കഞ്ചാവും, എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ


കഞ്ചാവും, എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും ചേർന്ന് തമ്മനം പല്ലിശ്ശേരി റോഡിലുള്ള ഡ്രിം ടവേഴ്സ് റസിഡൻഷ്യൽ അപ്പാർട്മെൻറിൽ നടത്തിയ പരിശോധനയിലാണ് 1.390 കിലോ ഗ്രാം ഗഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

കൊല്ലം സ്വദേശി ഹേമന്ത് എസ് (21), വയനാട് സ്വദേശി അക്ഷയ് റെജി (21) എന്നിവരെയാണ് കൊച്ചി പൊലീസ് പിടികൂടിയത്.

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.

എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.

ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.  പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്.

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.

എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.

ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.  പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്.

ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചതായി റിപ്പോർട്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു.

അതേസമയം രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. തുടര്‍ച്ചയായി ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് പേര് മാറ്റിയിരിക്കുന്നത്

ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചതായി റിപ്പോർട്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു.

അതേസമയം രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. തുടര്‍ച്ചയായി ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് പേര് മാറ്റിയിരിക്കുന്നത്

രജിസ്ട്രാര്‍ക്കെതിരെ രാജ്ഭവനെ സമീപിച്ച് വി സി

തിരുവനന്തപുരം: കേരള സര്‍വകലാശാല  രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി മോഹനന്‍ കുന്നുമ്മല്‍ രാജ്ഭവനെ സമീപിച്ചു.

രജിസ്ട്രാര്‍ അനില്‍ കുമാറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് വി സി മോഹനന്‍ കുന്നുമ്മല്‍.

തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടി വിസി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കി.

അനില്‍ കുമാർ അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചു. അതേസമയം തന്നെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജുള്ള ഡോ. മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിക്കുകയും ചെയ്തു.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയിലാണ് മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വിസി അംഗീകരിച്ചത്. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍ കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ല; വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്‍

ചെന്നൈ: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അങ്ങനെ സംഭവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ പറഞ്ഞു.

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി പറഞ്ഞത്. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിച്ചു.

കലിമൂത്ത് കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ ഭർതൃസഹോദരനുനേരെ യുവതി ത്രിശൂലം എറിഞ്ഞു; കൊണ്ടത് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തലയിൽ, ദാരുണാന്ത്യം

0

പൂനെ: മഹാരാഷ്ട്രയിൽ കുടുംബവഴക്കിനിടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയിൽ ത്രിശൂലം തറച്ച് കയറിയതിനെ തുടർന്ന് മരിച്ചു. പൂനെയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കെഡ്ഗാവിലെ അംബേഗാവ് പുനരധിവാസ കോളനിയിലാണ് സംഭവം. അവ്ധുത് മെങ്‌വാഡെ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബവഴക്കിനിടെ യുവതി ഭർതൃസഹോദരനുനേരെ എറിഞ്ഞ ശൂലമാണ് പിഞ്ച് കുഞ്ഞിന്റെ തലയിൽ തറച്ച് കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെയും അവരുടെ സഹോദരനെയും ഭാര്യയെയും ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പൊലീസ് പറയുന്നത്, പല്ലവി മെങ്‌വാഡെയും ഭർത്താവ് സച്ചിൻ മെങ്‌വാഡെയും തമ്മിൽ കുടുംബപ്രശ്നങ്ങളുടെ പേരിൽ വഴക്കാരംഭിച്ചു. കലിമൂത്ത് കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ സച്ചിന്റെ സഹോദരൻ നിതിൻ വിഷയത്തിൽ ഇടപെടുകയും ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. നിതിന്റെ ഭാര്യ ഭാഗ്യശ്രീയും ഭർത്താവിനൊപ്പം ചേർന്നു. ഇവരുടെ ഇടപെടൽ പല്ലവിക്ക് സഹിക്കാൻ കഴിഞ്ഞില്ല. കലികയറിയ അവർ അവിടെയുണ്ടായിരുന്ന ത്രിശൂലം എടുത്ത് നിതിനുനേരെ എറിഞ്ഞു.

എന്നാൽ അയാൾ ഒഴിഞ്ഞുമാറിയതിനാൽ ഭാഗ്യശ്രീയുടെ കൈയിലിരുന്ന കുഞ്ഞിന്റെ തലയിൽ ശൂലം പതിച്ചു. മാരകമായി മുറിവേറ്റ കുഞ്ഞ് തൽക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തുമ്പോൾ ശൂലം കഴുകി വൃത്തിയാക്കിയിരുന്നു. മുറിയിലെ രക്തക്കറ തുടച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.

പല്ലവി, സച്ചിൻ മെങ്‌വാഡെ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സീനിയർ ഇൻസ്‌പെക്ടർ നാരായൺ ദേശ്മുഖ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന പല്ലവി, സച്ചിൻ, നിതിൻ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. തെളിവുകൾ മായ്ക്കാൻ ശ്രമിച്ചുകൊണ്ട് ത്രിശൂലം കഴുകി വൃത്തിയാക്കിയതായും മുറിയിലെ രക്തക്കറകൾ തുടച്ചുമാറ്റിയതായും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘങ്ങൾ സ്ഥലം സന്ദർശിച്ച് വിശകലനത്തിനായി സാമ്പിളുകൾ ശേഖരിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

മൂവാറ്റുപുഴയില്‍ വൻ ലഹരിവേട്ട; ഒന്നരക്കിലോയിലധികം എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

കൊച്ചി: മൂവാറ്റുപുഴയില്‍ ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷാമോനിയാണ് മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന. ആഴ്ചകളായി പ്രതിയെ പിടികൂടാനുള്ള കെണി ഒരുക്കി ഇരിക്കുകയായിരുന്നു എക്സൈസ്. ലഹരി ഇടപാട് നടത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണവും എക്‌സൈസ് പുറത്തുവിട്ടിട്ടുണ്ട്.

മുൻ കേസുകളിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ സമീപത്തെ കെഎസ്ഇബിയുടെ മതില്‍കെട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.

തുടര്‍ന്ന് എക്സൈസ് നടത്തിയ തിരച്ചിലിനൊടുവിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും ബാംഗ്ലൂരില്‍ നിന്നുമാണ് എംഡിഎംഎ എത്തിക്കുന്നതെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ വ്യക്തമാക്കി.

ഇന്നലെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ തിരുവനന്തപുരത്ത് നിന്ന് എംഡിഎംഎയുമായി പിടികൂടിയിരുന്നു. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 32 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഡാന്‍സാഫ് സംഘവും ഫോര്‍ട്ട് പോലീസും സംയുകതമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂട്ടിയതും കസ്റ്റഡിയിലെടുത്തതും. ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കെത്തിച്ച എംഡിഎംഎ ഇയാൾ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലുമായി വിറ്റിരുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ പോക്സോ കേസ് പ്രതിയാണെന്ന് പോലീസിനു മനസ്സിലായത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഗോപകുമാർ പ്രതിയായിരുന്നത്.

മായം ചേർന്ന് കള്ള് കുടിച്ചതിന് പിന്നാലെ അസ്വസ്ഥകൾ, ഹൈദരബാദിൽ മരിച്ചവരുടെ എണ്ണം നാലായി, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക; 37 പേർ ചികിത്സയിൽ

0

ഹൈദരബാദ്: ഹൈദ‍ർഗുഡയിൽ മായം ചേർത്ത കള്ള് കുടിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചവരുടെ എണ്ണം നാലായി. 37 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയിലാണ് ആശുപത്രി അധികൃതർ. ഹൈദരാബാദിലെ കുകാട്പള്ളിയിളാണ് സംഭവം. അവശതകളെത്തുടർന്ന് നിംസ് ആശുപത്രിയിൽ മാത്രം നിലവിൽ 31 പേരാണ് ചികിത്സയിലുള്ളത്.

ഇവരിൽ നാല് രോഗികളുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ബുധനാഴ്ച വൈകുന്നേരത്തോടെ ചികിത്സ തേടിയവരുടെ എണ്ണം 37ആയി. ജൂലൈ ഏഴ് മുതൽ കള്ളു കുടിച്ചവരാണ് അവശനിലയിലായതും നാല് പേർ മരിച്ചതും.

പ്രാദേശികമായി സംഭരിച്ച കള്ളിൽ വീര്യം കൂട്ടാനായി മായം ചേർത്തതായാണ് സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാബോറട്ടറിയിൽ നിന്ന് കള്ളിന്റെ സാംപിൾ പരിശോധനാ ഫലം വന്നാലാണ് കൃത്യമായ കാരണം അറിയാനാവൂ എന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണ‍‍ർ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 6 പേരെ പോലീസ് പിടികൂടി. അഞ്ചിലേറെ കേസുകളാണ് ഇവ‍ർക്കെതിരെയുള്ളത്. വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച സാംപിൾ പരിശോധനയ്ക്ക്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നെങ്കിൽ മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂ.

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ. രാവിലെ മുറി തുറക്കാതെ വന്നപ്പോളാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റതായി റിപ്പോർട്ട്. ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ആസാദിന്റെ കാലിനാണ് പരിക്ക്.

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു.

അതിസമയം പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റതായി റിപ്പോർട്ട്. ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ആസാദിന്റെ കാലിനാണ് പരിക്ക്.

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു.

അതിസമയം പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് തൂൺ വീണു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റഫോംമിൽ നിന്ന രണ്ടുപേരുടെ തലയിൽ ഇരുമ്പ് തൂൺ വീണ് പരുക്ക്. സ്റ്റേഷൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് തൂൺ താഴേക്കു പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം.നീരാവിൽ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവർക്കാണ് പരുക്കേറ്റത്. ട്രെയിനിൽ വന്നിറങ്ങി പുറത്തേക്ക് വന്നവർക്കാണ് പരുക്ക്.

‘ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം’; ശശി തരൂരിനെതിരെ കെ. മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു.

തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്” എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി.

ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് തരൂര്‍ കൈക്കൊണ്ടിരുന്നത്. ഇത് പാര്‍ലമെന്റിലും പാര്‍ട്ടിയിലും ചുമതലകള്‍ ലഭിക്കാത്തതിനാലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു