അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സലിംകുമാറിന്‍റെ മകന്‍ ചന്തുവിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാന്‍…’ എന്നു തുടങ്ങുന്ന കേരള പൊലീസിന്‍റെ പോസ്റ്റ്.
മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമെല്ലാം ചിലർക്ക് സമൂഹമാധ്യമങ്ങളിൽ വ്യൂസ് ലഭിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നും അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ്മ വേണമെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. ഇതിനുള്ള ശിക്ഷകളും പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്്.
ഐടി ആക്ടിലെ സെക്ഷന്‍ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലുണ്ടായ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേരത്തേ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

