പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയ ശേഷം ലൈംഗികാതിക്രമം; കോഴിക്കോട്ടെ അബ്ദുൽ ഗഫൂർ അറസ്റ്റിൽ

0

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കുന്ദമം​ഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർത്ഥിനിയെ വീടിന് സമീപം ഇറക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് അബ്ദുൾ ​ഗഫൂർ ഓട്ടോയിൽ കയറ്റിയത്. പെൺകുട്ടിയെ തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റിയ ശേഷം ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വാഹനം നിർത്തുന്നതിനായി ബഹളം വെച്ചതോടെ പെൺകുട്ടിയെ വാഹനത്തിൽനിന്നു ഇറക്കിയ ശേഷം ഇയാൾ രക്ഷപെടുകയായിരുന്നു.

വിദ്യർത്ഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here