർത്ഥികളും പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും, പരമാവധി വോട്ടുറപ്പിക്കാനുമുള്ള ശ്രമത്തിലാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് പുലര്‍ച്ചെ 5 :30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.

പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ഇവരില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്‌സര്‍വര്‍മാര്‍- 10 എന്നിങ്ങനെയാണ് കണക്കുകള്‍. സുരക്ഷയ്ക്ക് 1200 പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്.

രാവിലെ മുതൽ അവസാന വട്ട വോട്ടുറപ്പിക്കലിലായിരുന്നു സ്ഥാനാർത്ഥികൾ. ഇന്നലെ ആറു മണിക്ക് ശേഷം നിശബ്ദ പ്രചാരണമായിരുന്നു. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുമ്പോൾ അവസാനഘട്ട പ്രചാരണവുമായി പി.വി അൻവറും സജീവമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാൽ പി.വി അൻവർ റോഡ് ഷോ നടത്തുന്നില്ല.

യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. പി.വി അൻവറിന്റെ റോഡ് ഷോയ്ക്ക് ക്രിക്കറ്റ് താരം യൂസഫ് പാഠനും എത്തിയതോടെ ആവേശത്തിലാണ് അണികളും.

നിശബ്ദ പ്രചാരണം യുഡിഎഫ് വര്‍ഗീയമായി ഉപയോഗിക്കുന്നു; എ വിജയരാഘവന്‍

നിശബ്ദ പ്രചാരണം വര്‍ഗീയമായി യുഡിഎഫ് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. വിഷയങ്ങളെ രാഷ്ട്രീയ ഇതരമാക്കുക, വര്‍ഗീയവത്കരിക്കുക എന്നത് സ്ഥിരം യുഡിഎഫ് പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയോടുള്ള സഹകരണത്തെ കുറിച്ചും എടുത്തു പറഞ്ഞു. ആ സംഘടനയ്ക്ക് പ്രത്യേകം പരിശീലിപ്പിച്ച ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ആളുകളുണ്ട്. അവരെക്കൂടി യുഡിഎഫ് സ്‌കൂളിലേക്ക് കൂട്ടിച്ചേര്‍ത്ത് അവസാന സമയത്ത് പൂര്‍ണമായി വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. യുഡിഎഫ് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ് ഈ ഘട്ടത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് – അദ്ദേഹം വിശദമാക്കി.

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശനം നടത്താതിരുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വോട്ടര്‍മാരെ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തന്നെ പല നിലപാടുകളും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളെല്ലാം പ്രതീക്ഷിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി നമ്മുടെ ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച വിവി പ്രകാശന്റെ വീട്ടില്‍ പോകുമെന്നായിരുന്നു. സ്ഥാനാര്‍ഥികള്‍ക്കുണ്ടാകുന്ന തിരക്കിന്റെ ഭാഗമായി പോകാന്‍ പറ്റാതെ വരാം. ആ തിരക്ക് അവസാനിച്ച ദിവസമാണല്ലോ ഇന്ന്. എല്ലാ തിരക്കും തീര്‍ന്നു. നിശബ്ദ പ്രവര്‍ത്തനമൊക്കെ ബൂത്ത് തലത്തിലാണ് നടക്കുക. ആരെങ്കിലും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ പോയി കാണുക എന്നതാണ്. ഇപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥി അവിടെ പോയിട്ടില്ലെന്നതാണ് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുന്നൊരു കാര്യം – അദ്ദേഹം വ്യക്തമാക്കി.

സ്വരാജ് വിജയം ഉറപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പ്രാദേശിക തലത്തില്‍ നിന്നും കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് നിലമ്പൂരിലെ ജനങ്ങളോട് നീതി പുലര്‍ത്തും. നിലമ്പൂര്‍ മതേതര ഭൂമി ആണ്. നിലമ്പൂര്‍ വിധി മതേതരത്വം സംരക്ഷിക്കുന്നതാകും. യുഡിഎഫ് ജമാഅത്തെ് ഇസ്ലാമിയുമായി സന്ധി ചെയ്ത് മതേതരത്വം തകര്‍ക്കുന്നു. ജമാഅത്തെ ബന്ധത്തെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസ് പൈതൃകം മറന്നാണ് ജമാഅത്തെ് കൂട്ടുകെട്ട് – അദ്ദേഹം പറഞ്ഞു.

അന്‍വറിനെ ഉപയോഗിച്ച് കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം നിരാശരായെന്നും അദ്ദേഹം പറഞ്ഞു. ആഘോഷിച്ചവര്‍ ഇപ്പോള്‍ അന്‍വറിനെ മൂലയിലാക്കിയെന്നും പരിഹാസം.

അഹമ്മദാബാദ്  വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു.

അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് വിവരം.

അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. 

20 വർഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനിൽ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്.

സന്ദർശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. എയർ ഇന്ത്യ 171 വിമാനത്തിൽ 11A നമ്പർ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്.

വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ടെങ്കിലും അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആ‌ർ ബി), കേന്ദ്ര ജല കമ്മീഷനുമാണ് (സി ഡബ്ള്യു സി) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്.

പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു

3,000 രൂപ മുടക്കിയാൽ ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ഡൽഹി: ഹെെവേ യാത്രികർക്കായി 3,000 രൂപയുടെ വാർഷിക ഫാസ്റ്റ് ടാഗ് വാർഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഹെെവേ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. തന്റെ എക്സ് പേജിലൂടെയാണ് മന്ത്രി വാർഷിക ഫാസ്റ്റ് ടാഗ് അവതരിപ്പിച്ചത്.

ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ലഭ്യമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രക്കൾ വരെ സാധുതയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം.

അതേസമയം ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പ്, എൻഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), MoRTH (റോഡ് ഗതാഗത ഹെെവേ മന്ത്രാലയം) എന്നീ ഔദ്യാഗിക വെബ്സെെറ്റുകളിലും ഉടൻ ലഭ്യമാക്കും.

‘ഏതു വലിയ നടനാണെങ്കിലും കയ്യിൽ നിന്നിട്ട് ചെയ്യുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്’; ജഗതി ശ്രീകുമാറിന്റെ ശൈലിയെ വിമർശിച്ച് ലാൽ

0

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദഹം വാഹന അപകടത്തിൽ പരിക്കേറ്റ് ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ജഗതിയുടെ തമാശകൾ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു പടി മുന്നിൽ തന്നെയാണ്. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ച് ഇപ്പോൾ നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുകയാണ്.

സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല എന്നുമായിരുന്നു ലാലിന്റെ അഭിപ്രായം.

ലാലിന്റെ വാക്കുകൾ;

‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്‌ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ട് വരും”. കേരള ക്രൈം ഫയല്‍സ്’വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാലിൻറെ വിമർശനം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി.

ജഗതി ശ്രീകുമാർ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘വല’. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്, കൂടാതെ സോംബി അധിഷ്ഠിത സിനിമയുമാണ്. ഈ ചിത്രത്തിന്റെ പ്രമൊ വിഡിയോ കഴിഞ്ഞ മാസം ഇറങ്ങിയിരുന്നു.

പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്‌ണം! ലഭിച്ചത് മണ്ണാർക്കാട് ഹെൽത്ത് സെൻററിൽ; പരാതി നൽകുമെന്ന് കുടുംബം

പാരസെറ്റമോളിൽ കമ്പി കഷ്‌ണം എന്ന് പരാതി. മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം എന്ന് പരാതി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെൻററിൽ പോയത്.

പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിർദ്ദേശം. വീട്ടിൽ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോൾ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നൽകുമെന്ന് കുടുംബം. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു.