ലഹരി ഉപയോഗിച്ച് ഹോട്ടലിലെത്തി, സുഹൃത്തിന്റെ മക്കളോട് മോശം പെരുമാറ്റം, ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കി, കയ്യേറ്റം ചെയ്ത് നാട്ടുകാർ; അറസ്റ്റ്

0

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ലഹരി ഉപയോഗിച്ച് ഹോട്ടലിൽ എത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത രണ്ട് പേരെ പോലീസ് പിടികൂടി. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു പിതാവും ഇയാളുടെ സുഹൃത്തും ഹോട്ടലിൽ എത്തിയത്. തുടർന്ന് ഇവർ ബഹളം ഉണ്ടാക്കുകയും ഹോട്ടലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകളും നാട്ടുകാരും ചേർന്ന് ഇരുവരെയും കയ്യേറ്റം ചെയ്യുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.

ഹോട്ടലിൽ വെച്ച് കുട്ടികളോട് അപമര്യാദയായി  പെരുമാറിയതിനെത്തുടർന്നായിരുന്നു കുട്ടികളുടെ പിതാവിന്റെ സുഹൃത്തിനെ ആളുകൾ കൈകാര്യം ചെയ്തത്.  കുട്ടികളോട് മോശമായി പെരുമാറിയ പിതാവിന്റെ സുഹൃത്തിനെതിരെ  പോലീസ് പോക്സോ കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതികളെ നാട്ടുകാർ കൈകാര്യം ചെയ്തു. ഇതിൽ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here