വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്.

ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ജൂണ്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകള്‍ നിരോധിച്ചു. മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്.

പട്ടികയില്‍ ഉള്ള മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. 

മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍ ചുവടെ:

അശോകരിഷ്ടം, ‘ജയലക്ഷ്മി ഫാര്‍മ, മൈനാഗപ്പള്ളി.പി.ഒ, കൊല്ലം-690519’, 001/25, Mfg തീയതി മുതല്‍ 3 വര്‍ഷം.

ലെവോസെറ്റിറൈസിന്‍ ഡൈഹൈഡ്രോക്ലോറൈഡ് ടാബ്ലെറ്റുകള്‍ ഐപി 5mg (CETSAFE), ത്രിഫ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നമ്പര്‍ 136, റായ്പൂര്‍, ഭഗവാന്‍പൂര്‍, റൂര്‍ക്കി-247661 (ഉത്തരാഖണ്ഡ്), THT-32739, 09/2026.

അറ്റോര്‍വാസ്റ്റാറ്റിന്‍ ആന്‍ഡ് ആസ്പിരിന്‍ കാപ്‌സ്യൂളുകള്‍ അറ്റോപ്രസ് എഎസ് 10/75′, ഇന്‍ഡ്-സ്വിഫ്റ്റ് ലബോറട്ടറീസ് ലിമിറ്റഡ്, അറ്റ്. ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്റര്‍, ഫേസ് 1, സാംബ-184121 (ജമ്മു & കെ)., AVSIB401, 01/2026.

ആസ്പിരിന്‍ ഗ്യാസ്‌ട്രോ-റെസിസ്റ്റന്റ് ടാബ്ലെറ്റുകള്‍ ഐപി 75mg, യൂണിക്യുര്‍ ഇന്ത്യ ലിമിറ്റഡ്, സി-21,22&23, സെക്ടര്‍-3, നോയിഡ-201 301, ജില്ല. ഗൗതം ബുദ്ധ് നഗര്‍(യുപി), അനെറ്റ്1232, 04/2026.

‘CEFPODOXIME PROXETIL ORAL SUSPENSION IP (KEFPOD 100)’, ഇന്നോവ കാപ്റ്റാബ് ലിമിറ്റഡ്, 1281/1, ഹില്‍ടോപ്പ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, EPIPക്ക് സമീപം, ബഡ്ഡി, ജില്ല. സോളന്‍, ഹിമാചല്‍ പ്രദേശ്, C4093028, 06/2025.

ഡോക്‌സിസൈക്ലിന്‍ & ലാക്റ്റിക് ആസിഡ് ബാസിലസ് ടാബ്ലെറ്റുകള്‍ (ഡോക്‌സിപെറ്റ്-300), ഫൈന്‍ക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ഷിംല പിസ്റ്റോര്‍, കിച്ച, ഉധംസിംഗ് നഗര്‍- 263 148, TSVDS4008, 10/2026.

പാരസെറ്റമോള്‍, പ്രൊപ്പിഫെനസോണ്‍, കഫീന്‍ ടാബ്ലെറ്റുകള്‍ ‘ട്രിമോള്‍’, അജന്ത ഫാര്‍മ ലിമിറ്റഡ്, വിലാസം: മിര്‍സ-പലാഷ്ബാരി റോഡ്, വില്ലേജ് കോക്ജാര്‍, കാംരൂപ്®, ഗുവാഹത്തി, അസം-781128., GT14233, 08/2027.

ലെവെറ്റിറാസെറ്റം ടാബ്ലെറ്റുകള്‍ IP 500mg, യൂണിക്യുര്‍ ഇന്ത്യ ലിമിറ്റഡ്, പ്ലോട്ട് നമ്പര്‍ 46(B)/49B, വില്ലേജ്. റായ്പൂര്‍, ഭഗവാന്‍പൂര്‍, റൂര്‍ക്കി, ജില്ല. ഹരിദ്വാര്‍, ഉത്തരാഖണ്ഡ്., EV2TE053, 07/2026.

പാരസെറ്റമോള്‍ ടാബ്ലെറ്റുകള്‍ IP 650mg, ഹീലേഴ്സ് ലാബ് യൂണിറ്റ് II, പ്ലോട്ട് നമ്പര്‍ 33, HPSIDC, എക്സ്റ്റന്‍ഷന്‍, ബാഡ്ഡി, ഡിസ്ട്രിക്റ്റ്. സോളന്‍ HP, PRK-617, 02/2027.

ITROWAR-200 (ITRACONAZOLE കാപ്സ്യൂള്‍ IP 200mg), അഡ്‌മെഡ് ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ്, പ്ലോട്ട് നമ്പര്‍ 87, HPSIDC, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബാഡ്ഡി, ഡിസ്ട്രിക്റ്റ്. സോളന്‍, HP-173 205., ADO4310302, 10/2026.

പാന്റോപ്രാസോള്‍ ഗ്യാസ്‌ട്രോ-റെസിസ്റ്റന്റ് ടാബ്ലെറ്റുകള്‍ ഐപി 40mg, SYTOP-40 സ്പാസ് റിമെഡിസ്, വില്ലേജ്. ബെര്‍സന്‍, പി.ഒ. ലോധി മജ്ര, തഹസില്‍, ബാഡ്ഡി, ജില്ല. സോളന്‍(എച്ച്പി) 173205, SRGT-25013, 12/2026.

കാല്‍സ്യം, വിറ്റാമിന്‍ ഡി3 ടാബ്ലെറ്റുകള്‍ ഐപി, ഹെല്‍ത്തി ലൈഫ് ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ്, ഫാക്ടറി:N-31/1, MIDC, താരാപൂര്‍, ബോയ്സര്‍-401 506, ജില്ല. പാല്‍ഘര്‍, 42192, 06/2026.

നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം

പാലക്കാട്: നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്.

രോഗിയുമായി സമ്പർക്കമുണ്ടായവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

ഇവരെ നിരീക്ഷിച്ചുവരികയാണ്. രോഗത്തിൻറെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം.

കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായിരുന്നു.  പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് വരും.

എന്നാൽ പൂനെയിലേക്ക് അയച്ച സ്രവ സാമ്പിളിന്റെ ഫലം ലഭിച്ചാൽ മാത്രമെ നിപ സ്ഥിരീകരിക്കാനാകൂവെന്ന് മലപ്പുറം കളക്ടറും മലപ്പുറം, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർമാരും അറിയിച്ചു.

ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു: ഹൃദയം പൊട്ടി കരഞ്ഞ് മക്കളും ബന്ധുക്കളും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ 11മണിയോടെയാണ് സംസ്കാരം നടക്കുക.

മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.

വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി. 

കോട്ടയത്തെ അപകടം: തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് ‌മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് ‌മന്ത്രി വിഎൻ വാസവൻ.

കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തി; ഇടുക്കിയിൽ ദമ്പതികൾ അറസ്റ്റിൽ

0

പാഞ്ചാലിമേട്: ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിൽ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റിൽ. പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളാണ് ഡിയോളും അഞ്ജുവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെറ്റമെലോൺ ലഹരിശൃംഖല ഉടമ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവരുടെ ലഹരിയിടപാടുകൾ. എഡിസൺ ബാബുവിന്റെ സഹപാഠിയാണ് ഡിയോൾ.

ആഗോള ലഹരിമരുന്ന് ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ൽ കൊച്ചിയിൽ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതൽ ഡിയോൾ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് നർക്കേട്ടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.

കെറ്റമെലോൺ ഡാർക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇടപാടുകൾ. എഡിസനും ഡിയോളും ഡാർക്നെറ്റ് ലഹരിശൃംഖല കേസിൽ പിടിയിലായ അരുൺ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടർന്നു. ബ്രിട്ടനിൽ നിന്ന് കെറ്റമീൻ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എൻസിബി നൽകുന്ന വിവരം.

2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടിൽ ഡിയോളും അഞ്ജുവും ചേർന്ന് റിസോർട്ട് തുടങ്ങിയത്. അതേസമയം, കെറ്റമെലോൺ ഡാർക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികൾക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം. എഡിസൻ ബാബുവിൻറെ കൂടുതൽ ലഹരിയിടപാടുകളിലേക്കും എൻസിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികൾ എഡിസൻ പൂഴ്ത്തിയതായും എൻസിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാൻ വിവിധ രാജ്യങ്ങളിൽ എൻസിബി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം മലയാളികൾ കണ്ണികളായ ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എഡിസൻ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല നാല് ഭൂഖണ്ഡങ്ങളിൽ പത്തിലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾക്ക് തീയിട്ട് അജ്ഞാതർ; ഉടമയ്ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം

0

അമ്പലപ്പുഴ: വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ട് അജ്ഞാതർ. ആലപ്പുഴയിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരക്കൽ ക്ഷേത്രത്തിന് തെക്കാണ് സംഭവം. നാലുപുരക്കൽ വിധുരാജിന്റെ വീടിനു നേർക്കാണ് ആക്രമണം ഉണ്ടായത്.

വീടിന്റെ ടെറസിനു മുകളിൽ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തുക്കൾ, തോരണങ്ങൾ, സ്‌റ്റേജ് അലങ്കരിക്കുന്ന വിവിധ കരകൗശല വസ്തുക്കൾ എല്ലാം അഗ്‌നിക്കിരയായി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വിധുരാജ് പറഞ്ഞു. പുന്നപ്ര പോലിസിൽ പരാതി നൽകി.

തലസ്ഥാനത്ത് എക്സൈസ് പരിശോധന; നാല് യുവാക്കൾ മെത്താംഫിറ്റമിനുമായി പിടിയിലായി

0

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സ്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിലായി. പള്ളിച്ചൽ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് നാല് ഗ്രാമിലധികം മെത്താംഫിറ്റമിനുമായി ഇവർ പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളായ അച്യുതൻ നമ്പൂതിരി (26), വിഘ്‌നേഷ് (25), തൈക്കാട് സ്വദേശി അർജുൻ (30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണൻ(27) എന്നിവരാണ് നെയ്യാറ്റിൻകര എക്‌സൈസിന്റെ പിടിയിലായത്.

മയക്കുമരുന്നിന് പുറമെ ഇവർ ഉപയോഗിച്ച സ്കൂട്ടറും ഇവരുടെ നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചടുക്കിയേക്കും; വിമാന ഭാഗങ്ങൾ തിരികെ കൊണ്ടുപോകാൻ വലിയ വിമാനം വരും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തി ബ്രിട്ടനിലേക്ക് പറത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊളിച്ചെടുത്ത് കൊണ്ടുപോകുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സേന ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വിഎഫ്-35ബി യുദ്ധവിമാനം നന്നാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വിമാനം പൊളിച്ചുമാറ്റാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവരുന്നത്. വിമാനം പൊളിച്ച് അതിൻറെ ഭാഗങ്ങൾ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം അയയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിമാനത്തിൻറെ പാർക്കിങ്, ഹാംഗർ ഫീസ് ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽ‌കുമെന്ന് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്. അതേസമയം വിമാനത്തിൻറെ ഏതെല്ലാം ഭാഗങ്ങൾ ബ്രിട്ടൺ പൊളിച്ചുകൊണ്ടുപോകുമെന്നത് വ്യക്തമായിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാനായി യുകെയിൽ നിന്നും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യൺ ഡോളർ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് വിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്നത്. ജൂൺ 14ന് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനു ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.

അതേസമയം, കേരള ടൂറിസം വകുപ്പ് ബ്രിട്ടീഷ് യുദ്ധവിമാനത്തെ തങ്ങളുടെ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. അടിയന്തര ലാൻഡിം​ഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങിപ്പോകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ടൂറിസം വകുപ്പിന്റെ പരസ്യം. വിമാനം തിരിച്ചുപോകാത്തത് കേരളത്തിന്റെ പ്രകൃതിഭം​ഗി ആസ്വദിക്കുന്നത് കൊണ്ടാണെന്നായിരുന്നു വിനോദസഞ്ചാര വകുപ്പിന്റെ അവകാശവാദം. ‘കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് കേരള ടൂറിസം പരസ്യം പങ്കിട്ടത്.

മതേതരത്വം വളർത്താൻ ഇത് തടസമാണ്; സ്കൂളുകളിലെ മത പ്രാർത്ഥനയിൽ സർക്കാർ ഇടപെടും

0

തിരുവനന്തപുരം: സ്‌കൂളുകളിലെ മതപ്രാർത്ഥനകൾ ഒഴിവാക്കാനുള്ള നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റുമതത്തിൽപെട്ട കുട്ടികളെ കൊണ്ട് പാടിക്കുന്നത് മതേതരത്വത്തിന് തടസ്സമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌കൂളുകളിൽ വേണ്ടത് സർവമത പ്രാർത്ഥനകളാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം വയ്ക്കാനൊരുങ്ങുകയാണെന്നും കേരളം ഈ വിഷയം ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പല സ്‌കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർത്ഥനകൾ നടത്തുന്നുണ്ട്.

എന്നാൽ ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റ് മതത്തിൽപ്പെട്ട കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുന്നത് ശരിയല്ല. ഇത് പരിശോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുട്ടികൾ പല മതത്തിലും പെട്ടവരാണ്. സ്‌കൂളുകളിലെ പ്രാർത്ഥനകൾ എല്ലാവർക്കും അംഗീകരിക്കാനാവുന്ന തരത്തിലുള്ളതാവണം.എന്നാൽ പല സ്‌കൂളുകളിലും സ്വന്തം മതവിഭാഗത്തിന്റെ പ്രാർത്ഥനാ ഗീതങ്ങൾ ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. ഇത് നല്ല രീതിയല്ല. മതേതരത്വം വളർത്താൻ ഇത് തടസമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ സ്വതന്ത്രമായ ചിന്തയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, നിലവിലെ പ്രാർത്ഥനാ ​ഗീതങ്ങൾ മാറ്റി പകരം എന്തു സംവിധാനമാകും സ്കൂളുകളിൽ നടപ്പാക്കുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. സ്കൂളുകൾക്കായി പുതിയ പ്രാർത്ഥനാ​ഗീതം ചിട്ടപ്പെടുത്താൻ പുതിയകാല കവികളിൽ ആരെയെങ്കിലും സർക്കാർ ചുമതലപ്പെടുത്തുമോ അതോ നിലവിലുള്ള ഏതെങ്കിലും പ്രാർത്ഥനാ​ഗീതം എല്ലാ സ്കൂളുകളിലും ചൊല്ലാൻ നിർദ്ദേശം നൽകുമോ എന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് നിലപാട് വ്യക്തമാക്കേണ്ടത്.

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ കോൺഗ്രസിലും പാസായി; ഇന്ന് ട്രംപ് ഒപ്പുവയ്ക്കും

0

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബിൽ അമേരിക്കൻ കോൺ‍ഗ്രസിലും പാസായി. അമേരിക്കൻ സെനറ്റിൽ നേരത്തേ തന്നെ പാസായ ബിൽ കോൺ​ഗ്രസിലും പാസായതോടെ ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവയ്ക്കും. അമേരിക്കയിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്ന ബില്ലിനെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

റിപബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ് ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്. കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. 2017ൽ ആദ്യമായി പ്രസിഡന്റായപ്പോൾ കൊണ്ടുവന്ന താൽക്കാലിക നികുതിനിർദേശങ്ങൾ സ്ഥിരമാക്കാനും 2024ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിനു കഴിയും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും.

നേരത്തേ, ബില്ലിലെ നിർദേശങ്ങൾക്കെതിരെ സ്പേസ്എക്സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 2 അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ക്രൂരമായ ബജറ്റ് ബിൽ എന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

ചൊവ്വാഴ്ച്ചയാണ് അമേരിക്കൻ സെനറ്റിൽ ബിൽ പാസായത്. 100 അം​ഗ സെനറ്റിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ കാസ്റ്റിം​ഗ് വോട്ടാണ് ബിൽ പാസാകാൻ സഹായിച്ചത്. ബില്ലിനെ 50 പേർ എതിർത്തും 50 പേർ അനുകൂലിച്ചും വോട്ട് ചെയ്തതോടെയാണ് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

കോട്ടയം: കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശന ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍ വാസവനും ഉണ്ടായിരുന്നു. ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും ആളൊഴിഞ്ഞ കെട്ടിടമാണെന്നാണ് പത്. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്ത് ഉണ്ടായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതി അവലോകന യോഗം ഏറ്റുമാനൂര്‍ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായത്.

അവിടെനിന്നാണ് മന്ത്രിമാരായ വീണാ ജോര്‍ജും വാസവനും സംഭവസ്ഥലത്തെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തതും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ആരോഗ്യവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ഉടന്‍ മുഖ്യമന്ത്രി ഇവിടെനിന്നും തിരിച്ചുപോയി. അതേസമയം, സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘം കരിങ്കൊടി പ്രതിഷേധം നടത്തി.

കൊച്ചിയിൽ വൻ രാസലഹരി വേട്ട; നഗരത്തിൽ രാസലഹരി വിൽപ്പന നടത്തുന്ന മുഖ്യപ്രതി പിടിയിൽ

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. നഗരത്തിൽ രാസലഹരി വിൽപ്പന നടത്തുന്ന മുഖ്യപ്രതിയാണ് പിടിയിലായത്.

ചേരാനല്ലൂർ, ഇടയക്കുന്നം മാതിരപ്പിള്ളി വീട്ടിൽ, അമൽ ജോർജ് ഷെന്സൺ (33), എന്നയാളാണ് കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിലായത്. 

കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ പുട്ടവിമലദിത്യയ്ക്ക് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിപി അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽ നോട്ടത്തിൽ നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസഫ് SI യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് കാക്കനാട് അത്താണി ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 203.710 gm MDMA യുമായി പ്രതിയെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും പ്രതി നേരിട്ടും ഇടനിലക്കാർ വഴിയും വലിയ അളവിൽ നിരോധിത ലഹരി വസ്തുവായ MDMA കൊച്ചിയിലെത്തിച്ച് സ്ത്രീകളെയും യുവാക്കളെയും ക്യാരിയറായി ഉപയോഗിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തി വരികയായിരുന്നു. തന്റെ കൈവശമുള്ള ഫോൺ ഉപയോഗിക്കാതെയും മറ്റുള്ളവരുടെ ഫോണിലെ ഉപയോഗിച്ചുമാണ് പ്രതി കച്ചവടം നടത്തിയിരുന്നത്. കുറച്ചുനാളുകളായി നാർകോട്ടിക് സെല്ലിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി

കൂടാതെ ഹിൽപാലസ് പോലിസ് തൃപ്പൂണിത്തുറ പാവംകുളങ്ങര ഭാഗത്ത് നിന്ന് ഹരികൃഷ്ണൻ (28) എന്നയാളെ 2.17 ഗ്രാം എംഡിഎംഎയും 2.85 ഗ്രാം ഹാഷീഷ് ഓയിലുമായി പിടികൂടി.

കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട്, കൊല്ലംകൊടിമുഗൾ, സെൻറ് ആൻറണീസ് ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ക്രിസ്റ്റൽ ഇൻ ഹോട്ടൽ മുറിയിൽ നിന്നും സഹൽ യുസഫ് (23) എന്നയാളെ 2.790 ഗ്രാം എംഡിഎംഎയുമായി പിടികൂടി.