മാധ്യമപ്രവർത്തകരുടെ രാജ്യത്തെ ഏറ്റവും വലിയ സംഘടന; ഐഎഫ്ഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മീഡിയ മലയാളം കൊച്ചി ബ്വൂറോ ചീഫ് പോളി വടക്കൻ

0

തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിംഗ് ജേർണലിസ്റ്റ് (ഐ.എഫ്‌.ഡബ്ല്യൂ – K) പുതിയ സംസ്ഥാന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിലാണ് പുതുക്കിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പത്ര-ദൃശ്യ-ഓൺലൈൻ മേഖലകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

സംസ്ഥാന പ്രസിഡന്റായി എ.പി. ജിനൻ (തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി പോളി വടക്കൻ (എറണാകുളം) ചുമതലയേറ്റു. സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം), രാജൻ പൊഴിയൂർ (തിരുവനന്തപുരം), അബുബക്കർ (തിരുവനന്തപുരം) എന്നിവർ സെക്രട്ടറിമാരായും സ്ഥാനമേറ്റു.

വൈസ് പ്രസിഡന്റുമാരായി അനീഷ് ലാലാജി (തിരുവനന്തപുരം), തെക്കൻസ്റ്റാർ ബാദുഷ (തിരുവനന്തപുരം), മൊഹ് മൂബ (തൃശൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ട്രഷററായി ശ്രീലക്ഷ്മി ശരൺ (തിരുവനന്തപുരം) സേവനമനുഷ്ഠിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

പുതിയ ഭാരവാഹികളോടൊപ്പം ശക്തമായ സംഘാടന ഘടന ഉറപ്പാക്കുന്നതിന് 12 പേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഇവർ: ഷീബാ സൂര്യ, പി.എം. ഷാജി, ബൈസി, അനിൽ രാഘവൻ, സുനിൽദത്ത് സുകുമാരൻ, വിപിൻ (മലപ്പുറം), മനു വിന്സെൻ്റ് (കോട്ടയം), സജി (കൊല്ലം), ഇൻഷാദ് (കൊല്ലം), സജാത് സഹീർ (തിരുവനന്തപുരം), സരിജ സ്റ്റീഫൻസൺ, സജീവ് ഗോപാലൻ.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുക. തൊഴിൽ സുരക്ഷ, സാമൂഹിക ക്ഷേമം, നവ മാധ്യമ പരിശീലനങ്ങൾ, സാംസ്‌കാരിക-സാമൂഹിക ഇടപെടലുകൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സംഘടനയുടെ പുതിയ നേതൃത്വസംഘം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും, പ്രവർത്തകരുടെ ആവശ്യങ്ങൾ നേരിട്ട് വിലയിരുത്താനായി ജില്ലാതല യോഗങ്ങൾ ക്രമീകരിക്കുമെന്നും അറിയിച്ചു.

തിരുവനന്തപുരം പേട്ട റെയിൽവേസ്റ്റേഷന് സമീപമുള്ള യംഗ്സ്റ്റേഴ്സ് ക്ളബ് ഹാളിലായിരുന്നു സ്പെഷ്യൽ ജനറൽ ബോഡി യോഗം. രാവിലെ 10 മുതൽ നടന്ന യോഗത്തിൽ  സംസ്ഥാന ട്രഷറർ  എ.അബൂബക്കർ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിച്ചു.  ശ്രീലക്ഷ്മി ശരൺ.(വനിതാ കൺവീനർ) പോളി വടക്കൻ(എക്സി.അംഗം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷീബാ സൂര്യ റിപ്പോർട്ട് അവതരിപ്പിച്ചു.

10000 രൂപയുടെ പരസ്പര സഹായ പദ്ധതി പ്രഖ്യാപനവും കൂടുതൽ അംഗങ്ങളെ ചേർക്കുന്ന മെമ്പർഷിപ്പ് കാംപയിനും ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ഒക്ടോബർ ആദ്യ വാരം നടക്കും. നിയുക്ത സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി നന്ദി പറഞ്ഞു.

‘അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചു; കേരളത്തിലെ വിശ്വാസികളോട് മറുപടി പറയണം’; വിഡി സതീശന്‍

0

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. ഹൈക്കോടതി അറിയാതെ സര്‍ക്കാരിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിരിക്കുന്നത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. അയ്യപ്പ സംഗമം നടത്തുന്നതിന് മുന്‍പ് ഈ സ്വര്‍ണം എവിടെ പോയി എന്ന് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ അയ്യപ്പ ഭക്തരോടും കേരളത്തിലെ വിശ്വാസികളോടും പറയേണ്ട ബാധ്യതയുണ്ട്. അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമവുമായി വന്നിരിക്കുന്നതെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് പോക്ക് – അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒന്ന് നിങ്ങള്‍ സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന ആചാര ലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ തയാറുണ്ടോ?, രണ്ട്, ഇതുമായി ബന്ധപ്പെട്ട് അന്നെടുത്ത കേസുകള്‍ പിന്‍വലിക്കുമോ?, മൂന്ന്, പത്ത് കൊല്ലം തീരാന്‍ പോവുകയാണ്. ഭരിച്ച് ഭരണത്തിന്റെ സായാഹ്നത്തിലെത്തിയപ്പോഴാണ് ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ വേണം എന്ന തോന്നല്‍ ഉണ്ടായിരിക്കുന്നത്. 9 കൊല്ലമായി ശബരിമലയില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താത്ത സര്‍ക്കാര്‍ പത്താമത്തെ കൊല്ലം, തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാസ്റ്റര്‍ പ്ലാനുമായിറങ്ങിയത് ജനങ്ങളെ കബളിപ്പിക്കാനല്ലേ? ഈ മൂന്ന് ചോദ്യത്തിനും ഉത്തരം വേണം.

അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡുകളില്‍ പിണറായി വിജയനും മന്ത്രി വാസവനും മാത്രമേയുള്ളു. അയ്യപ്പനുമില്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമില്ല. ഈ നാടകം അയ്യപ്പ ഭക്തര്‍ തിരിച്ചറിയും. പഴയ കാര്യങ്ങള്‍ ജനങ്ങള്‍ ഓര്‍മിക്കും. കഴിഞ്ഞ രണ്ട് ദിവസമായി എന്ത് കൊണ്ടു വന്നാലും രണ്ട് മണിക്കൂര്‍ ചര്‍ച്ചയാണ്. അതെന്തിനെ ഭയപ്പെട്ടിട്ടാണ്. എന്ന് ഞങ്ങള്‍ക്കറിയാം – അദ്ദേഹം പറഞ്ഞു.

അതേസമയം, എംഎല്‍എമാരുടെ സമരത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. സഭ പിരിയുന്നതിനാല്‍ സത്യഗ്രഹ സമരം തത്കാലം അവസാനിപ്പിച്ചു. എസ്‌ഐആറില്‍ പ്രമേയം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

0

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്.

ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ മണ്ഡലത്തിലെത്തിച്ച് പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് രാഹുല്‍ സഭാ സമ്മേളനത്തില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.

ഇടത് എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിഡിയോ; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

0

വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ വിഡിയോ ചെയ്തത്. വിഡിയോ വസ്തുതാ വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം നേതാവ് കെ ജെ ഷൈന്റെ പരാതിയില്‍ ഇന്ന് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

ഷാജഹാന്റെ വിവാദ വിഡിയോയ്ക്ക് പിന്നാലെയാണ് കെ ജെ ഷൈനും എംഎല്‍എമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം വ്യാപകമായത്. സൈബര്‍ ആക്രമണത്തിലും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും ശക്തമായ നിയമനടപടികളുമായി ഷൈന്‍ മുന്നോട്ടുപോകുകയാണ്.

ലോട്ടറിക്ക് 40% GST: ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം ചുരുക്കും

0

ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും.

തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്.. ഉദാഹരണത്തിന് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ്. ടിക്കറ്റ് വില 50 രൂപ തന്നെ. ആദ്യ സമ്മാനങ്ങളിലും മാറ്റമില്ല. പക്ഷേ 5000 രൂപയുടെയും, 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറച്ചു.

മുന്‍പ് സുവര്‍ണ കേരളം ടിക്കറ്റില്‍ 21600 പേര്‍ക്ക് 5000 രൂപയും, 32400 പേര്‍ക്ക് 1000 രൂപയും വീതം സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു. ഇതാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങള്‍ 20520 ആയി, 1000 രൂപയുടെ സമ്മാനങ്ങള്‍ 27000 ആയും കുറഞ്ഞു. ആകെ സുവര്‍ണ കേരളത്തില്‍ മാത്രം 6480 ഭാഗ്യശാലികളുടെ കുറവ് ഉണ്ടാകും.

സമ്മാനത്തുക കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം രൂപയും കുറയും. ടിക്കറ്റ് വില്‍പന നടത്തിയാലും, വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചാലും ഏജന്റിന് കമ്മീഷന്‍ ലഭിക്കും. ആ കമ്മീഷനിലും കുറവ് വരും. സമ്മാനങ്ങള്‍ക്കുള്ള പ്രൈസ് കമ്മീഷന്‍ 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു. 75 പൈസയാണ് ഒരു ടിക്കറ്റിന് വില്‍ക്കുന്നയാള്‍ക്ക് കമ്മീഷന്‍ കുറയുക. 22 ആം തീയതി മുതല്‍ പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വരുമെങ്കിലും ടിക്കറ്റുകളില്‍ ഇത് പ്രതിഫലിക്കുക 26 ആം തീയതി മുതലാകും. ഓണം ബംബറിന് പുതുക്കിയ ജിഎസ്ടി നിരക്ക് ബാധകമാകില്ല.

കലുങ്ക് സംവാദങ്ങള്‍ പാവപ്പെട്ടവരെ പരിഹസിക്കാൻ: സുരേഷ് ഗോപിക്കെതിരെ  മന്ത്രി ആർ. ബിന്ദു

0

തൃശൂര്‍: കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എം.പിയുടെ പരിപാടി അപലപനീയമാണെന്ന് മന്ത്രി ആർ. ബിന്ദു.

തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എം.പിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റുവാങ്ങാനും അനുഭാവപൂര്‍വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എം.പിയാണ് ഇപ്പോള്‍ അദ്ദേഹം.

അവര്‍ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എം.പിക്ക്. ജീവിതപ്രശ്‌നങ്ങളുമായി മുന്നിലെത്തുന്നവര്‍ തന്റെ അടിയാളരാണെന്ന തോന്നല്‍ നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കലുങ്ക് പരിപാടിയില്‍ തന്റെ പ്രശ്‌നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല.

‘താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്’ എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നുവെന്നും മന്ത്രി പറഞ്ഞു.

“നീയെനിക്ക് അനുജൻ” ; റോബോ ശങ്കറിന്റെ വിയോഗത്തിൽ വികാരാധീനനായി കമൽ ഹാസൻ

നടൻ റോബോ ശങ്കറിന്റെ വിയോഗത്തിൽ എക്‌സിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഉലകനായകൻ കമൽഹാസൻ. തമിഴിൽ കൊമേഡിയനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ റോബോ ശങ്കർ കമലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു. താരത്തെ സ്മരിച്ച് കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം 7 ലക്ഷം പേര് വായിച്ചിട്ടുണ്ട്.

“റോബോ ശങ്കർ, റോബോ എന്നത് ചെല്ലപ്പേരാണ്, എന്റെ നിഘണ്ടുവിൽ നീ മനുഷ്യൻ ആണ്, അതുകൊണ്ട് എന്റെ അനുജനുമാണ്. നീയെന്നെ വിട്ട് പോകുകയോ? നീ നിന്റെ ജോലി ചെയ്യാൻ പോയി അതിനാൽ എന്റെ ജോലി നിന്ന് പോയി. നാളെയെ ഞങ്ങൾക്ക് തന്നിട്ട് നീ പോയി അതിനാൽ, നാളെ നമുക്കാണ്” കമൽ ഹാസൻ കുറിച്ചു.

സ്റ്റാൻഡപ്പ് കൊമേഡിയനായും മിമിക്രി ആർട്ടിസ്റ്റായും കരിയർ തുടങ്ങിയ റോബോ ശങ്കർ കമൽ ഹാസന്റെ ശബ്ദം പല വേദികളിലും അനുകരിക്കുമായിരുന്നു. ഉലകനായകനോടുള്ള തന്റെ അടങ്ങാത്ത ആരാധനയെക്കുറിച്ചും പലവട്ടം റോബോ ശങ്കർ മനസ് തുറന്നിട്ടുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലെല്ലാം അദ്ദേഹം കമൽ ഹാസനെ ചെന്ന് കണ്ട് അനുഗ്രഹവും ഉപദേശവും വാങ്ങാറുണ്ടായിരുന്നു,

ബിഗിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജ ശങ്കറിന് കുഞ്ഞ് ജനിച്ചപ്പോൾ കമൽ ഹാസന്റെ അരികിലെത്തി അനുഗ്രഹം വാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പുലി, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബോ ശങ്കർ ഏറെ നാളായി വൃക്ക രോഗ ബാധിതനായിരുന്നു. കൂടാതെ അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന റോബോ ശങ്കർ രോഗമുക്തി നേടി ചെന്നൈയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഉണ്ണി മുകുന്ദനെ അൺഫോളോ ചെയ്ത് ടീം മാർക്കോ ; യാഷ്, പൃഥ്വിരാജ്, ബിഗ് M’s ലോർഡ് മാർക്കോയിൽ ?

0

ഇൻസ്റ്റാഗ്രാമിൽ ഉണ്ണി മുകുന്ദനെ അൺഫോളോ ചെയ്ത് ഹനീഫ് അദേനീ ചിത്രം മാർക്കോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ്. കൊടൂര വയലൻസും വമ്പൻ ആക്ഷൻ രംഗങ്ങൾക്കൊണ്ടും ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മാർക്കോയ്ക്ക് ശേഷം ഹനീഫ് അദേനിയും ക്യൂബ്സ് എന്റെർറ്റൈന്മെന്റും വീണ്ടും ഒന്നിക്കുന്ന ‘ലോഡ് മാർക്കോ’ എന്ന ചിത്രത്തിന്റെ പേര് പുറത്തു വന്നതിനെ തുടർന്നാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

കൂടാതെ അടുത്തിടെ മാർക്കോയുടെ പേജ് പൃഥ്വിരാജിനെ ഫോളോ ചെയ്തത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കെ ടീം മാർക്കോ ഇപ്പോൾ കെജിഎഫ് താരം യാഷിനെയും മോഹൻലാൽ, മമ്മൂട്ടി എന്നിവരെയും ഫോളോ ചെയ്തിട്ടുണ്ട്. ലോർഡ് മാർക്കോ ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ രണ്ടാം ഭാഗമാണെന്ന് ആദ്യം റൂമറുകളുണ്ടായിരുന്നുവെങ്കിലും നിലവിൽ ചിത്രം പ്രീക്വലോ സ്റ്റാൻഡ്എലോൺ ചിത്രമോ ആവാം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ചകൾ.

മാർക്കോയിൽ സിദ്ധിഖ് അവതരിപ്പിച്ച ജോർജ് പീറ്റർ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ തലതൊട്ടപ്പൻ ആയ ലോർഡ് മാർക്കോയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഒരു ഒരു പോസ്റ്റിന്റെ കമന്റ് ബോക്സിൽ മാർക്കോയുടെ തുടർ ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.

എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ടീം മാർക്കോ ഫോളോ ചെയ്തതിന്റെ ഉദ്ദേശം ഇരുവരും ചിത്രത്തിന്റെ ഭാഗമാകുമെന്നതിന്റെ സൂചനയാണോ അല്ലയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. യാഷോ, പൃഥ്വിരാജോ, അതോ ഉണ്ണി മുകുന്ദൻ തന്നെയോ ആ വേഷം ചെയ്യാൻ അനുയോജ്യൻ എന്നതിനെ ചൊല്ലി വലിയ തർക്കവും നിലവിൽ സൈബർ സ്‌പേസിൽ നടക്കുന്നുണ്ട്.

ആശങ്ക ഒഴിയാതെ ! സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 59 വയസുകാരനാണ് രോഗബാധ. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്. പുതുതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ ഉള്ളത്.

അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വന്നാൽ തടയില്ലെന്ന് എം  വി ഗോവിന്ദൻ

0

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷം പ്രീണനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും  എം വി ഗോവിന്ദൻ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.