തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്കെതിരെ രംഗത്ത്. ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമാക്കി രാജ് ഭവനെ തരം താഴ്ത്തരുത്.
ഗവർണർ രാജ് ഭവനെ ആർഎസ്എസ് ആശയ പ്രചരണ കേന്ദ്രമാക്കി മാറ്റുകയാണ് . ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് തുടക്കമിട്ടത്.
അതിന് മുന്നിൽ താണ് വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ബിന്ദു പറഞ്ഞു.

