തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

0

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.

ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.

ഇടുക്കി ജില്ലയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത ഉന്നത നിലവാരത്തിലുള്ള അസ്ഥി-സംയുക്ത ചികിത്സയ്ക്കായി ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ ജില്ലക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. മികച്ച സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യകാരണമായത്.
ഈ പശ്ചാത്തലത്തിലാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അതുല്യമായൊരു മുന്നേറ്റം നടത്തുന്നത്. ഏറ്റവും പുതിയ ഓർത്തോപീഡിക് ടെക്നോളജികളും, പ്രവീണരായ ഓർത്തോ സർജൻമാരുടെയും ടീം ചേർന്ന് രൂപപ്പെടുത്തുന്ന സമഗ്ര പരിചരണ സംവിധാനത്തിലൂടെ, അസ്ഥി-സംയുക്ത ചികിൽസയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ബി‌എം‌എച്ചിന്റെ ലക്ഷ്യം. ഇനി മുതൽ ഇടുക്കി സ്വദേശികൾക്കും സമീപവാസികൾക്കും ദീർഘ ദൂര യാത്രകൾ ഒഴിവാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർത്തോപീഡിക് ചികിത്സ ലഭ്യമാകും.

റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് സർജറിക്ക് വിധേയരാകാവുന്ന രോഗികൾ പ്രധാനമായും ദീർഘകാലമായുള്ള മുട്ടുവേദനയുള്ളവർ, പ്രാഥമിക ചികിത്സകൾക്ക് പ്രതികരണമില്ലാത്ത രോഗികൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് പോലുള്ള ക്ലിനിക്കൽ ഡയഗ്നോസുകൾ സ്ഥിരീകരിച്ചവർ, ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം അനുഭവിക്കുന്നവർ (നടക്കുമ്പോഴും ചവിട്ടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുന്നവർ കൂടാതെ ഭാവിയിൽ ഗുണനിലവാരമുള്ള ജീവിതം കൈവരിക്കാനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയയെ സമീപിക്കുന്ന വിഭാഗത്തിൽപ്പെട്ട വർക്കുമാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

റോബോട്ടിക് സർജറി എന്നത് ശസ്ത്രക്രിയ മുഴുവനും ഒരു റോബോട്ട് ചെയ്യുന്നു എന്നതല്ല. പലരും ഇങ്ങനെ തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തിൽ, കൃത്യതയും ഉയർന്ന നിയന്ത്രണവും നൽകാൻ റോബോട്ടിക് സിസ്റ്റം ഒരു ഉപകരണമായി പ്രവർത്തിക്കുന്നു. എന്നാൽ തീരുമാനങ്ങളും ഓപ്പറേഷൻ നടത്തുന്നതും എപ്പോഴും ഒരനുഭവസമ്പന്നനായ സർജൻ തന്നെയാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ, പ്രവീണ്യരായ ഓർത്തോ സർജൻമാരാണ് റോബോട്ടിക് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോക്താവായി ഉപയോഗിച്ച് ഉയർന്ന നിലവാരത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയകൾ നടത്തുന്നത്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ശസ്ത്രക്രിയകളുടെ വിജയത്തിന് പിന്നിൽ ഉള്ള ശക്തി, അനുഭവസമ്പന്നരായ ഓർത്തോ ടീമാണ്.
ഡോ. ഒ.ടി. ജോർജ്, ഡോ. അനിൽ ജെ. തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ, ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. ജിജോ ഏ. ജെ., ഡോ. ക്രിസ്റ്റോ ജോസ്, ഡോ. അലക്സ് ടി. ജോൺസൺ, ഡോ. ഇജാസ് സിദ്ദിഖ് എന്നിവർ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്നു.

“ടെക്നോളജി നമ്മുടെ കൈയിൽ ഒരു ശക്തിയേകുന്നു ഒപ്പം രോഗിയുടെ ജീവിതം മാറ്റുന്നതിന് അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള കൃത്യതയും കാരുണ്യവുമാണ് ചികിത്സയുടെ ആധാരമെന്ന്” ഓർത്തോ വിഭാഗം മേധാവി ഡോ. ഒ. ടി. ജോർജ് അഭിപ്രായപ്പെടുന്നു.

സമൂഹത്തിലെ എല്ലാവർക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുൻപ് ഡോ. കെ. ജി. അലക്സാണ്ടറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയൽ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മുൻനിരക്കാരാണ്. ഗുണനിലവാരവും പ്രതിബദ്ധതയും നിറഞ്ഞ സേവനത്തിന്‍റെ തുടർച്ചയാണ് തൊടുപുഴയിലെ ബേബി മെമ്മോറിയൽ ആശുപത്രി. അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇവിടെ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. മുപ്പതിൽ കൂടുതൽ സ്പെഷ്യാലിറ്റി – സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങൾ ആശുപത്രിയുടെ ഭാഗമാണ്. ഉയർന്ന റിസ്കുള്ള ഗർഭധാരണ പരിചരണം, 24*7 അടിയന്തിര വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ (എമർജൻസി ഒ.ടി ഉൾപ്പെടെ),ഐസിയു ബെഡുകൾ (എൻഐസിയു , പിഐസിയു ഉൾപ്പെടെ), 24 മണിക്കൂർ ആക്‌സിഡന്‍റ് ട്രോമ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഇന്‍റർവെൻഷനൽ കാർഡിയോളജി, കാത്ത് ലാബ്, ന്യൂറോസർജറി പ്രത്യേക ഒ.ടി, ഐസിയു വിഭാഗം എന്നിവ പൂർണസജ്ജമാണ്. കൂടാതെ, ന്യൂറോളജി ആൻഡ് സ്ട്രോക്ക് ക്ലിനിക്ക്, ഇഇജി, സ്ലീപ് സ്റ്റഡി തുടങ്ങി ന്യൂറോ ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, സിടി ആൻഡ് എംആർഐ സ്കാനിങ്, 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ്, ഫാർമസി, ലബോറട്ടറി, ബ്ലഡ് സെന്‍റർ എന്നിവയും ശ്രദ്ധേയം. നൂറിലേറെ വരുന്ന പരിചയസമ്പന്നരായ വിദഗ്ധ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ആശുപത്രിയെ വേറിട്ടതാക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ-
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്നു നിർവഹിക്കുന്നു. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു എന്നിവർ സമീപം.

നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തെ മറികടന്ന് ഇടപെട്ടിട്ടില്ല, സഹായിക്കുകയാണ് ചെയ്തതെന്ന് കാന്തപുരം

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ മറികടന്ന് ഇടപെട്ടിട്ടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചര്‍ച്ചകളും പുരോഗമിക്കെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. യെമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നത തലയോഗമാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുത്തതത്. ജൂലൈ 28ന് ആയിരുന്നു ഈ യോഗം നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നു. മോചനം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യന്‍ സര്‍ക്കാരിന് വടക്കന്‍ യെമനില്‍ ഔദ്യോഗികമായി ഇടപെടുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. യെമന്‍ പണ്ഡിതരുമായുള്ള വ്യക്തിപരവും ആത്മീയവുമായ ദീര്‍ഘകാല ബന്ധം കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ ഒരു ഘട്ടത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ മറികടന്നിട്ടില്ല. സര്‍ക്കാരിന്റെ വെല്ലുവിളികള്‍ ലഘൂകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇടപെടല്‍ സമാന്തര നയതന്ത്രമായിരുന്നില്ല, മാനുഷികവും ധാര്‍മ്മികവുമായ ലക്ഷ്യങ്ങളോടെ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. സൂഫി പണ്ഡിതനായ ഷെയ്ഖ് അല്‍-ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നു എന്നും കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണായകമായിരുന്നു.തുടര്‍ന്നാണ് ജുലൈ പതിനാറ് നിശ്ചയിച്ചിരുന്ന വധശിക്ഷ താത്കാലികമായി മരവിപ്പിച്ചത്‌. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിലാണ് തലാലിന്റെ കുടുംബം.

‘പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ്, രാഷ്ട്രീയവത്കരിക്കരുത്’; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

മതപരിവര്‍ത്തനം ആരോപിച്ച മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പെണ്‍കുട്ടികളുടെ സുരക്ഷാസംബന്ധിച്ച കാര്യം രാഷ്ട്രീയവത്ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരം എന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. നിര്‍ബന്ധിത മത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം വലിയ വിവാദമായതോടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. പെണ്‍കുട്ടികളെ എത്തിച്ചത് നഴ്‌സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ്. പ്രലോഭിച്ച് മതം മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. വിഷയം സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മില്‍ ഗൂഢാലോചന നടത്തി എന്നാണ് ഇതില്‍ കോണ്‍ഗ്രസിന്റെ മറുപടി.

അതിനിടെ കന്യാസ്ത്രീകള്‍ക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറില്‍ പറയുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള കന്യസ്ത്രീകള്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ആണുള്ളത്. യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങള്‍ പരിശോധിച്ച ശേഷം ജാമ്യ അപേക്ഷ നല്‍കിയാല്‍ മതി എന്നാണ് സഭയുടെ തീരുമാനം.

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം അറസ്റ്റ് ചെയ്തു.

അമ്മ’ തിരഞ്ഞെടുപ്പ്; ‘സംഘടനയില്‍ സ്ത്രീ സമത്വം ഉണ്ടാവണം, എന്നാൽ ശ്വേത മേനോന് വേണ്ടി ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ അത് ഔദാര്യമാണ്’; ദേവൻ

0

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള നടന്‍ ജഗദീഷിന്റെ തീരുമാനത്തിൽ തൃപ്തനല്ലെന്ന് നടൻ ദേവൻ. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നും ദേവന്‍ വ്യക്തമാക്കി. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം.

അതേസമയം മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അതില്ലെന്ന് കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മാധ്യങ്ങളെ കാണരുത് എന്ന് അമ്മയ്ക്കുള്ളിൽ ആരോ പറഞ്ഞു. അങ്ങനെ ആർക്കെങ്കിലും പറയാൻ സാധിക്കുമോ. എനിക്ക് പറയാൻ ഉള്ളത് ജനങ്ങളോട് പറയുക എന്നത് എന്റെ അവകാശമല്ലേ.

സംഘടന തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാർക്ക് വേണ്ടി ചെലവിട്ടതാണ്. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നത്‘, ദേവന്‍ പറഞ്ഞു.

‘ജയിക്കും എന്ന് തന്നെയാണ് വിശ്വാസം. ഒരു മൈനസ് മാർക്കും ഇല്ലാത്ത ആൾ ദേവൻ ആണെന്ന് നടീനടന്മാർ എല്ലാവരും പറഞ്ഞു. ആരോപണ വിധേയരായവർ മത്സരിക്കുന്നുണ്ടെങ്കില്‍ അംഗങ്ങൾ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കണം. വേണ്ടാത്തവരെ പുറത്താക്കാൻ കൂടി വേണ്ടിയാണ് തെരഞ്ഞെടുപ്പ്. സംഘടനയില്‍ സ്ത്രീ സമത്വം ഉണ്ടാവണം. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷൻ നൽകുന്ന ഔദാര്യമാകരുത്. ശ്വേത മേനോന് വേണ്ടി ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ അത് ഔദാര്യമാണ്’, ദേവന്‍ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേത മേനോനും തമ്മില്‍ ആയിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ജഗദീഷിനും രവീന്ദ്രനും പിന്നാലെ അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക പിൻവലിച്ചേക്കും. അതേസമയം ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്.

ആദ്യഘട്ടത്തിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു.

മലപ്പുറത്ത് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി ലേബർ കമ്മീഷണർക്ക് ചുമതല നൽകിയിട്ടുണ്ട്. എത്രയും വേഗം തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. തൊഴിലാളികളുടെ മൃതദേഹം അവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികളാണ് മരണപ്പെട്ടത്. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചവരിൽ രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മാലിന്യ പ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണു. ഇതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പാഞ്ഞു. ഇവരുടെ മൃതശരീരങ്ങൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം അറസ്റ്റ് ചെയ്തു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ജയിലില്‍ തുടരും

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ തുടരേണ്ടിവരും.

കോടതിയ്ക്ക് മുന്നിൽ ബജ്റങ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്നവരെയും അധിക്ഷേപിച്ച ബജ്റങ്ദൾ പ്രവർത്തകരാണ് കോടതിയ്ക്ക് മുന്നിൽ മുദ്രാവാക്യങ്ങളുമായി എത്തിയത്. മതപരിവർത്തനവും മനുഷ്യക്കടത്ത് ആരോപണങ്ങൾ പ്രവർത്തകർ ആവർത്തിച്ചു.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കണ്ടു. രണ്ട് പേര്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദാ കാരാട്ട് സന്ദര്‍ശന ശേഷം പ്രതികരിച്ചു. അവര്‍ തീര്‍ത്തും നിരപരാധികളാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കേസ് രാഷ്ട്രീയ പ്രേരിതമെന്നും തികച്ചും ആസൂത്രിതമെന്നും സന്ദര്‍ശന ശേഷം ജോസ് കെ മാണി പ്രതികരിച്ചു. കന്യാസ്ത്രീകള്‍ വലിയ ഉപദ്രവം നേരിട്ടു. പുറത്ത് പറയാന്‍ സാധിക്കാത്ത അതിക്രമങ്ങള്‍ നടത്തി. എല്ലാം ഭരണകൂടത്തിന്റെ പദ്ധതി – ജോസ് കെ മാണി പറഞ്ഞു.

കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമാകുന്നു എന്ന് ആനി രാജ പറഞ്ഞു. മരുന്നുകള്‍ പോലും ലഭ്യമല്ല. അവര്‍ പ്രായമായവര്‍ ആണ്.ജയില്‍ അധികൃതര്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണം – ആനി രാജ വ്യക്തമാക്കി.

‘സ്ഥിരം വിസിമാർ വേണം; നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്’; സുപ്രിംകോടതി

താൽകാലിക വിസി നിയമനത്തിൽ വിമർശനവുമായി സുപ്രിംകോടതി. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു

സ്ഥിരം വിസിയെ നിയമിക്കുന്നത് വരെ നിലവിലെ വിസിമാർ തുടരുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ചാൻസിലറോട് സുപ്രിംകോടതി. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന്റെ നടപടികളോട് ചാൻസലർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസിലർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.

സർക്കാർ പാനൽ സ്ഥിരം വിസി നിയമനത്തിനെന്ന് ഗവർണർ കോടതിയെ അറിയിച്ചു. സർക്കാർ പാനൽ നൽകിയിട്ടും താൽക്കാലിക വി സി നിയമനം നടത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിസി നിയമനത്തിലെ പ്രശ്നങ്ങൾ സർവകലാശാലയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു എന്ന് സുപ്രീംകോടതി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് റിപ്പോർട്ട്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. ‍‍

തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട്‌ നൽകിയത്.   അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സമഗ്ര റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്.

കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി  പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി റിപ്പോർട്ട്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ഇതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നും കേസന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന പറഞ്ഞു.

അതേസമയം അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സതീഷിന്‍റെ ശാരീരിക – മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു.

എന്നാൽ നാട്ടിൽ എത്തിച്ച അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തുകയാണ്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തുന്നത്.