‘ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്’; എയിംസ് ആലപ്പുഴയിൽ തന്നെ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

0

എയിംസ് ആലപ്പുഴയിൽ തന്നെ വരുമെന്ന് കലുങ്ക് സൗഹൃദ സംവാദ വേദിയിലും ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയ്ക്ക് വികസനത്തിന്റെ യോഗ്യത നേടി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എയിംസ് ആലപ്പുഴയിൽ വേണം എന്ന് പറയുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കി ഇല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കും. 2016 മുതൽ കേരളത്തിന് എയിംസ് വേണമെന്ന് സഭയിലടക്കം പലതവണ ആവശ്യപ്പെട്ടതാണ്. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പുനൽകിയതുമാണ്.

14 ജില്ലകൾ എടുത്താൽ ഇടുക്കിയെക്കാൾ പിന്നിലാണ് ആലപ്പുഴ. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മേയർ എം.കെ വർഗീനിനെയും വർഗീസ് കണ്ടംകുളത്തിയും നടത്തുന്ന ഭരണം ഒഴിവാക്കിയിൽ തൃശ്ശൂർ നഗരത്തിൽ വികസനം എങ്ങനെ വരും എന്ന് കാട്ടിത്തരുമെന്ന് തൃശ്ശൂർ കോർപ്പറേഷൻ കലുങ്കുവേദിയിൽ സുരേഷ് ഗോപി വെല്ലുവിളിച്ചു. ഇത്തവണ ബിജെപി ഭരണം ഉണ്ടായാൽ കൂടുതൽ വികസനങ്ങൾ കൊണ്ടു വരാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here