മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു. ഇൻഫോപാർക്ക് പൊലീസാണ് ചോദ്യം ചെയ്തത്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും മൊഴിയിൽ പറയുന്നു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു.

അതേസമയം, മാനേജർ എന്ന അവകാശപ്പെട്ട വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യാജം എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ആരോപണം. പൊറുക്കാൻ പറ്റാത്ത തെറ്റാണ് വിപിൻ തന്നോട് ചെയ്തത്. ഇത് ചോദിക്കാൻ പോയപ്പോൾ ചൂടായി സംസാരിക്കുന്നതിനിടയിൽ കൂളിംഗ് ഗ്ലാസ് താൻ വലിച്ചെറിഞ്ഞു. വിപിനെ താൻ തല്ലിയിട്ടില്ലെന്നും ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു.

ടോവിനോയെ കുറിച്ച് താൻ മോശം പരാമർശം നടത്തിയിട്ടില്ല എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.തന്നെ തകർക്കാൻ ശ്രമിച്ചവർ വിപിനെ ആയുധം ആക്കിയതാണെന്നും ആരോപണമുണ്ട്.

നമീബിയൻ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രിക്ക്; 140 കോടി ഇന്ത്യക്കാർക്കായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ സമ്മാനിച്ചു. വെൽവിച്ചിയ മിറാബിലിസ് ബഹുമതി ലഭിച്ചത് എനിക്ക് വളരെയധികം അഭിമാനവും ബഹുമതിയും നൽകുന്ന കാര്യമാണ്.

പ്രസിഡന്റിനും നമീബിയ സർക്കാരിനും നമീബിയയിലെ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ ബഹുമതി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 1990-ൽ നമീബിയ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ, 1995-ൽ, വിശിഷ്ട സേവനത്തിനും നേതൃത്വത്തിനും അംഗീകാരമായി ഈ അവാർഡ് നൽകിവരുന്നു.

നരേന്ദ്ര മോദിക്ക് കിട്ടുന്ന 27മത് പുരസ്കാരമാണിത്. ഈ പര്യാടനത്തിൽ ലഭിക്കുന്ന നാലാമത്തെ പുരസ്‌കാരം. നമീബിയ സന്ദർശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങൾ തമ്മിൽ നാല് കരാറുകളിൽ ഒപ്പുവച്ചു.

ഊർജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ, ധാതുക്കൾ തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കാനും ധാരണയായി. ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉൽപാദകരിൽ ഒന്നാണ് നമീബിയ. ഇന്ത്യയിലെ ഗുജറാത്ത് ആണ് വജ്ര വ്യവസായത്തിൽ മുന്നിൽ. ഇരു രാജ്യങ്ങൾ തമ്മിലെ പങ്കാളിത്തം വജ്രം പോലെ തിളങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ കേന്ദ്രത്തിന് കത്തയച്ചു

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. അടൂർ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയം പാർലമെറ്റിൽ പല തവണ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയിൽ അധികൃതർക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിർദേശം.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണ്. യെമനിലെ സാമൂഹ്യപ്രവർത്തകരടക്കം വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും അതിൽ കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.

ഇറാനുമായി ഇന്ത്യക്കുള്ള സൗഹൃദം ഉപയോഗിച്ച് വിഷയത്തിൽ ഇടപെടണമെന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നാല്പതിനായിരം ഡോളറാണ് വിദേശകാര്യ വകുപ്പ് യെമനിലേക്ക് അയച്ചിട്ടുള്ളത്. എന്നാൽ അത് ആർക്കെല്ലാം കൊടുത്തു എന്ന കാര്യത്തിൽ ഇതുവരെ മറുപടി വന്നിട്ടില്ല. ഇതിന് ശേഷം ഇനിയും എത്ര പണം വേണമെന്ന് ആക്ഷൻ കമ്മിറ്റി ചോദിച്ചിരുന്നു. ഇനിയും ദിവസങ്ങൾ മുന്നിലുണ്ട് ഈ മേഖലയിൽ ഇന്ത്യക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് താൻ കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട യെമൻപൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്

വീണ്ടും ലഹരി വേട്ട! കൊച്ചിയിൽ ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.

നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായി രണ്ടുപേരാണ് പിടിയിലായത്. പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയും കൊച്ചിയിൽ നിന്ന് രാസലഹരി പിടികൂടിയിരുന്നു.  20.55 ഗ്രാം വരുന്ന എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തുമാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. 

സ്കൂൾ സമയമാറ്റം: സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും.

മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സമരം.

സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾആരോപിച്ചിരുന്നു.

സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.

കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും.

അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ ഇന്ത്യക്കാരന്റെ കൃഷി; ശുഭാംശു ശുക്ല മുളപ്പിച്ചത് ഉലുവയും ചെറുപയറും

0

ന്യൂഡൽഹി: അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ പച്ചക്കറി കൃഷി. ഉലുവയും ചെറുപയറുമാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മുളപ്പിച്ചത്. പരിക്ഷണങ്ങളുടെ ഭാ​ഗമായാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിത്തുകൾ മുളപ്പിച്ചത്. പെട്രി ഡിഷുകളിൽ മുളയ്ക്കുന്ന വിത്തുകൾ സൂക്ഷിക്കുന്നതിന്റെയും അവ ഒരു സ്റ്റോറേജ് ഫ്രീസറിൽ സൂക്ഷിക്കുന്നതിന്റെയും ഫോട്ടോകളും അദ്ദേഹം എടുത്തു.

കർണാടകത്തിലെ ധാർവാഡ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ രവികുമാർ ഹൊസമാനി, ധാർവാഡ് ഐഐടിയിലെ സുധീർ സിദ്ധപുറെഡ്ഡി എന്നീ ഗവേഷകർക്കുവേണ്ടിയാണ് ശുഭാംശു വിത്തുമുളപ്പിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളർച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. ഭൂമിയിലെത്തിച്ചാൽ ഈ വിത്തുകളുടെ പല തലമുറകളെ വളർത്തിയെടുക്കുകയും അവയിലെ ജനിതകവ്യതിയാനം, സൂക്ഷ്മാണു ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പോഷകഘടകങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുമെന്ന് ആക്സിയം പറഞ്ഞു.

മൈക്രോഗ്രാവിറ്റിയോട് ആൽഗെകൾ എങ്ങനെ പ്രതികരിക്കുന്നെന്നും ബഹിരാകാശത്ത് അവ ഭക്ഷണവും ഓക്സിജനും ജൈവഇന്ധനവും എങ്ങനെ ഉണ്ടാക്കുന്നെന്നും ശുഭാംശു പഠിച്ചിരുന്നു. വിവിധശരീരകോശങ്ങളായി വളരാൻ ശേഷിയുള്ള മൂലകോശങ്ങൾ സംബന്ധിച്ചും പരീക്ഷണം നടത്തി.

14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലുപേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്നുവരെയാണ് ശുഭാംശു ഉൾപ്പെട്ട ആക്സിയം-4 ദൗത്യത്തിന്റെ സമയപരിധി. ജൂൺ 26-നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഫ്ലോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമാകുന്നതോടെ സംഘത്തിന്റെ മടക്കയാത്രയുണ്ടാകും എന്നാണ് റിപ്പോർട്ട്.

മകനുമായി ആശുപത്രിയിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും രക്ഷയില്ല; അനീഷിനെയും കുടുംബത്തിനെയും പെരുവഴിയിൽ തടഞ്ഞിട്ടത് മുക്കാൽ മണിക്കൂറോളം

0

കാഞ്ഞങ്ങാട്: 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പലയിടങ്ങളിലും ഹർത്താലായി മാറി. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ പോലും സമരക്കാർ തടഞ്ഞു. കാഞ്ഞങ്ങാട് മകനെ ആശുപത്രിയിൽ കാണിച്ച് തിരികെ പോകുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച കാറും സമരാനുകൂലികൾ തടഞ്ഞിട്ടു. ഒടുവിൽ മുക്കാൽമണിക്കൂറിന് ശേഷം നേതാക്കൾ ഇടപെട്ടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും വീട്ടിലേക്കുള്ള യാത്ര തുട‍രാനായത്.

സിപിഎം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷും കുടുംബും സഞ്ചരിച്ച കാറാണാണ് കാഞ്ഞങ്ങാട് നഗരത്തിൽ ഒരുസംഘം സിഐടിയു പ്രവർത്തകർ തടഞ്ഞത്. ഇന്നലെ രാവിലെയാണ് അനീഷിന്റെ നാലര വയസുള്ള മകന്റെ നാവിന് മുറിവേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. ഉടൻതന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇതോടെ ഉച്ചയോടെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങവെയാണ് സിഐടിയു പ്രവർത്തകർ അനീഷിന്റെ കാർ തടഞ്ഞിട്ടത്.

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെത്തിയപ്പോഴാണ് ഇരുപതോളംപേർ അനീഷിന്റെ കാർ തടഞ്ഞത്. കാർ റോഡരികിലേക്ക് മാറ്റിയിടാനായിരുന്നു സമരക്കാരുടെ നിർദ്ദേശം. മകനെ ആശുപത്രിയിൽ കാണിച്ച് വരികയാണെന്ന്‌ അനിഷ് ആവർത്തിച്ച് പറഞ്ഞിട്ടും സമരക്കാർ വിട്ടില്ല. കാറിലുണ്ടായിരുന്ന സ്ത്രീകളും തങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയാണെന്നും പോകാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും സമരക്കാർ ചെവിക്കൊണ്ടില്ല. കാറിൽ ക്ഷീണിതനായി കിടക്കുന്ന കുട്ടിയെ കണ്ടിട്ടും സിഐടിയുക്കാർക്ക് മനസ്സലിവുണ്ടായില്ല.

താൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണെന്നും ഭാര്യ പാർട്ടിയംഗമാണെന്നും അനീഷ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കാറിൽനിന്നിറങ്ങിയ അനീഷ്, ’ഇതല്ല പാർട്ടി പഠിപ്പിച്ച സമരരീതിയെന്ന്’ പറഞ്ഞ് റോഡിൽ കുത്തിയിരുന്നു. ’ഞാനും പണിമുടക്കിനൊപ്പമാണ്. ആശുപത്രിയിൽ പോകേണ്ട അവസ്ഥയുണ്ടായാൽ പിന്നെന്തു ചെയ്യും. ആശുപത്രിയിൽ പോകുന്നവരെ തടയാൻ ഒരുനേതാക്കളും പറഞ്ഞിട്ടില്ല’- അനീഷ് രോഷംകൊണ്ടു. അനീഷ് റോഡിലും വീട്ടുകാർ കാറിലുമായി മുക്കാൽമണിക്കൂറോളമിരുന്നു. സമരക്കാരിൽ ചിലർ കാറിലുണ്ടായിരുന്ന സ്ത്രീകളോട്‌ മോശമായി സംസാരിച്ചതായും പരാതിയുണ്ട്.

ഇതിനിടെ രാവണേശ്വരത്തെ ചില സിപിഎം നേതാക്കൾ സംഭവത്തിൽ ഇടപെടുകയായിരുന്നു. മഹമ്മൂദ് മുറിയനാവി ഉൾപ്പെടെയുള്ള കാഞ്ഞങ്ങാട്ടെ പ്രാദേശിക സിപിഎം നേതാക്കളും സ്ഥലത്തെത്തി. പോയ്ക്കൊള്ളൂവെന്ന് സമരക്കാർ പറഞ്ഞെങ്കിലും അനീഷ് ആദ്യം വഴങ്ങിയില്ല. സമരക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്നും അനീഷ് ആരോപിച്ചു. ഒടുവിൽ സമരക്കാർ തന്നെ അനീഷിനെ അനുനയിപ്പിച്ച് കാറിൽ കയറ്റി വിടുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിട്ട് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി; കേരളം വിട്ടാൽ പിന്നെ സഖ്യവും സഖാക്കളും മാറും

0

പാട്ന: കേരളത്തിൽ കോൺ​ഗ്രസും സിപിഎമ്മും ബദ്ധവൈരികളാണെങ്കിലും കേരളം വിട്ടാൽ അങ്ങനെയല്ല എന്ന് നമുക്കറിയാം. ഇപ്പോഴിതാ, സിപിഎം ജനറൽ സെക്രട്ടറി മലയാളിയായ എംഎ ബേബിയും കോൺ​ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ​ഗാന്ധിയും തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിലെ മഹാസഖ്യത്തിന്റെ പ്രക്ഷോഭത്തിനിടെയാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്കരണം നടത്തുന്നതിനെതിരെ പട്‌നയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കായിരുന്നു മഹാഗത്ബന്ധൻ (മഹാസഖ്യം) മാർച്ച് നടത്തിയത്. കോൺ​ഗ്രസ് – സിപിഎം നേതാക്കാൾക്ക് പുറമേ ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.

‘നിങ്ങൾക്കെല്ലാവർക്കുമറിയാം, ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ്. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. രാഹുൽ ഗാന്ധിയും കുറച്ചു കാലം കേരളത്തിൽ നിന്നുള്ള എംപിയായിരുന്നു. എന്നാൽ, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണ്’, തടിച്ചുകൂടി ജനത്തോടായി എം.എ. ബേബി പറഞ്ഞു. ചെറുചിരിയോടെ രാഹുൽ ഗാന്ധി നോക്കിനിന്നു.

ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും ബേബി പറഞ്ഞു. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കുകതന്നെ ചെയ്യും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തിൽ പറഞ്ഞു.

“വോട്ട്ബന്ദി കെ ഖിലാഫ്, ബിഹാർ കാ ദഹാദ് (വോട്ട് നിരോധനത്തിനെതിരെ ബീഹാറിന്റെ ഗർജ്ജനം)” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ മാർച്ച് നയിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ചെറിയ പുസ്തകം ഉയർത്തിപ്പിടിച്ചാണ് രാഹുൽ ​ഗാന്ധി പ്രസം​ഗിച്ചത്. ഭരണഘടനയ്ക്കായി ആളുകൾ രക്തസാക്ഷികളായ ബീഹാറിലേക്ക് ഞങ്ങൾ വന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശമുണ്ടെന്ന് നമ്മുടെ ഭരണഘടന പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ബീഹാറിൽ പ്രതിപക്ഷം ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു എന്നാണ് റിപ്പോർട്ട്.

നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചതായി റിപ്പോർട്ട്. പരപ്പനങ്ങാടി സ്വദേശിയായ 74 കാരിയാണ് മരിച്ചത്. മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് പൊലീസ് മുഖേന നിർദേശം നൽകി. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്.

ഹൃദ്രോഗിയായ ഇവരെ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചികിത്സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈറിസ്ക്ക് സമ്പർക്ക പട്ടികയിലാണ് ഉണ്ടായിരുന്നത്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ആറാം സ്ഥാനത്തേക്കുയര്‍ന്ന് ശുഭ്മന്‍ ഗില്‍; റൂട്ടിനെ പിന്തള്ളി ബ്രൂക്ക് ഒന്നാമത്

ദുബായ്: ബര്‍മിംഗ്ഹാം ടെസ്റ്റിലെ ചരിത്രത്തില്‍ ഇടം പിടിച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 269 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 161 ഉം റണ്‍സ് നേടിയ ഗില്‍, ടെസ്റ്റ് ബാറ്റര്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് 23 ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

ഇംഗ്ലണ്ട് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഗില്‍ ഇതിനകം 585 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ ഇനി മൂന്ന് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. 2023 സെപ്റ്റംബറിലെ 14 ാം റാങ്കായിരുന്നു ഐസിസി റാങ്കിംഗിലെ ഗില്ലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്ഥാനം.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിൽ അടിയറ പറഞ്ഞു ജെഎസ്‌കെ ടീം; ചിത്രത്തിന്റെ പേര് മാറ്റും

കൊച്ചി: ഒടുവിൽ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിൽ അടിയറ പറഞ്ഞു ജെഎസ്‌കെ ടീം. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അത്‌പോലെ തന്നെ വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

അതേസമയം ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം .

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം; അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. ബിന്ദുവിന്റെ കുടുംബത്തിനായി 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് നേരത്തെ ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് ബിന്ദുവിന്റെ കുടുംബത്തിന് പണം കൈമാറിയത്.

സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ജൂലൈ മൂന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു.

എസ്എഫ്ഐയുടേത് ആഭാസ സമരം; പൊലീസും സർക്കാരും കൂട്ട് നിന്നു, വിമർശനവുമായി വി ഡി സതീശൻ

കേരള സർവകലാശാലയിൽ ഇന്നലെ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ പ്രവർത്തനം തടസപ്പെടുത്തി എസ്എഫ്ഐ നടത്തിയത് ആഭാസ സമരമാണ് അതിന് പൊലീസും സർക്കാരും കൂട്ട് നിന്നു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് തലയ്ക്കടിക്കുന്ന പൊലീസും എസ്എഫ്ഐക്കാർക്ക് കുട പിടിക്കുന്ന പൊലീസിനെയുമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.

സിപിഐഎം നേതാക്കൾ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കണം. സർവകലാശാലയിലേക്ക് ഇരച്ചുകേറി നടത്തിയ സമരം എന്തിന്റെ പേരിലായിരുന്നു. ആർക്കെതിരെയാണ് സമരം നടത്തിയത്? നിസ്സാരകാര്യത്തിന് വേണ്ടി ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബലിയാടാകുന്നത് പാവപെട്ട വിദ്യാർഥികളാണ്. അതവസാനിപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ പാർട്ടി സെക്രട്ടറി തന്നെ സർവകലാശാലയിലേക്ക് പോയി സമരാഭാസത്തിന് പിന്തുണകൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

എസ്എഫ്ഐയുടേത് ആഭാസ സമരം; പൊലീസും സർക്കാരും കൂട്ട് നിന്നു, വിമർശനവുമായി വി ഡി സതീശൻ

കേരള സർവകലാശാലയിൽ ഇന്നലെ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ പ്രവർത്തനം തടസപ്പെടുത്തി എസ്എഫ്ഐ നടത്തിയത് ആഭാസ സമരമാണ് അതിന് പൊലീസും സർക്കാരും കൂട്ട് നിന്നു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് തലയ്ക്കടിക്കുന്ന പൊലീസും എസ്എഫ്ഐക്കാർക്ക് കുട പിടിക്കുന്ന പൊലീസിനെയുമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.

സിപിഐഎം നേതാക്കൾ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കണം. സർവകലാശാലയിലേക്ക് ഇരച്ചുകേറി നടത്തിയ സമരം എന്തിന്റെ പേരിലായിരുന്നു. ആർക്കെതിരെയാണ് സമരം നടത്തിയത്? നിസ്സാരകാര്യത്തിന് വേണ്ടി ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബലിയാടാകുന്നത് പാവപെട്ട വിദ്യാർഥികളാണ്. അതവസാനിപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ പാർട്ടി സെക്രട്ടറി തന്നെ സർവകലാശാലയിലേക്ക് പോയി സമരാഭാസത്തിന് പിന്തുണകൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച ഗർഭനിരോധന ഉറയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

0

കൊല്ലം: കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷാ ആണ് പിടിയിലായത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്.