വഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 9 ആയി; അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

0

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഇന്നു രാവിലെ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒൻപതായി. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് നദിയിലേക്ക് വീണത്. ഇവരാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് വഡോദരയിൽ 30 വർഷത്തിലധികം പഴക്കമുള്ള പാലം തകർന്ന് വീണത്.

അഗ്നിശമന സേനാംഗങ്ങളും പൊലീസും വഡോദര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പിന്നാലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഇതുവരെ രക്ഷപ്പെടുത്തിയ മൂന്ന് പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ മുങ്ങൽവിദഗ്ധർ നദിയിൽ തെരച്ചിൽ തുടരുകയാണ്. മുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കാൻ ക്രെയിനുകൾ എത്തിച്ചിട്ടുണ്ട്.

ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകർന്നുവീണത്. വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ ശോചനീയ അവസ്ഥയെക്കുറിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെകുറിച്ച് പ്രഖ്യാപിച്ചു.

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

0

ആലപ്പുഴ: മഹീന്ദ്ര തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്‌യുവികളായ മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ എന്നിവയുടെ പായ്ക്ക് 2 വേരിയന്റ് ഡെലിലറി പ്രഖ്യാപിച്ചു. ജൂലൈ അവസാന വാരം മുതല്‍ 21.90 ലക്ഷം എന്ന ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ പ്രശസ്തമായ ബിഇ 6, എക്‌സ്ഇവി 9ഇ എസ്‌യുവികളുടെ വിതരണം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് പായ്ക്ക് ടുവിന് ഇപ്പോള്‍ നിലവിലുള്ള 59 കിലോ വാട്ട് വേരിയന്റിനൊപ്പം 79 കിലോ വാട്ട് ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. യഥാക്രമം 500 കിലോമീറ്റര്‍, 400 കിലോമീറ്റര്‍ റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഡോള്‍ബി അറ്റ്‌മോസുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഫുള്‍ ഗ്ലാസ് റൂഫ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, എക്‌സ്ഇവി 9ഇയില്‍ ട്രിപ്പിള്‍സ്‌ക്രീന്‍ വൈഡ് സിനിമാസ്‌കോപ്പ്, ബിഇ 6 ല്‍ റേസ്-റെഡി ഡിജിറ്റല്‍ കോക്ക്പിറ്റ് എന്നിവയുള്‍പ്പെടെ മഹീന്ദ്രയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി സ്യൂട്ട് സജ്ജീകരിച്ചാണ് രണ്ട് ബാറ്ററി ഓപ്ഷനുകളും വരുന്നത്. മനോഹരമായ ഐവറി റൂഫ് ഫിനിഷ് ഉള്‍പ്പെടെ പാക്ക് ത്രീയില്‍ നിന്നുള്ള പ്രീമിയം സേജ് ലെതറെറ്റ് ഇന്റീരിയറുകള്‍ ഉപയോഗിച്ച് മഹീന്ദ്ര ബിഇ 6 പായ്ക്ക് ടു കൂടുതല്‍ മനോഹരവുമാക്കിയിട്ടുണ്ട്.

ബിഇ 6 പായ്ക്ക് 2 മോഡലിന്റെ 59 കിലോവാട്ട് വേരിയന്റിന് 21.90 ലക്ഷം രൂപയും, 79 കിലോവാട്ട് വേരിയന്റിന് 23.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എക്‌സ്ഇവി 9ഇ പായ്ക്ക് ടു 59 കിലോവാട്ട് വേരിയന്റിന് 24.90 ലക്ഷം രൂപയാണ് വില. 79 കിലോവാട്ട് വേരിയന്റിന് 26.50 ലക്ഷം രൂപ നല്‍കണം. ചാര്‍ജറും ഇന്‍സ്റ്റേലഷന്‍ ചെലവും ഉള്‍പ്പെടുത്താതെയുള്ള വിലയാണിത്. 7.2 കെഡബ്‌ളിയു അല്ലെങ്കില്‍ 11.2 കെഡബ്‌ളിയു എന്നിങ്ങനെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. എല്ലാ വേരിയന്റുകള്‍ക്കും ഡെലിവറി സമയത്തെ വിലകള്‍ ബാധകമായിരിക്കും. നിലവില്‍ ബുക്ക് കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ പായ്ക്ക് 79 കിലോവാട്ട് വേരിയന്റിലേക്ക് അവരുടെ ബുക്കിങുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

JSK വിവാദം; ‘ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം’; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ജാനകി VS സ്റ്റേറ്റ് ഓഫ് കേരളാ സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ. ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം, ഒരു സീനിൽ ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണം തുടങ്ങിയവയാണ് നിർദേശങ്ങൾ. 96 സീനുകൾ കട്ട് ചെയ്യേണ്ടിവരില്ലെന്നും വിശദീകരണം. കേസ് ഉച്ചയ്ക്ക് 1.40ന് കോടതി പരിഗണിക്കും. കോടതിയിൽ പ്രതീക്ഷയുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചു.

ജാനകി എന്ന പേര് മാറ്റണം എന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നത്. ജാനകി എന്ന പേര് എന്തിനു മാറ്റണമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ മറുപടി സെൻസർ ബോർഡ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നത്.

അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മറ്റന്നാളും (12/07/2025) ശനിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല.

പി. സി. ജോർജിന്റെ വിദ്വേഷ പ്രസംഗം: പൊലീസ് റിപ്പോർട്ട് തേടി കോടതി

തൊടുപുഴ:  മുൻ എം. എൽ. എ. പി. സി. ജോർജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നോട്ടീസ് നൽകിയത്.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ആർ. എസ്. എസ്. അനുകൂല സന്നദ്ധ സംഘടനയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി. സി. ജോർജിനെയും എച്ച്. ആർ. ഡി. എസ്. ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ടി. അനീഷ് കോടതിയെ സമീപിച്ചത്.

കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ ജോർജിനെതിരെ തൊടുപുഴ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കണം. കേസ് അടുത്ത ബുധനാഴ്ച കോടതി പരിഗണിയ്ക്കുന്നതിന് മുമ്പ് റിപ്പോർട്ട് നൽകണം. ഹൈക്കോടതി അഭിഭാഷകരായ അനീഷ് അബ്രഹാം, പോൾ മാങ്കുഴ, അഗസ്റ്റ് മാങ്കുഴ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.

അതേസമയം നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

2022ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ‘മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ  പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്‌നമില്ല കോടതിയിൽ തീർത്തോളമെന്നായിരുന്നു പി.സി.ജോർജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെയും വർഗീയ പ്രസ്താവന നടത്തി.

ജവഹർലാൽ നെഹൃവിന്റെ അപ്പൻ മോത്തിലാൽ നെഹ്‌റു മുസ്ലീമായിരുന്നു . ജവഹർ ലാൽ നെഹ്‌റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയെ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത് . ഭാരതം എന്നതാണ് ശരി – ഇങ്ങനെയായിരുന്നു ജോർജിന്റെ തൊടുപുഴയിലെ വിവാദ പ്രസംഗം.

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി.  കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.   പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്.

കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടിയാണ് നിലവില്‍ റദ്ദാക്കിയത്.

പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. 

കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്.

ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവിന് 23 വർഷം തടവ് വിധിച്ച് അതിവേഗ പോക്സോ കോടതി

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മാറനല്ലൂർ അരുവിക്കര കുളത്തിൻ കര സ്വദേശി രാജേഷ് കുമാറി (38)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് കൂടി അനുഭവവിക്കണമെന്നും കോടതി അറിയിച്ചു.

കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പിന്നീട് അരുവിക്കരയിലെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ അറിയിച്ചു.

അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തി. തുടർന്ന് പീഡനത്തിനിരയായതായി കുട്ടി കുടുംബത്തെ അറിയിച്ചു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.

കോട്ടയ്ക്കൽ നിന്നും എംഡിഎംഎയുമായി 3 യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് 74 ഗ്രാം എംഡിഎംഎ

0

കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ പോലീസും ഡാന്‍സാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ. 74 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ്(28), വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് (34) എന്നിരാണ് കുടുങ്ങിയത്.

മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നാണ് പ്രതികളെയും എംഡിഎംഎയും പിടികൂടിയത്. കോട്ടയ്ക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ ,മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനത്തിൽ പക്ഷി ഇടിച്ചു; 169 യാത്രക്കാരുമായി പട്‌നയിൽ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

0

ന്യൂഡൽഹി: പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി ഇൻഡിഗോ എയർലൈൻസ് വിമാനം ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലാൻഡിംഗ് നടത്തി. ബുധനാഴ്ച രാവിലെ 169 യാത്രക്കാരുമായി പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു. പാറ്റ്ന വിമാനത്താവളത്തിൽ തിരികെ ഇറങ്ങുകയായിരുന്നു.

വിമാനം (6E 5009) രാവിലെ 8:42 ന് പറന്നുയർന്നപ്പോൾ വിമാനത്തിന്റെ മുൻഭാഗത്ത് ഒരു പക്ഷി ഇടിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കേണ്ടി വന്നു. “എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, പറന്നുയർന്നതിന് തൊട്ടുപിന്നാലെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം സുരക്ഷിതമായി തിരിച്ചെത്തി,” പട്‌ന വിമാനത്താവള ഡയറക്ടർ കൃഷ്ണ മോഹൻ നെഹ്‌റ പറഞ്ഞു. വിമാനം നിലത്തിറക്കിയതിനാൽ യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുന്നുണ്ട്,” എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

പട്‌ന വിമാനത്താവളത്തിനടുത്തുള്ള ഫുൽവാരിഷരീഫ് പ്രദേശത്തെ അറവുശാലകൾ പക്ഷികളെ ആകർഷിക്കുന്നത് തുടരുന്നു, ഇത് വിമാനങ്ങൾക്ക് സ്ഥിരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. വിമാനത്താവളത്തിന് സമീപമുള്ള പക്ഷികളുടെ പ്രവർത്തനത്തെക്കുറിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പലതവണ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ തുടരുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല.

കേരള സർവകലാശാലയിൽ കയറരുത്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ്

കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി.

സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതോടെ രജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും സസ്പെൻഷനിലാകും. നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നൽകിയിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെതിരെ വൈസ് ചാൻസിലറും നടപടിയെടുക്കം. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി കാപ്പനാകും രജിസ്ട്രാറുടെ ചുമതല ലഭിക്കുക. ഇന്ന് മുതൽ മോഹനൻ കുന്നുമ്മലിനാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ ചുമതല. സിസ തോമസിന്റെ ചുമതലകൾ ഇന്നലെ അവസാനിച്ചിരുന്നു.