ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മലമുകളിൽ സ്ഥാപിക്കാനായി പോയി, അമേരിക്കയിലെ പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ; സഹായം തേടുന്നു

0

തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങി. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് പലരോടും ഇദ്ദേഹം സഹായം അഭ്യർത്ഥിക്കുന്നുണ്ട്. കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിൽ ഷെയ്ഖ് ഹസൻ കുടുങ്ങിയത്.

ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മൗണ്ട് ഡെനാലി മലമുകളിൽ സ്ഥാപിക്കാനായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനായ ഷെയ്ഖ് ഹസന്റെ യാത്ര. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തിൽ പറയുന്നു. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയിൽപെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദേശഖർ ട്വീറ്റ് ചെയ്തു.

സുപ്രധാന മാറ്റവുമായി ഫേസ്ബുക്ക്; ഇനി നാം അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും റീൽ

സുപ്രധാന മാറ്റവുമായി ഫേസ്ബുക്ക്. ഇനി നാം അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും ഇനി മുതൽ റീലായിരിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ആണ് ഫേസ്ബുക്ക് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

അതേസമയം വീഡിയോയുടെ ദൈർഘ്യം എത്രയായാലും ഇനി മുതൽ ഫേസ്ബുക്കിലെ എല്ലാ വീഡിയോകളും ‘റീൽസ്’ ആയി ഷെയർ ചെയ്യപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇതുവരെ, ഉപയോക്താക്കൾക്ക് വിഡിയോ പോസ്റ്റുകളും റീലുകളും പ്രത്യേകം ആയി പോസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇനി അതെല്ലാം റീലുകൾ എന്ന പേരിൽ ഒന്നിച്ചു തന്നെ വരും.

‘Video’ ടാബ് ഇനി മുതൽ ‘Reels’ ടാബ് ആയി മാറ്റുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നറിയാം

ഇനി മുതൽ വിഡിയോയോ റീലോ എന്നായി തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. എല്ലാം ഒരേ രീതിയിലാണ് ഷെയർ ചെയ്യപ്പെടുന്നത്.
റീലുകൾക്ക് ഇനി ദൈർഘ്യപരിമിതിയൊന്നും ഇല്ല. (ഇതുവരെ Facebook reels 90 സെക്കന്റ് വരെ മാത്രമായിരുന്നു.)
പബ്ലിഷിംഗ് ഫ്ലോ ഒറ്റരീതിയാക്കി എളുപ്പമാക്കുന്നു.
കൂടുതൽ ക്രീയേറ്റീവ് ടൂളുകളും ലഭ്യമാകും.
റീലുകൾ കാണുന്ന ആളുകൾ ആരെല്ലാമായിരിക്കണമെന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം – എല്ലാവർക്കും, സുഹൃത്തുക്കൾക്ക് മാത്രം, എന്നിങ്ങനെ 

നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌

തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്.

ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടലുകളുള്ളത്.

അതേസമയം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

ഇനി ധൈര്യമായി മീൻ കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം

കൊച്ചി: പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് വ്യക്തമാക്കി കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നുംആണ്  പ്രാഥമിക പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും ആണ് പഠനം വ്യക്തമാക്കുന്നത്.

എന്നാൽ എം എസ് സി എൽസ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പ്

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ട്. പുനലൂർ – കൊല്ലം മെമുവിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്.

സീറ്റിന്റെ അടിയിലേക്ക് കയറാൻ ഒരുങ്ങുന്ന തരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പാമ്പിനെ കണ്ടതോടെ യാത്രക്കാർ മാറിനിൽക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ കൊല്ലത്തു എത്തിയപ്പോൾ ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 22ന്; ആക്‌സിയം-4 ദൗത്യം ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്പേസ് എക്‌സ്

0

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ആക്‌സിയം ദൗത്യം ജൂണ്‍ 22ന് നടത്തുമെന്ന് സ്പേസ് എക്‌സ് അറിയിച്ചു. ജൂൺ 19ന് വിക്ഷേപണം നടത്തിയേക്കുമെന്നാണ് ആക്സിയം സ്പേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാസയും സ്പേസ് എക്സുമായി ചേർന്നാണ് തീയതി പ്രഖ്യാപിച്ചത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്ന് കഴിഞ്ഞ ദിവസം ആക്സിയം അറിയിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് യാത്ര 19 ന് നടത്തുമെന്ന് അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നതും തടസമായി.

നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് യാത്ര നീട്ടിവെച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു. ലോഞ്ച് പാഡില്‍ തുടരുന്ന റോക്കറ്റില്‍ സ്‌പേസ് എക്‌സ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം വിക്ഷേപണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നീട് ബഹിരാകാശ നിലയത്തിലെ പ്രശ്‌നം പുറത്തുവരുന്നത്. ശുഭാംശുവിനെ കൂടാതെ നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. ഇസ്രൊ ചെയര്‍മാന്‍ അടക്കമുള്ള 18 അംഗ ഇന്ത്യന്‍ സംഘവും ഫ്‌ലോറിഡയില്‍ തുടരുന്നുണ്ട്.

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം

പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനെ പിന്തുണയ്ക്കുമെന്ന് ഹൂതികള്‍ അറിയിച്ചു. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളിലും കനത്ത ആക്രണമാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയത്. ഇന്നലെ മാത്രം ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ ടെല്‍ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു.

അതേസമയം ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ഇടപെടലുമായി അമേരിക്കയും രംഗത്തെത്തി. ഇറാന്‍ കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ അവസരത്തില്‍ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും : പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്‌മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

മുഖ്യഘട്ട പ്രവേശനങ്ങൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് ഇന്ന് വിവിധ സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിട്ടുണ്ടായിരുന്നത്.  സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും.

അലോട്ട്‌മെന്‍റുകളിൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വേക്കൻസിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. 

അപകടങ്ങൾ തുടർക്കഥ; ‘കാന്താര’യ്ക്ക് നോട്ടീസ്

കാന്താര 2  സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് സിനിമാ പ്രവർത്തകർക്ക് നോട്ടീസ് നൽകി. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്താനും ഷൂട്ടിംഗിനുള്ള അനുമതി രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ട് ഹൊസനഗര തഹസിൽദാർ രശ്മിയാണ് സിനിമാ പ്രവർത്തകർക്ക് നോട്ടീസ് നൽകിയത്.

ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിൽ താരങ്ങളെല്ലാം രക്ഷപ്പെട്ടെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തഹസിൽദാരുടെ നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

അപകടങ്ങളും മറ്റുമായി കാന്താര ടീമിന് ഇതാദ്യത്തെ ദുരനുഭവമല്ല. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കവെ ജൂൺ 11 -ന്, കേരളത്തിൽ നിന്നുള്ള മിമിക്രി കലാകാരനും നടനുമായ കലാഭവൻ നിജു ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള അഗുംബെയിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു നിജുവിന് ഹൃദയാഘാതം ഉണ്ടായത്.

മെയ് മാസത്തിൽ, സിനിമ സംഘത്തിന് രണ്ട് ദുരന്തങ്ങൾ കൂടി നേരിടേണ്ടിവന്നു. ചിത്രത്തിന്‍റെ ഭാഗമായ കന്നഡ നടനും ഹാസ്യനടനുമായ രാകേഷ് പൂജാരി ഒരു വിവാഹച്ചടങ്ങിൽ ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കപിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് സൗപർണിക നദിയിൽ മുങ്ങിമരിച്ചു. 2023 നവംബറിൽ, മുദൂരിൽ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ഒരു മിനിബസ് അപകടത്തിൽപ്പെട്ടു. ഭാഗ്യവശാൽ, എല്ലാവരും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഋഷഭ് ഷെട്ടിയുടെ 2022 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണിത്. ഹോംബാലെ ഫിലിംസാണ് നിർമാതാക്കൾ. 2025 ഒക്ടോബർ 2-ന് കാന്താര -2 റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുഞ്ഞിനെ എറിഞ്ഞത് ഞാനല്ല, ശ്രീതുവാണ്: ദേവേന്ദു കൊലക്കേസിൽ നിർണായക മൊഴി പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്ത്.

ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് മൊഴി പുറത്തുവന്നത്. 

കുട്ടിയെ കൊന്നത് താൻ അല്ലെന്നും, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ മൊഴി നൽകിയത്.

മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു. കുഞ്ഞിനെ കൊന്നത് താൻ അല്ലെന്നും  ശ്രീതുവാണ് കൊലപാതകം നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ്പിയോട് പറഞ്ഞു.

അതേസമയം മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വി വി പ്രകാശിന്റെ വീട്ടില്‍ സ്ഥാനാര്‍ഥി പോകണമെന്നില്ല; അവര്‍ കോണ്‍ഗ്രസ് കുടുംബം; വി ഡി സതീശന്‍

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. വി വി പ്രകാശിന്റെ വീട്ടില്‍ ആദ്യമൊരാള്‍ ചെന്നപ്പോള്‍ പറഞ്ഞ മറുപടി കേട്ടല്ലോ? ഞങ്ങളെയെല്ലാം വിഷമിപ്പിച്ച, കണ്ണീരണിയിച്ച ഒരു മറുപടിയായിരുന്നു അത്. മൂവര്‍ണ പതാക പുതച്ചാണ് പ്രകാശന്‍ യാത്രയായതെന്നും താന്‍ മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് പ്രകാശന്റെ ഭാര്യ സ്മിത ശക്തമായി പറഞ്ഞത് – അദ്ദേഹം പറഞ്ഞു.

ഷൗക്കത്ത് എന്തിനാണ് ആ വീട്ടില്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷൗക്കത്തിന്റെ സഹോദരങ്ങള്‍ ഒക്കെ അപ്പുറത്ത് താമസിക്കുന്നുണ്ട്. അവിടെയൊന്നും അദ്ദേഹം പോയിട്ടില്ലല്ലോ. ജോയിയുടെ വീട്ടില്‍ പോയിട്ടില്ലല്ലോ. വി വി പ്രകാശന്റെ വീട്ടില്‍ എന്തിനാണ് ഷൗക്കത്ത് പോകുന്നത്. പോകണ്ട ആവശ്യമില്ലല്ലോ. ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം – അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രചാരണരീതിയായിരുന്നു സിപിഐഎമ്മും എല്‍ഡിഎഫും അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെപ്പില്‍ മുഖ്യമന്ത്രിയും ഈ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ എല്‍ഡിഎഫിന്റെ ആളുകളും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്യാടന്‍ ഷൗക്കത്ത് പോകാതിരുന്ന വി വി പ്രകാശന്റെ വീട്ടിലേക്ക് ഇടത് സ്ഥാനാര്‍ഥി എം സ്വരാജ് ഇന്നലെ രാത്രിയാണ് എത്തിയത്. രാഷ്ട്രീയ സന്ദര്‍ശനം അല്ല മറിച്ച് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ഇടതു സ്ഥാനാര്‍ഥി സ്വരാജ് ഇന്നും നിലപാട് ആവര്‍ത്തിച്ചു. ആര്യന്‍ ഷൗക്കത്തിന് ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോകുന്നേയില്ല എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിലപാട്.

എന്നാല്‍ പ്രകാശന്റെ കുടുംബം എന്നും കോണ്‍ഗ്രസിനൊപ്പം തന്നെയെന്നും എം സ്വരാജിന് അവിടെ പോയതുകൊണ്ട് സമയനഷ്ടം മാത്രമേ ഉണ്ടായുള്ളൂ എന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പരിഹാസം.