വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും;  മന്ത്രി കെ രാജൻ

0

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കുമെന്ന്  റവന്യു മന്ത്രി കെ രാജൻ. . പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതി. സർക്കാരിനെ അതിൽ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകൾ എല്ലാം സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാറിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here