ഒമ്പത് മാസത്തിനിടെ 319 പരാതികൾ, വന്ദേഭാരതിലെ ഭക്ഷണം മോശമെന്ന് യാത്രക്കാർ; പിഴയടച്ചത് 15 ലക്ഷത്തോളം രൂപ

0

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്. മോശമായ ഭക്ഷണമാണ് ട്രെയിനിൽ വിതരണം ചെയ്യുന്നതെന്ന പരാതിയടക്കം ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ പുറത്ത്.

മോശം ഭക്ഷണം ഭക്ഷണം വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു എന്നിട്ടും കരാർ കമ്പനിയെ മാറ്റാൻ റെയിൽവേ തയ്യാറായില്ല. വലിയ സ്വാധീനമുള്ള കമ്പനിയാണ് കരാറുകാർ എന്നാണ് വിവരം. ഇവർ പല ബിനാമികൾ വഴിയാണ് പലയിടത്തും കരാർ പിടിക്കുന്നത്. കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here