ചർച്ച പരാജയം; സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം സമരം ആരംഭിക്കുന്ന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകൾ നേരത്തേ സൂചനാപണിമുടക്ക് നടത്തിയിരുന്നു. എന്നാൽ ബസുടമകളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഇനി സർക്കാർ തലത്തിൽ ചർച്ചയ്‌ക്കുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എന്നാണ് സൂചന.

അതേസമയം ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവച്ചിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മിൽ ചൊവ്വാഴ്‌ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

‘എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ വിട്ടുനിന്നു, ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം’; വിജയ് ബാബു

0

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ ഫേസ്ബുക്കിലാണ് വിജയ് ബാബു കുറിപ്പ് പങ്കുവച്ചത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

വിജയ് ബാബുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം;

”എനിക്കെതിരെ ആരോപണമുയർന്നപ്പോൾ… ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം അല്ലെന്ന് തെളിയിച്ച് തിരിച്ചുവരട്ടെ. നിങ്ങളെപ്പോലെ സംഘടനയെ നയിക്കാൻ കഴിവുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു.”

അതെ സമയം, ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്നും നടൻ ജഗദീഷ് പിന്മാറാന്‍ സാന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം. നിലപാട് മുതിർന്ന താരങ്ങളെ അറിയിച്ചു. മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. അനുമതി ലഭിച്ചാൽ ഉടൻ പിന്മാറും. ജഗദീഷ് പിന്മാറിയാൽ നടി ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സാധ്യത.

നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതൃത്വനിരയിലെ പലരും മത്സരിക്കരുതെന്ന അഭിപ്രായവും ഉയർന്നു കേട്ടിരുന്നു.

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആ​രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

0

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും ജോസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാന്‍ഡ്രം റോയല്‍സ്.

കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും തീരദേശ മേഖലയില്‍ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. തനിക്ക് ഏറെ താല്‍പര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂര്‍ കൂട്ടിച്ചേര്‍ത്തു.

തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡയറക്ടര്‍ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളര്‍ത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തേകും. തരൂരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ട്.’- പട്ടാറ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2024-ല്‍ ആരംഭിച്ച കെസിഎല്‍, നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ പ്രൊഫഷണല്‍ ടി20 ലീഗാണ്. നിരവധി കളിക്കാരെ ഐപിഎല്‍ പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടാം സീസണിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ തരൂരിന്റെ വരവ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1543 കോടി രൂപയും.

‘പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു’; ഓപ്പറേഷൻ മഹാദേവ് വിശദീകരിച്ച് അമിത് ഷാ

പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. ഓപ്പറേഷൻ മഹാദേവിലൂടെയാണ്
നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്. ഓപ്പറേഷൻ മഹാദേവനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. മെയ്‌ 22 ന് ഇന്റാലിജൻസ് ബ്യുറോക്ക് ഭീകരവാദികളെ സംബന്ധിച്ച് സൂചന ലഭിച്ചു. സാറ്റലൈറ്റ് ഫോൺ സിഗ്നലുകളെ കണ്ടെത്താൻ ജൂലൈ 22 വരെ ശ്രമം തുടർന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.

സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരവാദികളെയും വധിച്ചു. സ്ഥിരീകരണത്തിനായി, എൻ‌ഐ‌എ കസ്റ്റഡിയിലുള്ള ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കാണിച്ചു. പുൽമേട്ടിൽ ഉണ്ടായിരുന്നത് ഈ മൂന്ന് പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹൽഗാമിൽ നിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും പരിശോധനകളും ഉപയോഗിച്ച് തീവ്രവാദികളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് സ്ഥിരീകരിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി.

വധിച്ച ഭീകരവാദികളുടെ പേരുകൾ ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തുവിട്ടു. സുലൈമാൻ എന്ന ഫൈസൽ ജാട്ട്, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെയാണ് ഈ ദൗത്യത്തിൽ വധിച്ചത്. “പഹൽഗാം ഭീകരാക്രമണത്തിലും മറ്റ് അത്തരം സംഭവങ്ങളിലും സുലൈമാൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് ഞങ്ങളുടെ പക്കലുണ്ട്. എല്ലാവരും ലഷ്കർ-ഇ-തൊയ്ബയുടെ എ-ഗ്രേഡ് തീവ്രവാദികളായിരുന്നു,” അമിത് ഷാ പറയുന്നു.

ഭീകരവാദികളെ അയച്ചവരുടെ താവളങ്ങൾ സൈന്യവും സിആർപിഎഫും നിലംപരിശാക്കി. ഇപ്പോൾ ഭീകരവാദികളെയും വധിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. അതേസയം പ്രതിപക്ഷത്തെ അമിത്ഷാ രൂക്ഷമായി വിമർശിച്ചു. പാകിസ്താനുമായി നിങ്ങൾ സംസാരിക്കാറുണ്ടോ എന്ന് അഖിലേഷ് യാദവിനോട് അമിത് ഷാ ചോദിച്ചു. ഭീകരവാദികളെ കൊലപ്പെടുത്തിയതിലും നിങ്ങൾക്ക് സന്തോഷമില്ലേയെന്നും ചോദിച്ചു. ഭീകരവാദികളുടെ മതം നോക്കി നിങ്ങൾ ദുഃഖിക്കരുത് എന്ന അഖിലേഷിനോട് അമിത് ഷാ പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവം; മറച്ചുവെക്കാൻ ശ്രമം നടത്തിയെന്ന് ആക്ഷേപം

0

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ പുള്ളിപ്പുലി അക്രമിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജീവനക്കാരനെ കടുവ ആക്രമിച്ചതിന് മുമ്പാണ് പുലിയുടെ ആക്രമണം നടന്നത്. ഈ മാസം ആദ്യമാണ് ഇറച്ചി നല്‍കാന്‍ കൂട്ടിന് സമീപത്ത് എത്തിയ ജീവനക്കാരൻ എസ് അജിതനെ പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിലും അധികൃതർക്ക് വീഴ്ച സംഭവിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ ഷിബുവിന്‍റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സംഭവം പുറത്തുവരാതിരിക്കാൻ അധികൃതർ ശ്രമിച്ചു. ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള്‍ ചികിത്സ തേടിയ വിവരം പുറത്തുവന്നത്.
സാരംഗി എന്ന പുള്ളിപ്പുലിയാണ് ആക്രമണം നടത്തിയത്. വലതുകൈക്ക് നേര്‍ക്കായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കൂട് വൃത്തിയാക്കാൻ എത്തിയ രാമചന്ദ്രൻ എന്ന ജീവനക്കാരനെ കടുവ ആക്രമിച്ചിരുന്നു. ഇതോടെയാണ് മൃഗശാല അധികൃതരുടെ ഗുരുതര വീഴ്ച പുറത്തുവരുന്നത്.

സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമിച്ച കടുവയുടെ മറ്റ് വിവരങ്ങൾ മൃ​ഗശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

വിവാദ അറസ്റ്റിൽ പ്രതികരിച്ച് കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ

ദില്ലി: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റിൽ പ്രതികരിച്ച് കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ.

ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു.

കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടി പറയുന്നുണ്ട്.

കാഞ്ഞങ്ങാട് പതിനാല് വയസുകാരി പ്രസവിച്ച സംഭവം; കർണാടക സ്വദേശിയായ പിതാവ് കസ്റ്റഡിയിൽ

0

കാസർഗോഡ്: കാഞ്ഞങ്ങാട് പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കർണാടക സ്വദേശിയായ 48-കാരണാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റിന് പെൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്നാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്.

പതിനാല് വയസുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രസവിച്ചത്. സംഭവത്തിൽ ഡിഎൻഎ പരിശോധന നടക്കുകയാണ്. ശേഷം കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കും. ആരോഗ്യമായ പ്രശ്നങ്ങൾ ഉണ്ടായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ നേരത്തെ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ മാതാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ബന്ധുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയായിരുന്നു. എന്നാൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും.  ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കേസിൽ രാജ്യാന്തര അന്വേഷണം ആവശ്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും.

ജൂലൈ എട്ടിനാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.

സ്ത്രീധനത്തിൻ്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിധീഷും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമാണെന്നും വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.