തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിക്കുത്തേറ്റ് ഒരാൾക്ക് പരിക്ക്. പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വെച്ച് നടന്ന സംഘർഷത്തിനിടെയാണ് വിദ്യാർഥിക്ക് കുത്തേറ്റത്. ഇന്നലെ വൈകുന്നേരവും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചെന്നവണ്ണമാണ് ഇന്ന് രാവിലെ വീണ്ടും പ്രശ്നമുണ്ടാകുന്നതും സംഭവം കത്തിക്കുത്തിൽ കലാശിച്ചതും.
കുത്തേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സ്ഥലത്ത് നിന്നും വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുത്തേറ്റ വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട വിദ്യാർഥികളെ പോലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതേ വിദ്യാർഥികൾ തമ്മിലാണ് ഇന്ന് വീണ്ടും സംഘർഷമുണ്ടായതെന്നാണ് വിവരം. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷങ്ങൾ പതിവാണെന്നാണ് പോലീസ് പറയുന്നത്.
ന്യൂഡൽഹി: വാഹനനികുതി വെട്ടിപ്പിനായി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ പേരുകളിൽ രാജ്യത്തേക്ക് കടത്തുന്നുവെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ കസ്റ്റംസ് റെയ്ഡ് നടക്കുകയാണ്. കേരളത്തിൽ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു. നടന്മാരായ പൃഥിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഓപ്പറേഷൻ നുംകൂർ എന്ന പേരിലാണ് പരിശോധന.

ലക്നൗ: അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് രേഖകളിൽ നിന്നും പൊതു നോട്ടീസുകളിൽ നിന്നും എല്ലാ ജാതി പരാമർശങ്ങളും ഉടൻ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്കും ഉത്തർപ്രദേശിൽ നിരോധനം ഏർപ്പെടുത്തി. ജാതി രാഷ്ട്രീയ റാലികൾ നിരോധിച്ചുകൊണ്ട്, അത് ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരം റാലികൾ വിലക്കിക്കൊണ്ട് യുപി സർക്കാർ ഉത്തരവിറക്കിയതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. മദ്യക്കടത്ത് കേസിൽ തനിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന മദ്യക്കടത്തുകാരന്റെ ഹർജിയിലാണ് കോടതി ജാതി വിവേചനം സംബന്ധിയായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ജാതി ആസ്പദമായ സ്റ്റിക്കറുകൾ, വാക്കുകൾ എന്നിവ വാഹനങ്ങൾ ഒട്ടിക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത്തരത്തിലുള്ള സ്റ്റിക്കർ ഒട്ടിക്കുന്ന വാഹനങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴയിടാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.
പ്രത്യേക ജാതി മേഖലയെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള വലിയ ഹോർഡിംഗുകളും ഉടനടി നീക്കാനും സംസ്ഥാന സർക്കാർ വിശദമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ജാത്യാധിഷ്ടിത പ്രചാരണങ്ങൾക്കും വിലക്ക് ബാധകമാണ്. 2023 ഏപ്രിലിൽ അനധികൃതമായ മദ്യം കടത്തിയതിന് അറസ്റ്റിലായ ആളുടെ കേസ് ഫയലിലിൽ ജാതി പേരുകൾ വിശദമാക്കിയതിനെതിരെയായിരുന്നു കോടതി നിർദ്ദേശങ്ങൾ. ഈ കേസ് കോടതി തള്ളുകയും ചെയ്തിരുന്നു. പരാതിക്കാരനെതിരായ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 5000 വർഷമായി മനസ്സിൽ പതിഞ്ഞുകിടക്കുന്ന ജാതി വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. വസ്ത്രം, വസ്ത്രധാരണം, പ്രതീകാത്മക അടയാളങ്ങൾ എന്നിവയിലൂടെയുള്ള ജാതി പ്രദർശനത്തിൽ നിന്ന് ഉണ്ടാകുന്ന ജാതി വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യും? ഒരാളെ കാണുമ്പോൾ അവരുടെ പേരിന് മുമ്പ് ‘ജാതി’ ചോദിക്കുന്നത് ഉൾപ്പെടുന്ന ജാതി വിവേചനത്തിന്റെ മാനസികാവസ്ഥ അവസാനിപ്പിക്കാൻ എന്തുചെയ്യും?” അദ്ദേഹം ചോദിച്ചു.
മുംബൈ: സിനിമ ഷൂട്ടിങ്ങിനിടെ നടൻ സൽമാൻ ഖാന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. ‘ബാറ്റിൽ ഓഫ് ഗാൽവാൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ലഡാക്കിലെ അതികഠിന സാഹചര്യമാണ് പ്രശ്നമായത്. ചിത്രത്തിന്‍റെ ലഡാക്ക് ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിക്കുമ്പോഴാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലഡാക്കിലെ കടുത്ത കാലാവസ്ഥയും കഠിനമായ ചിത്രീകരണ സാഹചര്യങ്ങളുമാണ് പ്രശ്നമായതെന്നാണ് പുറത്ത് വരുന്ന വിവരം. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സൽമാൻ ഖാനും സംഘവും ലഡാക്കിലെ 10ഡിഗ്രി താഴെയുളള കാലാവസ്ഥയിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്.
ഓക്സിജന്‍റെ കുറഞ്ഞ അളവും ഷൂട്ടിങ്ങിനിടെ പറ്റിയ ശാരീരീക പരിക്കുകളും സൽമാനെ ബാധിച്ചു. ആക്ഷനും നാടകീയ രംഗങ്ങളും ഉൾപ്പെടെ 45 ദിവസങ്ങളിലായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നീണ്ടുനിന്നത്. ഇതിൽ 15 ദിവസവും സൽമാൻ ഷൂട്ടിങ് ലോക്കേഷനിൽ ഉണ്ടായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മുംബൈയിലെക്ക് മടങ്ങിയത്.
മുംബൈയിൽ തിരിച്ചെത്തിയ നടൻ ഇപ്പോൾ വിശ്രമത്തിലും ചികിത്സയിലുമാണുളളത്. പരിക്കിനെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ലെ ഇന്ത്യൻ -ചൈനീസ് ഏറ്റുമുട്ടലാണ് ചിത്രത്തിന്‍റ പ്രമേയം. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
അടുത്തയാഴ്ച മുംബൈയിൽ ആരംഭിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ, തീവ്രമായ വൈകാരിക രംഗങ്ങൾക്കും വേഗതയേറിയ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ ലഖിയ സംവിധാനം ചെയ്ത ഈ ചിത്രം, 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർത്ഥ സംഘർഷത്തെ പുനരവലോകനം ചെയ്യുന്നു.
എയിംസ് ആലപ്പുഴയിൽ തന്നെ വരുമെന്ന് കലുങ്ക് സൗഹൃദ സംവാദ വേദിയിലും ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എയിംസ് ആലപ്പുഴയിൽ വേണം എന്ന് പറയുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കി ഇല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കും. 2016 മുതൽ കേരളത്തിന് എയിംസ് വേണമെന്ന് സഭയിലടക്കം പലതവണ ആവശ്യപ്പെട്ടതാണ്. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പുനൽകിയതുമാണ്.
14 ജില്ലകൾ എടുത്താൽ ഇടുക്കിയെക്കാൾ പിന്നിലാണ് ആലപ്പുഴ. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മേയർ എം.കെ വർഗീനിനെയും വർഗീസ് കണ്ടംകുളത്തിയും നടത്തുന്ന ഭരണം ഒഴിവാക്കിയിൽ തൃശ്ശൂർ നഗരത്തിൽ വികസനം എങ്ങനെ വരും എന്ന് കാട്ടിത്തരുമെന്ന് തൃശ്ശൂർ കോർപ്പറേഷൻ കലുങ്കുവേദിയിൽ സുരേഷ് ഗോപി വെല്ലുവിളിച്ചു. ഇത്തവണ ബിജെപി ഭരണം ഉണ്ടായാൽ കൂടുതൽ വികസനങ്ങൾ കൊണ്ടു വരാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കൊച്ചി: തനിക്കെതിരെ സൈബറിടത്ത് വ്യാജ പ്രചാരങ്ങൾ നടത്തുവെന്ന് പറഞ്ഞ് സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പരാതിയിൽ ഇന്നലെ എറണാകുളം റൂറൽ സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ എൻ ഉണ്ണകൃഷ്ണൻ ആവർത്തിച്ചു. കേസിലെ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണൻ ഒളിവിലാണ്.
പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. അതിൽ അഭിമാനം ഉണ്ടെന്ന് കെ ജെ ഷൈൻ പറഞ്ഞു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. കോൺഗ്രസ് സംസ്കാരം നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവരായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. നെഹ്‌റുവിന്റെ മകൾക്ക് അയച്ച കത്തിൽ സംസ്കാരം എന്തെന്ന് പറയുന്നുണ്ട്.
അത് എല്ലാവരും വായിക്കണം. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും കെ ജെ ഷൈൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്തു വരുമെന്ന നിലപാടിലാണ് കെ ജെ ഷൈൻ. കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും കെ ജെ ഷൈൻ തള്ളി.
അപസർപ്പക കഥയ്ക്ക് പിന്നിൽ സിപിഐഎമ്മിലെ വിഭാഗീയത എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ പാർട്ടി ഒറ്റക്കെട്ട് എന്ന നിലപാടിലാണ് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ. മുൻ മന്ത്രി എസ് ശർമ്മയുടെ പേര് വലിച്ചിടുന്നതിനോടും വിയോജിപ്പുണ്ടെന്നും മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവാണെന്നും കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
അപവാദപ്രചരണം നടത്തിയ കെഎം ഷാജഹാനെതിരെ ശക്തമായ നടപടി വേണമെന്ന നിലപടിലാണ് എംഎൽഎ പി വി ശ്രീനിജൻ. മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജപ്രചരണത്തിനെതിരെ നൽകിയ പരാതിയിൽ വൈപ്പിൻ എംഎൽഎ കെ ഉണ്ണികൃഷ്ണന്റെ മൊഴി മുനമ്പം ഡിവൈഎസ്പി രേഖപ്പെടുത്തി.
കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിന്റെ ഉറവിടം പറവൂരിൽ നിന്നാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം അറിഞ്ഞത്. പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നത്. സോഷ്യൽ മീഡിയയിൽ പിന്നീട് വ്യാപകമായ ആക്രമണം നേരിട്ടു. കെ എം ഷാജഹാൻ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലിൽ അവതരിപ്പിച്ചു. തന്റെ പേര് വെച്ച് പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചു.തന്റെ നിരപരാധിത്വം അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷവും സൈബർ ആക്രമണം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുയോ തയ്യാറായിട്ടില്ല. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം കാലം സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിന്റെ പിന്തുടർച്ചയാണെന്ന് കരുതേണ്ടിവരും. ഇത് സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും സർക്കാറിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെ ഉണ്ണികൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.
അതേസമയം തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് അപമാനിക്കാനുള്ള ശ്രമം നടക്കുന്നതായും ഷൈൻ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രാഷ്ട്രീയമായും വ്യക്തിപരമായും തന്നെ തകർക്കാൻ ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈൻ ടീച്ചർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നിരത്തി ഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകുമെന്നും അവർ കുറിച്ചു. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നും കെ ജെ ഷൈൻ പറഞ്ഞിരുന്നു.
എന്നെക്കുറിച്ചും എന്‍റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്.
രാഷ്ട്രീയവും വ്യക്തിപരവുമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചരണം നടക്കുന്നതെന്ന് കെ ജെ ഷൈൻ പറഞ്ഞു. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുതെന്നും ഇത്തരം പ്രതിസന്ധികൾ ഒന്നിച്ച് നേരിടാമെന്നും അവർ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ലഹരി ഉപയോഗിച്ച് ഹോട്ടലിൽ എത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത രണ്ട് പേരെ പോലീസ് പിടികൂടി. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു പിതാവും ഇയാളുടെ സുഹൃത്തും ഹോട്ടലിൽ എത്തിയത്. തുടർന്ന് ഇവർ ബഹളം ഉണ്ടാക്കുകയും ഹോട്ടലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകളും നാട്ടുകാരും ചേർന്ന് ഇരുവരെയും കയ്യേറ്റം ചെയ്യുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.
ഹോട്ടലിൽ വെച്ച് കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നായിരുന്നു കുട്ടികളുടെ പിതാവിന്റെ സുഹൃത്തിനെ ആളുകൾ കൈകാര്യം ചെയ്തത്. കുട്ടികളോട് മോശമായി പെരുമാറിയ പിതാവിന്റെ സുഹൃത്തിനെതിരെ പോലീസ് പോക്സോ കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതികളെ നാട്ടുകാർ കൈകാര്യം ചെയ്തു. ഇതിൽ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

അബുദാബി: അബുദാബിയിൽ ഒമാനെതിരെ നടന്ന 2025 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിനിടെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് തലയ്ക്ക് പരിക്ക്. ഒമാന്റെ ചേസിംഗിന്റെ 15-ാം ഓവറിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പട്ടേൽ പരിക്കേറ്റ് ഗ്രൗണ്ട് വിട്ടുപോയി. 15-ാം ഓവറിന്റെ ആദ്യ പന്തിൽ ഹമ്മദ് മിർസ തന്റെ ഷോട്ട് തെറ്റിച്ച് അക്സറിന്റെ ദിശയിലേക്ക് അടിച്ചതിനെ തുടർന്ന് പന്ത് പിടിക്കാനുള്ള ശ്രമത്തിൽ തലയിടിച്ച് താരം നിലത്തു വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ഉടൻ തന്നെ വൈദ്യസഹായം തേടിയ അക്ഷർ, പിന്നീട് മൈതാനത്തേക്ക് ഇറങ്ങിയില്ല. മത്സരത്തിൽ ഒരു ഓവർ മാത്രം പന്തെറിഞ്ഞ താരം നാല് റൺസ് മാത്രമാണ് വഴങ്ങിയത്. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരെ നിർണായക രണ്ടാം മത്സരത്തിന് ഒരുങ്ങാനിരിക്കെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ഏറ്റത്.
അതേസമയം, ബാറ്റിംഗിൽ അഞ്ചാം നമ്പറിൽ ഇറങ്ങിയ അക്ഷർ, 13 പന്തിൽ നിന്ന് 26 റൺസ് നേടിയിരുന്നു. മധ്യനിരയിൽ ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹത്തിെന്റെ പ്രകടനം നിർണായകമായിരുന്നു. മൂന്ന് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെയായിരുന്നു അക്ഷറിന്റെ തകർപ്പൻ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ടീമിലുണ്ടെങ്കിലും സ്പിൻ ഓൾറൗണ്ടറായി അക്ഷർ മാത്രമാണുള്ളത്.
പരിക്ക് കാരണം അക്ഷറിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെ മാത്രം ആശ്രയിക്കേണ്ടി വരും. അതല്ലെങ്കിൽ അധികമായി ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്തിയേക്കും. സ്പിന്നർമാർക്ക് അനുകൂലമായ ദുബായിലെ പിച്ചിൽ അക്ഷറിന്റെ അഭാവം ഇന്ത്യയുടെ സാധ്യതകളെ കാര്യമായി ബാധിക്കുമോ എന്നാണ് ടീമിന്റെ ആശങ്ക. അവശ്യഘട്ടത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അതല്ലെങ്കിൽ അഭിഷേക് ശർമയെപ്പോലെയുള്ള താൽക്കാലിക സ്പിന്നർമാരെ പരീക്ഷിക്കേണ്ടിവരും.
അതേസമയം അക്ഷറിന്റെ പരിക്ക് ഗുരുതരമല്ലെന്നും വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായും ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ടി. ദിലീപ് അറിയിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിന് 48 മണിക്കൂറിൽ താഴെ മാത്രം സമയം ശേഷിക്കെ അക്ഷറിന്റെ ഫിറ്റ്നസ് ടീം മാനേജ്മെന്റിനെ ആശങ്കയിലാക്കുന്നുണ്ട്.
കോട്ടയം: കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ‘അവകാശ സംരക്ഷണ യാത്ര’ നടത്തും.ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ കാസർകോഡ് ജില്ലയിലെ പനത്തടിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉത്ഘാടനം ചെയ്യും.ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.ജാഥ കടന്നു വരുന്ന സ്ഥലങ്ങളിൽ വിവിധ രൂപത അധ്യക്ഷൻമാർ,സമുദായ – സാമൂഹ്യ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,ജസ്റ്റിസ്’ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക,റബ്ബർ,നെല്ല് ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ – ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ,രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും.ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാവില്ല.നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കിൽ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കുവാൻ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു.
ഡയറക്ടർ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാൻസിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,രാജേഷ് ജോൺ,ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ,ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതി അറിയിച്ചു.

തിരുവനന്തപുരം ∙ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിംഗ് ജേർണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യൂ – K) പുതിയ സംസ്ഥാന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിലാണ് പുതുക്കിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പത്ര-ദൃശ്യ-ഓൺലൈൻ മേഖലകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.
സംസ്ഥാന പ്രസിഡന്റായി എ.പി. ജിനൻ (തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി പോളി വടക്കൻ (എറണാകുളം) ചുമതലയേറ്റു. സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം), രാജൻ പൊഴിയൂർ (തിരുവനന്തപുരം), അബുബക്കർ (തിരുവനന്തപുരം) എന്നിവർ സെക്രട്ടറിമാരായും സ്ഥാനമേറ്റു.
വൈസ് പ്രസിഡന്റുമാരായി അനീഷ് ലാലാജി (തിരുവനന്തപുരം), തെക്കൻസ്റ്റാർ ബാദുഷ (തിരുവനന്തപുരം), മൊഹ് മൂബ (തൃശൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ട്രഷററായി ശ്രീലക്ഷ്മി ശരൺ (തിരുവനന്തപുരം) സേവനമനുഷ്ഠിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
പുതിയ ഭാരവാഹികളോടൊപ്പം ശക്തമായ സംഘാടന ഘടന ഉറപ്പാക്കുന്നതിന് 12 പേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഇവർ: ഷീബാ സൂര്യ, പി.എം. ഷാജി, ബൈസി, അനിൽ രാഘവൻ, സുനിൽദത്ത് സുകുമാരൻ, വിപിൻ (മലപ്പുറം), മനു വിന്സെൻ്റ് (കോട്ടയം), സജി (കൊല്ലം), ഇൻഷാദ് (കൊല്ലം), സജാത് സഹീർ (തിരുവനന്തപുരം), സരിജ സ്റ്റീഫൻസൺ, സജീവ് ഗോപാലൻ.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുക. തൊഴിൽ സുരക്ഷ, സാമൂഹിക ക്ഷേമം, നവ മാധ്യമ പരിശീലനങ്ങൾ, സാംസ്‌കാരിക-സാമൂഹിക ഇടപെടലുകൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സംഘടനയുടെ പുതിയ നേതൃത്വസംഘം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും, പ്രവർത്തകരുടെ ആവശ്യങ്ങൾ നേരിട്ട് വിലയിരുത്താനായി ജില്ലാതല യോഗങ്ങൾ ക്രമീകരിക്കുമെന്നും അറിയിച്ചു.
തിരുവനന്തപുരം പേട്ട റെയിൽവേസ്റ്റേഷന് സമീപമുള്ള യംഗ്സ്റ്റേഴ്സ് ക്ളബ് ഹാളിലായിരുന്നു സ്പെഷ്യൽ ജനറൽ ബോഡി യോഗം. രാവിലെ 10 മുതൽ നടന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ എ.അബൂബക്കർ സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീലക്ഷ്മി ശരൺ.(വനിതാ കൺവീനർ) പോളി വടക്കൻ(എക്സി.അംഗം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷീബാ സൂര്യ റിപ്പോർട്ട് അവതരിപ്പിച്ചു.
10000 രൂപയുടെ പരസ്പര സഹായ പദ്ധതി പ്രഖ്യാപനവും കൂടുതൽ അംഗങ്ങളെ ചേർക്കുന്ന മെമ്പർഷിപ്പ് കാംപയിനും ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ഒക്ടോബർ ആദ്യ വാരം നടക്കും. നിയുക്ത സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി നന്ദി പറഞ്ഞു.