തുടരെത്തുടരെ അപകടങ്ങൾ; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ

ഇടുക്കി: തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങൾ മൂലം ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

മദ്യലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് യുവാവ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0

റെയിൽവേ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തി യുവാവ്. ബീഹാറിലെ സീതാമർഹിയിലെ മെഹ്‌സോൾ പ്രദേശത്താണ് മദ്യലഹരിയിൽ യുവാവ് റെയിൽവേ ട്രാക്കിലൂടെ ഓട്ടോ ഓടിച്ചത്. റീൽസ് ചിത്രീകരണത്തിനായി ഒരു യുവതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച വാർത്ത വന്ന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവവും.
ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്.

മെഹ്‌സൗൾ റെയിൽവേ ക്രോസിംഗിന് സമീപത്ത് വെച്ചാണ് അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിലേക്ക് കയറ്റിയത്. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വേഗത്തിൽ ഇടപെട്ട് ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റുകയുമായിരുന്നു.

വൈറലായ വീഡിയോയിൽ ഒരു ഓട്ടോ റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നതും അമിതമായി മദ്യപിച്ച ഓട്ടോറിക്ഷ ഡ്രൈവർ വാഹനത്തിന് ചുറ്റും നടക്കുന്നതും കാണാം. കൂടാതെ പ്രദേശവാസികളായ നിരവധി ആളുകൾ റെയിൽവേ ട്രാക്കിലും പരിസരപ്രദേശങ്ങളിലുമായി ചുറ്റും കൂടിനിൽക്കുന്നു. ഏതാനും പേർ ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതേസമയം തന്നെ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നതും കാണാം. തലനാരീഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

2016 ഏപ്രിൽ ഒന്ന് മുതൽ ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നിലവിലുണ്ട്. സ്ത്രീകളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത് നടപ്പിലാക്കിയത്. എന്നാൽ, നിമയപരമായി മദ്യം വില്‍ക്കാന്‍ പാടില്ലെങ്കിലും സംസ്ഥാനത്ത് മദ്യത്തിന്‍റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിയമവിരുദ്ധ വ്യാപാരവും ഉപഭോഗവും വ്യാപകമായി തുടരുകയാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിയമവിരുദ്ധമായ മദ്യക്കടത്തും വിൽപ്പനയും ബീഹാറിൽ വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

പ്രസവവേദനയെ തുടർന്ന് റെയിൽവേ പ്ലാറ്റ്ഫോമിൽ തളർന്ന് വീണ് യുവതി; പ്രസവമെടുത്ത് ആർമി ഡോക്ടർ

0

ഝാൻസി: ഒരു കുഞ്ഞിന്‍റെ സുരക്ഷിതമായ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോം. ശനിയാഴ്ചയാണ് ഒരു ഗർഭിണി മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാലയുടെ നേതൃത്തത്തിൽ ഝാൻസി സ്റ്റേഷനിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം റെയിൽവേ ജീവനക്കാർ ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കി. അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.

ശനിയാഴ്ചയാണ് പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഗർഭിണിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഝാൻസി സ്റ്റേഷനിൽ ഇറക്കുകയും മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാലയുടെ നേതൃത്തത്തിൽ പ്ലാറ്റ്‌ഫോമിൽ വച്ച് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തന്‍റെ ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാല, വീൽചെയറിൽ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയെ കൊണ്ടുവരുന്നത് ശ്രദ്ധിച്ചത്. ഝാൻസി സ്റ്റേഷനിൽ ഇറക്കിയ യുവതിയുടെ ഗുരുതരമായ അവസ്ഥ മനസിലാക്കിയ ഒരു വനിതാ ടിക്കറ്റ് പരിശോധകയും സമീപത്തുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും ചേർന്നാണ് വീൽചെയറിൽ കൊണ്ടുപോയത്. ഉടൻതന്നെ ഇടപെട്ട ഡോ. രോഹിത് ബച്‌വാല റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിൽ വെച്ചുതന്നെ സ്ത്രീക്ക് പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പൊക്കിൾക്കൊടി ക്ലാംപ് ചെയ്യാൻ അദ്ദേഹം ഒരു ഹെയർ ക്ലിപ്പാണ് ഉപയോഗിച്ചു. കുഞ്ഞ് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷം ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് അത് മുറിച്ചു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രസവവേദനയെ തുടർന്ന് ലിഫ്റ്റിന് സമീപം വെച്ച് യുവതി തളർന്നു വീണപ്പോഴാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നിമിഷം പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ താൽക്കാലികമായി ഒരു പ്രസവ സ്ഥലം തയ്യാറാക്കുകയും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അടിസ്ഥാന ശുചിത്വം ഉറപ്പാക്കുകയും ചെയ്തു.

ശരിയായ ഒരു ഓപ്പറേഷൻ തിയേറ്ററിന്‍റെ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ കൈവശമുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് മേജർ രോഹിത് ബച്‌വാല പിടിഐയോട് പറഞ്ഞു. ഡോക്ടർമാർ എന്ന നിലയിൽ, യാത്രയിലായിരിക്കുമ്പോൾ പോലും ഞങ്ങൾ എപ്പോഴും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണമെന്നും, രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നും ഡോ. രോഹിത് ബച്‌വാല പറഞ്ഞു. ആ നിമിഷം താൻ അവിടെ ഉണ്ടായിരുന്നത് ഒരു ദൈവിക ഇടപെടലായിരുന്നുവെന്നും മേജര്‍ രോഹിത് പറഞ്ഞു. അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമാക്കിയ ശേഷം ഹൈദരാബാദിലേക്കുള്ള തന്‍റെ ട്രെയിനിന് തന്നെ മേജർ പോകുകയും ചെയ്തു.

വിവാഹാഭ്യർത്ഥന നിരസിച്ചു; 25 വയസ്സുകാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ

0

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ. ഡോ. അൻപു സെൽവനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തിൽ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃതിക ജോലി ചെയ്യുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച് പറഞ്ഞതോടെ കുറച്ചുകാലം ശല്യമുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെ അക്രമാസക്തനാകുമെന്ന് കരുതിയില്ല. പത്താലപ്പള്ളി ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് വീണ്ടും നിർബന്ധിച്ചെന്ന് കൃതിക പറഞ്ഞു.

നിരസിക്കുന്നതിന് കാരണം പറയണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തു. തിരിച്ച് ക്ലിനിക്കിലെത്തിയപ്പോൾ ഫോണും ആഭരണങ്ങളും ബലം പ്രയോഗിച്ച് അഴിച്ചെടുത്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് കൃതിക പറഞ്ഞു.

‘പത്ത് വ‍ർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം നൂറ് കണക്കിന് മൃതദേഹങ്ങൾ കുഴിച്ച് മൂടാൻ നിർബന്ധിതനായി, മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദളിത് ശുചീകരണ തൊഴിലാളി

0

ക‍ർണാടക: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദളിത് ശുചീകരണ തൊഴിലാളി. പത്ത് വ‍ർഷത്തിനിടെ നൂറ് കണക്കിന് മൃതദേഹങ്ങൾ കുഴിച്ച് മൂടാൻ നിർബന്ധിതനാകുകയും ഇപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ കർണാടകയിൽ ദീർഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന ദളിത് വ്യക്തി. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.

കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ധർമസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാളുടെ വെളിപ്പെടുത്തലിൽ പറയുന്നത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാൾ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങൾ മറവ് ചെയ്യാനും നിർബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്.

കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ൽ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാൾ നിലവിൽ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നുമാണ് ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നത്. ആദ്യ തവണ മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പർ വൈസർ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളിൽ ചിലത് ഡീസൽ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധർമസ്ഥല ഗ്രാമത്തിൽ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തൽ.

വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തിൽ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നൽകിയാൽ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.

മരിച്ചവർക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്കാരത്തിനുള്ള അവസരം ഒരുങ്ങാനാണ് വെളിപ്പെടുത്തലെന്നാണ് ഇയാൾ വിശദമാക്കുന്നത്. മറവ് ചെയ്ത മൃതദേഹങ്ങളിൽ ഏറിയ പങ്കും ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുള്ള യുവതികളുടേതാണെന്നും, അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്യാത്തതിനാൽ മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാൾ വിശദമാക്കിയത്. സംഭവത്തിൽ ധർമസ്ഥല പൊലീസ് വിവരങ്ങൾ ഒളിച്ച് വയ്ക്കൽ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെയാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്

മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി. നൈനാനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്ത് എന്നാണ് കേസ്. സ്ഥലത്ത് പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പാണ് ജിതിന്‍ പി നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയത്.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രദര്‍ശനതിനിടയിൽ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ ബസ് തകരാറിലായി. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുകയും ഇതിനിടെ ബസിന്റെ സൈഡിലെ ചില്ല് തകർന്നു.

ചാരവൃത്തിക്ക് അറസ്റ്റിലായ യുവതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ടൂറിസം വകുപ്പ്; വിവിധ ജില്ലകളിൽ ജ്യോതി കറങ്ങിയത് സർക്കാർ ചിലവിൽ

0

തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യുവതി കേരളത്തിലെത്തിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോർട്ട്. പാകിസ്ഥനു വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ് സംസ്ഥാന സർക്കാരിന് തലവേദനയാകുന്നത്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരാവകാശ രേഖകളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

സാമൂഹിക മാധ്യമ ഇൻഫ്‌ളുവൻസേഴ്‌സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോഷൻ ക്യാമ്പയിൻ നടത്തിയിരുന്നു. ഇത്തരത്തിൽ ടൂറിസം വകുപ്പ് ഉപയോ​ഗിച്ച സോഷ്യൽമീഡിയ താരങ്ങളുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉണ്ട്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷൻ നടത്തിയ വ്‌ളോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര യാത്ര ചെയ്തത് ടൂറിസം വകുപ്പിന്റെ ചെലവിലാണത്രെ.

മുപ്പത്തിമൂന്നുകാരിയായ ജ്യോതി മൽഹോത്ര പലതവണ പാകിസ്താൻ സന്ദർശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധംപുലർത്തിയതായും വിവരം ലഭിച്ചിരുന്നു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ? പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ

0

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വിഎൻ വാസവൻ. അപകടമുണ്ടായാൽ മന്ത്രി രാജിവെക്കണം എന്ന് പറയുന്നത് ശരിയല്ല. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് അദ്ദേഹം ചോദിച്ചു. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ പരിഹാസം കലർന്നുള്ള മറുപടി.

കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ?. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വിഎൻ വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ പത്തനംതിട്ടയിൽ പാർട്ടിയിൽ നിന്നുയർന്ന വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. വിമർശനമുണ്ടെങ്കിൽ പരിശോധിക്കും.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കെട്ടിടം തകരാറിലായതെന്നും എന്നിട്ട് സർക്കാർ എന്ത് ചെയ്തുവെന്നും മന്ത്രി ചോദിച്ചു. ഈ സർക്കാർ വന്നതിന് ശേഷമാണ് പുതിയ കെട്ടിടത്തിന് പണം അനുവദിച്ചത്. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശിയതിനെത്തുടർന്ന് പ്രവ‌ർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. വീണ്ടും ബാരിക്കേഡിന് മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ സംഘടിച്ചു. ആരോഗ്യമന്ത്രി രാജി വെക്കുന്നത് വരെ പ്രതിഷേധം നടത്തുമെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്.

കൊടുംചൂട് സഹിക്കാൻ കഴിഞ്ഞില്ല, അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപത് വയസുകാരിയ്ക്ക് ദാരുണാന്ത്യം

0

ടെക്സാസ്: അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടും ചൂട് സഹിക്കാൻ വയ്യാതെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ടെക്സാസിൽ ചൊവ്വാഴ്ച ഉച്ച കഴി‌‌ഞ്ഞാണ് സംഭവം. നാല് ദീവസത്തിനിടയിൽ ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ചൂടുള്ള സമയം ആയതിനാൽ കയ്യിൽ കുപ്പി വെള്ളവും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട ശേഷം ടെക്സാസിലെ ഒരു നിർമ്മാണ കമ്പനിയിലെ ജീവനക്കാരിയായ അമ്മ എട്ട് മണിക്കൂ‍ർ ഷിഫ്റ്റിന് ജോലിക്ക് കയറുകയായിരുന്നു. എന്നാൽ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ടൊയോറ്റ കാംറി കാറിനുള്ളിലെ ചൂട് സഹിക്കാൻ വയ്യാതെ 9 വയസുകാരി മരിക്കുകയായിരുന്നു. ഡ്യൂട്ടിക്കിടെ പാർക്കിംഗിൽ കിടക്കുന്ന കാറിലുണ്ടായിരുന്ന കു‌ഞ്ഞിനെ വന്ന് നോക്കാൻ 36 കാരിയായ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2 മണിയോടെയാണ് 36കാരി കാറിന് അടുത്തെത്തുന്നത്. ഈ സമയത്ത് കുട്ടി ചലനമില്ലാത്ത നിലയിലായിരുന്നു. അമ്മ പൊലീസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളെ കാറിൽ തനിച്ച് ഇരുത്തി പോവുന്നത് ടെക്സാസിൽ കുറ്റകൃത്യമാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ സാമ്പത്തികാന്തരീക്ഷം കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും പൊലീസ് വിശദമാക്കി. കുട്ടിയെ സുരക്ഷിതമായ ഒരിടത്ത് ആക്കേണ്ടിയിരുന്നുവെന്നും പൊലീസ് വിശദമാക്കി. മകളുടെ സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. തടയാൻ സാധിക്കുമായിരുന്നു അപകടമാണ് അശ്രദ്ധ മൂലമുണ്ടായതെന്നാണ് ഹാരിസ് കൗണ്ടി ഷെരീഷ് എഡ് ഗോൺസാലസ് വിശദമാക്കുന്നത്. തന്റേതല്ലാത്ത തെറ്റുമൂലമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

രാജ്യത്തെ വലിയ സോളാര്‍ പാനല്‍ ഫ്രെയിം പ്ലാന്റ് തുറന്ന് എച്ച് ആന്‍ഡ് എച്ച് അലുമിനിയം

0

കൊച്ചി: ഗുജറാത്ത് ആസ്ഥാനമായുള്ള എച്ച് ആന്‍ഡ് എച്ച് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയഅലുമിനിയം സോളാര്‍ ഫ്രെയിം നിര്‍മ്മാണ പ്ലാന്റ് ആരംഭിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി. ആര്‍. പാട്ടീല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. രാജ്‌കോട്ടിലെ ചിബ്ദ ഗ്രാമത്തില്‍ പ്രതിവര്‍ഷം 24,000 മെട്രിക് ടണ്‍ ശേഷിയുള്ള ഈ പ്ലാന്റിന് ഇന്ത്യയില്‍ 6 ജിഗാവാട്ട് വരെ സോളാര്‍ ഇന്‍സ്റ്റാളേഷന്‍ വൈദ്യുതി നല്‍കാന്‍ കഴിയും.

28,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അത്യാധുനികം സോളാര്‍ പാനല്‍ അലൂമിനിയം ഫ്രെയിമുകള്‍ക്കായുള്ള പ്ലാന്റില്‍ കമ്പനി ഏകദേശം 150 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പ്ലാന്റിലെ പരീക്ഷണ ഉല്‍പാദനം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. പ്ലാന്റ് 300-ലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത ഒരു മാസത്തിനുള്ളില്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്ന്പ്രതീക്ഷിക്കുന്നതായി
എച്ച് ആന്‍ഡ് എച്ച് അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഉത്തം പട്ടേലും വിജയ് കനേരിയായും അഭിപ്രായപ്പെട്ടു.

‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റക്കാരിയായ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു.
എല്ലാവരുടെയും മുന്നില്‍ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നില്‍ക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോട് ചോദിച്ചു നോക്കൂ. അവര്‍ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരും.

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചികിത്സയ്ക്ക് പോയതിനെ ഒരു കാരണവശാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ചികിത്സയ്ക്ക് പോണം. അദ്ദേഹം എല്ലാ അസുഖങ്ങളും മാറി തിരിച്ചു വരണം. ഇന്നലെ അദ്ദേഹത്തെ വിളിച്ചിരുന്നു. പോയി തിരിച്ചു വരട്ടെ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ കുറ്റം പറയാനില്ല -അദ്ദേഹം പറഞ്ഞു.

ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.