കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്. ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ല. നിരുത്തരവാദപരമായ പ്രസ്താവനയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന് തത്കാലം മറുപടിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം.
വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തരവാദപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Home breaking news മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല, ഷിബു ബേബി ജോണ്‍

