പൊതുപ്രവർത്തനം തുടരുമെന്ന് പി.വി അൻവർ

0

നിലമ്പൂർ:  എന്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയില്ലെന്ന് പിവി അൻവർ. പൊതുപ്രവർത്തനം ഞാൻ തുടരും. അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട ആവശ്യമില്ല.

അത് തടയാൻ ഒരു പിണറായിക്കും കഴിയില്ല. യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന് ചോദ്യത്തിനും ആരുമായും ചർച്ച നടത്തുമെന്ന് അൻവർ മറുപടി പറഞ്ഞു.

പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. 


‘ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്ന് ശക്തമായ ഇടപെടൽ ഉണ്ടാകും.

ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കത്തക്ക രീതിയിലുള്ള ഇടപെടൽ ഉണ്ടാക്കിയാൽ യുഡിഎഫിനൊപ്പം ചേർന്നു പോകും. കണ്ണടച്ച്  ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാൻ യുഡിഎഫ് നേതൃത്വം തയ്യാറായാൽ എല്ലാവർക്കും നല്ലതാണ്. അത് വിനീതമായി നേതൃത്വത്തെ ഓർമിപ്പിക്കുന്നു’- അന്‍വര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here