വീണ്ടും നാടകീയ രംഗങ്ങൾ; വി സിക്ക് മറുപടി നൽകാതെ കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു

കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. മറുപടി നൽകാൻ ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. എന്നാൽ സീനിയർ ജോയിൻ്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. രജിസ്ട്രാർ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. സീനിയർ ജോയിൻ്റ് രജിസ്ട്രാർക്കെതിരെയുള്ള നടപടി ആലോചനകൾക്ക് ശേഷമായിരിക്കുമെന്നും സിസ തോമസ്. ഇന്ന് 9 മണിക്കുള്ളിൽ മറുപടി നൽകണം എന്നായിരുന്നു വി സിയുടെ നിർദേശം.

ജോയിന്റ് രജിസ്ട്രാർ സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നത് ചട്ടലംഘനമെന്നാണ് വി സിയുടെ വിലയിരുത്തൽ. മാത്രമല്ല രജിസ്ട്രാർ ഡോ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്ററിൽ വി സി അതൃപ്തി അറിയിച്ചിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ പിൻവലിച്ചതോടെ രജിസ്ട്രാർ അനിൽ കുമാര്‍ ഇന്നലെ തന്നെ സർവകലാശാലയിൽ എത്തി ചുമതല ഏറ്റെടുത്തിരുന്നു. കേരള സർവകലാശാലയുടെ താത്കാലിക വി സിയായുള്ള സിസ തോമസിന്റെ കാലാവധി നാളെ അവസാനിക്കും.

അതേസമയം, സസ്പെൻഷൻ ചോദ്യം ചെയ്ത് രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രജിസ്ട്രാറായി വീണ്ടും സ്ഥാനമേറ്റതിനാൽ ഹർജി അനിൽകുമാർ പിൻവലിക്കും. കേസിൽ സിൻഡിക്കേറ്റും – വൈസ് ചാൻസിലറും മറുപടി സത്യവാങ്മൂലങ്ങൾ നൽകും.

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം; സംസ്ഥാന സർക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവ്ദേക്കർ

ചാരവൃത്തി കേസിലെ പ്രതി ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

ചാരവൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്ന രീതിയാണ് കേരള സർക്കാരിന്റെത്. ഇത് കൂടുതൽ അപകടകരമാണെന്നും പ്രകാശ് ജാവ്ദേക്കർ ട്വന്റി ഫോറിനോട് പറഞ്ഞു.

2025 ജനുവരിയിലാണ് ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ ഫെസ്റ്റിവൽ ക്യാമ്പയിനിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തുന്നത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാടിനെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാനത്തെ ടൂറിസംവകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെ ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിൽ എത്തിയ ജ്യോതി തന്ത്രപ്രധാനമായ ഇടങ്ങൾ സന്ദർശിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. 41 വ്ലോഗർമാരെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നത്. ദൃശ്യങ്ങൾ പകർത്താൻ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള കരാറും സർക്കാർ നൽകിയെന്നാണ് വിവരാവകാശ രേഖയിൽ മറുപടിയായി പറയുന്നത്.

ചാരവൃത്തിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജോതിമൽഹോത്രയുടെ സന്ദർശന വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല. അന്വേഷണം നടക്കുന്നതിന് ഇടയിലാണോ ജ്യോതി മത്ഹോത്ര കേരളത്തിൽ എത്തുന്നത് എന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ പ്രതികരണം

‘ആശങ്ക വേണ്ട’; നിപയിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

പാലക്കാട്: നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ് എന്നും യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതേസമയം മറ്റ് വിദഗ്ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 100 പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നും ഹൈറിസ്ക് കോൺടാക്ട് ഉള്ളത് 52 പേർക്കാണ് എന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി എടുത്തു.

തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. 

ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. എഡിജിപി എച്ച് വെങ്കിടേഷ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പൂരം നടക്കുന്ന സ്ഥലത്ത് എങ്ങിനെയാണ് എത്തിയത്,ആരാണ് പൂരം അലങ്കോലമായതിനെക്കുറിച്ച് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം.

പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറിയേക്കും.

കേരള സർവകലാശാലയിലെ നാടകീയ സംഭവങ്ങൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ രംഗത്ത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കേരള സർവകലാശാല താൽക്കാലിക വിസി സിസാ തോമസിനോട് ആവശ്യപ്പെട്ടത്.

അതേസമയം സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രജിസ്‌ട്രാ‌ർ ഡോ.കെ എസ് അനിൽ കുമാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണമെന്ന് ഗവർണർ അറിയിച്ചു.

നിപ ബാധിതയുടെ നില ഗുരുതരം: വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു.

രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്.

ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്.  യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും.

  അതേസമയം നിപ സംബന്ധിച്ച്  വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ആഭരണ പ്രേമികൾക്ക് കോളടിച്ചു; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,010 രൂപയുമായി.

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് മൂന്നിനായിരുന്നു. അന്ന് ഒരു പവന് 72,840 രൂപയായിരുന്നു.

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതി ആണ് തീരുമാനിച്ചത്.

അതേസമയം പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു; വിട പറഞ്ഞത് ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയ സഭാ തലവൻ

0

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു ശേഷവും കർമ്മരം​ഗത്ത് സജീവമായിരുന്ന മാർ അപ്രേം, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുമാസങ്ങളായി വിശ്രമത്തിലായിരുന്നു.

1940 ജൂൺ 13നാണ് മാർ അപ്രേം ജനിച്ചത്. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം. തൃശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനാണ്.

1961 ജൂൺ 25ന് ശെമ്മാശനായും പിന്നീട് 1965 ജൂൺ 13ന് കശീശ്ശയായും മാർ തോമ ധർമ്മോയിൽ നിന്ന് പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചു. ഇരുപത്തെട്ടാം വയസ്സിലാണ് മെത്രാപ്പോലീത്തയാകുന്നത്. അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.

നല്ലൊരു എഴുത്തുകാരൻ കൂടിയാണ് മാർ അപ്രേം. ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് മാർ അപ്രേമിന്റെ തൂലികയിൽ നിന്നും ജന്മമെടുത്തത്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ കുടുംബത്തിന് നേരെ മർദനം; പ്രശ്‌നത്തിൽ ഇടപെടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും മർദിച്ചു, യുവാക്കൾ കസ്റ്റഡിയിൽ

0

പാലക്കാട്: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ യുവാക്കൾ മർദിച്ചതായി പരാതി. ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘമാണ് കുടുംബത്തെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹരിനാരായണൻ എന്നയാളും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന സംഘത്തെ ആണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവം ചോദ്യം ചെയ്യാനെത്തിയ എസ്‌ഐ ഗ്ലിഡിങ് ഫ്രാന്‍സിസിനെയും യുവാക്കൾ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഒറപ്പാലം പോലീസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകള്‍ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തെ യുവാക്കൾ കയ്യേറ്റം ചെയ്തതായി വിവരം ലഭിച്ചതിന് പിന്നാലെ പ്രശ്‌നത്തിൽ ഇടപെട്ട സബ്ഇന്‍സ്‌പെക്ടറെയാണ് സംഘം മർദിച്ചത്. ഉദ്യോഗസ്ഥൻ ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സ തേടി.

മലപ്പുറം കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു; കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു

0

മലപ്പുറം: മലപ്പുറം കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയാണ് കൂട്ടിലായത്. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ തൃശൂരിൽ എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും.

ഇന്നലെ പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കാട്ടിൽ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലാണ് എത്തിക്കുക. അവയെ കൃത്യമായി ട്രെയിൻ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.

മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് തുടങ്ങിയതാണ് ദൗത്യം. ഒടുവിൽ കടുവ കൂട്ടിൽ ആയത് 53 ആം ദിവസമാണ്. ഗഫൂറും മറ്റൊരാളുമായാണ് റബ്ബര്‍ ടാപ്പിംഗിനെത്തിയത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്.

ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതേസമയം കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

നീർനായ കടിച്ചു; കോട്ടയത്ത് ചികിത്സ കഴിഞ്ഞെത്തിയ വീട്ടമ്മ കുഴ‍ഞ്ഞുവീണ് മരിച്ചു

0

കോട്ടയം: ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു. പാണംപടിയിൽ കുഴഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പാണംപടി കലയംകേരിൽ 53 കാരിയായ നിസാനി ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സതേടി വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.