തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ രാജ്ഭവൻ നിലപാട് കടുപ്പിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റാൻ കഴിയില്ലെന്നും എല്ലാ ഉദ്ഘാടനങ്ങൾക്കും ആ ചിത്രം അവിടെ ഉണ്ടായിരിക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്.
ചിത്രത്തിന് മുന്നിൽ ഒരു വിളക്ക് സ്ഥാപിക്കുമെന്നാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ, രാജ്ഭവനിൽ സർക്കാർ പരിപാടികൾ നടത്താനുള്ള സാധ്യത മങ്ങിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്
നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകും
തീവണ്ടികൾ ഇനി കുതിക്കും; വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി.
ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.
തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.
വാഹനങ്ങൾക്ക് രൂപ മാറ്റം വരുത്തിയാൽ എട്ടിന്റെ പണി, രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കാം; നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
വാഹനങ്ങൾക്ക് രൂപ മാറ്റം വരുത്തിയാൽ എട്ടിന്റെ പണി കിട്ടും. കമ്പനി നിര്‍മിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവർക്ക് പിഴയീടാക്കാൻ മോട്ടോര്‍വാഹന വകുപ്പ്. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴ മാത്രമല്ല, വാഹനത്തിന്റെ രജിസ്ട്രേഷന്‍ തന്നെ റദ്ദാക്കാം. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ എന്നിവയ്ക്കും പിഴയീടാക്കും. 2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബൈക്കുകളില്‍ ഹാന്‍ഡ് ഗ്രിപ്, സീറ്റ് കവര്‍ എന്നിവ മാത്രമേ കൂട്ടിച്ചേര്‍ക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാന്‍ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു.
ബൈക്കുകളിലെ റിയര്‍വ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതും സുരക്ഷയെ ബാധിക്കും.
ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാര്‍ഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല.
വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആര്‍ടി ഓഫീസില്‍ അറിയിക്കുകയും പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കുകയും ആര്‍സി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം.
താഴെ പറയുന്നവയാണ് നിബന്ധനകൾ;
അലോയ് വീലുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിന് തടസ്സമില്ല.
നമ്പര്‍പ്ലേറ്റ് വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്പര്‍പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റാണ്. അതു മാറ്റാന്‍ പാടില്ല.
ക്രാഷ് ബാറുകള്‍ മുന്‍വശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
കൂളിങ് പേപ്പര്‍ വാഹനത്തിന്റെ മുന്‍പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍, കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കര്‍ പാടില്ല.
സൈലന്‍സര്‍ വാഹനങ്ങളില്‍ കമ്പനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലന്‍സര്‍ മാത്രമേ പാടുള്ളൂ.
സ്റ്റിക്കര്‍ മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വയ്ക്കാന്‍ പാടില്ല.
ഗ്ലാസുകളില്‍ കര്‍ട്ടന്‍ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കര്‍ട്ടന്‍ ഉപയോഗിക്കാം.
ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.
സീറ്റ് മാറ്റം ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം.
ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥന്‍ പിഴ നല്‍കേണ്ടി വരുക. വാഹന ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിഞ്ഞാകും നടപടി.
സംഘര്‍ഷം ശക്തമാകുന്നു: ഇസ്രയേല്‍ ആശുപത്രി തകര്‍ത്ത് ഇറാന്റെ മിസൈലാക്രമണം; ഇറാന്റെ ആണവ റിയാക്ടര്‍ തകര്‍ത്ത് ഇസ്രയേലും
ടെഹ്റാന്‍/ടെല്‍ അവീവ്: ഇസ്രയേലില്‍ ഇറാന്റെ വന്‍ മിസൈല്‍ ആക്രമണം. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകര്‍ക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറുവശത്ത് ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടര്‍ ഇസ്രയേലും തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഇറാന്‍ അരാക്കിലെ കേന്ദ്രം ഒഴിപ്പിച്ചിരുന്നു. റേഡിയേഷന്‍ അപകടമൊന്നുമില്ലെന്ന് ബോംബാക്രമണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് ടിവി പറഞ്ഞു.
സൊറോക്ക ആശുപത്രിക്കുനേരെ വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് കനത്ത കേടുപാടും വ്യാപക നാശനഷ്ടങ്ങളും സംഭവിച്ചതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച മാത്രം ഏതാണ്ട് ഇരുപതോളം മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇസ്രയേലിന്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങി. കേടുപാടുകള്‍ സംഭവിച്ച വാര്‍ഡുകളില്‍ നിന്ന് അപകടകരമായ വസ്തുക്കള്‍ ചോരാനുള്ള സാധ്യത കാരണം ആശുപത്രിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇസ്രായേല്‍ പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു.
വിമാന സർവീസുകൾ വെട്ടിക്കുറച്ചു എയർ ഇന്ത്യ; 6 ദിവസത്തിനിടെ റദ്ദാക്കിയത് 83 സർവീസുകൾ
ഡൽഹി: എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ പകുതി വരെ സർവീസുകൾ കുറയ്ക്കും എന്നും അധിക പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണം ആണിതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
വിമാന സർവീസുകൾ വെട്ടിക്കുറച്ചു എയർ ഇന്ത്യ; 6 ദിവസത്തിനിടെ റദ്ദാക്കിയത് 83 സർവീസുകൾ
ഡൽഹി: എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ പകുതി വരെ സർവീസുകൾ കുറയ്ക്കും എന്നും അധിക പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണം ആണിതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
വിമാന സർവീസുകൾ വെട്ടിക്കുറച്ചു എയർ ഇന്ത്യ; 6 ദിവസത്തിനിടെ റദ്ദാക്കിയത് 83 സർവീസുകൾ
ഡൽഹി: എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ പകുതി വരെ സർവീസുകൾ കുറയ്ക്കും എന്നും അധിക പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണം ആണിതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
വിമാന സർവീസുകൾ വെട്ടിക്കുറച്ചു എയർ ഇന്ത്യ; 6 ദിവസത്തിനിടെ റദ്ദാക്കിയത് 83 സർവീസുകൾ
ഡൽഹി: എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ പകുതി വരെ സർവീസുകൾ കുറയ്ക്കും എന്നും അധിക പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണം ആണിതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
അഹമ്മദാബാദിൽ കത്തിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ
ഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ബ്ലാക്ക് ബോക്സിന് തകരാർ സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അങ്ങനെയെങ്കിൽ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും.
രാജ്ഭവനിലെ പരിപാടിയിൽ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന, പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്. പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് ആണ് മന്ത്രി വ്യക്തമാക്കിയത്. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം സർക്കാർ പരിപാടിയായിട്ടും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രിക്ക് പ്രതിഷേധം ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാം, സ്വരാജിന് എകെജി സെന്ററില്‍ പോകാം, എനിക്ക് നിയമസഭയിലും പോകാം: പി വി അന്‍വര്‍
നിലമ്പൂരില്‍ തനിക്ക് 75000ന് മുകളില്‍ വോട്ടുലഭിക്കുമെന്ന് പറയുന്നത് തന്റെ അമിത ആത്മവിശ്വാസമല്ല യാഥാര്‍ഥ്യമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാമെന്നും സ്വരാജിന് എകെജി സെന്ററില്‍ പോകാമെന്നും തനിക്ക് നിയമസഭയില്‍ പോകാമെന്നും പി വി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് ല്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കുമെന്നും യുഡിഎഫ് ല്‍ നിന്ന് 35 % വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
2016 ല്‍ ആര്യാടന്‍ ഷൗക്കത്ത് ന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തതെന്നും ഇത്തവണയും നമ്മുക്ക് കാണാമെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞല്ല വോട്ടുപിടിക്കുന്നതെന്നും സിനിമ ഡയലോഗ് പറഞ്ഞാണ് വോട്ടുചോദിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നും മറിച്ചൊരു വിധി വന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ എന്നും അന്‍വര്‍ ചോദിച്ചു. ആര്‍എസ്എസിന്റെ കൂടെക്കൂടിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച സിപിഐഎം വൈകീട്ട് അതില്‍ നിന്ന് മലക്കം മറിയേണ്ടി വന്നു. പിന്നീട് പ്രതിക്രിയാവാദമെന്നൊക്കെ പറയാന്‍ ശ്രമിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ പാര്‍ട്ട്ണറുമാര്‍ ഇപ്പോള്‍ അംബാനിയും അദാനിയുമൊക്കെയാണ്. അതിനാല്‍ രാഷ്ട്രീയമല്ല പച്ചയായ വര്‍ഗീയത മാത്രമേ പറയാനുള്ളൂവെന്നും അന്‍വര്‍ ആഞ്ഞടിച്ചു.
രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.
അഹമ്മദാബാദ് വിമാന ദുരന്തം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു
അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോലീസ് നിർദ്ദേശപ്രകാരം വിശ്വാസ് കുമാർ മാറിയത് . തൽക്കാലം സന്ദർശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ ഇന്നും ദുരന്ത ഭൂമിയിൽ പരിശോധന നടത്തി. ഇന്നലെയും രണ്ടു ശരീരഭാഗങ്ങൾ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
നിലമ്പൂര്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി
മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.
മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. പിതാവിനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്.
സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.നിലമ്പൂര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍. ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.
316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്
വോട്ട് സ്വരാജിന്! വോട്ട് ചെയ്ത് നിലമ്പൂർ ആയിഷ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യമേ തന്നെ വോട്ട് ചെയ്ത് നിലമ്പൂർ ആയിഷ.
സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് വോട്ടു ചെയ്തു. ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.
7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്.
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
