കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം

കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. തമിഴ്‌നാട്ടിലെ കന്നുകാലി ക്ഷാമം കേരളത്തെയും ബാധിച്ചതോടെ ബീഫിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇതേ തുടർന്ന് ഇടുക്കിയിൽ ഇറച്ചിക്കടകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.

ഗോസംരക്ഷണത്തിന്റെ പേരിൽ ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കന്നുകാലി ഗതാഗതത്തിന് നിയന്ത്രണങ്ങൾ ശക്തമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. ഇതിന്റെ പ്രതിഫലനം തമിഴ്‌നാട്ടിലെ മൊത്തവിപണിയിലും പ്രകടമായതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുത്തനെ കുറഞ്ഞു.

മുമ്പ് പ്രതിദിനം ഒന്നരലക്ഷത്തോളം കന്നുകാലികൾ എത്തിയിരുന്ന വിപണികളിൽ ഇപ്പോൾ ആറായിരത്തിൽ താഴെ മാത്രമാണ് എത്തുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരാൻ വെറ്ററിനറി ഡോക്ടറുടെ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിയന്ത്രിക്കുന്ന തരത്തിൽ ആന്ധ്രപ്രദേശിൽ ഉത്തരവിറക്കിയതായും വ്യാപാരികൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ ബീഫ് കയറ്റുമതി കമ്പനികളുടെ സമ്മർദമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ പരാതി. നിലവിലെ സാഹചര്യത്തിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനാലാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏകദേശം 650 ഇറച്ചിക്കടകളിൽ നിലവിൽ 300 ഓളം കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളെ ഗോസംരക്ഷണത്തിന്റെ പേരിൽ ഗോശാലകളിലേക്ക് മാറ്റുകയും പിന്നീട് കയറ്റുമതി കമ്പനികളിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം.

നിലവിൽ കോഴിക്കോട് ജില്ലയിൽ ഒരു കിലോ ബീഫിന് 400 മുതൽ 440 രൂപ വരെയാണ് വില. ക്ഷാമം കൂടുതൽ രൂക്ഷമായാൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, സംസ്ഥാനത്തെ നാല് ജില്ലകളിൽ ജൂൺ 12 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

മെമ്മറി കാർഡ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി.

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത്.

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് കേസ് വരുന്നതിൽ അതിജീവിതയും അവരുടെ അഭിഭാഷകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേരത്തെ മറ്റൊരു ജഡ്ജിയും ഈ ഹർജി കേൾക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.

ജഡ്ജി തന്റെ പിന്മാറ്റത്തിന് ഔദ്യോഗികമായി   കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അദ്ദേഹം മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന കാലയളവിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇതാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് പ്രധാന കാരണമെന്നാണ് സൂചന.

സ്ത്രീസുരക്ഷയ്ക്ക് ‘സിങ്കപ്പെൺ’ സേന; ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0


സ്ത്രീകളും കുട്ടികളും സുരക്ഷിതമായി ജീവിക്കാനാകുന്ന സാഹചര്യം ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയുടെ പങ്ക് കൂടുതലാണെന്നും, അതിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലഹരിവ്യാപനം പൂർണ്ണമായും ഇല്ലാതാക്കുക സർക്കാർ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി വനിതാ സുരക്ഷയ്ക്കായി 354 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 2,500 പേരെ കൂടി ടാസ്ക് ഫോഴ്സിലേക്ക് നിയമിക്കുമെന്നും സർക്കാർ അറിയിച്ചു. പരാതികളിൽ അതിവേഗ നടപടി സ്വീകരിക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

ചെന്നൈയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 12 പ്രത്യേക വനിതാ പട്രോൾ സംഘങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:
Tamil Nadu Chief Minister Vijay has announced India’s first drone-based patrolling system as part of the ‘Singappen Task Force’ aimed at enhancing women’s safety. The initiative includes deploying 12 women patrol units in Chennai and strengthening anti-crime measures with advanced surveillance technology.

ശബരിമല സ്വർണക്കവർച്ച കേസ്: ശാസ്ത്രീയ പരിശോധനയിൽ നിർണായക കണ്ടെത്തൽ; ‘സ്വർണം പൂശിയത് കുറഞ്ഞ അളവിൽ മാത്രം’

0


ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. കട്ടിളപ്പാളികളിലും ദ്വാരപാലക പാളികളിലും നിന്ന് സ്വർണം വേർതിരിച്ച ശേഷം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് വീണ്ടും സ്വർണം പൂശി സ്ഥാപിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിലൂടെ ഭൂരിഭാഗം സ്വർണവും നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) നിഗമനത്തിലെത്തി.

2019ൽ സ്വർണം വേർതിരിച്ചെടുത്ത ശേഷം പാളികൾ വീണ്ടും കുറഞ്ഞ അളവിൽ മാത്രം സ്വർണം പൂശി സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അയോഡൈഡ് പ്രക്രിയ ഉൾപ്പെടെ ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. 2025ൽ നടത്തിയ പരിശോധനയിൽ എല്ലാ പാളികളിലും സ്വർണം പൂർണ്ണമായി പുനസ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.

ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയ്ക്കായി ദ്വാരപാലക ശിൽപ്പപാളിയും കട്ടിളപ്പാളിയും ഉൾപ്പെടെ എട്ട് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം നടന്ന അത്യാധുനിക ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നത്. 2025ൽ പൂശിയ സ്വർണത്തിന്റെ അളവ് കൂടുതൽ വിശദമായി പരിശോധിക്കുമെന്നും SIT അറിയിച്ചു.

English Summary:
Scientific tests in the Sabarimala gold theft case reveal that only a minimal amount of gold was reapplied to the dismantled temple panels after extraction. The SIT suspects that a major portion of the gold was allegedly siphoned off. Further advanced analysis of the remaining gold coating is underway following High Court directions.

മലമ്പുഴ ഡാമിൽ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

0


പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായ ഷെമിലിന്റെ മൃതദേഹമാണ് ഫയർഫോഴ്‌സിന്റെ സ്കൂബാ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

മലമ്പുഴ ഡാമിന്റെ നിരോധിത മേഖലയായ കടുവാച്ചാലിൽ ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷെമിൽ. നീന്തുന്നതിനിടെ തിരികെ കരയിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

തുടർന്ന് ഫയർഫോഴ്‌സ് സംഘം രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചെളിയും കുഴികളും നിറഞ്ഞ പ്രദേശമായതിനാൽ ഈ മേഖലയിൽ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതായി ഫയർഫോഴ്‌സ് വ്യക്തമാക്കി. അപകടകരമായ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.


🔗 Slug:


പ്രസവശേഷം രാജസ്ഥാനിൽ 5 സ്ത്രീകൾക്ക് വൃക്ക തകരാർ; സർക്കാർ അന്വേഷണം

0

രാജസ്ഥാനിലെ ബിക്കാനീറിലെ പിബിഎം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ വൃക്ക തകരാർ സംഭവിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസവത്തിനു ശേഷം 10–15 ദിവസത്തിനുള്ളിലാണ് ഇവർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അഞ്ച് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും, എല്ലാവരെയും ഐസിയുവിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ചികിത്സ നൽകുകയാണെന്നും റിപ്പോർട്ടുണ്ട്. സിസേറിയനും സാധാരണ പ്രസവവും നടത്തിയ സ്ത്രീകൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.

മൂത്ര തടസ്സം, അണുബാധ, പ്ലേറ്റ്‌ലെറ്റ് കുറവ് തുടങ്ങിയ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ചികിത്സ സംബന്ധിച്ച വിവരങ്ങൾ കുടുംബങ്ങൾക്ക് ശരിയായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും യഥാർത്ഥ കാരണം കണ്ടെത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

രക്ഷാപ്രവർത്തനക്കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ ഭീഷണിയുമായി കെഎസ്‌യു

ആലപ്പുഴ: രക്ഷാപ്രവർത്തനക്കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭീഷണിയുമായി രംഗത്തുവന്നത്.

“സഹപ്രവർത്തകരുടെ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്, കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരാവും”.രക്ഷാപ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.

പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വർഗീസാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
ജാമ്യം താൽക്കാലികം…!

അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജാമ്യം താൽക്കാലികം…!

സഹപ്രവർത്തകരുടെ ശരീരത്തിൽ നിന്നും വീണ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്…!ആ കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരാവും…!

രക്ഷാ പ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരും…!

~അലോഷ്യസ് സേവ്യർ

ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകി നടി അൻസിബ

കൊച്ചി: ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകി നടി അൻസിബ.ടിനി ടോം തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തിയെന്ന അൻസിബയുടെ പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി വിശദമായ മൊഴി നൽകിയത്.

ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയാണ്. ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ പറഞ്ഞു. സർക്കാരിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ടെന്നും അൻസിബ പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നതെന്നും നടി വ്യക്തമാക്കി.

അതേസമയം, അമ്മ ഭരണ സമിതിക്ക് മുന്നിൽ മൊഴി കൊടുക്കാൻ താൻ തയ്യാറല്ലെന്നും അൻസിബ അറിയിച്ചു. വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നാണ് അൻസിബയുടെ പ്രതികരണം.

സിങ്കപ്പെൺപ്പടൈ ഫോഴ്‌സിനെ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി തമിഴനാട്ടിൽ സിങ്കപ്പെൺപ്പടൈ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫോഴ്‌സിനെ നാടിന് സമർപ്പിച്ചു. പ്രത്യേക വാഹനങ്ങളും സേനയുടെ ഹോളോഗ്രാമും മുഖ്യമന്തി പുറത്തിറക്കി.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് സിങ്കപ്പെൺപ്പടൈ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയ മാനസിക വിഷമമുണ്ടാക്കുന്നു. അതിക്രമത്തിന് കാരണം ലഹരി വസ്തുക്കൾ. ലഹരിയുടെ വേരറുക്കണം. ഓരോ വ്യക്തിയും സ്ത്രീ സുരക്ഷയ്ക്കായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പൊലീസ് സേനയാണിത്.

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് ഈ പ്രത്യേക സേനയ്ക്ക് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ സി. ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം. സൈബർ ക്രൈം വിഭാഗം, സോഷ്യൽ മീഡിയ സെൽ, ഇന്റലിജൻസ് വിംഗ്, തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ബറ്റാലിയനുകൾ എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് ഈ ഫോഴ്‌സിലേക്ക് നിയോഗിച്ചിരിക്കുന്നത്. 18 സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വലിയൊരു നിര തന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.

സംസ്ഥാനത്തുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും ദ്രുതപ്രതികരണശേഷിയുമുള്ള ഒരു പോലീസ് സംവിധാനമാണ് ഈ സേന ലക്ഷ്യമിടുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ സേനയിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു പ്രതികരണം.

ഷിഗല്ല ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി. കോളിയാടി എയുപി സ്കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധന ഫലം നാളെ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിൽ ആക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും കർശനമായ പരിശോധന നടത്തും. രോഗനിയന്ത്രണത്തിന് എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

443 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിലായി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രി വിട്ട കുട്ടികളും മാർ ബസേലിയോസ് എ യു പി സ്കൂളിലെ മുഴുവൻ കുട്ടികളും നിരീക്ഷണത്തിലാണ്. നിലവിൽ ചികിത്സയിലുള്ള 68 കുട്ടികളിൽ 26 പേരും ബത്തേരി താലൂക്ക് ആശുപത്രിയിലാണ്.

‘രക്ഷാപ്രവർത്തനം’; SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തിൽ SITക്ക് തിരിച്ചടി മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം ലഭിച്ചു. അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി.ജാമ്യ ഉത്തരവിന്റെ പകർപ്പ് 24ന് ലഭിച്ചു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.

എഐ ഇനി സ്വയം പഠിച്ച് സ്വയം മെച്ചപ്പെടുമോ? പുതിയ സാങ്കേതികവിദ്യയെ ചൊല്ലി ആഗോള ചർച്ച

0

വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന കൃത്രിമ ബുദ്ധി (AI) മേഖലയിലെ പുതിയ ആശയമായ ‘റിക്കർസീവ് സെൽഫ്-ഇംപ്രൂവ്‌മെന്റ്’ (RSI) സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ കുറച്ച്, സ്വന്തം കഴിവുകൾ സ്വയം വിലയിരുത്തി മെച്ചപ്പെടുത്താൻ കഴിയുന്ന എഐ സംവിധാനങ്ങളിലേക്കാണ് ഗവേഷണം മുന്നേറുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഒരു എഐ മോഡൽ തന്നെ അടുത്ത തലമുറയിലെ കൂടുതൽ കാര്യക്ഷമമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്ന അവസ്ഥയാണ് RSI എന്ന് വിശേഷിപ്പിക്കുന്നത്. ഇതോടെ സാങ്കേതിക പുരോഗതിയുടെ വേഗം ഗണ്യമായി വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.

എഐ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അവരുടെ ‘Claude’ എഐ മോഡൽ കമ്പനി വികസന പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രോഗ്രാമിംഗ്, കോഡ് തിരുത്തൽ, സാങ്കേതിക പ്രശ്നപരിഹാരം തുടങ്ങിയ മേഖലകളിൽ എഐയുടെ പങ്കാളിത്തം വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

RSI സാങ്കേതികവിദ്യ പ്രായോഗികമാകുകയാണെങ്കിൽ മരുന്ന് ഗവേഷണം, കാലാവസ്ഥാ പഠനം, മെറ്റീരിയൽ സയൻസ്, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടുതൽ വേഗത്തിൽ പരീക്ഷണങ്ങൾ നടത്താനും ഫലങ്ങൾ വിശകലനം ചെയ്യാനുമുള്ള കഴിവ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, എഐയുടെ സ്വയംഭരണ ശേഷി വർധിക്കുന്നതോടെ സുരക്ഷാ ആശങ്കകളും ഉയരുന്നുണ്ട്. മനുഷ്യരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി എഐ സംവിധാനങ്ങൾ പ്രവർത്തിക്കാനുള്ള സാധ്യത, നിരീക്ഷണ സംവിധാനങ്ങളുടെ പരിമിതികൾ, വൻതോതിലുള്ള കമ്പ്യൂട്ടിംഗ് ശേഷിയുടെയും ഊർജ ഉപഭോഗത്തിന്റെയും ആവശ്യകത എന്നിവ പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉൾപ്പെടെയുള്ള എഐ ഗവേഷണ സ്ഥാപനങ്ങൾ സുരക്ഷയും നിയന്ത്രണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയെക്കാൾ അതിന്റെ ഉത്തരവാദിത്തപരമായ ഉപയോഗവും നിയന്ത്രണവുമാണ് ഭാവിയെ നിർണയിക്കുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തടവുപുള്ളികൾ കൂടുന്നു; കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ ജയിലുകളിലെ സൗകര്യങ്ങളുടെ പരിമിതിയും തടവുകാരുടെ എണ്ണക്കൂടുതലും കണക്കിലെടുത്താണ് പുതിയൊരു സെൻട്രൽ ജയിൽ എന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

കേരളത്തിലെ നിലവിലുള്ള സെൻട്രൽ ജയിലുകളിലും മറ്റ് ഉപജയിലുകളിലും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ തടവുകാർ ഇപ്പോൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തടവുകാരുടെ എണ്ണം കൂടിയതോടെ ജയിലുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്തേവാസികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയൊരു സെൻട്രൽ ജയിൽ അനിവാര്യമായി മാറിയിരിക്കുന്നു. ജയിൽ പരിഷ്കരണങ്ങളുടെയും തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെയും ഭാഗമായി ഈ വിഷയം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

നിലവിൽ തിരുവനന്തപുരം (പൂജപ്പുര), തൃശൂർ (വിയ്യൂർ), കണ്ണൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ വിയ്യൂരിൽ ഒരു അതിസുരക്ഷാ ജയിലും  നിലവിലുണ്ട്. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

‘രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ’; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി പി. ജയരാജൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേസമയം നവോത്ഥാന സമിതിയുടെ അധ്യക്ഷനായി തുടരുമ്പോൾ മകൻ സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷമാണുള്ളതെന്നും, നിലവിൽ എസ്എൻഡിപി നേതൃത്വത്തിലുള്ളവർ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

ഇതിനിടെ, തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തൽ റിപ്പോർട്ടിലും വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച പരാമർശങ്ങളുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്നത് പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തലെന്നാണ് റിപ്പോർട്ട്.

മേജർ രവിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് പിണറായി വിജയൻ; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബിജെപി നേതാവ് മേജർ രവി നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ അപലപനീയമാണെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വിവരങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തതിനെ പ്രശംസിക്കുകയും, മുൻപ് നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ എത്തിയ സാഹചര്യത്തെ വിമർശിക്കുകയും ചെയ്തായിരുന്നു മേജർ രവിയുടെ പ്രതികരണം.

രണ്ട് മുഖ്യമന്ത്രിമാരുടെ സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് മേജർ രവി അഭിപ്രായപ്പെട്ടിരുന്നു. ഇന്നസെന്റിന്റെ നിര്യാണസമയത്ത് വലിയ വാഹനവ്യൂഹത്തോടെയും സുരക്ഷാസംവിധാനങ്ങളോടെയും മുൻ മുഖ്യമന്ത്രി എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “കാരണഭൂതൻ” എന്ന പാട്ടും പാടിച്ച് താനാണ് വലിയവനെന്ന ചിന്തയോടെ നടക്കുന്ന മുൻ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന തരത്തിലുമായിരുന്നു മേജർ രവിയുടെ പരാമർശം.

അതേസമയം, സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിൽ വി.ഡി. സതീശൻ ലളിതമായി എത്തി പങ്കെടുത്തത് മാതൃകാപരമായ നടപടിയാണെന്നും മേജർ രവി പറഞ്ഞിരുന്നു. ചടങ്ങിനിടെ ഷാൾ അണിയിക്കാനുള്ള ശ്രമം തടഞ്ഞതും, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ തിരക്ക് നിയന്ത്രിക്കാൻ ഇടപെട്ടതും വി.ഡി. സതീശന്റെ നല്ല പൊതുപ്രവർത്തന ശൈലിയുടെ ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് മേജർ രവി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ രംഗത്തെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.