കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും  കണ്ടെത്തിയ സ്ത്രീ മരിച്ചു.

സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.  പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.  അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്.

തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. 

പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അവകാശം ദലൈലാമക്ക് മാത്രം; ചൈനയെ തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പുനരവതാരമായി എത്തുന്ന പിന്‍ഗാമിക്ക് തങ്ങളുടെ അംഗീകാരം ആവശ്യമാണെന്ന ചൈനയുടെ നിലപാടിനെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ ടിബറ്റന്‍ ആത്മീയ നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ടിബറ്റുകാര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ അനുയായികള്‍ക്കും ദലൈലാമയുടെ സ്ഥാനം അത്യധികം പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ പറഞ്ഞു. കിരണ്‍ റിജിജുവും ജനതാദള്‍ (യു) നേതാവ് ലല്ലന്‍ സിങ്ങും ദലൈലാമയുടെ 90ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി ധര്‍മശാലയില്‍ എത്തിയിട്ടുണ്ട്.

ദലൈലാമയെ തിരഞ്ഞെടുക്കുന്ന 600 വര്‍ഷം പഴക്കമുള്ള പാരമ്പര്യം തന്റെ ജീവിതകാലത്തിന് ശേഷവും തുടരുമെന്നും 15ാമത് ദലൈലാമയുടെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗാഡന്‍ ഫോഡ്രാംഗ് ട്രസ്റ്റില്‍ നിക്ഷിപ്തമാണെന്നും നാടുകടത്തപ്പെട്ട ടിബറ്റന്‍ ആത്മീയ നേതാവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെ തെരഞ്ഞെടുക്കുന്ന ലാമയെ അംഗീകരിക്കില്ലെന്നാണ് ചൈനയിലെ ഷി ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

1950 ലാണ് ചൈന ടിബറ്റില്‍ അധിനിവേശം ആരംഭിച്ചത്. നീണ്ടകാലത്തെ പോരാട്ടത്തിന് ശേഷം 1959 ല്‍ ദലൈലാമയും പതിനായിരത്തോളം അനുയായികളും കാല്‍നടയായി ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ചൈനീസ് എതിര്‍പ്പ് അവഗണിച്ച് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ലാമയ്ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കി. ആറ് പതിറ്റാണ്ടിലേറെയായി ചൈനീസ് അധിനിവേശത്തിനെതിരെ ടിബറ്റന്‍ ജനതയുടെ പോരാട്ടത്തെ നയിച്ചുവരികയാണ് ദലൈലാമ.

പിണങ്ങി കഴിയുന്ന ഭാര്യ തിരികെ വരാൻ കൂട്ടാക്കിയില്ല; ഭാര്യാപിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

0

ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പിണങ്ങിപ്പോയ ഭാര്യ തിരികെ വരാത്തതിന്റെ ദേഷ്യത്തിലാണ് യുവാവ് ഭാര്യയുടെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത്. പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ പ്രതി തിരികെ വീട്ടിലേക്ക് വരാൻ വിളിച്ചെങ്കിലും യുവതി പ്രതിയുടെ വീട്ടിലേക്ക് മടങ്ങി വരാന്‍ വിസമ്മതിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ഭാര്യാമാതാപിതാക്കളെ പ്രതി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ പ്രതി ജഗ്ദീപ് സിങിനെ പോലീസ് പിടികൂടി.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടുകൂടുയായിരുന്നു ദാരുണമായ സംഭവം നടന്നത്. 80 വയസുള്ള ഭാര്യയുടെ പിതാവിനെയും 75 വയസുകാരിയായ മാതാവിനെയുമാണ് ജഗ്ദീപ് സിങ് കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് പ്രതി കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കരച്ചിലും ബലവും കേട്ടെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. പിന്നാലെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രതിയെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

കപ്പലണ്ടി കച്ചവടത്തിനായി പോകുന്നതിനിടെ തെരുവ് നായ മാന്തി, വലിയ മുറിവില്ലാത്തതിനാൽ കാര്യമാക്കിയില്ല; പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

0

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ ആണ് മരിച്ചത്.

രണ്ടാഴ്ച്ച മുന്‍പാണ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥന്‍ നായരെ തെരുവുനായ ആക്രമിച്ചത്. വൈകീട്ട് തിരുവന്‍വണ്ടൂരില്‍നിന്ന് തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന്‍ രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്. തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. അദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയും ചെയ്തു. ആക്രമണത്തില്‍ നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. എന്നാൽ ചെറിയ മുറിവായതിനാൽ ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല.

എന്നാൽ പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് അക്രമാസക്തനായ തെരുവുനായ ഇരുപതോളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേരെ നായ ആക്രമിച്ചു.

കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. നഗരത്തിലേക്ക് എത്തിയ നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.

രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്ന് പരാതി; കെട്ടിടം തകർന്നിടത്തേയ്ക്ക് പോയിരുന്നതായി ബന്ധുക്കള്‍; ആശങ്ക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അടച്ചിട്ട വാര്‍ഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിടത്തുനിന്നും ഒരാളെ കാണാനില്ലെന്ന് പരാതി. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി പറഞ്ഞിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് ബിന്ദു. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.

13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധുവാണ് ബിന്ദു. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ സ്ത്രീക്ക് അടക്കം രണ്ട് പേര്‍ക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തി. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ സംഭവം:   ഇടിഞ്ഞത് ശുചിമുറിയുടെ ഭാഗമെന്ന് ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.

വ്യാഴാഴ്ച  രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു.

ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്.   പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു.

താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽനിന്നു പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു. 

സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട   അധ്യാപകന് സസ്പെൻഷൻ

മലപ്പുറം : കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ  അധ്യാപകന് സസ്പെൻഷൻ

സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. 

എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായിരുന്നു ടികെ അഷ്റഫ്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം സൂംബയ്ക്കെതിരെ രംഗത്തെത്തിയിരുന്നത്.

താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്.

‘ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമുണ്ടായി’; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഡോ. ഹാരിസിനെ തള്ളാതെ

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല. ഡോ. ഹാരിസിനെ തള്ളാതെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സങ്കീര്‍ണ നടപടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. എന്നിരിക്കിലും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ മറ്റ് വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടിയത് റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപന മേധാവികളുടെ സാമ്പത്തിക അധികാരം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

വിദഗ്ധസമിതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

ജോസ്‌മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്; അച്ഛനും മകളും തമ്മില്‍ തര്‍ക്കമുണ്ടായി; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍ വച്ചാണ് ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ജോസ്‌മോന്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചത്

ജാസ്മിന്‍ കുറച്ച് കാലങ്ങളായി വീട്ടില്‍ വൈകിയെത്തുന്നതില്‍ ജോസ്‌മോന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനും മകളും തമ്മില്‍ ഇതേച്ചൊല്ലി വലിയ തര്‍ക്കമുണ്ടായി. ജോസ്‌മോന്റെ ഭാര്യയും അച്ഛനും അമ്മയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് ജോസ്‌മോന്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. ജാസ്മിന്‍ അബോധാവസ്ഥയിലായതോടെ ഇവര്‍ മൂവരും വല്ലാതെ പരിഭ്രമിച്ചു. ഇതോടെ അവരോട് ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ജോസ്‌മോന്‍ ആവശ്യപ്പെട്ടു. പിന്നീട് ജാസ്മിനെ സ്വന്തം മുറിയിലേക്ക് ജോസ്‌മോന്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. അവിടെ വച്ച് തോര്‍ത്ത് കഴുത്തില്‍ മുറുക്കി ജാസ്മിന്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

ഒരു ദിവസത്തോളം മൃതദേഹം അതേ മുറിയില്‍ തന്നെ കിടക്കി. പിന്നീട് ജോസ്‌മോന്‍ മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുകയുമായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു; ഇടിഞ്ഞുവീണത് 14-ാം വാര്‍ഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.

വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി, തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി ശക്തിപ്രാപിച്ചതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറുകയാണ്. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നും തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ചണ്ഡിഗഡ് – മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ ഇടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കനത്ത മഴയെ തുടർന്ന് ജോധ്പൂർ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ജൂലൈ 7വരെ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയി. 40 ഓളം പേരെ കാണാതായതായാണ് റിപ്പോർട്ട്.