വി എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി: ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.

പട്ടം എസ് യു ടി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി.

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’ ; വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്‍റ്സ്’ പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നു പോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് വോട്ട് ചെയ്തത് വർഗീയ വാദികളെന്നാണ് എൽഡിഎഫ് വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന ധീരമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. പിന്നെ അവർ എന്തിനാണ് യുഡിഎഫിന് ഇപ്പോൾ വോട്ട് ചെയ്യുന്നതെന്നും വർഗീയവാദികളും തീവ്രവാദികളുമാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് പറഞ്ഞ് നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുത് വി ഡി സതീശൻ വ്യക്തമാക്കി.

‘ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു.

എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.

അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. പിന്നാലെ ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നാണ് നിർദേശം.

ഇതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് ഖത്തർ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്നും ഖത്തർ സഹോദര തുല്യമായ രാജ്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഖത്തറുമായുള്ള ചരിത്രബന്ധം തുടരുമെന്ന് ഇറാൻ പ്രതികരിച്ചു.

ദുബായ് വിമാനത്താവളം പൂർവസ്ഥിതിയിലെത്തി; ഖത്തറും കുവൈറ്റും വ്യോമഗതാഗതം പുനഃസ്ഥാപിച്ചു

ദുബായ് : ഇറാൻ യുഎസ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ട്, കൂടാതെ വിമാനക്കമ്പനികൾ നൽകുന്ന മുന്നറിയിപ്പുകൾ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു.

അതേസമയം, തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറന്നതായും വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായും ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുള്ള ഇറാൻ ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഖത്തർ വിമാനയാത്രകൾ പുനരാരംഭിച്ചതിന് പിന്നാലെ കുവൈറ്റ് സിവിൽ ഏവിയേഷനും വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി അറിയിച്ചു.

പ്രസക്തമായ ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ സാധാരണ നിലയിലാക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു: സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.

ഇന്നലെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അ‍ർപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും. ഈ ദിവസങ്ങളിൽ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ 23 മുതല്‍ 27 വരെയുള്ള തീയതികളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചത്.

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.

തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മഴ സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ജൂണ്‍ 25 നും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 26നും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 27നും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

ശശി തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ

ഡൽഹി: ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തരൂരിന്റെ മോദി പ്രശംസയിൽ  ഹൈക്കമാൻഡ് അതൃപ്തരാണ്. തരൂരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ഓപ്പേറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ വിദേശ പര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ  ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെ തരൂര്‍ പ്രശംസിക്കുന്നത്. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത ഇതൊക്കെയാണ് തരൂര്‍ വിശദീകരിക്കുന്നത്.

ഈ മൂന്ന് ഗുണങ്ങളും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നാണ് തരൂര്‍ പുകഴ്ത്തുന്നത്. മികച്ച പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായുള്ള സര്‍വകക്ഷി സംഘത്തിന്‍റെ പര്യടനം വന്‍ വിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെടുന്നു.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്‍റെ  നിലപാട്.  എന്നാൽ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂർ സമ്മതിച്ചു. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി

ഉപതെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി; ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു

0

അഹമ്മദാബാദ്: ​ഗുജറാത്ത് പിസിസി പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ രാജിവെച്ചു. ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ശക്തിസിങ് ഗോഹിൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോൺ​ഗ്രസിന് വിജയിക്കാനായില്ല. ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ തന്റെ കഴിവുകൾ പൂർണമായി വിനിയോഗിച്ചെന്ന് ശക്തിസിങ് ഗോഹിൽ പ്രതികരിച്ചു. എന്നാൽ, വിസാവദർ, കഡി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വിസാവദറിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. മുൻ വർഷത്തെക്കാൾ വോട്ടും കുറഞ്ഞു. 2014, 2017 വർഷങ്ങളിൽ പാർട്ടി വിജയിച്ച സീറ്റാണിത്. കഡിയിൽ രണ്ടാംസ്ഥാനത്താണെങ്കിലും വോട്ടുകുറഞ്ഞു. 2023 ജൂണിലാണ് ശക്തിസിങ് ഗോഹിൽ സംസ്ഥാന കോൺ​ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റത്. നിലവിൽ രാജ്യസഭാം​ഗം കൂടിയാണ് ​ഗോഹിൽ.

എഐസിസിയുടെ ഏപ്രിലിലെ അഹമ്മദാബാദ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഗുജറാത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗോഹിലിന്റെ രാജി. അതേസമയം, പഞ്ചാബിലെ ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഭരത് ഭൂഷൻ അശു പാർട്ടി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മണ്ഡലം ആംആദ്മി പാർട്ടി നിലനിർത്തുകയായിരുന്നു.

ബെൻ സ്റ്റോക്ക്‌സ് എറിഞ്ഞ പന്ത് കൊണ്ടത് രാഹുലിന്റെ സ്വകാര്യ ഭാഗത്ത്; വേദനയാൽ പുളഞ്ഞ ഇന്ത്യൻ താരത്തെ ശ്രദ്ധിക്കാതെ പന്തെടുത്ത് പരിശോധിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ

0

ലീഡ്‌സ്: മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റെ സ്വകാര്യഭാ​ഗത്ത് പന്തുകൊണ്ടു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. വേദന കൊണ്ട് പുളഞ്ഞ താരത്തെ ശ്രദ്ധിക്കാതെ പന്ത് എടുത്ത് പരിശോധിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്‌സ് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസറ്റിന്റെ നാലാം ദിനത്തിലെ ഒന്നാം സെഷനിടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ വൈറലാണ്.

ബെൻ സ്റ്റോക്ക്‌സ് എറിഞ്ഞ പന്താണ് രാഹുലിന്റെ സ്വകാര്യ ഭാഗത്ത് ഇടിച്ചത്. സ്റ്റോക്ക്‌സ് എറിഞ്ഞ 47-ാം ഓവറിലെ അഞ്ചാം പന്താണ് രാഹുലിന്റെ സ്വകാര്യ ഭാഗത്ത് ഇടിച്ചത്. ഇതോടെ കടുത്ത വേദനയിൽ പുളഞ്ഞ രാഹുൽ ഗ്രൗണ്ടിൽ ഇരുന്നു. എന്നാൽ രാഹുലിനെ ശ്രദ്ധിക്കാൻ കൂട്ടാക്കാതെ പന്തെടുക്കാനായിരുന്നു ബെൻ സ്റ്റോക്ക്സിന് തിടുക്കം. രാഹുലിന്റെ അടുത്തകൂടി കടന്നുപോയ ബെൻ സ്‌റ്റോക്ക്‌സ് താരത്തോട് എന്തോ പറയുകയും ചെയ്തു.

എന്നാൽ രാഹുലിന്റെ പരിക്ക് പരിശോധിക്കുന്ന ഋഷഭ് പന്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരത്തിൽ സെഞ്ചുറി നേടിയ ഇരുവരും ഇന്ത്യയെ 364 റൺസിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ലഹരിയിൽ ആറാടുകയാണ്..; ‘ഹോട്ട് സ്‌പോട്ട്’ പട്ടികയിലേക്ക് കേരളത്തിലെ രണ്ട് ജില്ലകൾ കൂടി

0

കൊച്ചി: ‘ഹോട്ട് സ്‌പോട്ട്’ പട്ടികയിൽ ഇടംപിടിച്ച് തൃശൂരും പാലക്കാടും. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ഉയർന്നുനിൽക്കുന്ന ജില്ലകൾ അടയാളപ്പെടുത്തുന്ന പട്ടികയാണ് ‘ഹോട്ട് സ്‌പോട്ട്’. തൃശ്ശൂരും പാലക്കാടും കൂടി ഈ പട്ടികയിലേക്ക് എത്തിയതോടെ കേരളത്തിലെ എട്ടു ജില്ലകളാണ് ഈ പട്ടികയിലുള്ളത്. കോഴിക്കോട്, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകൾ നേരത്തേ തന്നെ ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

രജിസ്റ്റർ ചെയ്യുന്ന കേസുകളും മറ്റും അടിസ്ഥാനപ്പെടുത്തി നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിശ്ചയിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കീഴിലുള്ള നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഗ്രഡ് ഡിമാൻഡ് റിഡക്ഷനാണ് (എൻഎപിഡിഡിആർ) ‘ഹോട്ട് സ്‌പോട്ട്’ പട്ടിക തയ്യാറാക്കുന്നത്.

രാജ്യത്ത് നിലവിൽ 275 ജില്ലകളാണ് പട്ടികയിലുള്ളത്. 2020ൽ കേരളത്തിലെ നാല് ജില്ലകളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീടത് ആറിലേക്ക് ഉയർന്നു. ഇപ്പോൾ തൃശ്ശൂരും പാലക്കാടും കൂടി എത്തിയതോടെ എട്ടായി ഉയർന്നു. ലഹരി വ്യാപനം കുറയ്ക്കാനായുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമത്തിനിടെയാണ് രണ്ട് ജില്ലകൾകൂടി ഹോട്ട് സ്‌പോട്ടിലേക്കെത്തിയത്. 38 ജില്ലകളുള്ള തമിഴ്‌നാട്ടിൽ വെറും നാല് എണ്ണം മാത്രമേ ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളൂ.