ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍: ഇന്നും മണ്ണ് നീക്കി പരിശോധന

ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളില്‍ ആണ് ഇന്ന് പരിശോധന നടക്കുക. ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണ്. എസ്‌ഐടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തും. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്താനാണ് നീക്കം.

ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്ന് കുഴിയെടുക്കാന്‍ കൊണ്ടുപോവുക. പുത്തൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ് ഐ ടി ഓഫീസില്‍ എത്തി ഡിഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തി.

മുന്‍ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദ്യ സ്പോട്ടിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മൂന്നടി കുഴിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആയിരുന്നു പിന്നീടുള്ള പരിശോധന. പുത്തൂര്‍ റവന്യൂ വകുപ്പ് എ സി, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുദ്യോഗസ്ഥര്‍, കുഴിച്ചു പരിശോധക്കാനുള്ള തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയൊരു സംഘമാണ് ആദ്യ സ്പോര്‍ട്ടിലേക്ക് പോയത്. മൂന്നു മണിക്കൂര്‍ കുഴിച്ചു പരിശോധിച്ചില്ലെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പുഴയോട് ചേര്‍ന്ന ഭാഗമായതിനാല്‍ മൂന്നടി കുഴിച്ചപ്പോഴേക്കും വെള്ളം ഒഴുകാന്‍ തുടങ്ങി, ഇടവിട്ടുള്ള മഴയും പരിശോധനയെ സാരമായി ബാധിച്ചു. ഒടുവില്‍ ഡിഐജി എം എന്‍ അനുചേത് സ്ഥലത്തെത്തി. തുടര്‍ന്നുള്ള പരിശോധനയ്ക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ചു.

നിപയിൽ ആശ്വാസം: ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി.

മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്.

ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. അതേ സമയം, യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററിൽ തന്നെ തുടരുകയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററിൽ ചികിത്സയിൽ തുടരേണ്ടിവരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു: വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം

തിരുവനന്തപുരം: ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.

ഇന്ന് പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിക്കും. പിന്നാലെ റീ പോസ്റ്റ്‌മോർട്ടം നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മൃതദേഹം കൊല്ലത്തെ അതുല്യയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. 

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.

റഷ്യയില്‍ വന്‍ ഭൂചലനം; ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലനം. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും;  മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കുമെന്ന്  റവന്യു മന്ത്രി കെ രാജൻ. . പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതി. സർക്കാരിനെ അതിൽ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകൾ എല്ലാം സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാറിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഗാസയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും കിയേർ സ്റ്റാമെർ

0

ലണ്ടൻ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ ബ്രിട്ടൻ അംഗീകരിക്കുമെന്നാണ് കിയേർ സ്റ്റാമെറിന്റെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. വെടിനിർത്തൽ നടപ്പാക്കണം. വെസ്റ്റ് ബാങ്കിൽ അധിനിവേശം ഉണ്ടാകില്ലെന്ന് വ്യക്തമാക്കണം. ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കുന്ന ദീർഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധമാകണം. ഈ നിബന്ധനകൾ പാലിക്കാത്തപക്ഷം പലസ്തീനെ സെപ്റ്റംബറിൽ സ്വതന്ത്രരാഷ്ട്രമായി ബ്രിട്ടൻ അംഗീകരിക്കും. ഇസ്രയേലും ഹമാസും തമ്മിൽ തുല്യതയില്ല. ഹമാസിന് മുന്നിൽവയ്‌ക്കുന്ന ആവശ്യങ്ങൾ അതേപടി തുടരുന്നു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിർത്തലിന് സമ്മതിക്കണം. ഗാസയുടെ ഭരണത്തിൽ അവർക്ക് ഒരു പങ്കും ഉണ്ടാകില്ലെന്ന് അംഗീകരിക്കണം. കൂടാതെ നിരായുധരാകണം’ – സ്റ്റാമെർ പറഞ്ഞു.

പലസ്തീൻ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയെന്നും സ്റ്റാമെർ പറഞ്ഞു. പട്ടിണിയിലായ ഗാസ ജനതയ്‌‌ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തിച്ചുനൽകണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതു സംബന്ധിച്ച് സ്റ്റാമെറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. അതേസമയം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനം ഹമാസിനുള്ള പ്രതിഫലമാണെന്നും ഗാസയിൽ വെടിനിർത്തൽ കൈവരിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിലാകും ഫ്രാൻസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി പലസ്തീനെ രാജ്യമായി അംഗീകരിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നാണ് മാക്രോൺ വെളിപ്പെടുത്തിയത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിലാകും പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അം​ഗീകരിക്കുന്നതായി ഫ്രാൻസ് പ്രഖ്യാപിക്കുക. മാക്രോണിന്റെ തീരുമാനത്തെ പലസ്തീൻ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അതേസമയം ഫ്രാൻസിന്റെ തീരുമാനത്തെ “ഭീകരതയ്ക്കുള്ള പുരസ്കാരം” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.

പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയ ശേഷം ലൈംഗികാതിക്രമം; കോഴിക്കോട്ടെ അബ്ദുൽ ഗഫൂർ അറസ്റ്റിൽ

0

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കുന്ദമം​ഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർത്ഥിനിയെ വീടിന് സമീപം ഇറക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് അബ്ദുൾ ​ഗഫൂർ ഓട്ടോയിൽ കയറ്റിയത്. പെൺകുട്ടിയെ തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റിയ ശേഷം ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വാഹനം നിർത്തുന്നതിനായി ബഹളം വെച്ചതോടെ പെൺകുട്ടിയെ വാഹനത്തിൽനിന്നു ഇറക്കിയ ശേഷം ഇയാൾ രക്ഷപെടുകയായിരുന്നു.

വിദ്യർത്ഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; സെന്‍ട്രല്‍ ജയിലില്‍ തുടരും

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദുര്‍ഗ് മജിസ്ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാന്‍സീസും സി. പ്രീതി മേരിയുംജയിലില്‍ തുടരും. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം.

കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധമുണ്ടായി. ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടുമണിയോടെ അനുമതി നല്‍കി. എന്‍.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി. പ്രീതിയുടെ സഹോദരന്‍ ബൈജു എന്നിവര്‍ കന്യാസ്ത്രീകളെ കണ്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂര്‍വവും പ്രതീക്ഷാപരവുമായ നടപടികള്‍ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡില്‍ തുടരുമെന്നും അനൂപ് ആന്റണി അറിയിച്ചു.

ധർമ്മസ്ഥല കേസ്; ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ല

ബെംഗളൂരു: ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ്. മൂന്നടി താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടുതൽ പോയിന്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ് എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കൂടുതൽ പരിശോധനയ്ക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാൻ തയ്യാറാണെന്നും നിലവിൽ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാൽ മൺവെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതൽ കുഴിക്കാൻ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.